മലയാള അക്ഷരമാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മലയാളം അക്ഷരമാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം അക്ഷരമാലയെ സ്വരങ്ങൾ, വ്യഞ്ജനങ്ങൾ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു[1]

ഉള്ളടക്കം

[തിരുത്തുക] സ്വരങ്ങൾ

സ്വയം ഉച്ചാരണക്ഷമങ്ങളാവുന്ന ശബ്ദങ്ങളെ സ്വരങ്ങൾ എന്നു വിളിക്കുന്നു. ഉദാ: അ, ഇ.

അം അഃ

മലയാള ഭാഷ: മലയാള ലിപിയും, ലിപി പരിഷ്ക്കരണവും. [2] [3]എഴുതാൻ ഉപയോഗിക്കുന്ന ഭാഷ വരമൊഴി എന്നും, സംഭാഷണത്തിന് ഉപയോഗിക്കുന്ന ഭാഷ വായ്മൊഴി എന്നും അറിയപ്പെടുന്നു. ഏ. ഡി. പതിനേഴാം നൂറ്റാണ്ടോടുകൂടി ഇന്നു നാം ഉപയോഗിക്കുന്ന മലയാള ലിപി രൂപം പ്രാപിച്ചു എന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം. പഴയകാലത്ത് മലയാളത്തിൽ വെട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത്  ഉളി കൊണ്ട് വെട്ടിയെഴുതിയിരുന്നതുകൊണ്ട് വെട്ടെഴുത്ത് എന്ന  പേരും പിന്നീട് അത് വട്ടെഴുത്ത് എന്നുമായി. കോൽ (എഴുത്താണി,നാരായം) കൊണ്ട് എഴുതി തുടങ്ങിയപ്പോൾ കോലെഴുത്ത് എന്നും വിളിച്ചുതുടങ്ങി. അല്പം ഈഷദ് വ്യത്യാസങ്ങളോടെ മലയാണ്മ ലിപിയും രൂപപ്പെട്ടു. സംസ്കൃത അക്ഷരമാല മലയാളത്തിൽ സ്വീകരിച്ചതോടെ ഗ്രന്ഥാക്ഷരം എന്നറിയപ്പെടുന്ന ലിപി മലയാളത്തിൽ നടപ്പിലായി ഈ ഗ്രന്ഥ ലിപിയുടെ രൂപാന്തരമാണ് ആര്യ എഴുത്ത് എന്ന് കൂടി പേരുള്ള നമ്മുടെ മലയാള ലിപി.  ദ്രാവിഡഭാഷാ ഗോത്രത്തിൽപ്പെട്ട ഭാഷയാണ് മലയാളം. ദ്രാവിഡഭാഷയ്ക്ക് മുപ്പത് അക്ഷരങ്ങളേ സ്വന്തമായിട്ടുണ്ടായിരുന്നുള്ളൂ. 12 സ്വരാക്ഷരങ്ങളും, 16 സ്വരാക്ഷരങ്ങളും 37 വ്യഞ്ജനങ്ങളും ചേർന്ന് 53 അക്ഷരങ്ങൾ ഉൾപ്പെടുന്ന അക്ഷരമാല രൂപപ്പെട്ടു. മറ്റു അക്ഷരങ്ങളും വള്ളി പുള്ളികൾ എല്ലാം കൂടി അഞ്ഞൂറിൽപ്പരം  ലിപികൾ ഭാഷയിൽ നടപ്പുണ്ടായിരുന്നു. ആധുനിക മലയാള അക്ഷരമാലയുടെ പൂർവ്വരൂപങ്ങളാണ് ഇവയെല്ലാം.1968 (൧൯൬൮) ൽ ശ്രീ ശൂരനാട്ട് കുഞ്ഞൻപിള്ള കൺവീനാറായി രൂപീകരിച്ച ലിപി പരിഷ്കരണ കമ്മറ്റിയുടെ ശുപാർശസംഗ്രഹം അംഗീകരിച്ച്  1971(൧൯൭൧) ഏപ്രിൽ 