"ചെറുകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 15: വരി 15:
നമ്മുടെ മാതൃഭാഷയായ മലയാളവും ഈ മാറ്റത്തിൽ നിന്നും മുഖം തിരിച്ചുനിന്നില്ല. ഇവിടെയും അതേ കാലഘട്ടത്തിൽ തന്നെ ചെറുകഥ, നോവൽ, നാടകം, ഭാവഗീതം, വിലാപകാവ്യം, ഖണ്ഡകാവ്യം തുടങ്ങിയ ആധുനിക സാഹിത്യരൂപങ്ങൾ രൂപം കൊള്ളുകയും വളർച്ചപ്രാപിക്കുകയും ചെയ്തു. ഈ സാഹിത്യരൂപങ്ങളിൽ പലതും കാലക്രമത്തിൽ വലിയ മാറ്റങ്ങൾക്കു വിധേയമാവുകയും ചിലതെല്ലാം അസ്തമിച്ചുപോവുകയും ചെയ്തു. അക്കൂട്ടത്തിൽ കാലത്തിനൊത്ത മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പൂർണ്ണ പ്രഭാവത്തോടുകൂടി നിലനിന്നുപോരുന്ന ഒരു സാഹിത്യരൂപമാണ് ചെറുകഥ.

മലയാളത്തിൽ ആദ്യമായി നാം ഇന്നു വിവക്ഷിക്കുന്ന തരത്തിലുള്ള ചെറുകഥയെഴുതിയത് കേസരി എന്ന തൂലികാനാമത്തിലറിയപ്പെടുന്ന കുഞ്ഞിരാമൻ നായനാരാണ്. വാസനാവികൃതി ആയിരുന്നു ആ കഥ.പാത്രസ്വഭാവപ്രധാനവും കർമ്മഫലത്തിന്റെ അനിവാര്യതയെ ആലോചനാമൃതമാക്കി നർമ്മബോധത്തോടെ ചിത്രീകരിക്കുന്നതുമായ സരസകഥയാണ് വാസനാവികൃതി. ദ്വാരക, മേനോക്കിയെ കൊന്നതാരാണ്?, മദിരാശിപ്പിത്തലാട്ടം, പൊട്ടബ്ഭാഗ്യം, കഥയൊന്നുമല്ല എന്നിവ കേസരിയുടെ ചില രചനകളാണ്. സംവൃതമായ ഹാസ്യവും മാറിവരുന്ന സാമൂഹിക ചുറ്റുപാടുകളെ സഹിഷ്ണുതയോടെ ആവിഷ്കരിക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ രചനകളെ അനന്യമാക്കുന്നു. മലയാളത്തിന്റെ മാർക് ട്വയിനായാണ് ഉള്ളൂർ കുഞ്ഞിരാമൻ നായനാരെ വിശേഷിപ്പിച്ചിരിക്കുന്നത്.
മലയാളത്തിൽ ആദ്യമായി നാം ഇന്നു വിവക്ഷിക്കുന്ന തരത്തിലുള്ള ചെറുകഥയെഴുതിയത് കേസരി എന്ന തൂലികാനാമത്തിലറിയപ്പെടുന്ന കുഞ്ഞിരാമൻ നായനാരാണ്. വാസനാവികൃതി ആയിരുന്നു ആ കഥ. പാത്രസ്വഭാവപ്രധാനവും കർമ്മഫലത്തിന്റെ അനിവാര്യതയെ ആലോചനാമൃതമാക്കി നർമ്മബോധത്തോടെ ചിത്രീകരിക്കുന്നതുമായ സരസകഥയാണ് വാസനാവികൃതി. ദ്വാരക, മേനോക്കിയെ കൊന്നതാരാണ്?, മദിരാശിപ്പിത്തലാട്ടം, പൊട്ടബ്ഭാഗ്യം, കഥയൊന്നുമല്ല എന്നിവ കേസരിയുടെ ചില രചനകളാണ്. സംവൃതമായ ഹാസ്യവും മാറിവരുന്ന സാമൂഹിക ചുറ്റുപാടുകളെ സഹിഷ്ണുതയോടെ ആവിഷ്കരിക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ രചനകളെ അനന്യമാക്കുന്നു. മലയാളത്തിന്റെ മാർക് ട്വയിനായാണ് ഉള്ളൂർ കുഞ്ഞിരാമൻ നായനാരെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ, സി. എസ്. ഗോപാലപ്പണിക്കർ, അമ്പാടി നാരായണപ്പൊതുവാൾ, എം. ആർ. കെ. സി., മൂർക്കോത്തു കുമാരൻ, കെ. സുകുമാരൻ എന്നിവരാണ് ആദ്യകാലത്തെ മറ്റു പ്രമുഖ ചെറുകഥാകൃത്തുക്കൾ.
ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ, സി. എസ്. ഗോപാലപ്പണിക്കർ, അമ്പാടി നാരായണപ്പൊതുവാൾ, എം. ആർ. കെ. സി., മൂർക്കോത്തു കുമാരൻ, കെ. സുകുമാരൻ എന്നിവരാണ് ആദ്യകാലത്തെ മറ്റു പ്രമുഖ ചെറുകഥാകൃത്തുക്കൾ.

