ടി.പി. വേണുഗോപാലൻ
Jump to navigation
Jump to search
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
മലയാളത്തിലെ ഒരു കഥാകാരനാണ് ടി.പി. വേണുഗോപാലൻ. നാലു നോവലുകളും പതിനൊന്ന് ചെറുകഥ സമാഹാരങ്ങളും ഒരു വിവർത്തനനാടകവുമായി പതിനാറ് പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ജീവിതരേഖ[തിരുത്തുക]
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിൽ ജനിച്ചു. അച്ഛൻ-കെ.ദാമോദരൻ നമ്പ്യാർ, അമ്മ ടി.പി.പത്മാവതി. സമഗ്ര ശിക്ഷാ കേരളം കണ്ണൂർ ജില്ലാ പ്രൊജക്ട് ഓഫീസർ പാപ്പിനിശ്ശേരി ഇ.എം.എസ്. സ്മാരക ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, മുൻ പ്രിൻസിപ്പാൾ. കേരള സാഹിത്യ അക്കാദമി അംഗം. കണ്ണൂർ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം.
പ്രധാനകൃതികൾ[തിരുത്തുക]
- ഭൂമിയുടെ തോട്ടക്കാർ (കഥകൾ)
- സുഗന്ധമഴ (കഥകൾ)
- അനുനാസികം (കഥകൾ)[1]
- കേട്ടാൽ ചങ്കുപൊട്ടുന്ന ഓരോന്ന് (കഥകൾ)
- സൈഡ് കർട്ടൻ (കഥകൾ)
- കുന്നുംപുറം കാർണിവൽ (കഥകൾ)
- ആത്മരക്ഷാർത്ഥം (കഥകൾ)
- ഭയപ്പാടം (കഥകൾ)
- മണ്ണ് വായനക്കാരൻ (കഥകൾ)
- പകൽവണ്ടിയാത്രക്കാർ (കഥകൾ)
- സ്ക്രീൻ ഷോട്ട് (കഥകൾ)
- കുത്തും കോമയുമുള്ള ഈ ജീവിതം (നോവൽ)
- തെമ്മാടിക്കവല (നോവൽ)
- ഒറ്റയാൾ നാടകത്തിലെ കഥാപാത്രങ്ങൾ (നോവൽ)
- അരവാതിൽ (നോവൽ)
- ആട് (വിവർത്തന നാടകം)
പുരസ്കാരങ്ങൾ[തിരുത്തുക]
- പ്രേംജി അവാർഡ് (2002)(സുഗന്ധമഴ എന്ന കഥാ സമാഹാരത്തിന്)
- മുണ്ടശ്ശേരി അവാർഡ് (2004-05)(തെമ്മാടിക്കവല എന്ന നോവലിന്)
- ചെറുകാട് അവാർഡ് (അനുനാസികം എന്ന കഥാ സമാഹാരത്തിന് 2006)[1]
- എം.പി.കുമാരൻ അവാർഡ് (2008)
- കൈരളി ടി.വി അറ്റ്ലസ്സ് ലിറ്റററി അവാർഡ്സ് (2010)
- അധ്യാപക ലോകം അവാർഡ് (2010)
- സംസ്കൃത വാചസ്പതി കെ.വി.കുഞ്ഞിരാമൻഅവാർഡ്(2012)(സൈഡ് കർട്ടൻ എന്ന കഥാ സമാഹാരത്തിന്)
- അബുദാബി ശക്തി അവാർഡ് (2012)(കേട്ടാൽ ചങ്കുപൊട്ടുന്ന ഓരോന്ന് എന്ന കഥാ സമാഹാരത്തിന്)
- സമന്വയം പുരസ്കാരം (2013)(സൈഡ് കർട്ടൻ എന്ന കഥാ സമാഹാരത്തിന്)
- അക്ഷരം അവാർഡ് (2014)(കുന്നുംപുറം കാർണിവൽ എന്ന കഥാ സമാഹാരത്തിന്)
- പബ്ളിക് സർവന്റ് സാഹിത്യ പുരസ്കാരം (2015)(കുന്നുംപുറം കാർണിവൽ എന്ന കഥാ സമാഹാരത്തിന്)
- ഇടശ്ശേരി അവാർഡ് (2015)(കുന്നുംപുറം കാർണിവൽ എന്ന കഥാ സമാഹാരത്തിന്)
- ഡോ. കെ. എൻ എഴുത്തച്ഛൻ പുരസ്കാരം (2016)(കുന്നുംപുറം കാർണിവൽ എന്ന കഥാ സമാഹാരത്തിന്)
അവലംബം[തിരുത്തുക]
- ↑ 1.0 1.1 വെബ്‌ലോകം: ചെറുകാട് അവാർഡ്, മലയാളം