പിറ്റ്സ് ഇന്ത്യ ആക്റ്റ്‌ 1784

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി ഈസ്റ്റ് ഇൻഡ്യ കമ്പനി ആക്റ്റ്, 1784
(പിറ്റ്സ് ഇന്ത്യ ആക്റ്റ്‌ 1784)
മുഴുവൻ പേര്ആൻ ആക്റ്റ് ഫോർ ബെറ്റർ റെഗുലേഷൻ ആന്റ് മാനേജ്മെന്റ് ഓഫ് ദി അഫയേഴ്സ് ഓഫ് ദി ഈസ്റ്റ് ഇൻഡ്യ കമ്പനി, ആന്റ് ഓഫ് ദി ബ്രിട്ടീഷ് പൊസസെഷൻസ് ഇൻ ഇന്ത്യ, ആന്റ് ഫോർ എസ്റ്റബ്ലിഷിംഗ് എ കോർട്ട് ഓഫ് ജൂഡികേച്ചർ ഫോർ ദ മോർ സ്പീഡി ആൻഡ്‌ എഫെക്ച്വൽ ട്രയൽ ഓഫ് പേഴ്സൺസ് അക്ക്യൂസ്‌ഡ് ഓഫ് ഒഫെൻസെസ്‌ കമിറ്റഡ് ഇൻ ഈസ്റ്റ്‌ ഇൻഡീസ്ആസ്.
അദ്ധ്യായം24 ജിയോ . 3 സെസ്സ്‌. 2 സി. 25
സ്ഥിതി: റദ്ദാക്കി

ഈസ്റ്റ്‌ ഇന്ത്യ കമ്പനി ആക്റ്റ്‌ 1784 അഥവാ പിറ്റ്സ് ഇന്ത്യ ആക്റ്റ്‌ എന്നത് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭരണ നിയന്ത്രണത്തിനായി ബ്രിട്ടീഷ്‌ പാർലമെന്റ്‌ പാസ്സാക്കിയ നിയമമാണ്. 1773 - ലെ റെഗുലേറ്റിംഗ് ആക്റ്റ്‌ ന്റെ കുറവുകൾ പരിഹരിക്കുന്നതിനും കമ്പനിയുടെ അഴിമതി ഭരണം തടയുന്നതിനും വേണ്ടിയാണ് പിറ്റ്സ് ഇന്ത്യ ആക്ടിനു രൂപം നൽകിയത്. ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന എങ്ങർപിറ്റ് ന്റെ കാലത്താണ് ഈ ബിൽ കൊണ്ട് വന്നത്. അതിനാലാണ് ഈ ആക്ടിനു ഈ പേര് ലഭിച്ചത്[1].

ചരിത്രം[തിരുത്തുക]

1773 - ലെ റെഗുലേറ്റിംഗ് ആക്റ്റ്‌ വഴി കമ്പനിയുടെ ഭരണം ബ്രിട്ടീഷ്‌ ഗവണ്മെൻറ് ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും ആ ആക്ടിന്റെ പരിമിതികൾ കാരണം പാർലമെന്റിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. കമ്പനി ഭരണത്തിന്റെ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ ഇംഗ്ലണ്ടിൽ ലഭിച്ചു കൊണ്ടിരുന്നു. ഇതിനെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ സ്ഥിരമായിരുന്നു. അതിനായി രണ്ടു കമ്മിറ്റികളെ രൂപികരിചെങ്കിലും, അപ്പോഴത്തെ ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിംഗ്സിനെ തിരിച്ചു വിളിക്കാനുള്ള കമ്മിറ്റിയുടെ നിർദ്ദേശം കൈക്കൊള്ളാൻ കമ്പനിയുടെ കോർട്ട് ഓഫ് പ്രൊപ്രൈറ്റെഴ്സ് തയ്യാറായില്ല. ഇത് ഭരണപരമായ ഒരു പ്രതിസന്ധിക്ക്‌ വഴിവെച്ചു[2].