സംവങ്ങളുടെ പരിണാമഗുപ്തി ഒളിപ്പിച്ചുവച്ച്, വായനക്കാരന്റെ ജിജ്ഞാസയെ മുൾ മുനയിൽ നിർത്തി കഥാവസാനം വരെ കൊണ്ടു പോകാൻ സാമർത്ഥ്യം കാണിച്ച പ്രമുഖ കഥാകൃത്താണ് ഇ. വി. കൃഷ്ണപിള്ള. പ്രമേയ വൈവിദ്ധ്യമുള്ള നിരവധികഥകളും ധാരാളം ഫലിതകഥകളും അദ്ദേഹം മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്.
സംഭവങ്ങളുടെ പരിണാമഗുപ്തി ഒളിപ്പിച്ചുവച്ച്, വായനക്കാരന്റെ ജിജ്ഞാസയെ മുൾ മുനയിൽ നിർത്തി കഥാവസാനം വരെ കൊണ്ടു പോകാൻ സാമർത്ഥ്യം കാണിച്ച പ്രമുഖ കഥാകൃത്താണ് ഇ. വി. കൃഷ്ണപിള്ള. പ്രമേയ വൈവിദ്ധ്യമുള്ള നിരവധികഥകളും ധാരാളം ഫലിതകഥകളും അദ്ദേഹം മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. കേരള ഇബ്സൻ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.
കുഞ്ഞിരാമൻ നായനാർ തൊട്ട് ഇ. വി. കൃഷ്ണപിള്ള വരെയുള്ളവർ മലയാളത്തിൽ പുതിയൊരു സാഹിത്യ പ്രസ്ഥാനത്തിന് പ്രതിഷ്ഠയും പ്രചാരവും നൽകുകയാണ് ചെയ്തതെങ്കിലും തങ്ങൾ കൈകാര്യംചെയ്ത സാഹിത്യശാഖയുടെ സാദ്ധ്യതകളെയും ശക്തിയെയും ഉൾക്കൊള്ളുന്നതിൽ പരാജയപ്പെട്ടുപോയി. ആംഗലത്തിലെ നിരവധി ഉത്തമമാതൃകകൾ മുമ്പിലുണ്ടായിരുന്നുവെങ്കിലും അവയെയെല്ലാം ലാഘവബുദ്ധിയോടെ കാണുകയും തങ്ങളുടെ സൃഷ്ടികളിലൂടെ വായനക്കാരെ രസിപ്പിക്കുക എന്ന ധർമ്മം മാത്രം നിറവേറ്റുകയും ചെയ്തു. ഇതിവൃത്തം എങ്ങനെയെങ്കിലും കെട്ടിയൊപ്പിക്കുക, പരിണമഗുപ്തിയോടെ കഥ മുമ്പോട്ടുകൊണ്ടുപോകുക, അവസാനം കെട്ടഴിച്ച് വിസ്മയകരമാം വണ്ണം ശുഭപര്യവസാനത്തിലെത്തിക്കുക, കഥയ്ക്കിടയിലെവിടെയെങ്കിലും സദാചാരസന്ദേശം നൽകുക ഇതായിരുന്നു അക്കാലത്തെ കഥയുടെ പൊതുസ്വഭാവം.

