Jump to content

ഇന്ത്യയിലെ കമ്പനി ഭരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Company rule in India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Company rule in India

कंपनी राज (hi)
কোম্পানি রাজ (bn)
நிறுவனத்தின் ராஜ் (ta)
કંપની રાજ (gu)
کمپنی راج (ur)
کمپنی واک (ps)
1774–1858
{{{coat_alt}}}
Coat of arms കുലചിഹ്നം
മുദ്രാവാക്യം: ആസ്പിഷ്യോ റജിസ്‌ അറ്റ്‌ സെനറ്റസ് ആന്ഗ്ലിയെ
"ബൈ ദി കമാന്റ് ഓഫ് കിംഗ്‌ ആൻഡ്‌ പാർലമെന്റ് ഓഫ് ഇംഗ്ലണ്ട് "
റോബർട്ട് ക്ലൈവ് ന്റെ ഭരണകാലത്തെ ഇന്ത്യ(1760).
റോബർട്ട് ക്ലൈവ് ന്റെ ഭരണകാലത്തെ ഇന്ത്യ(1760).
പദവിബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കോളനി
തലസ്ഥാനംകൽക്കട്ട
പൊതുവായ ഭാഷകൾഇംഗ്ലീഷ്
Governor-General 
• 1774–1775
വാറൻ ഹേസ്റ്റിംഗ്സ്
• 1857–1858
ചാൾസ് കാനിംഗ്
ചരിത്രം 
• ആദ്യത്തെ ഗവർണർ ജനറൽ നിയമിതനായി
20 ഒക്റ്റോബർ 1774
1817–1818
1857
2 ഓഗസ്റ്റ് 1858
നാണയവ്യവസ്ഥരൂപ
ISO 3166 codeIN
മുൻപ്
ശേഷം
Maratha Empire
Sikh Empire
Dutch Malacca
Durrani Empire
British Raj
Straits Settlements
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: ഇന്ത്യ
 ബംഗ്ലാദേശ്
 പാകിസ്താൻ
 മലേഷ്യ
 സിങ്കപ്പൂർ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടത്തിയ ഭരണത്തെയാണ് ഇന്ത്യയിലെ കമ്പനി ഭരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 1765 - ലെ ബക്സർ യുദ്ധത്തിലെ പരാജയത്തെ[1] തുടർന്ന ഉണ്ടാക്കിയ ഉടമ്പടി പ്രകാരം ബംഗാൾ നവാബ്, ബംഗാളിലെയും ബീഹാറിലെയും ദിവാനി അഥവാ നികുതി പിരിക്കുന്നതിനുള്ള അധികാരം [2] കമ്പനിക്ക്‌ നൽകിയത് വ്യാപാര സ്ഥാപമായി പ്രവർത്തനമാരംഭിച്ച കമ്പനി ഇന്ത്യയിൽ ഭരണം ഏറ്റെടുക്കാനുള്ള അവസരം ഒരുക്കി[3]. ഇതിനായി കമ്പനി 1773 - ൽ കൽക്കട്ട ആസ്ഥാനമാക്കി ഭരണം തുടങ്ങുകയും ഗവർണ്ണർ ജനറൽ ആയി വാറൻ ഹേസ്റ്റിംഗ്സി നെ നിയമിക്കുയും ചെയ്തു. 1858 - ൽ ബ്രിട്ടീഷ് പാർലമെന്റ്. ഇന്ത്യയുടെ ഭരണം ഏറ്റെടുക്കുന്നത് വരെ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭരണം ഇന്ത്യയിൽ തുടർന്നു.

