കാർത്തിക തിരുനാൾ രാമവർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ധർമ്മരാജാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവ്
ധർമ്മരാജ
കാർത്തിക തിരുനാൾ രാമവർമ്മ
തൊഴിൽ തിരുവിതാംകൂർ മഹാരാജാവ്
മതം ഹിന്ദു
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
Travancore State Flag.png
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ 1729-1758
ധർമ്മരാജാ 1758-1798
അവിട്ടം തിരുനാൾ 1798-1799
ഗൌരി ലക്ഷ്മിഭായി 1811-1815
ഗൌരി പാർവ്വതിഭായി 1815-1829
സ്വാതി തിരുനാൾ രാമവർമ്മ 1829-1846
ഉത്രം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
ശ്രീമൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മിഭായി 1924-1931
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ 1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ 2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
അമ്മച്ചി കൊട്ടാരം
edit

1758 മുതൽ 1798 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായിരുന്നു ധർമ്മരാജാവ് എന്നറിയപ്പെട്ടിരുന്ന കാർത്തികതിരുന്നാൾ രാമവർമ്മ (1733-1798) (കൊല്ലവർഷം 899-973). ആധുനികതിരുവിതാംകൂറിന്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ പിന്തുടർച്ചാവകാശിയായാണ്‌ കാർത്തിക തിരുനാൾ ഭരണമേറ്റെടുത്തത്. തന്റെ മുൻ‌ഗാമി നേടിയെടുത്ത എല്ലാ പ്രദേശങ്ങളും നിലനിർത്തുക മാത്രമല്ല, അവയെല്ലാം വിജയകരമായ രീതിയിൽ ഭരിക്കാനും കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു. 1798-ൽ രാമവർമ മഹാരാജാവ് അന്തരിച്ചു. തലസ്ഥാനം പത്മനാഭ പുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ തിരുവിതാംകൂർ രാജാവ്.1766-ൽ രണ്ടാം തൃപ്പടിദാനം നടത്തി.ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ചു. ആട്ടകഥകൾ രചിച്ചു.കൊച്ചിയും തിരുവിതാംകൂറുമായി നടന്ന ശുചീന്ദ്രം ഉടമ്പടി സമയത്തെ തിരുവിതാംകൂർ രാജാവ്.

കൂടുതൽ[തിരുത്തുക]

മാർത്താണ്ഡവർമയുടെ പിൻഗാമിയായ രാമവർമ മുൻഗാമിയുടെ ശ്രമം മുന്നോട്ടു കൊണ്ടുപോയി. മുൻഗാമിയുടെ ധിഷണാവൈഭവവും കർമകുശലതയും ഇല്ലായിരുന്നെങ്കിലും അദ്ദേഹത്തിന് വടക്കൻ സ്വരൂപങ്ങളിലെ വിമതന്മാരായ മാടമ്പിമാരെ ഒരുവിധം സമാധാനിപ്പിക്കാൻ കഴിഞ്ഞു. അതിനുശേഷം 1761 ഡി.-ൽ തിരുവിതാംകൂറും കൊച്ചിയുമായി ഡച്ചുകാരുടെ സാന്നിധ്യത്തിൽ ചേർത്തല വച്ച് 1757-ലെ കരാറിന് പുതുജീവൻ നൽകി. സാമൂതിരിയെ ഓടിച്ചുകളയുന്നതിനു പ്രതിഫലമായി ആലങ്ങാടും പറവൂരും തിരുവിതാംകൂറിന് വിട്ടുകൊടുക്കാമെന്നും കരപ്പുറം ഉൾപ്പെടെ തിരുവിതാംകൂർ കൈയടക്കിയ പ്രദേശങ്ങളെപ്പറ്റി