ഒയ്യാരത്തുചന്തുമേനോന്റെ ഇന്ദുലേഖയുടെ പ്രകാശനത്തോടെ മലയാള‌സാഹിത്യത്തിൽ റിയലിസത്തിന്റെ ഉദയമായി. 'പഴമയെ ഞെട്ടിപ്പിക്കുന്നതും യാഥാസ്ഥിതികരുടെ മുഖത്ത് ആഞ്ഞു പ്രഹരിക്കുന്നതും സാമൂദ്യജീവിതത്തിലെ ദുരാചാരദുഷ്ടതകളെ നിർഭയം വിമർശിക്കുന്നതുമായ വിപ്ലവകരമായ റിയലിസ്റ്റിക് ജീവിതകഥകളിലേയ്ക്കുള്ള വളർച്ച'യുടെ മുന്നോടിയായിരുന്നു ഇന്ദുലേഖയിലെ റിയലസം. വി. ടി. ഭട്ടതിരിപ്പാട്, മുത്തിരിങ്ങോട്, എം.ആർ.ബി. തുടങ്ങിയവരുടെ സാമുദായിക കഥകളിൽ ഈ റിയലിസം കൂടുതൽ വ്യക്തമായി പ്രതിബിംബിക്കുന്നുണ്ട്. മലയാള ചെറുകഥയെ മാറുന്ന ലോകത്തേയ്ക്കു കൈപിടിച്ചു നടത്തിയവരാണ് ഈ മൂന്നു കഥാകൃത്തുക്കളുമെങ്കിലും പല വിമർശനങ്ങളും അവർക്കുനേരെ അന്നു ഇന്നും ഉയരുന്നുണ്ട്. കഥാരചനയിൽ അവർ സ്വസമുദായം വിട്ടുപുറത്തേയ്ക്കുനോക്കുന്നില്ല, പരിമിതമായ വിപ്ലവബോധമേ പ്രകടമാക്കുന്നുള്ളൂ, ആശയപ്രചരണം എന്ന ലക്ഷ്യം പ്രകമാക്കുന്ന വാച്യപരാവർശങ്ങൾ കഥയിൽ അധികമാണ് എന്നിവ അത്തരം വിമർശനങ്ങളിൽ ചിലതാണ്. എങ്കിലും മലയാളചെറുകഥയെ ജീവിതഗന്ധിയും സാമൂഹപ്രതിഫലനവുമാക്കിമാറ്റുന്നതിൽ ഈ മുന്നുകഥാകൃത്തുക്കളും വലിയപങ്കാണ് വഹിച്ചിട്ടുള്ളത് എന്നതിൽ തർക്കമില്ല.
ഒയ്യാരത്തുചന്തുമേനോന്റെ ഇന്ദുലേഖയുടെ പ്രകാശനത്തോടെ മലയാള‌സാഹിത്യത്തിൽ റിയലിസത്തിന്റെ ഉദയമായി. 'പഴമയെ ഞെട്ടിപ്പിക്കുന്നതും യാഥാസ്ഥിതികരുടെ മുഖത്ത് ആഞ്ഞു പ്രഹരിക്കുന്നതും സാമൂഹ്യജീവിതത്തിലെ ദുരാചാരദുഷ്ടതകളെ നിർഭയം വിമർശിക്കുന്നതുമായ വിപ്ലവകരമായ റിയലിസ്റ്റിക് ജീവിതകഥകളിലേയ്ക്കുള്ള വളർച്ചയുടെ മുന്നോടിയായിരുന്നു ഇന്ദുലേഖയിലെ റിയലിസം. വി. ടി. ഭട്ടതിരിപ്പാട്, മുത്തിരിങ്ങോട്, എം.ആർ.ബി. തുടങ്ങിയവരുടെ സാമുദായിക കഥകളിൽ ഈ റിയലിസം കൂടുതൽ വ്യക്തമായി പ്രതിബിംബിക്കുന്നുണ്ട്. മലയാള ചെറുകഥയെ മാറുന്ന ലോകത്തേയ്ക്കു കൈപിടിച്ചു നടത്തിയവരാണ് ഈ മൂന്നു കഥാകൃത്തുക്കളുമെങ്കിലും പല വിമർശനങ്ങളും അവർക്കുനേരെ അന്നു ഇന്നും ഉയരുന്നുണ്ട്. കഥാരചനയിൽ അവർ സ്വസമുദായം വിട്ടുപുറത്തേയ്ക്കുനോക്കുന്നില്ല, പരിമിതമായ വിപ്ലവബോധമേ പ്രകടമാക്കുന്നുള്ളൂ, ആശയപ്രചരണം എന്ന ലക്ഷ്യം പ്രകടമാക്കുന്ന വാച്യപരാമർശങ്ങൾ കഥയിൽ അധികമാണ് എന്നിവ അത്തരം വിമർശനങ്ങളിൽ ചിലതാണ്. എങ്കിലും മലയാളചെറുകഥയെ ജീവിതഗന്ധിയും സാമൂഹ്യപ്രതിഫലനവുമാക്കിമാറ്റുന്നതിൽ ഈ മുന്നുകഥാകൃത്തുക്കളും വലിയപങ്കാണ് വഹിച്ചിട്ടുള്ളത് എന്നതിൽ തർക്കമില്ല.

'ഏതാണ്ട് 1930 തൊട്ട് ഇങ്ങോട്ടുള്ള കാൽശതാബ്ദക്കാലം മലയാളചെറുകഥയുടെ സുവർണ്ണ ദശയാണ്. ഇക്കാലങ്ങളിൽ കഥയുടെ രൂപഭാവങ്ങളിൽ സാരമായ പരിവർത്തനം സംഭവിച്ചു. പരിണാമഗോപനത്തോടുകൂടി ഇതിവൃത്തം കെട്ടിച്ചമച്ച് കഥപറഞ്ഞുരസിപ്പിക്കുന്നരീതി മാറി. വിനോദത്തേക്കാൾ അധികം, അഥവാ, അതിനോടൊപ്പെതന്നെ വിബോധനത്തെ ലക്ഷ്യമാക്കുന്ന ജീവിത യാഥാർത്ഥ്യസ്പർശിയായ സോദ്ദേശ്യകഥാരചയുടെ കാലമാണിത്. വ്യഷ്ടിജീവിതത്തേയും സമഷ്ടിജീവിത്തേയും സംബന്ധിക്കുന്ന സത്യങ്ങളെ ധീരതയോടെ തുറന്നുകാണിക്കുവാനും വിമർശിക്കുവാനും വെല്ലുവിളിക്കുവാനും ഞെട്ടിപ്പിക്കുവാനും എഴുത്തുകാർക്ക് മടിയില്ലാതായി. ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഏടായി, സുശക്തമായ വ്യാഖ്യാനാത്മകസാഹിത്യമായി, ചെറുകഥ അതിവേഗം വളർന്നുവന്നു. ഈ വളർച്ചയുടെ പിന്നിൽ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പല അന്തർധാരകളുടെയും പ്രാഭവമുണ്ട്.'