സാമ്രാജ്യവികസനം

[തിരുത്തുക]

ഇന്ത്യയുടെ സമ്പൽ സമൃദ്ധിയിൽ ആകൃഷ്ടരായ ലണ്ടനിലെ ഒരു സംഘം വ്യാപാരികൾ ഇന്ത്യയുമായി വ്യാപരബന്ധം സ്ഥാപിക്കുന്നതിന് വേണ്ടി ഒരു കമ്പനി രൂപികരിച്ചു[4]. 1600 - ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന പേരിൽ രൂപം കൊണ്ട കമ്പനിക്ക്‌ കച്ചവട അവകാശങ്ങൾ നേടിയെടുക്കുന്നത് ലക്ഷ്യമാക്കി 1600 ഡിസംബർ 31-നു എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് രാജകീയ അനുമതിപത്രം നൽകി. അതിനെതുടർന്ന് ഇന്ത്യയിൽ എത്തിയ അവർക്ക്‌ ഫാക്ടറി തുടങ്ങാനുള്ള അനുമതി അന്നത്തെ മുഗൾ ചക്രവർത്തിയായ ജഹാംഗീറിൽ നിന്ന് ലഭിക്കുകയും 1612 - ൽ ആദ്യത്തെ ഫാക്ടറി ഇന്ത്യയുടെ പശ്ചിമ തീരത്ത്, സൂററ്റിൽ നിലവിൽ വരികയും ചെയ്തു. അതേ രീതിയിൽ തെക്ക്‌ വിജയനഗരം ഭരിച്ചവരിൽ നിന്ന് അനുമതി നേടി രണ്ടാമത്തെ ഫാക്ടറി മദ്രാസിലും സ്ഥാപിച്ചു. ഇംഗ്ലണ്ടിലെ രാജാവായ ചാൾസ് രണ്ടാമൻ പോർച്ചുഗീസ് രാജകുമാരിയായ കാതറിൻ ബ്രഗൻസയെ വിവഹം കഴിച്ചപ്പോൾ പോർച്ചുഗീസുകാർ സ്ത്രീധനമായി അവരുടെ കോളനിയായ ബോംബെ 1668 - ൽ ബ്രിട്ടീഷുകൾക്ക് വിട്ടു കൊടുത്തു. രണ്ടു ദശാബ്ദങ്ങൾക്ക് ശേഷം കൽക്കട്ടയിലും ഫാക്ടി സ്ഥാപിക്കുക വഴി ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തീരപ്രദേശങ്ങൾ ബ്രിട്ടീഷുകാരുടെ അധിനതയിലെക്ക് പൂർണ്ണമായും വഴിമാറി.

റോബർ ക്ലൈവ്‌ ന്റെ നേതൃത്വത്തിൽ നടത്തിയ 1757 - ലെ പ്ലാസി യുദ്ധവും 1764 - ൽ ബീഹാറിൽ വെച്ചുണ്ടായ ബക്സർ യുദ്ധവും കമ്പനിയുടെ അധികാരങ്ങളെ ഊട്ടിയുറപ്പിച്ചു. മുഗൾ ചക്രവർത്തി കൂടി ഉൾപ്പെട്ട ഒരു മഹാസഖ്യത്തെയാണ് ബക്സറിൽ വെച്ച് ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയത്. ഇത് ബ്രിട്ടീഷുകാർക്ക്‌ ബംഗാൾ, ബീഹാർ, ഒറീസ്സാ എന്നിവിടങ്ങളിലെ ദിവാനി അഥവാ നികുതി പിരിക്കാനുള്ള അധികാരം ചുമതലപ്പെടുത്താൻ ചക്രവർത്തിയായ ഷാ ആലമിനെ പ്രേരിപ്പിച്ചു. അങ്ങനെ 1773 ആയപ്പോഴേക്കും ഗംഗാസമതലത്തിന്റെ ഏറിയ പങ്കും ബ്രിട്ടീഷുകാരുടെ കീഴിലായി. ആംഗ്ലോ-മൈസൂർ യുദ്ധങ്ങളും (1766–1799) ആംഗ്ലോ-മറാഠ യുദ്ധങ്ങളും(1772–1818) സത്‌ലുജ് നദിക്ക് തെക്കോട്ടുള്ള പ്രദേശങ്ങളിൽ അധീശത്വം ഉറപ്പിക്കുന്നതിന് ഇടയാക്കി.