15 (൧൫) മുതൽ പുതിയ ലിപി (നൂറിൽ താഴെ ലിപി ) നിലവിൽ‍ വന്നു. ഉ, ഊ, ഋ, റ എന്നിവയുടെ മാത്രകൾ വ്യഞ്ജനങ്ങളിൽ നിന്നും വിടുവിച്ചു പ്രത്യേക ചിഹ്നങ്ങൾ ഏർപ്പെടുത്തുക, മുമ്പിൽ‍ രേഫം  ചേർന്ന കൂട്ടക്ഷരങ്ങൾക്ക് നിലവിലുള്ള രണ്ടുതരം ലിപികളിൽ‍ തലയിൽ‍ (') കുത്തുള്ള രീതി മുഴുവനും ഉപേക്ഷിക്കുക, അത്തരം കൂട്ടക്ഷരങ്ങളുടെ മുമ്പിൽ‍ (ർ‍) ചേർത്തെഴുതുക, പ്രാചാരം കുറഞ്ഞ കൂട്ടക്ഷരങ്ങൾ ചന്ദ്രകല ഉപയോഗിച്ച് പിരിച്ചെഴുതുക എന്നിവ ആയിരുന്നു. ൠ, ൡ എന്നീ ദീർഘങ്ങൾ ഭാഷയിൽ പ്രയോഗത്തിലില്ല. 'ഌ' ക്ഌപ്തം എന്ന ഒരു വാക്കിലെ ഉപയോഗിക്കുന്നുള്ളൂ. ആയതിനാൽ‍ ൠ, ൡ, ഌ എന്നിവയും പണ്ടെ ഉപയോഗം കുറഞ്ഞ  ഩ യും ഒഴിവാക്കി മലയാള അക്ഷരമാല പരിഷ്കരിച്ചിട്ടുണ്ട്. ഇങ്ങനെ പുതിയ  ലിപി അക്ഷരമാലയിൽ‍ 13 സ്വരാക്ഷരങ്ങളും 36 വ്യഞ്ജനാക്ഷരങ്ങളുമാണ് ഉള്ളത്. മലയാള ഭാഷയിൽ‍ (കംമ്പ്യൂട്ടറിനു വേണ്ടി) യൂണീക്കോട് നിലവിൽ വന്നതോടുകൂടി നൂറിൽ താഴെ ലിപി ഉപയോഗിച് പഴയ ലിപിയും പുതിയ ലിപിയും ഇപ്പോൾ എഴുതാം എന്നായി. പഴയ 53(൫൩ ) അക്ഷരളുടെ കൂടെ ഇപ്പോൾ ഺ (റ്‌റ=റ്റ) എന്ന വ്യഞ്ജനം കൂടി കൂട്ടി  ചേർത്ത്‌ ആകെ 54(൫൪) അക്ഷരങ്ങൾ‍‍ [16(൧൬) സ്വരങ്ങളും 38(൩൮) വ്യഞ്ജനങ്ങളും] ഉണ്ട്. അർ‍ത്ഥ യുക്തങ്ങളായ  ശബ്ദങ്ങൾ‍ ഉപയോഗിച്ച് ആശയപ്രകാശനം നടത്തുന്നതിനുള്ള ഉപാധിയാണ് ഭാഷ.  ഭാഷ തെറ്റ് കൂടാതെ ഉപയോഗിക്കുന്നതിനുള്ള നിയമത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രമാണ് വ്യാകരണം. വർ‍ണ്ണവിഭാഗം: ഭാഷ അപഗ്രഥിക്കുമ്പോൾ‍‍ വാക്യം,വാചകം,പദം,അക്ഷരം,വർണ്ണം എന്നിങ്ങനെപല ഘടകങ്ങൾ‍. പൂർ‍ണമായി അർ‍ത്ഥം പ്രതിപാതിക്കുന്ന പദ സമൂഹമാണ് വാക്യം(sentence). അർ‍ത്തപൂർ‍ത്തി വരാത്ത പദ സമൂഹത്തെയാണ് വാചകം (phrase) എന്ന് വിളിക്കുന്നത്. ഒറ്റയായിട്ടോ, വ്യഞ്ജനത്തോടു ചേർ‍ന്നോ നിൽക്കുന്ന സ്വരം അക്ഷരം. പിരിക്കാൻ പാടില്ലാത്ത ഒറ്റയായി നിൽ‍ക്കുന്ന ധ്വനിയാണ്   വർണ്ണം. അക്ഷരങ്ങൾ എഴുതി കാണിക്കാൻ‍ ഉപയോഗിക്കുന്ന സാങ്കേതിക രൂപമാണ് ലിപി.  സ്വയം ഉച്ചാരണക്ഷമങ്ങളായ വർണ്ണമാണ് സ്വരം (vowel).

