വേണാട്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വേണാട് സ്വരൂപം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
8th century–1729 | |||||||||||
Capital | Kollam (Quilon),Padmanabhapuram | ||||||||||
Common languages | Malayalam Tamil | ||||||||||
Religion | Hinduism and other religions | ||||||||||
Government | Monarchy | ||||||||||
Venattadi | |||||||||||
History | |||||||||||
• Established | 8th century | ||||||||||
• Formation of the Kingdom of Travancore | 1729 | ||||||||||
|
എട്ടാം ശതകം മുതൽ കൊല്ലം ആസ്ഥാനമാക്കി സ്ഥിതിചെയ്തിരുന്ന ഒരു രാജ്യമായിരുന്നു വേണാട്. വേണാട് ചേരസാമ്രാജ്യത്തിന്റെ തെക്കേ അതിർത്തിയും[അവലംബം ആവശ്യമാണ്] വേണാടിന്റെ ഭരണാധികാരി ചേരരാജാവായ പെരുമാളിന്റെ സാമന്തനും ആയിരുന്നു. തുടക്കത്തിൽ മൂന്നു ആയ് രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നു വേണാട്. യാദവന്മാരായിരുന്ന വേണാടുരാജവംശം വിവാഹബന്ധവും ദായക്രമത്തിലുണ്ടായ വ്യതിയാനവും മൂലം ചേരന്മാരും കുലശേഖരന്മാരുമായിത്തീരുന്നു. പിന്നീട് കുലശേഖരസാമ്രാജ്യത്തിന്റെ അധഃപതനത്തോടു കൂടി സ്വതന്ത്രമാകുകയും 14-)ം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രവിവർമ്മ സംഗ്രാമധീരന്റെ നേതൃത്വത്തിൽ വേണാട് പ്രതാപത്തിന്റെ അത്യുന്നതിയിൽ എത്തിച്ചേർന്നു. ആ നൂറ്റാണ്ടിന്റെ തന്നെ അവസാനത്തോടെ വേണാട് രാജവംശം തൃപ്പാപ്പൂർ എന്നും ദേശിംഗനാട് എന്നും രണ്ട് തായ്‌വഴികളുമായി പിരിയുന്നു. പിന്നീട് തൃപ്പാപ്പൂർ മൂത്തതിരുവടിയുടെ കീഴിൽ അർധസ്വതന്ത്രമായ ചിറവാ സ്വരൂപങ്ങളുടെ കൂട്ടായ്മയയി വളർന്ന വേണാട് അഭ്യന്തരകുഴപ്പങ്ങളിൽപെടുന്നു. ഫ്യൂഡൽ[അവലംബം ആവശ്യമാണ്] പ്രഭുക്കന്മാരും മാടമ്പിമാരും തന്നിഷ്ടം പ്രവർത്തിച്ചിരുന്ന വേണാടിൽ മാർത്താണ്ഡ വർമ്മയുടെ കാലത്താണ് ഇതിന് അറുതി ലഭിച്ചത്. അങ്ങനെ വളരെക്കാലത്തിനുശേഷം മാർത്താണ്ഡവർമ്മയുടേയും ധർമ്മരാജാവിന്റേയും കാലത്ത് സാമ്രാജ്യവിസ്തൃതി പ്രാപിച്ച് തിരുവിതാംകൂർ എന്ന മഹാസാമ്രാജ്യം ആയിത്തീരുകയും ചെയ്തു.
പേരിനു പിന്നിൽ[തിരുത്തുക]
പദോല്പത്തിയെക്കുറിച്ച് നിരവധി വാദങ്ങൾ ഉണ്ട്. വേണാട് എന്ന പ്രയോഗം ആദ്യമായി കാണുന്നത് ക്രി.വ. 892 ലെ [1] തരിസാപ്പള്ളിച്ചെപ്പേടുകളിലാണ്. [1]
- വേൾ നാട് എന്ന പദം ലോപിച്ചാണ് വേണാടായി മാറിയത് എന്നാണ് ഒന്ന്.[2] വേണാട്ടിലെ ആദ്യകാല രാജാക്കന്മാർ അയ് വേലുകൾ ആയിരുന്നു. (അയ്: ആട്ടിടയൻ, വേൽ: രാജാവ്).