ചോദ്യമില്ലെന്നും കരാറിൽ എഴുതിച്ചേർത്തു. തുടർന്ന് ദളവാ അയ്യപ്പൻ മാർത്താണ്ഡപ്പിള്ളയുടേയും വലിയ കപ്പിത്താൻ ഡിലനോയിയുടെയും നേതൃത്വത്തിൽ രണ്ട് വഴിയായി തിരുവിതാംകൂർ സൈന്യം പുറപ്പെട്ട് സാമൂതിരിയെ കൊച്ചി രാജ്യത്തു നിന്ന് നിഷ്കാസനം ചെയ്തു. തിരുവിതാംകൂറിന്റെ യുദ്ധച്ചെലവു മുഴുവൻ സാമൂതിരി തവണകളായി നൽകിക്കൊള്ളാമെന്ന കരാറെഴുതി വാങ്ങുകയും ചെയ്തു. രാമവർമ

തിരുവിതാംകൂറിന്റെ കിഴക്കനതിർത്തിയിൽ മാർത്താണ്ഡവർമയുടെ നയം തന്നെ രാമവർമയും പിന്തുടർന്നു. 1740-ൽ തിരുവിതാംകൂർ ആക്രമിച്ച ചന്ദാസാഹിബ് അടുത്തവർഷം മഹാരാഷ്ട്രരുടെ തടവുകാരനായി. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ചന്ദാസാഹിബിനെ തടവുകാരനാക്കിയത്. ചന്ദാസാഹിബ് മധുരയിൽ ഗവർണറായി നിയമിച്ചിരുന്ന മൂഡേമിയ മാർത്തണ്ഡവർമയിൽ നിന്നു കുറെ പണം സ്വീകരിച്ചുകൊണ്ട് കളക്കാടു സ്വരൂപം തിരുവിതാംകൂറിനു വിട്ടുകൊടുത്തിരുന്നു. മോചനദ്രവ്യം നൽകി സ്വതന്ത്രനായ ചന്ദാസാഹിബിൽ നിന്നും ഇംഗ്ലീഷുകാരുടെ സഹായത്തോടെ കർണാടിക് നവാബായ മുഹമ്മദാലി മധുര കൈവശപ്പെടുത്തി. അതേത്തുടർന്ന് തിരുവിതാംകൂർ സൈന്യം കളക്കാട്ടു നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടു. മുഹമ്മദാലിയും ഇംഗ്ളീഷുകാരും ഒരുവശത്തും മൈസൂറും ഫ്രഞ്ചുകാരും മറുവശത്തുമായി മധുരയ്ക്കുവേണ്ടി പലയുദ്ധങ്ങളും നടന്നു. മൈസൂർ പടയെ നയിച്ചത് അന്ന് ഫൗജ്ദാർ ആയിരുന്ന ഹൈദരാലിഖാൻ ആയിരുന്നു. ഇംഗ്ലീഷുകാരോടൊപ്പംനിന്ന് പല യുദ്ധങ്ങളിലും ഏർപ്പെട്ട് ആളും അർഥവും നഷ്ടപ്പെടുത്തിയെങ്കിലും ഇംഗ്ലീഷ് സൈന്യം കളക്കാട്ടുനിന്നു തിരുവിതാംകൂർ സൈന്യത്തെ നിഷ്കാസനം ചെയ്തു. മാത്രമല്ല ഇംഗ്ലീഷുകാരുടെ മധ്യസ്ഥതയിൽ കർണാടിക് നവാബുമായുണ്ടാക്കിയ ഉടമ്പടിയിൽ കളക്കാട് ഉപേക്ഷിക്കേണ്ടിവരികയും നവാബിന് നഷ്ടപരിഹാരം നൽകേണ്ടിവരികയും ആണ്ടുതോറും കപ്പം കൊടുത്ത് നവാബിന്റെ കീഴിൽ ജമീന്ദാറായിരുന്നുകൊളളാമെന്ന് സമ്മതിക്കേണ്ടി വരികയും ചെയ്തു (1765).

