തിരുവാങ്കുളം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
തിരുവാങ്കുളം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
ഏറ്റവും അടുത്ത നഗരം | തൃപ്പൂണിത്തുറ |
ലോകസഭാ മണ്ഡലം | കോട്ടയം |
ജനസംഖ്യ • ജനസാന്ദ്രത |
18,412 (2001—ലെ കണക്കുപ്രകാരം[update]) • 1,755/കിമീ2 (1,755/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 1003 ♂/♀ |
സാക്ഷരത | 94.28% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 10.49 km² (4 sq mi) |
9°39′0″N 76°43′0″E / 9.65000°N 76.71667°E
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിന്റെ പരിധിയിൽ വരുന്ന ഒരു ഗ്രാമമാണ് തിരുവാങ്കുളം. 2010 വരെ ഇത് ഒരു ഗ്രാമപഞ്ചായത്തായിരുന്നു. പിന്നീട് ഈ പഞ്ചായത്തിനെ തൃപ്പൂണിത്തുറ നഗരസഭയിൽ ചേർക്കുകയുണ്ടായി. തൃപ്പൂണിത്തുറ ഹിൽ പാലസ്, കൂടാതെ കൊച്ചി റിഫൈനറി, ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികളും തിരുവാങ്കുളത്തിനു സമീപമാണ്.
പേരിനുപിന്നിൽ
[തിരുത്തുക]പേരിന്റെ ഉത്ഭവത്തിനെക്കുറിച്ച് വ്യക്തതയില്ല. തിരുവൻ എന്ന ദേവന്റെ നാമത്തിലുള്ള ക്ഷേത്രവും അതിന്റെ കുളവും ചേർന്ന നാമം തിരുവാങ്കുളം ആയതായി ചില ചരിത്രകാരന്മാർ കരുതുന്നു.[അവലംബം ആവശ്യമാണ്]
നദികൾ
[തിരുത്തുക]തിരുവാങ്കുളം ഗ്രാമത്തിന്റെ കിഴക്ക് ചിത്രപ്പുഴയും വടക്ക് ചമ്പക്കര കനാലും പടിഞ്ഞാറ് കണിയാപുള്ളി പുഴയും ഒഴുകുന്നു.
റോഡുകൾ
[തിരുത്തുക]കൊച്ചി - മധുര ദേശീയപാത (NH-49) തിരുവാങ്കുളം ഗ്രാമത്തിലൂടെയാണ് കടന്നു പോകുന്നത്.
ജീവിതമാർഗ്ഗം
[തിരുത്തുക]തിരുവാങ്കുളത്തുള്ള ആളുകളുടെ പ്രധാന വരുമാനമാർഗ്ഗം കൃഷിയാണ്.[അവലംബം ആവശ്യമാണ്] കൂടാതെ ചില ചെറുകിട വ്യവസായ യൂണിറ്റുകളും ഇവിടെയുണ്ട്. പ്രധാനമായി ഉള്ളത്, കുപ്പിയുടെ അടപ്പുകൾ ഉണ്ടാക്കുന്ന മൂന്നോ നാലോ യൂണിറ്റുകളാണ്.
സർക്കാർ ആഫീസുകൾ
[തിരുത്തുക]- വില്ലേജ് ആഫീസ്
- മുനിസിപ്പാലിറ്റി ആഫീസ്
- മൃഗാശുപത്രി
- പ്രാഥമിക ആരോഗ്യ കേന്ദ്രം.
- ഗവൺമെന്റ് സ്കൂൾ
ആരാധനാലയങ്ങൾ
[തിരുത്തുക]ക്ഷേത്രങ്ങൾ
- പാഴൂർമറ്റം മാരിയമ്മൻ കോവിൽ
- പെരുന്നിനാകുളം ശിവക്ഷേത്രം
- ശ്രീകൃഷ്ണ ക്ഷേത്രം
- തിരുവാങ്കുളം ശിവക്ഷേത്രം
- തിരുവാങ്കുളം മാരിയമ്മൻ കോവിൽ
- വയൽത്തൂർ ഭദ്രാക്ഷേത്രം
- കുന്നത്തുകുളങ്ങര കാവ്
ക്രിസ്ത്യൻ ആരാധനാലയങ്ങൾ
- മർത്തോമ്മാപള്ളി
- തിരുവാങ്കുളം കത്തോലിക്കാ പള്ളി
വിനോദസഞ്ചാരം
[തിരുത്തുക]തിരുവാങ്കുളം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഹിൽ പാലസ് മ്യൂസിയം ഒരു അറിയപ്പെടുന്ന വിനോദസഞ്ചാര ആകർഷണമാണ്.