[തിരുത്തുക] സ്വരചിഹ്നങ്ങൾ

വ്യഞ്ജനാക്ഷരങ്ങളുടെ കൂടെ സ്വരം ഉപയോഗിക്കുമ്പോൾ അവയുടെ ചിഹ്നങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണം: ക+ ാ = കാ

ി  ൣ

[തിരുത്തുക] വ്യഞ്ജനങ്ങൾ

സ്വരങ്ങളുടെ സഹായത്തോടെ ഉച്ചാരണക്ഷമങ്ങളാവുന്ന ശബ്ദങ്ങളെ വ്യഞ്ജനങ്ങൾ എന്നു വിളിക്കുന്നു. ഉദാ: ക് + അ = ക , ഖ് + അ = ഖ

വർഗ്ഗം ഖരം അതിഖരം മൃദു ഘോഷം അനുനാസികം
കണ്ഠ്യം (കവർഗ്ഗം)
താലവ്യം (ചവർഗ്ഗം)
മൂർധന്യം (ടവർഗ്ഗം)
ദന്ത്യം (തവർഗ്ഗം)
ഓഷ്ഠ്യം (പവർഗ്ഗം)
മധ്യമം/അന്തസ്ഥങ്ങൾ
ഊഷ്മാക്കൾ
ഘോഷി
ദ്രാവിഡമധ്യമം

[തിരുത്തുക] ചില്ലുകൾ

സ്വരസഹായം കൂടാതെ ഉച്ചരിക്കുവാൻ സാധിക്കുന്ന വ്യഞ്ജങ്ങളാണ് ചില്ലുകൾ

[തിരുത്തുക] അക്കങ്ങൾ

[തിരുത്തുക] രൂപ

₹ എന്ന ചിഹ്നമാണ് ഉപയോഗിക്കുന്നത്

[തിരുത്തുക] കൂട്ടക്ഷരങ്ങൾ

ഒന്നിലധികം വ്യഞ്ജനാക്ഷരങ്ങൾ കൂടിച്ചേർന്നെഴുതുന്നവയെ കൂട്ടക്ഷരങ്ങൾ എന്നു പറയുന്നു. വ്യഞ്ജനാക്ഷരങ്ങളുടെ ഇരട്ടിപ്പു് (ഉദാഹരണം: ക്ക , ച്ച, ത്ത , ട്ട , പ്പ , യ്യ, ല്ല, വ്വ, ശ്ശ, സ്സ, ള്ള,) അല്ലെങ്കിൽ വ്യത്യസ്ത അക്ഷരങ്ങൾ കൂടിച്ചേരൽ (ഉദാഹരണം ക്ത, പ്ല, ത്ര ) എന്നീ സന്ധർഭങ്ങളിൽ കൂട്ടക്ഷരങ്ങളുണ്ടാവും. രണ്ടു് വ്യഞ്ജങ്ങൾ കൂടിച്ചേരുമ്പോൾ ആദ്യത്തെ അക്ഷരത്തിന്റെ സ്വരമില്ലാത്ത ഭാഗവും , രണ്ടാമത്തേതിന്റെ സ്വരമുള്ള രൂപവും ഉപയോഗിക്കുകയാണു് പതിവു്. സ്വരസാന്നിദ്ധ്യമില്ലെന്നു കാണിക്കാൻ ചന്ദ്രക്കല ഉപയോഗിക്കുന്നു. ഉദാഹരണം:

  • ക്ത = ക് + ത
  • ക്ര = ക് + ര

രണ്ടിലധികം അക്ഷരങ്ങൾ ചേർന്നും കൂടക്ഷരങ്ങളുണ്ടാവാറുണ്ടു്, ഓരോ അക്ഷരങ്ങളും ചന്ദ്രക്കലയിട്ടു് ബന്ധിപ്പിക്കുന്നു. ഉദാഹരണം:

  • ദ്ധ്യ = ദ് + ധ് + യ
  • ഗ്ദ്ധ്ര = ഗ് + ദ് + ധ് + ര

കയ്യെഴുത്തുരീതിയിൽ കൂട്ടക്ഷരങ്ങളെ ഒരുമിച്ചു് ഒറ്റ അക്ഷരമായും(ചന്ദ്രക്കലയില്ലാതെ), അതല്ലാതെ ചന്ദ്രക്കല പ്രത്യേകം കാണിച്ചു കൊണ്ടു് വിട്ടുവിട്ടും എഴുതാറുണ്ടു്(പ്രത്യേകിച്ചും പരിഷ്കരിച്ച ലിപി സമ്പ്രദായത്തിൽ)

ഒന്നിലധികം അക്ഷരം ചേർന്നാൽ കൂട്ടക്ഷരമാവുമെങ്കിലും അവയെല്ലാം മലയാളത്തിലെ ശരിയായ കൂട്ടക്ഷരമാവുകയില്ല. ഉദാഹരണത്തിനു് ക്ച എന്നതൊരു ശരിയായ കൂട്ടക്ഷരമായി കണക്കാക്കുന്നില്ല. ക, ഗ, ങ, ച, ജ, ഞ, ട, ഡ , ണ ,ത. ദ, ന , പ , ബ, മ , യ, ല, വ, ശ, സ, ള എന്നീ അക്ഷരങ്ങൾ മാത്രമേ ഇരട്ടിച്ച രൂപത്തിൽ മലയാളത്തിൽ കാണാറുള്ളൂ. സാമാന്യമായി, ഖരം, മൃദു, അനുനാസികം എന്നിവ ഇരട്ടിക്കുമെന്നു പറയാം. അതിഖരം, ഘോഷം എന്നിവ മലയാളത്തിൽ ഒരിക്കലും ഇരട്ടിക്കാറില്ല.

ക, ച, ട, ത, പ എന്നീ വർഗ്ഗങ്ങളിൽ ഓരോന്നിന്റെയും അനുനാസികവും ഖരവും ചേർന്നു് കൂട്ടക്ഷരമുണ്ടാവും

  • ങ + ് + ക = ങ്ക
  • ഞ + ് + ച = ഞ്ച
  • ണ + ് + ട = ണ്ട
  • ന + ് + ത = ന്ത
  • മ + ് + പ = മ്പ

[തിരുത്തുക] ചിഹ്നം

പ്രധാന ലേഖനം: ചിഹ്നനം

ആശയം മനസ്സിലാക്കുന്നത് ഏളുപ്പത്തിലാക്കുവാൻ ഉപയോഗിക്കുന്ന അടയാളങ്ങളെ ചിഹ്നങ്ങൾ എന്ന് വിളിക്കുന്നു. വാക്യ ഘടനയിൽ ഉണ്ടായേക്കാവുന്ന സംശയം ദൂരീകരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. അനുസ്വാരവും (ം) ചില്ലുതന്നെ. അനുസ്വാരത്തിനു 'മ' കാരത്തിനോടും വിസർഗത്തിനു 'ഹ' കാരത്തിനോടും സാമ്യമുണ്ട്. ചന്ദ്രകല '്' ശുദ്ധ വ്യഞ്ജനത്തെ സൂചിപ്പിക്കുന്നു. പ്രശ്ലേഷം:സ്വപ്നേഽപി = സ്വപ്നേഅപി അകാരം ലോപിക്കുന്നു എന്ന് കാണിക്കുന്നു.

[തിരുത്തുക] ചന്ദ്രബിന്ദു

ँ എന്ന ചിഹ്നമാണ് ഉപയോഗിക്കുന്നത്, ഓം എന്ന ഉച്ചാരണത്തിന് പകരമാണിത്.

[തിരുത്തുക] ഇവ കൂടി കാണുക

[തിരുത്തുക] അവലംബം

  1. കേരളപാണിനീയം, പീഠിക 3 - അക്ഷരമാല
  2. [1]ജോയ് പളളിക്കുന്നത്ത്.കോം:പി.പി.ജോയ്
  3. [2]ഡോക്സ്.ഗുഗിൽ.കോം:പി.പി.ജോയ്

[തിരുത്തുക] ബാഹ്യകണ്ണികൾ

ൿ
0
സ്വകാര്യതാളുകൾ
നാമമേഖല
ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