09:36, 21 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സാഹിത്യം
മുഖ്യരൂപങ്ങൾ

നോവൽ · കവിത · നാടകം
ചെറുകഥ · ലഘുനോവൽ

സാഹിത്യ ഇനങ്ങൾ

ഇതിഹാസം · കാവ്യം · നാടകീയത
കാല്പനികത · ആക്ഷേപഹാസ്യം
ശോകം · തമാശ
ശോകാത്മക ഹാസ്യം

മാധ്യമങ്ങൾ

നടനം (അരങ്ങ്· പുസ്തകം

രീതികൾ

ഗദ്യം · പദ്യം

ചരിത്രവും അനുബന്ധപട്ടികകളും

സംക്ഷേപം
പദസൂചിക
ചരിത്രം · ആധുനിക ചരിത്രം
ഗ്രന്ഥങ്ങൾ · എഴുത്തുകാർ
പുരസ്കാരങ്ങൾ · കവിതാപുരസ്കാരങ്ങൾ

ചർച്ച

വിമർശനം · സിദ്ധാന്തം · പത്രികകൾ

ഒരു പ്രധാന സാഹിത്യരൂപമായ ചെറുകഥ ഗദ്യത്തിലുള്ള കല്പിതകഥ (Fiction) യുടെ ഒരു ഉപ വിഭാഗമാണ് . ഭാവനയിലുള്ള ഒരു സന്ദർഭം മനോഹരമായി ചിത്രീകരിക്കുകയാണ് ഒരു ചെറുകഥയിലൂടെ ചെയ്യുന്നത്. നോവലിലെതു പോലെ കാര്യങ്ങൾ പരത്തി പറയുന്നതിനു പകരം സംഗ്രഹിച്ചു പറയുകയാണു ഇവിടെ ചെയ്യുന്നത്.

ചരിത്രം

പഴയ മുത്തശ്ശികഥകളാണ് ചെറുകഥയുടെ ആദിരൂപം എന്നു കരുതപ്പെടുന്നു . 19-ാം ശതകത്തിന്റെ ആദ്യദശകങ്ങളിൽ പാശ്ചാത്യഭാഷകളിലാണ് ഇത് വളർച്ച പ്രാപിച്ചത്. അച്ചടി വ്യാപകമായതോടെ പത്ര- മാസികാരംഗത്തുണ്ടായ വളർച്ചയുടെ ഫലമായി ആവിർഭവിച്ച ഈ സാഹിത്യരൂപം മുമ്പു നിലനിന്നിരുന്ന കഥാരൂപങ്ങളിൽ നിന്നു വിഭിന്നമായി വായനക്കാരനിൽ ജിജ്ഞാസയുണർത്തുന്ന സംഭവാഖ്യാനത്തിനു മുൻതൂക്കം കൊടുക്കുന്നവയായിരുന്നു. കെട്ടുകഥ, മൃഗകഥ, ഐതിഹ്യം, മിത്ത് തുടങ്ങിയ ആദ്യകാല കഥാരൂപങ്ങളിൽ നിന്നു വ്യത്യാസ്തമായി ഭാവനാത്മകവും കാല്പനികവുമാണ് ചെറുകഥ. 19-ാം ശതകത്തിൽ യൂറോപ്യൻ സാഹിത്യത്തിൽ കാല്പനികത ശക്തമായതോടെ ചെറിയ കഥകൾ പുതിയ രൂപഭാവങ്ങളാർജിച്ച് നവീന സാഹിത്യരൂപമായ ചെറുകഥകളാവുകയും സമ്പർക്കഫലമായി മറ്റു ഭാഷാസാഹിത്യങ്ങളിലേക്ക് ഈ കഥാരൂപം രംഗപ്രവേശം ചെയ്യുകയും ചെയ്തു.

നിർവ്വചനം

യുക്തിബോധത്തിന് നിരക്കുന്ന ഇതിവൃത്തം, യഥാർത്ഥമനുഷ്യരുടെ ഛായയും പ്രകൃതിയുമുള്ള കഥാപാത്രങ്ങൾ, വിശ്വസനീയമായ ജീവിതചിത്രണം, ഭാവസൂചകമായ അന്തരീക്ഷസൃഷ്ടി, ഏക സംഭവത്തെയോ കഥാപാത്രത്തെയോ കേന്ദ്രീകരിച്ചുള്ള ധ്വന്യാത്മകമായ ആഖ്യാനം, ജീവിതത്തിന്റെ ആന്തരിക സത്യത്തിലേക്ക് ഉൾക്കാഴ്ച നൽകാനുള്ള കഴിവ് തുടങ്ങിയ പ്രത്യേകതകൾ ഉൾക്കൊള്ളുന്നതാണ് ചെറുകഥ . ഇതിൽനിന്നു ചെറിയ കഥ ആയതുകൊണ്ട് ചെറുകഥ ആകുന്നില്ല എന്നുകാണാം. ഒരു കഥാരൂപം, ഒരു വികാരം, ഒരവസ്ഥ എന്ന തരത്തിൽ ഏകാഗ്രതാ ഗുണം പ്രകടമാക്കുന്നവയാണ് ചെറുകഥകൾ. മറ്റു കഥാപാത്രങ്ങളും സംഭവങ്ങളുമൊക്കെ കേന്ദ്രസ്ഥാനത്തുള്ളതിനെ തിളക്കിക്കാട്ടുകയും പരിപോഷിപ്പിക്കുകയുമാണ് ഇതിൽ ചെയ്യുന്നത്. നോവലിലെന്നപോലെ സ്ഥലകാലങ്ങളുടെ മൂർത്തവും വിശാലവുമായ പശ്ചാത്തലത്തിൽ ജീവിതപരിണാമങ്ങളെ ആവിഷ്‌കരിക്കുന്നതിനുപകരം സംക്ഷിപ്തത ചെറുകഥയുടെ ഘടനാപരമായ സവിശേഷതകളിൽ ഒന്നാണ്.