ഇന്ത്യയിൽ ഭരണം ഉറപ്പിക്കാൻ രണ്ടു രീതികളാണ് കമ്പനി സ്വീകരിച്ചത്. അതിലൊന്ന് യുദ്ധത്തിൽ പരാജയപ്പെടുന്ന നാട്ടുരാജ്യങ്ങളെ തങ്ങൾക്ക സ്വാധീനമുള്ള പ്രദേശങ്ങളോട് കൂട്ടിച്ചേർക്കുക, തുടർന്ന് അവിടുത്തെ ഭരണം കമ്പനി നേരിട്ട് ഏറ്റെടുത്തു നടത്തുക എന്നതായിരുന്നു. അപ്രകാരം കൂട്ടിചേർത്ത ഭാഗങ്ങൾ എല്ലാം മൂന്നു ബ്രിട്ടീഷ്‌ പ്രവശ്യകൾ ( ബംഗാൾ, ബോംബെ മദ്രാസ്‌) ആയി തരം തിരിച്ചിരുന്നു. കമ്പനിയെ പ്രതിനിധീകരിച്ച് ഒരു പ്രസിഡൻറ് ആണ് ഈ ഓരോ പ്രവശ്യകളും ഭരിച്ചിരുന്നത്. ഗവർണ്ണർ എന്ന പേരിൽ അദേഹം അറിയപ്പെട്ടു. പന്ത്രണ്ടു മുതൽ പതിനാറു വരെ അംഗങ്ങളുള്ള ഒരു കൌൺസിലും അദേഹത്തിനുണ്ടായിരുന്നു[5]
.ഗവർണ്ണറും കൌൺസിലും ചേർന്ന് ഭരണം നടത്തിയ ഈ പ്രദേശങ്ങൾ പ്രസിഡൻസികൾ എന്നു അറിയപ്പെട്ടു. മറ്റൊന്ന്, യുദ്ധത്തിൽ തോറ്റ രാജ്യങ്ങളുമായി കരാറിൽ ഏർപ്പെട്ടു അവയ്ക്ക് സംരക്ഷണം നൽകാൻ എന്ന പേരിൽ സൈനികസഹായവ്യവസ്ഥ പ്രകാരം ഭരണം നടത്തുക. ഈ രണ്ടു വിധത്തിലും അനേകം പ്രദേശങ്ങൾ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭാഗമായി.

ഗവർണർ ജനറൽമാർ

[തിരുത്തുക]
പെഷവ ബാജിറാവു രണ്ടാമൻ ബ്രിട്ടീഷുകാരുമായി ബാസീൻ ഉടമ്പടിയിൽ ഒപ്പ് വെയ്ക്കുന്നു (1802).
ഷാ ആലം ചക്രവർത്തി റോബർട്ട് ക്ലൈവിനു ദിവാനി അഥവാ നികുതി പിരിക്കാനുള്ള അധികാരം അനുവദിക്കുന്നു
കൊളോണിയൽ ഇന്ത്യ
ബ്രിട്ടീഷ് ഇന്ത്യാ സാമ്രാജ്യം
ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശങ്ങൾ
കൊളോണിയൽ ഇന്ത്യ
ഡച്ച് ഇന്ത്യ1605–1825
ഡാനിഷ് ഇന്ത്യ1620–1869
ഫ്രഞ്ച് ഇന്ത്യ1759–1954
പോർച്ചുഗീസ് ഇന്ത്യ 1510–1961
Casa da Índia1434–1833
പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി1628–1633
ബ്രിട്ടീഷ് ഇന്ത്യ 1613–1947
ഈസ്റ്റ് ഇന്ത്യ കമ്പനി1612–1757
ഇന്ത്യയിലെ കമ്പനി ഭരണം1757–1857
ബ്രിട്ടീഷ് രാജ്1858–1947
ബർമയിലെ ബ്രിട്ടീഷ് ഭരണം1824–1942
1765–1947/48
ഇന്ത്യാ വിഭജനം
1947

(താൽകാലിക ചുമതലയേറ്റ ഗവർണർ ജനറൽമാരെ ഉൾപ്പെടുത്തിയിട്ടില്ല (പ്രധാന സംഭവ വികാസങ്ങൾ നടന്ന കാലഘട്ടത്തിൽ ഉള്ളവരെ ഒഴിച്ച്) )