- പുരാതന തമിഴ് ഭാഷയിൽ വേഴം എന്ന പദം ആന എന്ന് അർത്ഥമാക്കുന്നു, അതിനാൽ വേഴ നാട് എന്നത് ആനകളുടെ നാട് എന്നതിനെക്കുറിച്ചിരുന്നു എന്നും പറയപ്പെടുന്നു.
അയ് വേലുകൾ[അവലംബം ആവശ്യമാണ്] ഭരിക്കുന്ന രാജ്യം എന്ന പേരിൽ നിന്നാണ് വേണാട് എന്ന പദം വന്നത് എന്ന വാദത്തിനാണ് കൂടുതൽ തെളിവുകൾ ഉള്ളത്. വേൾ എന്ന പദത്തിനു വിജയങ്ങൾ എന്നർത്ഥമുണ്ട്.
ചരിത്രം[തിരുത്തുക]
ക്രിസ്തുവിന് പിൻപ് ഒന്നും രണ്ടും ശതകത്തിൽ വേണാടിനെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത് പ്രധാനമായും യവനരേഖകളിൽ നിന്നും സംഘസാഹിത്യത്തിൽ നിന്നുമാണ്. പ്ലീനി (ക്രി.വ. 77) പെരിപ്ലസിന്റെ കർത്താവ് (ക്രി.വ. 80) ടോളമി (ക്രി.വ. 95-162) എന്നിവരാണ് കേരളത്തെപ്പറ്റി എഴുതിയിട്ടുള്ള മൂന്ന് യവന സഞ്ചാരികൾ. കേരളപുത്രന്മാരുടെ രാജ്യത്തിന് തെക്കാണ് ആയ് രാജ്യം എന്നാണ് ടോളമി പ്രസ്താവിക്കുന്നത്. ആയ്-വേളുകൾക്ക് നാല് പ്രധാന തുറമുഖങ്ങൾ ഉണ്ടായിരുന്നതായി യവനർ പരാമർശിച്ചിരിക്കുന്നു. അത് ബറേക്ക (പുറക്കാട്), നെൽക്കിണ്ട, പൈറോസ് (കുരക്കോണിക്കൊല്ലം,[2] ബലിത (വിഴിഞ്ഞം) എന്നിവയായാണ് ചരിത്രകാരന്മാർ കരുതുന്നത്. നെൽകിണ്ട ഇതിൽ രാജസ്ഥാനമായിരുന്നു എന്നും മധുരയിലെ പാണ്ടി രാജവംശക്കാരുടെ കീഴിലായിരുന്നു എന്നും പ്ലീനി രേഖപ്പെടുത്തുന്നു. ആയ്‌വേളുകള് ഈ തുറമുഖ നഗരങ്ങളിലെല്ലാം മേൽനോട്ടം വഹിച്ചിരുന്നു. അവരെല്ലാം കുടുംബക്കാരുമായിരുന്നു. ഈ കുടുംബങ്ങളിലെ മൂത്തയാൾ മുഖ്യവേളായിത്തീരുന്ന സമ്പ്രദായമായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഇതിനെ കുല സംഘം എന്നാണ് വിളിക്കുക. ചേരന്മാരും ഈ സമ്പ്രദായം പിൻതുടർന്നിരുന്നു. [3] ക്രി.വ. 781-ൽ വിഴിഞ്ഞത്തെ ആയ്‌വേൾ മുഖ്യവേളായിത്തീരുകയും 800 നോടടുപ്പിച്ച് വേൾ മന്നനായിത്തീരുകയും ചെയ്തു എന്ന് രേഖകളിൽ നിന്ന് വ്യക്തമവുന്നു. [3]
ടോളമിയുടെ വിവരണങ്ങൾക്കു ശേഷം വിഴിഞ്ഞത്തെപ്പറ്റി പിന്നീട് രേഖകൾ ലഭിക്കുന്നത് 8-)ം നൂറ്റാണ്ടിലാണ്. 799-ൽ രചിക്കപ്പെട്ട കുവലയമാലാ ചമ്പുവിലെ കഥാനായികയായ കുവലയമാല വിജയപുരി രാജാവായ വിജയസേനന്റെ പുത്രിയാണ്. (വിജയപുരി വിഴിഞ്ഞമാണെന്നാണ് ചരിത്രകാരന്മാരിൽ ചിലർ പ്രസ്താവിക്കുന്നത്) പിന്നീട് വരുന്ന രേഖകൾ നെടും ചടയ പാണ്ഡ്യന്റെ മദ്രാസ് മ്യൂസിയം ചെപ്പേടാണ്.