മലയാള ചെറുകഥ

1889-ൽ വിദ്യാവിനോദിനി മാസികയിൽ പ്രസിദ്ധീകരിച്ച വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എഴുതിയ വാസനാവികൃതിയാണ്‌ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ചെറുകഥ[1]. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, മൂർക്കോത്തു കുമാരൻ, തുടങ്ങിയവരിലൂടെ വളർന്ന മലയാള ചെറുകഥാപ്രസ്ഥാനം, രൂപഭാവങ്ങളിൽ ഏറെ വൈവിധ്യം പുലർത്തുന്ന ഇന്നത്തെ എഴുത്തുകാരിലൂടെ അതിന്റെ ഏറ്റവും പുതിയ മുഖത്തെ പ്രതിനിധാനം ചെയ്യുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളും ഭാരതീയ സാഹിത്യത്തെ സംബന്ധിച്ചിടത്തോളം വളർച്ചയുടെ കാലഘട്ടമായിരുന്നു. യൂറോപ്യൻ സാഹിത്യത്തിൽ നിന്നും നിരവധി സാഹിത്യരൂപങ്ങൾ ഭാരതീയ ഭാഷകളിലേയ്ക്കു കടന്നുവന്നു. ചെറുകഥ, നോവൽ, നാടകം, ഭാവഗീതം, വിലാപകാവ്യം, ഖണ്ഡകാവ്യം എന്നിങ്ങനെ ആ നിര നീണ്ടുപോകുന്നു. ആധുനികരീതിയിലുള്ള പള്ളിക്കൂടങ്ങളും അവയിലൂടെ പ്രചരിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും തുടർന്നുണ്ടായ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളുമെല്ലാമാണ് ഇത്തരം ഒരു വളർച്ചയ്ക്ക് കളമൊരുക്കിയത്.

നമ്മുടെ മാതൃഭാഷയായ മലയാളവും ഈ മാറ്റത്തിൽ നിന്നും മുഖം തിരിച്ചുനിന്നില്ല. ഇവിടെയും അതേ കാലഘട്ടത്തിൽ തന്നെ ചെറുകഥ, നോവൽ, നാടകം, ഭാവഗീതം, വിലാപകാവ്യം, ഖണ്ഡകാവ്യം തുടങ്ങിയ ആധുനിക സാഹിത്യരൂപങ്ങൾ രൂപം കൊള്ളുകയും വളർച്ചപ്രാപിക്കുകയും ചെയ്തു. ഈ സാഹിത്യരൂപങ്ങളിൽ പലതും കാലക്രമത്തിൽ വലിയ മാറ്റങ്ങൾക്കു വിധേയമാവുകയും ചിലതെല്ലാം അസ്തമിച്ചുപോവുകയും ചെയ്തു. അക്കൂട്ടത്തിൽ കാലത്തിനൊത്ത മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പൂർണ്ണ പ്രഭാവത്തോടുകൂടി നിലനിന്നുപോരുന്ന ഒരു സാഹിത്യരൂപമാണ് ചെറുകഥ.

മലയാളത്തിൽ ആദ്യമായി നാം ഇന്നു വിവക്ഷിക്കുന്ന തരത്തിലുള്ള ചെറുകഥയെഴുതിയത് കേസരി എന്ന തൂലികാനാമത്തിലറിയപ്പെടുന്ന കുഞ്ഞിരാമൻ നായനാരാണ്. വാസനാവികൃതി ആയിരുന്നു ആ കഥ. പാത്രസ്വഭാവപ്രധാനവും കർമ്മഫലത്തിന്റെ അനിവാര്യതയെ ആലോചനാമൃതമാക്കി നർമ്മബോധത്തോടെ ചിത്രീകരിക്കുന്നതുമായ സരസകഥയാണ് വാസനാവികൃതി. ദ്വാരക, മേനോക്കിയെ കൊന്നതാരാണ്?, മദിരാശിപ്പിത്തലാട്ടം, പൊട്ടബ്ഭാഗ്യം, കഥയൊന്നുമല്ല എന്നിവ കേസരിയുടെ ചില രചനകളാണ്. സംവൃതമായ ഹാസ്യവും മാറിവരുന്ന സാമൂഹിക ചുറ്റുപാടുകളെ സഹിഷ്ണുതയോടെ ആവിഷ്കരിക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ രചനകളെ അനന്യമാക്കുന്നു. മലയാളത്തിന്റെ മാർക് ട്വയിനായാണ് ഉള്ളൂർ കുഞ്ഞിരാമൻ നായനാരെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ, സി. എസ്. ഗോപാലപ്പണിക്കർ, അമ്പാടി നാരായണപ്പൊതുവാൾ, എം. ആർ. കെ. സി., മൂർക്കോത്തു കുമാരൻ, കെ. സുകുമാരൻ എന്നിവരാണ് ആദ്യകാലത്തെ മറ്റു പ്രമുഖ ചെറുകഥാകൃത്തുക്കൾ.