ഗവർണർ ജനറൽl കാലയളവ്‌ പ്രധാന സംഭവകവികാസങ്ങൾ
വാറൻ ഹേസ്റ്റിംഗ്സ് 20 ഒക്ടോബർ1773–1 ഫെബ്രുവരി 1785 ബംഗാൾ ക്ഷാമം 1770 (1769–1773)
രോഹില യുദ്ധം (1773–1774)
ഒന്നാം ആംഗ്ലോ-മറാത്ത യുദ്ധം (1777–1783)
ഖലീസാ ക്ഷാമം (1783–84)

രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധം (1780–1784)

ചാൾസ് കോൺവാലിസ് 12 സെപ്റ്റംബർ1786 – 28 ഒക്ടോബർ1793 കോൺവാലിസ് കോഡ്‌ (1793)
ശാശ്വതഭൂനികുതിവ്യവസ്ഥ
കൊച്ചി രാജ്യം ഭാഗികമായി ബ്രിടിഷുകാരുടെ നിയന്ത്രണത്തിലായി (1791)
മൂന്നാം ആംഗ്ലോ മൈസൂർ യുദ്ധം (1789–1792)
ഡോജി ബാര ക്ഷാമം (1791–92)
റവന്യൂ ജുഡീഷ്യൽ ഭരണത്തിന്റെ വിഭജനം
ജോൺ ഷോർ 28 ഒക്ടോബർ 1793 – മാർച്ച്‌1798 കമ്പനി പട്ടാളത്തെ പുനസംഘടിപ്പിക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്തു
ജയ്പൂർ (1794) & തിരുവിതാംകൂർ (1795) ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി
ആന്തമാൻ നിക്കോബാർ ദ്വീപുകൾ കീഴടക്കി (1796)
തീരദേശ മേഖലകളുടെ പ്രവർത്തനം കമ്പനി ഏറ്റെടുത്തു. സിലോൺ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്ന് ഏറ്റെടുത്തു (1796).
വെല്ലസ്ലി പ്രഭു 18 മെയ്‌1798 – 30 ജൂലായ്‌1805 ഹൈദരാബാദിലെ നിസാം വെല്ലസ്ലിയുടെ സൈനികസഹായവ്യവസ്ഥ അംഗീകരിച്ചു (1798).
നാലാം ആംഗ്ലോ മൈസൂർ യുദ്ധം (1798–1799)
ഔധിലെ നവാബ് രോഹിൽഖണ്ഡ്, ഫത്തേപ്പൂർ, അലഹബാദ് ഗോരഖ്പൂർ, കാൻപൂർ, മണിപൂർ, മിർസാപൂർ തുടങ്ങിയ സ്ഥലങ്ങൾ അടിയറവ് വെച്ചു.[5]
പെഷവ ബാജിറാവു സൈനിക സഹായവ്യവസ്ഥ അംഗീകരിച്ചു കൊണ്ട് 1802 - ൽ ബാസീൻ കരാർ ഒപ്പിട്ടു.
ഡൽഹി യുദ്ധം 1803
ചാൾസ് കോൺവാലിസ്- രണ്ടാം തവണ 30 ജൂലായ്1805 – 5 ഒക്ടോബർ1805 വെല്ലസ്ലിയുടെ യുദ്ധങ്ങൾക്ക് വേണ്ടിയുള്ള ഭീമമായ ധനവ്യയത്തെ തുടർന്ന് കമ്പനി നഷ്ടത്തിലായപ്പോൾ സമാധാനം പുനസ്ഥാപിക്കാൻ കോൺവാലിസ് നെ തിരികെ വിളിച്ചു. പക്ഷെ ഘാസിപൂരിൽ വെച്ച് അദേഹം മരിച്ചു[5].
ജോർജ്‌ ഹിലെരിയോ ബാർലോ (താൽകാലിക ചുമതല) 10 ഒക്ടോബർ1805 – 31 ജൂലായ്1807 വെല്ലൂർ കലാപം (ജൂലായ് 10, 1806)
മിന്റോ പ്രഭു 31 ജൂലായ്1807–4 ഒക്റ്റോബർ1813 ജാവ കീഴടക്കി
(1810–1968) മൌറീഷ്യസ് കീഴടക്കി]]
ഫ്രാൻസിസ്‌ റോഡൻ ഹേസ്റ്റിംഗ്സ് 4 ഒക്ടോബർ1813 – 9 ജനുവരി1823 ആംഗ്ലോ - നേപ്പാൾ യുദ്ധം - 1814
സിക്കിമിന്റെ കിഴക്ക്‌ ഭാഗം, കുമോൺ, ഗർവാൾ ബ്രിട്ടീഷ് ഭരണത്തിൻകീഴിലാക്കി
മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധം (1817–1818)
രജപുത്രർ ബ്രിട്ടീഷ് പരമാധികാരം അംഗീകരിച്ചു (1817).
ആധുനിക സിംഗപൂരിന്റെ ഉദയം (1818)).
കച്ച് ബ്രിട്ടീഷ് പരമാധികാരം അംഗീകരിച്ചു (1818).
ബറോഡ ബ്രിട്ടീഷ് പരമാധികാരം അംഗീകരിച്ചു (1819).
മധ്യപ്രദേശ് ന്റെ ഭരണ കാര്യങ്ങൾക്കായി സെൻട്രൽ ഇന്ത്യ ഏജൻസി സ്ഥാപിച്ചു (1819).[6]
വില്ല്യം ആംഹേഴ്സ്റ്റ് 1 ആഗസ്റ്റ്1823 – 13 മാർച്ച്1828 ഒന്നാം ആംഗ്ലോ-ബർമീസ് യുദ്ധം (1823–1826)