ഇംഗ്ലീഷുകാരോട് ഒരുതരം വിധേയത്വമാണ് രാമവർമ പുലർത്തിയിരുന്നത്. കോലത്തിരി കുടുംബത്തിലെ കലഹങ്ങളിൽനിന്ന് ഒളിച്ചോടി തലശ്ശേരിയിലെ ഇംഗ്ളീഷുകാരെ അഭയം പ്രാപിച്ച മാതുലനേയും മാതാവിനേയും തിരുവിതാംകൂറിലേയ്ക്കു ദത്തെടുപ്പിച്ചത് ഇംഗ്ലീഷുകാരാണ്. 1740-ൽ മാതാവിനൊപ്പം ആറ്റിങ്ങൽ കോട്ടയിൽ കഴിയവേ ഡച്ചുകാരുടേയും കായംകുളത്തിന്റേയും സംയുക്തസേനയുടെ പിടിയിലകപ്പെടാതെ രക്ഷപ്പെട്ടത് ഇംഗ്ളീഷ് ഭടന്മാരുടെ സമയോചിതമായ സഹായം ഒന്നുകൊണ്ടുമാത്രമായിരുന്നു. അന്ന് 16 വയസ്സു മാത്രം പ്രായമുള്ള രാമവർമ ജീവിതാവസാനം വരെ ഇംഗ്ലീഷുകാരുടെ വിശ്വസ്തനായിരുന്നു. എങ്കിലും എപ്പോഴും ചതിയായിരുന്നു പ്രതിഫലമായി തിരുവിതാംകൂറിനു ലഭിച്ചത്. അതിൽ അദ്യത്തേതായിരുന്നു നവാബുമായുള്ള ഉടമ്പടി. നവാബിനാവശ്യമുള്ളപ്പോൾ സൈന്യത്തെ അയച്ചുകൊടുത്തുകൊള്ളാമെന്നും ഉടമ്പടിയിൽ വ്യവസ്ഥയുണ്ടായിരുന്നു. ഈ ഉടമ്പടിയുണ്ടാക്കുമ്പോൾ നവാബിന്റെ ശത്രുവായ മൈസൂറിലെ ഹൈദരാലിഖാൻ കേരളത്തിനുനേരെ ഭീഷണി ഉയർത്തുന്നുണ്ടായിരുന്നു. ഉടൻതന്നെ കൊടുങ്ങല്ലൂർ കായൽ മുതൽ കിഴക്ക് ചെറുപുത്തുമലവരെ 32 നാഴിക നീളത്തിൽ കൊച്ചീരാജ്യത്തെ രണ്ടായി വിഭജിച്ചുകൊണ്ട് നെടുംകോട്ടകെട്ടി ഹൈദരെ പ്രതിരോധിക്കാൻ തിരുവിതാംകൂർ ഒരുങ്ങി. മലബാർ കീഴടക്കിയ ഹൈദർ 1776-ൽ കൊച്ചിയും കീഴടക്കി. 1769-ൽ ഇംഗ്ളീഷുകാരും ഹൈദരുമായി ഉണ്ടാക്കിയിരുന്ന ഉടമ്പടിയിൽ തിരുവിതാംകൂറിനെ ഇംഗ്ളീഷുകാരുടെ മിത്രം എന്നു പറഞ്ഞിരുന്നതിനാൽ തിരുവിതാംകൂറിനു നേരെ ആക്രമണമുണ്ടായില്ല. ടിപ്പു സുൽത്താൻ