സംഭവങ്ങളുടെ പരിണാമഗുപ്തി ഒളിപ്പിച്ചുവച്ച്, വായനക്കാരന്റെ ജിജ്ഞാസയെ മുൾ മുനയിൽ നിർത്തി കഥാവസാനം വരെ കൊണ്ടു പോകാൻ സാമർത്ഥ്യം കാണിച്ച പ്രമുഖ കഥാകൃത്താണ് ഇ. വി. കൃഷ്ണപിള്ള. പ്രമേയ വൈവിദ്ധ്യമുള്ള നിരവധികഥകളും ധാരാളം ഫലിതകഥകളും അദ്ദേഹം മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. കേരള ഇബ്സൻ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. കുഞ്ഞിരാമൻ നായനാർ തൊട്ട് ഇ. വി. കൃഷ്ണപിള്ള വരെയുള്ളവർ മലയാളത്തിൽ പുതിയൊരു സാഹിത്യ പ്രസ്ഥാനത്തിന് പ്രതിഷ്ഠയും പ്രചാരവും നൽകുകയാണ് ചെയ്തതെങ്കിലും തങ്ങൾ കൈകാര്യംചെയ്ത സാഹിത്യശാഖയുടെ സാദ്ധ്യതകളെയും ശക്തിയെയും ഉൾക്കൊള്ളുന്നതിൽ പരാജയപ്പെട്ടുപോയി. ആംഗലത്തിലെ നിരവധി ഉത്തമമാതൃകകൾ മുമ്പിലുണ്ടായിരുന്നുവെങ്കിലും അവയെയെല്ലാം ലാഘവബുദ്ധിയോടെ കാണുകയും തങ്ങളുടെ സൃഷ്ടികളിലൂടെ വായനക്കാരെ രസിപ്പിക്കുക എന്ന ധർമ്മം മാത്രം നിറവേറ്റുകയും ചെയ്തു. ഇതിവൃത്തം എങ്ങനെയെങ്കിലും കെട്ടിയൊപ്പിക്കുക, പരിണമഗുപ്തിയോടെ കഥ മുമ്പോട്ടുകൊണ്ടുപോകുക, അവസാനം കെട്ടഴിച്ച് വിസ്മയകരമാം വണ്ണം ശുഭപര്യവസാനത്തിലെത്തിക്കുക, കഥയ്ക്കിടയിലെവിടെയെങ്കിലും സദാചാരസന്ദേശം നൽകുക ഇതായിരുന്നു അക്കാലത്തെ കഥയുടെ പൊതുസ്വഭാവം.

ഒയ്യാരത്തുചന്തുമേനോന്റെ ഇന്ദുലേഖയുടെ പ്രകാശനത്തോടെ മലയാള‌സാഹിത്യത്തിൽ റിയലിസത്തിന്റെ ഉദയമായി. 'പഴമയെ ഞെട്ടിപ്പിക്കുന്നതും യാഥാസ്ഥിതികരുടെ മുഖത്ത് ആഞ്ഞു പ്രഹരിക്കുന്നതും സാമൂഹ്യജീവിതത്തിലെ ദുരാചാരദുഷ്ടതകളെ നിർഭയം വിമർശിക്കുന്നതുമായ വിപ്ലവകരമായ റിയലിസ്റ്റിക് ജീവിതകഥകളിലേയ്ക്കുള്ള വളർച്ചയുടെ മുന്നോടിയായിരുന്നു ഇന്ദുലേഖയിലെ റിയലിസം. വി. ടി. ഭട്ടതിരിപ്പാട്, മുത്തിരിങ്ങോട്, എം.ആർ.ബി. തുടങ്ങിയവരുടെ സാമുദായിക കഥകളിൽ ഈ റിയലിസം കൂടുതൽ വ്യക്തമായി പ്രതിബിംബിക്കുന്നുണ്ട്. മലയാള ചെറുകഥയെ മാറുന്ന ലോകത്തേയ്ക്കു കൈപിടിച്ചു നടത്തിയവരാണ് ഈ മൂന്നു കഥാകൃത്തുക്കളുമെങ്കിലും പല വിമർശനങ്ങളും അവർക്കുനേരെ അന്നു ഇന്നും ഉയരുന്നുണ്ട്. കഥാരചനയിൽ അവർ സ്വസമുദായം വിട്ടുപുറത്തേയ്ക്കുനോക്കുന്നില്ല, പരിമിതമായ വിപ്ലവബോധമേ പ്രകടമാക്കുന്നുള്ളൂ, ആശയപ്രചരണം എന്ന ലക്ഷ്യം പ്രകടമാക്കുന്ന വാച്യപരാമർശങ്ങൾ കഥയിൽ അധികമാണ് എന്നിവ അത്തരം വിമർശനങ്ങളിൽ ചിലതാണ്. എങ്കിലും മലയാളചെറുകഥയെ ജീവിതഗന്ധിയും സാമൂഹ്യപ്രതിഫലനവുമാക്കിമാറ്റുന്നതിൽ ഈ മുന്നുകഥാകൃത്തുക്കളും വലിയപങ്കാണ് വഹിച്ചിട്ടുള്ളത് എന്നതിൽ തർക്കമില്ല.