അസം മണിപ്പൂർ അരക്കാൻ, തുടങ്ങിയ സ്ഥലങ്ങൾ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടി ചേർത്തു
വില്ല്യം ബെന്റിക് 4 ജൂലായ്1828 – 20 മാർച്ച്1835 സതി നിർത്തലാക്കി (1829)
മൈസൂർ രാജ്യം ബ്രിട്ടീഷ് ഭരണത്തിൻകീഴിലായി (1831–1881)
കൂർഗ്‌ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടി ചേർത്തു (1834).
ഓക്ലൻഡ് പ്രഭു 4 മാർച്ച്‌1836 – 28 ഫെബ്രുവരി1842 വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ[7] നിലവിൽ വന്നു (1836)
പോസ്റ്റ്‌ ഓഫീസ്‌ ആക്റ്റ്‌ നിലവിൽ വന്നു (1837)
ആഗ്രാ ക്ഷാമം1837–38
ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം (1839–1842)
കാബൂളിൽ നിന്ന് ബ്രിട്ടീഷുകാർ പിൻവാങ്ങി[8] (1842).
എല്ലൻബറോ 28 ഫെബ്രുവരി1842 – ജൂൺ1844 ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം (1839–1842)
സിന്ധ്[9] കീഴടക്കി (1843)
ഇന്ത്യൻ അടിമത്ത നിയമം,1843
ഹെൻറി ഹാർഡിഞ്ച് 23 ജൂലായ്1844 –12 ജനുവരി1848 ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം[10] (1845–1846)
ലാഹോർ ഉടമ്പടി പ്രകാരം സിഖുകാർ ജലന്ധർ ദൊവാബ്, കശ്മീർ, ഹസാര തുടങ്ങിയ പ്രദേശങ്ങൾ ബ്രിട്ടീഷുകാർക്ക് അടിയറവ്‌ വെച്ചു(1846)
അമൃത്സർ ഉടമ്പടി പ്രകാരം ജമ്മു രാജാവായ ഗുലാബ് സിങ്ങിന് കശ്മീർ വിറ്റു[11] (1846).
ഡൽഹൗസി പ്രഭു 12 ജനുവരി1848–28 ഫെബ്രുവരി1856 രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം (1848–1849)
പഞ്ചാബും വടക്ക് പടിഞ്ഞാറൻ അതിർത്തി സംസ്ഥാനവും ബ്രിട്ടീഷ്‌ ഇന്ത്യയോട് കൂട്ടിച്ചേർത്തു. (1849)
ഇന്ത്യൻ റയിൽവേയുടെ നിർമ്മാണം ആരംഭിച്ചു (1850)
ഹിന്ദു മതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവർക്ക് പിന്തുടർച്ചാവകാശം നഷ്ടപ്പെടാതിരിക്കാനുള്ള നിയമം കൊണ്ടുവന്നു[12] 1850
ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാഫ് ലൈൻ നിലവിൽ വന്നു. (1851)
രണ്ടാം ആംഗ്ലോ - ബർമീസ്‌ യുദ്ധം (1852–1853)
ലോവർ ബർമ്മ ബ്രിട്ടീഷ്‌ ഇന്ത്യയോട് കൂട്ടിച്ചേർത്തു
ഗംഗ കനാലിലൂടെയുള്ള ജലസേചനം ആരംഭിച്ചു (1854)
സത്താര (1848), ജയ്പൂർ, സംബാൽപൂർ (1849), നാഗ്പൂർ, ഝാൻസി (1854) തുടങ്ങിയ പ്രദേശങ്ങൾ ദത്താപഹാര നയത്തിന്റെ പേരിൽ ബ്രിട്ടീഷ്‌ ഇന്ത്യയോട് കൂട്ടിച്ചേർത്തു[13]
അവധ് ബ്രിട്ടീഷ്‌ ഇന്ത്യയോട് കൂട്ടിച്ചേർത്തു (1856).
തപാൽ സംവിധാനം നിലവിൽ വന്നു (1854).
ടെലിഗ്രാഫ് സംവിധാനം പ്രവർത്തനമാരംഭിച്ചു (1855).
ചാൾസ് കാനിംഗ് 28 ഫെബ്രുവരി1856–1 നവംബർ1858 ഹിന്ദു വിധവാ പുനർവിവാഹ നിയമം[14] കൊണ്ടുവന്നു (ജൂലായ് 25, 1856)
ആദ്യ ഇന്ത്യൻ സർവകലാശാല നിലവിൽ വന്നു. (ജനുവരി–സെപ്റ്റംബർ1857)
ശിപായിലഹള (10 മെയ്‌1857–20 ജൂൺ1858)
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണത്തിനു പൂർണ്ണവിരാമമിട്ടുകൊണ്ട്[5] ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ്‌ 1858 നിലവിൽ വന്നു.

