ഹിൽ പാലസ്

Coordinates: 9°57′9.5″N 76°21′51.0″E / 9.952639°N 76.364167°E / 9.952639; 76.364167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിൽ പാലസ്, തൃപ്പൂണിത്തുറ
ഹിൽ പാലസ്
Map
സ്ഥാനംതൃപ്പൂണിത്തുറ
Public transit accessറോഡ്, റെയിൽ

കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും [1] [2] കൊച്ചിരാജാക്കന്മാരുടെ ഭരണസിരാകേന്ദ്രവുമായിരുന്നു 1865-ൽ തൃപ്പൂണിത്തറയിൽ പണികഴിപ്പിച്ച ഹിൽ പാലസ്[3]. 54 ഏക്കറിൽ തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങളടങ്ങുന്ന ഈ കൊട്ടാരത്തിൽ ഹിൽ പാലസ് പുരാവസ്തു മ്യൂസിയം, ഹെറിട്ടേജ് മ്യൂസിയം, ഡിയർ പാർക്ക്, ചരിത്രാതീത പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവ ഉൾക്കൊള്ളുന്നു[4]. കൊട്ടാരത്തിനു ചുറ്റും നിരവധി ഔഷധസസ്യങ്ങളുണ്ട്.

ഇപ്പോൾ മ്യൂസിയമാക്കപ്പെട്ട ഹിൽ പാലസ്, തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ഹിൽ പാലസ്.

ചരിത്രം[തിരുത്തുക]

കൊച്ചി രാജ്യത്തിന്റെ പതാക
കൊച്ചി മഹാരാജാവ് ശ്രീ ശക്തൻ തമ്പുരാൻ തന്റെ സ്വന്തം സമ്പാദ്യമുപയോഗിച്ച് 1865-ൽ പണികഴിപ്പിച്ചതാണ് ഹിൽ പാലസ്[5]. 1980-ൽ കൊച്ചി രാജകുടുംബം ഈ കൊട്ടാരം കേരള സർക്കാറിനു കൈമാറി. പിന്നീട് പുരാവസ്തു വകുപ്പിന്റെ കീഴിലായ ഹിൽ പാലസ് 1986 മ്യൂസിയമാക്കി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. പ്രശസ്തമായ മലയാള ചലച്ചിത്രം മണിച്ചിത്രത്താഴ് ഉൾപ്പെടെ നിരവധി ചലച്ചിത്രങ്ങൾ ഈ കൊട്ടാരത്തിൽ വച്ച് ചിത്രീകരിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ ഹിൽ പാലസ്

മ്യൂസിയം[തിരുത്തുക]

1991-ലാണ് മ്യൂസിയം തുറന്നു പ്രവർത്തനമാരംഭിച്ചത്. നിലവിലിവിടെ 11 ഗാലറികളുണ്ട്. കൊച്ചി മഹാരാജാവും രാജകുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്ന വസ്തുക്കൾ, പുരാതനമായ ശിലാഫലകങ്ങൾ, ശിൽപ്പങ്ങൾ, നാണയങ്ങൾ, തുടങ്ങീ നിരവധി വസ്തുക്കൾ മ്യൂസിയത്തിലുണ്ട്.


ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. വിനോദസഞ്ചാരവകുപ്പ് വെബ്സൈറ്റ് ഹിൽപാലസ്
  2. ഭാരതസർക്കാർ ഔദ്യോഗിക വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി] കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം ഹിൽപാലസ്
  3. എറണാകുളം ജില്ല ഔദ്യോഗിക വെബ്സൈറ്റ് Archived 2006-11-07 at the Wayback Machine. ഹിൽ പാലസ് എറണാകുളം , തൃപ്പൂണിത്തുറ
  4. ഹിൽപാലസ് കൊച്ചി രാജകുടുംബത്തിന്റെ ആസ്ഥാനം Archived 2008-10-15 at the Wayback Machine. തൃപ്പൂണിത്തുറ ഹിൽപാലസ്
  5. കൊച്ചിരാജാവ് പണികഴിപ്പിച്ചതാണ് ഹിൽപാലസ് Archived 2009-03-30 at the Wayback Machine. ഹിൽ പാലസ് , തൃപ്പൂണിത്തുറ

പുറം കണ്ണികൾ[തിരുത്തുക]


9°57′9.5″N 76°21′51.0″E / 9.952639°N 76.364167°E / 9.952639; 76.364167

"https://ml.wikipedia.org/w/index.php?title=ഹിൽ_പാലസ്&oldid=3970547" എന്ന താളിൽനിന്ന് ശേഖരിച്ചത്