'ഏതാണ്ട് 1930 തൊട്ട് ഇങ്ങോട്ടുള്ള കാൽശതാബ്ദക്കാലം മലയാളചെറുകഥയുടെ സുവർണ്ണ ദശയാണ്. ഇക്കാലങ്ങളിൽ കഥയുടെ രൂപഭാവങ്ങളിൽ സാരമായ പരിവർത്തനം സംഭവിച്ചു. പരിണാമഗോപനത്തോടുകൂടി ഇതിവൃത്തം കെട്ടിച്ചമച്ച് കഥപറഞ്ഞുരസിപ്പിക്കുന്നരീതി മാറി. വിനോദത്തേക്കാൾ അധികം, അഥവാ, അതിനോടൊപ്പെതന്നെ വിബോധനത്തെ ലക്ഷ്യമാക്കുന്ന ജീവിത യാഥാർത്ഥ്യസ്പർശിയായ സോദ്ദേശ്യകഥാരചയുടെ കാലമാണിത്. വ്യഷ്ടിജീവിതത്തേയും സമഷ്ടിജീവിത്തേയും സംബന്ധിക്കുന്ന സത്യങ്ങളെ ധീരതയോടെ തുറന്നുകാണിക്കുവാനും വിമർശിക്കുവാനും വെല്ലുവിളിക്കുവാനും ഞെട്ടിപ്പിക്കുവാനും എഴുത്തുകാർക്ക് മടിയില്ലാതായി. ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഏടായി, സുശക്തമായ വ്യാഖ്യാനാത്മകസാഹിത്യമായി, ചെറുകഥ അതിവേഗം വളർന്നുവന്നു. ഈ വളർച്ചയുടെ പിന്നിൽ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പല അന്തർധാരകളുടെയും പ്രാഭവമുണ്ട്.'

ദേശീയനവോത്ഥാനം, സോഷ്യലിസ്റ്റ് കമ്യുണിസ്റ്റ് ആശയങ്ങളുടെ പ്രചാരം, ശാസ്ത്രവും വ്യാവസായിക വിപ്ലവവും തുറന്നിട്ട പുതിയ സാദ്ധ്യതകൾ, കേസരി എ. ബാലകൃഷ്ണപിള്ളയെപ്പോലുള്ള ഉന്നതചിന്താഗതിക്കാരായ വിമർസകരുടെ ഉദ്ബോധനം, പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഉദയം തുടങ്ങിനിരവധി രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങൾ മലയാള ചെറുകഥയെ മുന്നോട്ടുനയിച്ചത് ഈ കാലഘത്തിലാണ്. തകഴി, കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ, കാരൂർ നീലകണ്ഠപ്പിള്ള, എസ്. കെ. പൊറ്റെക്കാട്ട്, പി. സി. കുട്ടിക്കൃഷ്ണൻ, ലളിതാംബിക അന്തർജ്ജനം, നാഗവള്ളി ആർ. എസ്. കുറുപ്പ്, പുളിമാന പരമേശ്വരൻ പിള്ള, ഇ. എം. കോവൂർ, വെട്ടൂർ രാമൻ നായർ, പോഞ്ഞിക്കര റാഫി, സി. എ. കിട്ടുണ്ണി, ടി. കെ. സി. വടുതല, എ. ഗോവിന്ദൻ, എൻ. പി. ചെല്ലപ്പൻനായർ, മലയാറ്റൂർ രാമകൃഷ്ണൻ, ആനന്ദക്കുട്ടൻ, വി. കെ. എൻ., ജെ. കെ. വി. എന്നിവർ ഇക്കാലഘട്ടത്തിൽ ചെറുകഥയ്ക്ക് ശക്തമായ സംഭാവനകൾ നൽകിയ പ്രതിഭകളാണ്.

സോഷ്യലിസ്റ്റ് റിയലിസത്തിൽനിന്നും കാവ്യാത്മക റിയലിസത്തിലേയ്ക്കുള്ള പരിണാമമാണ് പിൽക്കാലത്ത് മലയാള ചെറുകഥയിൽ സംഭവിച്ചത്. ഒറ്റപ്പെടുന്ന മൂന്നാം തലമുറക്കഥാകൃത്തുക്കളെയാണ് നാം ഇവിടെക്കാണുന്നത്. സമൂഹത്തിന്റെ ഉദ്ധാരണത്തിനപ്പുറം വ്യക്തിജീവിതത്തിന്റെ സത്യമാണ് അവർക്കു പ്രധാനം. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം എഴുതിത്തുടങ്ങിയ അവരിൽ പ്രതീക്ഷകളുടെ വൈയർത്ഥ്യവും, സാമൂഹിക ജീവിതത്തിന്റെയും മൂല്യങ്ങളുടെയും ശോചനീയമായ ഗതിയും മോഹഭംഗമുളവാക്കിയിട്ടുണ്ട്. ഒരു വ്യർത്ഥതാബോധത്തിന്റെ വ്യാകുലത അവരുടെ കഥകളിൽ പൊതുവേ വ്യാപിച്ചുകാണാം. കഥാസാഹിത്യത്തിലെ ഈ ആധുനികതയുടെ ആദ്യഘട്ടം ടി. പത്മനാഭന്റെയും എം.ടി.യുടെയും കഥകളിൽ തുടങ്ങുന്നു. മാധവിക്കുട്ടി, എൻ. പി. മുഹമ്മദ്, കെ. ടി. മുഹമ്മദ്, പി. എ. മുഹമ്മദ് കോയ, വെട്ടൂർ രാമൻ നായർ, കോവിലൻ, നന്ദനാർ, പാറപ്പുറത്ത്, വിനയൻ, രാജലക്ഷ്മി, ജി. എൻ. പണിക്കർ, ഇ. വാസു, പി. വത്സല, ഉണ്ണിക്കൃഷ്ണൻ പുതൂർ തുടങ്ങിയവർ ആധുനികതയുടെ ആദ്യഘട്ടത്തിലെ മറ്റു പ്രമുഖ കഥാകൃത്തുക്കളാണ്.