കമ്പനിയുടെ മേൽ പാർലമെന്റ് നിയന്ത്രണം

[തിരുത്തുക]
മദ്രാസ്‌ പ്രസിഡൻസിയുടെ ആസ്ഥാനമായ സെന്റ്‌ ജോർജ്‌ കോട്ട.
വാറൻ ഹേസ്റ്റിംഗ്സ്, ബംഗാൾ പ്രസിഡൻസിയുടെ ആദ്യത്തെ ഗവർണർ ജനറൽ.

1600 ലെ ചാർട്ടർ ആക്റ്റ്‌ വഴി നിലവിൽ വന്ന കമ്പനിയുടെ ഭരണത്തിനായി ബ്രിട്ടീഷ്‌ പാർലമെന്റ് വിവിധ നിയമങ്ങൾ കൊണ്ടുവരികയുണ്ടായി. അവയിൽ പ്രധാനമായവ താഴെ പറയുന്നവയാണ്.

 1. 1773 - ലെ റെഗുലേറ്റിംഗ് ആക്റ്റ്‌
 2. 1784 - ലെ പിറ്റ്സ് ഇന്ത്യ ആക്റ്റ്‌
 3. 1793 - ലെ ചാർട്ടർ ആക്റ്റ്‌
 4. 1833 - ലെ ചാർട്ടർ ആക്റ്റ്‌
 5. 1853 - ലെ ചാർട്ടർ ആക്റ്റ്‌
 6. 1858 - ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റ്‌

