ജോർജ് എം. ദല്ലാസ്
അമേരിക്കൻ രാഷ്ട്രീയക്കാരനും നയതന്ത്രജ്ഞനും ഫിലാഡൽഫിയയുടെ മേയറും പെൻസിൽവാനിയയിൽ നിന്നുള്ള യുഎസ് സെനറ്ററും അേമരിക്കൻ ഐക്യനാടുകളുടെ പതിനൊന്നാമത്തെ വൈസ് പ്രസിഡൻഖുമായിരുന്നു ജോർജ് എം. ദല്ലാസ് - George M. Dallas.
ആദ്യകാല ജീവിതം, കുടുംബം
[തിരുത്തുക]1792 ജൂലൈ 10ന് ഫിലാഡെൽഫിയയിൽ അമേരിക്കയുടെ ആറാമത് ട്രഷറി സെക്രട്ടറിയായിരുന്ന അലക്‌സാണ്ടർ ജെയിംസ് ദല്ലാസിന്റെയും അറബെല്ല സ്മിത്ത് ദല്ലാസിന്റെയും മകനായി ജനിച്ചു. ജോർജ് മിഫ്‌ലിൻ ദല്ലാസ് എന്നാണ് മുഴുവൻ പേര്.[1] ജമൈക്കയിലെ കിംങ്‌സറ്റണിൽ ജനിച്ച് എഡിൻബർഗിൽ വിദ്യാഭ്യാസം നേടിയ ഇദ്ദേഹത്തിന്റെ പിതാവ് ജെയിംസ് മാഡിസൺ അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ ട്രഷറി സെക്രട്ടറിയായി. ചുരുക്കി പറഞ്ഞാൽ യുദ്ദകാര്യ സെക്രട്ടറിയായിരുന്നു അദ്ദേഹം.[1] തന്റെ പിതാവിന്റെ അടുത്ത സുഹൃത്തും പെൻസിൽവാനിയയുടെ ഒന്നാമത്തെ ഗവർണറുമായിരുന്ന തോമസ് മിഫ്‌ലിന്റെ പേരിന്റെ അവസാനഭാഗമായ മിഫ്‌ലിൻ എന്നത് ജോർജ് ദല്ലാസ് തന്റെ പേരിന്റെ ഭാഗമാക്കുകയായിരുന്നു.[2] 1810ൽ നിയമത്തിൽ ബിരുദം നേടിയ ജോർജ്, 1813ൽ പെൻസിൽവാനിയ കോടതിയിൽ അഭിഭാഷകനായി.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1828 മുതൽ 1829 വരെ ഫിലാഡൽഫിയയുടെ എൺപതാമത് മേയറായി. 1831 ഡിസംബർ 13 മുതൽ 1833 മാർച്ച് നാലു വരെ പെൻസിൽവാനിയയിൽ നിന്ന് അമേരിക്കൻ സെനറ്റിൽ അംഗമായി. 1833 ഒക്ടോബർ 14മുതൽ 1835 ഡിസംബർ ഒന്നുവരെ പെൻസിൽവാനിയയുടെ 17ആമത് അറ്റോർണി ജനറലായി. 1845 മാർച്ച് നാലു മുതൽ 1849 മാർച്ച് നാലു വരെ അമേരിക്കൻ ഐക്യനാടുകളുടെ 11ആമത് വൈസ് പ്രസിഡന്റായി.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "George Mifflin Dallas, 11th Vice President (1845–1849)".
- ↑ Belohlavek. "George Mifflin Dallas", p. 109.