സമൂഹത്തിൽ നിന്നും സ്വയം ഭ്രഷ്ടരായി അലയുക, വ്യക്തി അയാളിൽ നിന്നു തന്നെ ഒറ്റപ്പെട്ട് സ്വയം അപരിചിതനാവുക, യാതൊരുവിധ വ്യാമോഹങ്ങളും മോഹങ്ങളും ഇല്ലാതിരിക്കുക, മനുഷ്യജീവിതത്തിന് ആശ്വാസം പകരുന്ന മതം, ശാസ്ത്രം, ഹ്യൂമനിസം, രാഷ്ട്രീയം, സംസ്കാരം, മൂല്യകല്പന ഇവയിൽ വിശ്വാസമില്ലാതിരിക്കുക തുടങ്ങിയ പ്രത്യേകതകളുൾക്കൊള്ളുന്ന കഥാകാരസമൂഹമാണ് മലയാള ചെറുകഥയിലെ നാലാം തലമുറയായി പ്രത്യക്ഷപ്പെടുന്നത്. സ്വന്തം ക്ഷതങ്ങളിൽ സുഖം കാണുക, പീഡിതമായ ചേതനയോടെ ജീവിക്കുന്നതിൽ മാത്രം നന്മയും സൗന്ദര്യവും കാണുക ഇതൊക്കെ ആധുനികതയുടെ രണ്ടാം ഘട്ടത്തിലുള്ള ഈ കഥാകാരന്മാരുടെ പൊതുസമീപനമാണ്.

കാക്കനാടൻ, ഒ. വി. വിജയൻ, സക്കറിയ, എം. പി. നാരായണപിള്ള, മുകുന്ദൻ, സേതു തുടങ്ങിയ നാലാം തലമുറക്കാർ പത്മനാഭനും എം. ടി. യും കൊണ്ടുവന്നെത്തിച്ചിടത്തുനിന്ന് മലയാള ചെറുകഥയെ വീണ്ടും ആധുനീകരിച്ചു ലോകസാഹിത്യത്തിന്റെ സമകാലിക നിലവാരത്തിലേയ്ക്ക് എത്തിച്ചു. രണ്ടാംഘട്ട ആധുനികതയുടെ വക്താക്കളായ കഥാകൃത്തുക്കൾ വൈയക്തികതയുടെ അതിപ്രസരം, സാമൂഹികലക്ഷ്യരാഹിത്യം, ദുർഗ്രഹത, അസ്തിത്വവിചാരംമുതലായ ചിന്താഗതികളിലുള്ള ആശയപരമായ വൈദേശികാടിമത്തം ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒട്ടേറെ ആക്ഷേപങ്ങൾക്ക് വിധേയരായിട്ടുണ്ട്. ആധുനികാനന്തര തലമുറയിൽ പ്രത്യക്ഷപ്പെട്ട കഥാകൃത്തുക്കളാകട്ടെ കാലത്തിന്റെ ചാക്രികതയെ അനുസ്മരിപ്പിച്ചുകൊണ്ട് ലാളിത്യത്തിലേയ്ക്കുള്ള തിരിച്ചുപോക്കാണ് നടത്തുന്നത്. വർത്തമാനകാല യാഥാർത്ഥ്യങ്ങൾക്കെടിരെയുള്ള പ്രതിരോധമായി കഥ മാറുന്നകാഴ്ചയാണ് ഇന്ന് മലയാളത്തിലുള്ളത്. വ്യക്തിയുടെ ഒറ്റപ്പെട്ട പ്രതിരോധത്തിന്റെ ശക്തിയും ആത്മാർത്ഥതയും ഇത്തരം രചനകളുടെ മുഖമുദ്രയായി മാറുന്നു. ഭാഷ അതിന്റെ ഏറ്റവും ലളിതമായ രൂപത്തിൽ ഹൃദയത്തിൽ മുറിവേൽപ്പിക്കുന്ന കൂർത്ത ഐസുകട്ടയായി മാറുന്നു. മരവിപ്പിൽ നിന്നു മോചനം നെടുമ്പോഴേയ്ക്കും ചോരവാർന്ന് ആസ്വാദകൻ പരിക്ഷീണിതനാകുന്നു. തിരിച്ചറിവുകൾ അവനെ വിഹ്വലനാക്കുന്നു. ഈ തലമുറയിൽശ്രദ്ധേയരായ കഥാകൃത്തുക്കളാണ് സുഭാഷ് ചന്ദ്രൻ, സന്തോഷ് ഏച്ചിക്കാനം, പി.കെ. പാറക്കടവ്, , ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ഇ. സന്തോഷ് കുമാർ, ടി.പി. വേണുഗോപാലൻ, പി.വി. ഷാജികുമാർ ,സിതാര. എസ്., പ്രിയ എ.എസ്. തുടങ്ങിയവർ

എഴുത്തുകാർ

എം. ടി വാസുദേവൻ നായർ മാധവിക്കുട്ടി

അവലംബം

[2]

  1. "ബഷീറിൽ നിന്നും ബഷീറിലേക്ക്‌ സഞ്ചരിക്കുന്ന മലയാളകഥ". chintha.com. Retrieved 11 March 2010.
  2. വിശ്വസാഹിത്യ വിജ്ഞാനകോശം. State Institute of Encyclopaedic Publications. 2005. {{cite book}}: Cite has empty unknown parameters: |1= and |2= (help)
"https://ml.wikipedia.org/w/index.php?title=ചെറുകഥ&oldid=1848451" എന്ന താളിൽനിന്ന് ശേഖരിച്ചത്