റോബർട്ട് ക്ലൈവ് പ്ലാസ്സി യുദ്ധത്തിൽ വിജയം കൈവരിക്കുന്നതു വരെ ഈസ്റ്റ്‌ ഇന്ത്യയുടെ ഭരണപ്രദേശങ്ങളായ മൂന്നു പ്രസിഡൻസികളും ഭരിച്ചിരുന്നത് കച്ചവടക്കാരായ ഒരു സംഘം ആളുകളുടെ കൌൺസിലാണ്. ഭരണകാര്യങ്ങളിൽ യാതൊരു മുൻപരിച്ചയവുമില്ലാതിരുന്ന കൌൺസിലിന് ഒരു വലിയ രാജ്യത്തിന്റെ ഭരണചുമതല, പ്രത്യകിച്ചും വളരെ സമ്പന്നമായ ബംഗാൾ, ഏറ്റെടുക്കേണ്ടി വന്നത് ബ്രിട്ടനിൽ പല പ്രതികരണങ്ങളും സൃഷ്ടിച്ചു. നഷ്ടത്തിലാണെന്നു കാണിച്ച കമ്പനിയുടെ നടത്തിപ്പുകാരിൽ പലരും ധനവാന്മാരായി ലണ്ടനിൽ തിരിച്ചു വന്നത്,കമ്പനിയുടെ പണമിടപാടുകളിൽ സംശയം ജനിപ്പിച്ചു[15]. "നബോബുകൾ" എന്ന ഓമനപ്പേരിലാണ് ഇവർ അറിയപ്പെട്ടത്. നവാബ് എന്ന വാക്കിന്റെ വികലരൂപമാണിത്. കമ്പനിയുടെ ഭരണപരമായ ഉത്തരവാദിത്തങ്ങൾ വർധിച്ചതിനനുസരിച് ചെലവ്‌ കൂടിയ യുദ്ധങ്ങളും അനിവാര്യമായിത്തീർന്നു.കമ്പനിയുടെ സാമ്പത്തികഭദ്രതയെ ഇത് സാരമായി ബാധിച്ചു. അതുവരെ ഇംഗ്ലണ്ടിലെ ഗവണ്മെന്റിനു സാമ്പത്തിക സഹായങ്ങൾ നല്കികൊണ്ടിരുന്ന കമ്പനി ക്രമേണ ബാദ്ധ്യതയാകുന്ന ഘട്ടത്തിലെത്തി. 1772 - ൽ ഈ സ്ഥിതിയിൽ നിന്ന് രക്ഷപ്രാപിക്കാൻ ഒരു വായ്പക്കായി അന്നത്തെ പ്രധാനമന്ത്രിയായ ലോർഡ്‌ നോർത്തിനെ സമീപിച്ചു. ഈ അവസരം കണക്കിലെടുത്ത് കമ്പനി കാര്യങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഒരു കമ്മിറ്റിയെ ചുമതപ്പെടുത്തി. പ്രസ്തുത കമ്മറ്റിയുടെ റിപ്പോർട്ട് 1773 - ൽ റെഗുലേറ്റിങ് ആക്റ്റ് പാസ്സാക്കാൻ ഉള്ള അവസരം ഒരുക്കി[5]. കമ്പനിയുടെ അഴിമതിനിറഞ്ഞ ഭരണം ഇല്ലാതാക്കുന്നതിനും ഇന്ത്യയിലെ ഭരണം മെച്ചപ്പെടുത്തുന്നതിനുമായി ബ്രിട്ടീഷ്‌ പാർലമെന്റ് പാസാക്കിയ ആദ്യത്തെ ആക്റ്റാണിത്. റെഗുലേറ്റിങ് ആക്റ്റ്‌ മുഖേനെ കമ്പനിയുടെ നിയന്ത്രണമെറ്റെടുക്കാനുള്ള ലോർഡ്‌ നോർത്തിന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല. ബ്രിട്ടീഷ്‌ പാർലമെന്റിലും മറ്റും ഉണ്ടായ എതിർപ്പുകളാണ് അതിനു കാരണം. കൂടാതെ പാസാക്കപ്പെട്ട നിയമത്തിലെ അധികാര വിഭജനത്തിലെ അവ്യക്തത വ്യതസ്തമായ വ്യാഖ്യാനങ്ങൾക്ക് വഴിവെച്ചു. ഇത് നാട്ടുരാജ്യങ്ങളിലെ ഗവർണ്ണർമാരും ഗവർണർ ജനറലിന്റെ കൌൺസിൽ അംഗങ്ങളും ഗവർണ്ണർ ജനറലും തമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്ക് കാരണമായി. ഇതൊക്കെ തുടർന്നും കമ്പനിയുടെ ഇന്ത്യയിലെ ഭരണം കുത്തഴിഞ്ഞ രീതിയിലാകുന്നതിനിടയായി[16]. (ആക്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 1773 - ൽ റെഗുലേറ്റിങ് ആക്റ്റ് എന്ന പേജ് സന്ദർശിക്കുക)