ഈ പ്രതിസന്ധിയെ തുടർന്ന് പ്രധാനമന്ത്രിയായ ലോർഡ്‌ നോർത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക്‌ രാജിവെക്കേണ്ടി വരികയും, തലസ്ഥാനത്ത് വില്യം പിറ്റ് ദി എങ്ങർ ന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപികരിക്കുയും ചെയ്തു. കോർട്ട ഓഫ് ഡയറക്ടഴ്സ്ന്റെ പ്രീതി സമ്പാദിക്കത്തക്ക രീതിയിൽ എങ്ങർ പിറ്റ് കൊണ്ട് വന്ന ബില്ലാണ് പിറ്റ്സ് ഇന്ത്യ ആക്റ്റ്‌.

വ്യവസ്ഥകൾ[തിരുത്തുക]

  1. കമ്പിനിയുടെ വ്യാപാര കാര്യങ്ങൾ തുടർന്നും നോക്കി നടത്തുവാൻ കോർട്ട് ഓഫ് ഡയറക്ടേഴ്സ്നു അധികാരം ലഭിച്ചു.
  2. എന്നാൽ ഈ ആക്റ്റ്‌ അനുസരിച്ച് കമ്പനിയുടെ രാഷ്ട്രീയകാര്യങ്ങൾ നിയന്ത്രിക്കുന്നതിന് ബോർഡ്‌ ഓഫ് കണ്ട്രോൾ രൂപികരിച്ചു. ചാൻസിലർ ഓഫ് എക്സ് ചെക്കറും ഒരു സ്റ്റേറ്റ് സെക്രട്ടറിയും നാലു പ്രിവികൌൺസിലർമാരും ബോർഡിൽ അംഗങ്ങളായിരുന്നു. ഇവരുടെ നിയമനം രാജാവിന്റെ അധികാര പരിധിയിലായിരുന്നു..
  3. കമ്പനിയുടെ കോർട്ട് ഓഫ് പ്രൊപ്രൈറ്റെഴ്സിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചു. കമ്പിനിയുടെ നിയമനങ്ങൾ നടത്താനുള്ള അധികാരം അവർക്ക് ഉണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാനുള്ള അധികാരം രാജവിലായി.
  4. ഗവർണർ ജനറലിന്റെയും ഗവർണർമാരുടെയും കൌൺസിലുകളിലെ അംഗസംഖ്യ മൂന്നായി കുറച്ചു. അതിലൊരംഗമായി കമാന്റർ - ഇൻ - ചീഫിനെ നിയമിച്ചു.
  5. മദ്രാസ്‌, ബോംബെ പ്രസിഡൻസികളുടെ നികുതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ബംഗാൾ ഗവർണർ ജനറൽ കൌൺസിലിന്റെ അധികാര പരിധിയിലായി.
  6. യുദ്ധങ്ങളും പിടിച്ചടക്കലുകളും ഒഴിവാക്കുന്നതിനായി കമ്പനിയും നാട്ടുരാജാക്കന്മാരും തമ്മിലുള്ള ബന്ധത്തിൽ പുതിയ നിലപാട് സ്വീകരിച്ചു. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ നയം എന്ന പേരിൽ അത് അറിയപ്പെടുന്നു.
  7. ഇന്ത്യയിലെ സേവനകാലത്ത് കമ്പനി ഉദ്യോഗസ്ഥർ ചെയ്ത കുറ്റങ്ങൾക്ക് അവരെ വിചാരണ ചെയ്യാനായി മൂന്നു ജഡ്ജിമാരും പ്രഭുസഭയിലെ നാലംഗങ്ങളും കോമൺസഭയിലെ ആറംഗങ്ങളും അടങ്ങിയ ഒരു പ്രത്യക കോടതി രൂപികരിക്കപ്പെട്ടു[2].
  8. അഴിമതി തടയുന്നതിനായി പുതിയ ഗവർണർമാരായി നിയമിക്കപ്പെടുന്നവർ ബ്രിട്ടനിലെയും ഇന്ത്യയിലെയും അവരുടെ സ്വത്തുവകകൾ രാജാവിനെ അറിയിക്കുക.

അവലംബം[തിരുത്തുക]

  1. http://www.britannica.com/EBchecked/topic/240193/Government-of-India-Acts#ref70364
  2. 2.0 2.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)