ടിപ്പു സുൽത്താനും ഇംഗ്ലീഷുകാരുമായുണ്ടാക്കിയ മംഗലാപുരം ഉടമ്പടിയിലും തിരുവിതാംകൂറിനെ ഇംഗ്ലീഷുകാരുടെ മിത്രമായി പറഞ്ഞിരുന്നു. എങ്കിലും തിരുവിതാംകൂറിന്റെ ഭാഗത്തു നിന്നുണ്ടായ ചില കാര്യങ്ങൾ സുൽത്താനെ പ്രകോപിപ്പിച്ചു. മൈസൂറിന്റെ പീഡനത്തെത്തുടർന്ന് മലബാറിലെ നാടുവാഴികളും പ്രഭുക്കന്മാരും സമ്പത്തുമായി തിരുവിതാംകൂറിനെ അഭയം പ്രാപിച്ചതും അവർ തിരുവിതാംകൂറിലിരുന്നുകൊണ്ടുതന്നെ മൈസൂറിനെതിരെ കലാപങ്ങൾ പ്രോത്സാഹിപ്പിച്ചതുമായിരുന്നു അവയിലൊന്ന്. തിരുവിതാംകൂറുമായി സൗഹൃദക്കരാറുണ്ടാക്കാനുള്ള സുൽത്താന്റെ ആഗ്രഹം താൻ കർണാടിക് നവാബിന്റെ സാമന്തനാണെന്നു പറഞ്ഞ് തിരുവിതാംകൂർ രാജാവ് നിരസിച്ചു. മൈസൂറിന്റെ സാമന്ത രാജ്യമായ കൊച്ചിക്കു കുറുകെ തിരുവിതാംകൂർ നിർമിച്ച നെടുംകോട്ട പൊളിച്ചു കളയണമെന്ന ആവശ്യവും തിരുവിതാംകൂർ നിരസിച്ചു. ഇതിനെല്ലാം ഉപരിയായി കൊച്ചി രാജ്യത്തുള്ള കൊടുങ്ങല്ലൂർ, അഴീക്കൽ കോട്ടകൾ ഡച്ചുകാരിൽ നിന്ന് തിരുവിതാംകൂർ വിലയ്ക്കു വാങ്ങിയത് അനാവശ്യമായി സുൽത്താനെ പ്രകോപിപ്പിക്കുമെന്ന് മദ്രാസിലെ ഇംഗ്ളീഷ് ഗവർണർ പറഞ്ഞുവെങ്കിലും തിരുവിതാംകൂർ കൂട്ടാക്കിയില്ല. 1790 മാ.-ഏപ്രിൽ മാസങ്ങളിൽ സുൽത്താന്റെ നേതൃത്വത്തിൽ സൈന്യം നെടുങ്കോട്ടയും കൊടുങ്ങല്ലൂർ കോട്ടയും തകർത്തു. പെരിയാർ കടന്ന് കൊച്ചി രാജാവിനെ പിടികൂടാനായി സുൽത്താനും സൈന്യവും വരാപ്പുഴ എത്തിയപ്പോഴേക്കും (മേയ് 24) ബ്രിട്ടിഷ് ഗവർണർ ജനറൽ മൈസൂറിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ശ്രീരംഗപട്ടണത്തിനു നേരെ നീങ്ങുന്നതായി അറിഞ്ഞ് പിൻവാങ്ങി. പിന്നീട് തിരുവിതാംകൂർ സൈന്യത്തെ ഉപയോഗിച്ച് മലബാറിൽനിന്നും തമിഴ്നാട്ടിൽനിന്നും മൈസൂർ പട്ടാളത്തെ ഇംഗ്ലീഷുകാർ തുരത്തി. മൈസൂർ രാജ്യത്തിന്റെ മൂന്നിൽ രണ്ടുഭാഗം 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ഇംഗ്ലീഷുകാരും മഹാരാഷ്ട്രക്കാരും നൈസാമും ചേർന്നു പങ്കിട്ടെടുത്തു. മൂന്നു കോടി രൂപ നഷ്ടപരിഹാരമായി വാങ്ങി. യുദ്ധച്ചെലവിനു 14 ലക്ഷം രൂപ തിരുവിതാംകൂറിൽ നിന്നു വാങ്ങിയിരുന്നു. എന്നിട്ടും മൈസൂർ യുദ്ധത്തിന് ഇംഗ്ലീഷുകാർക്കുവേണ്ടിവന്ന ചെലവു മുഴുവൻ തിരുവിതാംകൂർ വഹിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അവസാനം വാർഷിക കപ്പം നാല് ലക്ഷം രൂപ നൽകാമെന്ന വ്യവസ്ഥയിൽ 1795-ൽ രാമവർമ മഹാരാജാവ് ഇംഗ്ലീഷുകാരുമായി ഉടമ്പടി ഉണ്ടാക്കി.


അവലംബം[തിരുത്തുക]

  1. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  2. Travancore Almanac & Directory 1919 Published by the Government of Travancore 1918


Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിരുവിതാംകൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.