ഉള്ളടക്കത്തിലേക്ക് പോവുക

എം.ഐ. ഷാനവാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M. I. Shanavas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.ഐ. ഷാനവാസ്
പൊതുപരിപാടിയിൽ
എം.പി.
പദവിയിൽ
2009-2018
മുൻഗാമിconstituency established
പിൻഗാമിRahul Gandhi
മണ്ഡലംവയനാട്
വ്യക്തിഗത വിവരങ്ങൾ
ജനനം(1951-09-22)22 സെപ്റ്റംബർ 1951
കോട്ടയം, കേരളം
മരണംനവംബർ 21, 2018(2018-11-21) (67 വയസ്സ്)[1]
ചെന്നൈ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
പങ്കാളിജുബൈരിയത്ത് ബീഗം
കുട്ടികൾ1 മകൻ, 1 മകൾ
മാതാപിതാക്കൾ
  • ഇബ്രാഹിം കുട്ടി (അച്ഛൻ)
  • നൂർജ്ജഹാൻ ബീഗം (അമ്മ)
വസതികൊച്ചി
As of ഓഗസ്റ്റ് 16, 2009
ഉറവിടം:

പതിനഞ്ചും പതിനാറും ലോകസഭകളിൽ വയനാട് ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച അംഗമായിരുന്നു എം.ഐ. ഷാനവാസ്‍. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും വർക്കിങ് പ്രസിഡന്റുമായിരുന്നു. 2009-ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഏറ്റവും അധികം ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ലോകസഭയിലെത്തുന്നത്. 1,53,439 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു ഷാനവാസിന്‌. 1999-ലും 2004-ലും ലോകസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു[2]. മുൻപ് നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥി യുവജന വിഭാഗത്തിലൂടെയാണ് കോൺഗ്രസ് സംഘടനാ രംഗത്ത് സജീവമായത്. 2018 നവംബർ 21-ന് പുലർച്ചെ ഒന്നരയോടെ തന്റെ 67-ആം വയസ്സിൽ കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചെന്നൈയിലെ ഡോ. റേല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. മരണസമയത്ത് അദ്ദേഹം എം.പി.യും വർക്കിങ് പ്രസിഡന്റുമായി തുടരുകയായിരുന്നു. നൂർജഹാൻ ബീഗമാണ് ഭാര്യ. ഒരു മകനും ഒരു മകളുമടക്കം രണ്ട് മക്കളുണ്ട്.

അധികാരങ്ങൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [4] [5]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും വോട്ടുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടും
2014വയനാട് ലോകസഭാമണ്ഡലംഎം.ഐ. ഷാനവാസ്കോൺഗ്രസ് (ഐ.), യു.ഡി.എഫ് 377035സത്യൻ മൊകേരിസി.പി.ഐ., എൽ.ഡി.എഫ്. 356165പി.ആർ. റസ്മിൽനാഥ്ബി.ജെ.പി. എൻ.ഡി.എ. 80752
2009വയനാട് ലോകസഭാമണ്ഡലംഎം.ഐ. ഷാനവാസ്കോൺഗ്രസ് (ഐ.), യു.ഡി.എഫ് 410703എം. റഹ്മത്തുള്ളസി.പി.ഐ., എൽ.ഡി.എഫ്. 257264(1. കെ. മുരളീധരൻ) (2. സി. വാസുദേവൻ മാസ്റ്റർ)(1. ഡി.ഐ.സി 99663) (2. ബി.ജെ.പി. എൻ.ഡി.എ. 31687

അവലംബം

[തിരുത്തുക]
  1. [https://www.manoramaonline.com/news/latest-news/2018/11/21/mi-shanavas-passed-away.html# മനോരമ ഒൺലൈൻ
  2. 1972 ൽ കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാൻ, 1978 ൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്, 1983 ൽ കെപിസിസി ജോയിന്റ് സെക്രട്ടറി, 1985 ൽ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ച അദ്ദേഹത്തെ ഈ വർഷം കെപിസിസിയുടെ വർക്കിങ് പ്രസിഡന്റായി നിയോഗിച്ചിരുന്നു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചത്. അഞ്ചു തവണ പരാജയപ്പെട്ടതിനുശേഷമാണ് വയനാട് മണ്ഡലത്തിൽനിന്ന് അദ്ദേഹം ലോക്‌സഭയിലെത്തിയത് "Fifteenth Lok Sabha Members Bioprofile" (in ഇംഗ്ലീഷ്). Lok Sabha. Archived from the original on 2014-10-24. Retrieved മേയ് 28, 2010.
  3. "കണ്ണീരിനുനേര കണ്ണു തുറക്കും"- കന്നി അനുഭവം എന്ന ഫീച്ചറിൽ നിന്ന് -ഗൾഫ് മാധ്യമം വാഷികപ്പതിപ്പ് 2009,പേജ്:215
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-06-01.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2021-08-09.


പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=എം.ഐ._ഷാനവാസ്&oldid=4592871" എന്ന താളിൽനിന്ന് ശേഖരിച്ചത്