"അജയ് ദേവഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:اجی دیوگن
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: ko:어제이 데븐
വരി 222: വരി 222:
[[it:Ajay Devgn]]
[[it:Ajay Devgn]]
[[kn:ಅಜಯ್ ದೇವ್ ಗನ್]]
[[kn:ಅಜಯ್ ದೇವ್ ಗನ್]]
[[ko:어제이 데븐]]
[[mr:अजय देवगण]]
[[mr:अजय देवगण]]
[[pl:Ajay Devgan]]
[[pl:Ajay Devgan]]

08:10, 3 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അജയ് ദേവഗൺ
ജനനം
വിശാൽ ദേവഗൺ
തൊഴിൽചലചിത്ര നടൻ
സജീവ കാലം1991 - ഇതുവരെ
ജീവിതപങ്കാളി(കൾ)കാജോൾ ദേവഗൺ (1999-ഇതുവരെ)
കുട്ടികൾനിസാ ദേവഗൺ

ബോളിവുഡിലെ ഒരു അഭിനേതാവാണ് അജയ് ദേവഗൺ എന്നറിയപ്പെടുന്ന വിശാൽ വീരു ദേവഗൺ (ഹിന്ദി:विशाल देवगन, ജനനം (ഏപ്രിൽ 2, 1969). ന്യൂ ഡെൽഹിയിലാണ് അജയ് ജനിച്ചത്. ചലച്ചിത്രരം‌ഗത്ത് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു നടനാണ് അജയ്.

ഒരു ആക്‌ഷൻ നായകനായിട്ടാണ് അജയ് 1990-കളിൽ സിനിമയിലേക്ക് പ്രവേശിച്ചത്. അതിനു ശേഷം ഒട്ടേറെ സ്വഭാവ വേഷങ്ങളും ചില ഹാസ്യ വേഷങ്ങളും അഭിനയിച്ച് അജയ് തന്റെ സാന്നിധ്യം ബോളിവുഡ് ചലച്ചിത്രവേദിയിൽ ഉറപ്പിക്കുകയായിരുന്നു.

2008-ൽ അജയ് തന്നെ അഭിനയിച്ച് സം‌വിധാനവും നിർമ്മാണം എന്നിവ നിർവഹിച്ച ചിത്രമായിരുന്നു യു മി ഓർ ഹം . ഈ ചിത്രത്തിലെ നായികയായി അഭിനയിച്ചത് ജീവിതത്തിലും അജയിന്റെ പങ്കാളിയായ കാജോൾ ആയിരുന്നു.

സ്വകാര്യ ജീവിതം

അജയ് ദേവഗണിന്റെ യഥാർഥ സ്ഥലം പഞ്ചാബാണ്. അദ്ദേഹത്തിന്റെ പിതാവ് വീരു ദേവഗൺ ഹിന്ദി സിനിമയിൽ ഒരു സംഘട്ടന സം‌വിധായകനാണ്. ബോളിവുഡിലെ തന്നെ ഒരു മികച്ച നടിയായിരുന്ന കാജോളിനെ 1999 ഫെബ്രുവരി 4 ന് വിവാഹം ചെയ്തു. മകൾ നിസ ദേവഗൺ 2003 ഏപ്രിൽ 20 ന് ജനിച്ചു.

സിനിമ ജീവിതം

തന്റെ സിനിമ ജീവിതം ആരം‌ഭിച്ചത് 1991-ൽ ഫൂൽ ഓർ കാണ്ടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇതിലെ പ്രകടനം അദ്ദേഹത്തിന് മികച്ച പുതുമുഖ നടനുള്ള ഫിലിം‌ഫെയർ പുരസ്കാരം നേടിക്കൊടുത്തു. 1998-ൽ നായക നടനായി അഭിനയിച്ച പ്യാർ തോ ഹോനാ ഹി താ എന്ന സിനിമ ആ വർഷത്തെ ഒരു വമ്പൻ വിജയമായിരുന്നു. പിന്നീട് മഹേഷ് ഭട്ട് സം‌വിധാനം ചെയ്ത സഖം എന്ന സിനിമ വളരെയധികം അഭിപ്രായം നേടിയ ഒരു ചിത്രമായിരുന്നു. 1999-ൽ സൽമാൻ ഖാൻ, ഐശ്വര്യ റായ് എന്നിവരുടെ കൂടെ അഭിനയിച്ച ഹം ദിൽ ദേ ചുകെ സനം എന്ന സിനിമയും ഒരു വിജയമായിരുന്നു.

2002-ൽ രാം ഗോപാൽ വർമ്മയുമായി നിർമിച്ച കമ്പനി എന്ന സിനിമയും ഒരു വിജയമായിരുന്നു.


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അജയ്_ദേവഗൺ&oldid=1349092" എന്ന താളിൽനിന്ന് ശേഖരിച്ചത്