അവലംബം

[തിരുത്തുക]
 1. Bose & Jalal 2003, പുറം. 76
 2. Brown 1994, പുറം. 46, Peers 2006, പുറം. 30
 3. Metcalf & Metcalf 2006, പുറം. 56
 4. The East India Company
 5. 5.0 5.1 5.2 5.3 5.4 ഡോ.എം.വി. പൈലി, ed. (ഫെബ്രുവരി) [1988]. "1". ഇന്ത്യയുടെ ഭരണഘടനാ ചരിത്രം (രണ്ടാം ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 6. {{cite book}}: Check date values in: |year= (help); Cite has empty unknown parameters: |accessyear=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "ഇന്ത്യയുടെ ഭരണഘടനാ ചരിത്രം" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
 6. Hunter, William Wilson, Sir, et al. (1908). Imperial Gazetteer of India, Volume 12. 1908-1931; Clarendon Press, Oxford
 7. Imperial Gazetteer of India vol. XXIV 1908, പുറം. 158
 8. ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം - കാബൂളിൽ നിന്നുള്ള ബ്രിട്ടീഷുകാരുടെ പിൻവാങ്ങൽ-ബ്രിട്ടീഷ്‌ ബാറ്റിൽ എന്ന വെബ്‌സൈറ്റിൽ നിന്ന്
 9. എ. ശ്രീധരമേനോൻ (ed.). "19". ഇന്ത്യാ ചരിത്രം (രണ്ടാം ഭാഗം ). രണ്ടാം (രണ്ടാം ed.). മദ്രാസ്‌: എസ് വിശ്വനാഥൻ പ്രിൻറഴ്സ് ആൻഡ്‌ പബ്ലിഷേഴ്സ്. p. 226. {{cite book}}: Cite has empty unknown parameters: |origmonth=, |month=, and |chapterurl= (help)
 10. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "5 - ദ പഞ്ചാബ് ഏജൻസി ആൻഡ് ജലന്ധർ ദൊവാബ്, 1846 (The Punjab Agency and Jullundur Doab, 1846), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 133–139, 161. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
 11. Kashmir Legal Documents അമൃത്സർ ഉടമ്പടി Archived 2009-01-05 at the Wayback Machine.
 12. എ. ശ്രീധരമേനോൻ (ed.). "259-261". ഇന്ത്യാ ചരിത്രം (രണ്ടാം ഭാഗം ). രണ്ടാം (രണ്ടാം ed.). മദ്രാസ്‌: എസ് വിശ്വനാഥൻ പ്രിൻറഴ്സ് ആൻഡ്‌ പബ്ലിഷേഴ്സ്. p. 226. {{cite book}}: Cite has empty unknown parameters: |origmonth=, |month=, and |chapterurl= (help)
 13. [[http://www.britannica.com/EBchecked/topic/330400/doctrine-of-lapse
 14. Carroll, Lucy (2008). "Law, Custom, and Statutory Social Reform: The Hindu Widows' Remarriage Act of 1856". In Sumit Sarkar, Tanika Sarkar (editors) (ed.). Women and social reform in modern India: a reader. Indiana University Press. p. 78. ISBN 978-0-253-22049-3. Retrieved 2011 August 31. {{cite book}}: |editor= has generic name (help); Check date values in: |accessdate= (help); Invalid |ref=harv (help)
 15. Imperial Gazetteer of India vol. IV 1908, പുറം. 14, Peers 2006, പുറം. 35, Bandyopadhyay 2004, പുറം. 76
 16. Bandyopadhyay 2004, പുറം. 77
"https://ml.wikipedia.org/w/index.php?title=ഇന്ത്യയിലെ_കമ്പനി_ഭരണം&oldid=3624857" എന്ന താളിൽനിന്ന് ശേഖരിച്ചത്