9-ആം ശതകത്തിന്റെ ആരംഭംവരെ തിരുവനന്തപുരവും അതിനു തെക്കുള്ള പ്രദേശങ്ങളും ആയ് രാജ്യത്തിൽ പെട്ടിരുന്നു. 14-ആം ശതകം വരെ തിരുവിതാംകോട്ട് ഒരു രാജാവോ രാജകുടുംബമോ ഉണ്ടായിരുന്നില്ല. എന്നാൽ[അവലംബം ആവശ്യമാണ്] പെരുമാൾ ഭരണം അവസാനിക്കുന്നതോടെ മാത്രമേ അതായത് 12-ആം ശതകത്തിന്റെ ആരംഭത്തിൽ മാത്രമേ വേണാടിന് സ്വതന്ത്രരാജ്യമാവാൻ സാധിച്ചുള്ളൂ.
മാർത്താണ്ഡവർമ്മയുടെ കാലത്ത്[തിരുത്തുക]
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
- P.J.Cherian (എഡിറ്റർ, പെഴ്സ്പെക്റ്റീവ്സ് ഓൺ കേരള ഹിസ്റ്ററി : ദ് സെക്കന്റ് മില്ലനിയം
- സക്കറിയാസ് തുണ്ടി, (നോർത്തേൺ മിഷിഗൺ യൂണിവേഴ്സിറ്റി) "ദ് കേരള സ്റ്റോറി: ചേര റ്റൈംസ് ഓഫ് ദ് കുലശേഖരാസ്"
- ↑ ഗോപിനാഥ റാവു, ടി.എ. (1908). Travancore archeological series, Volume II & III. തിരിവനന്തപുരം: കേരള സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്. Cite has empty unknown parameter:
|coauthors=
(help) - ↑ കെ., ശിവശങ്കരൻ നായർ. വേണാടിൻറെ പരിണാമം (2005 ed.). കോട്ടയം: കറൻറ് ബുക്സ്. p. 238. ISBN 81-240-1513-9. Cite has empty unknown parameters:
|accessyear=
,|origmonth=
,|accessmonth=
,|month=
,|origdate=
, and|coauthors=
(help) - ↑ നെടും ചടയചോളന്റെ മദ്രാസ് മ്യുസിയം ചെപ്പേട്
കുറിപ്പുകൾ[തിരുത്തുക]
- ^ "വേണാടു വാഴ്കിന്റ അയുനടിക തിരുവടിക്കും ചെപ്പേടു നൽകി" എന്നാണു പറയുന്നത്.
- ^ കുരക്കോണി എന്നാൽ നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ദീപ് എന്നാണർത്ഥം. കൊല്ലം പണ്ട് സമുദ്രത്തിലേക്ക് നീണ്ട് കിടന്നിരുന്നു എന്ന് രേഖകൾ സൂചിപ്പിക്കുന്നു. കാലക്രമത്തിൽ സമുദ്രമെടുത്ത ഒരു ദ്വീപായിരുന്നു കൊല്ലം
- ^ ഇത്തരം കൂട്ടായ്മയെ കുല സംഘം എന്നാണ് കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കുന്നത്. ചേരന്മാരും ഇതേ രീതി പിൻതുടർന്നു. അങ്ങനെയാണ്, ചേരം ഭരിക്കാൻ വിവിധ ദേശത്തു നിന്ന് രാജാക്കന്മാർ എത്തിയിരുന്നത്.