കോൺവാലിസ് പ്രഭു
ഒരു ബ്രിട്ടിഷ് സൈന്യാധിപനും കൊളോനിയൽ ഭരണകർത്താവുമായിരുന്നു കോൺവാലിസ് പ്രഭു എന്നറിയപ്പെടുന്ന ചാൾസ് കോൺവാലിസ്. അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്തെ ബ്രീട്ടീഷ് സെനികനിരയിലെ മൂതിർന്ന സൈന്യാധിപനായിരുന്നു ഇദ്ദേഹം. ഇതിനുപുറമേ ഐർലൻഡിലും ഇന്ത്യയിലും ബ്രിട്ടീഷ് അധീനപ്രദേശങ്ങളുടെ ഭരണകർത്താവും സൈന്യാധിപനും ആയിരുന്നു. തന്റെ ഭരണകാലത്ത് ഇരുദേശങ്ങളിലും നിർണ്ണായകനടപടികൾ കൈക്കൊണ്ട് പേരെടുക്കുകയും ചെയ്തു. ഐർലൻഡിൽ നടപ്പാക്കിയ യൂണിയൻ നിയമം ഇന്ത്യയിലെ കോൺവാലിസ് നിയമം എന്നിവ ഉദാഹരണങ്ങളാണ്.
1786 മുതൽ 1793 വരെയും പിന്നീട് 1805-ലുമായി രണ്ടുതവണ കോൺവാലിസ്, ഇന്ത്യയിൽ ഗവർണർ ജനറൽ ആയിരുന്നിട്ടുണ്ട്. നികുതിപിരിവ്, കോടതികൾ എന്നിവക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി, വാണിജ്യത്തിൽ അധിഷ്ഠിതമായ ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഒരു ഭരണസ്ഥാപനമാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചത് ഇദ്ദേഹമാണ്.[1]ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്. ഇന്ത്യയിൽ ആദ്യമായി ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കി.
വെല്ലസ്ലി പ്രഭുവിനെ ഗവർണർ ജനറൽ സ്ഥാനത്തുനിന്ന് പിൻവലിച്ച് അദ്ദേഹത്തിന്റെ നയങ്ങളെ തിരുത്തുന്നതിനാണ് കോൺവാലിസിനെ രണ്ടാം തവണ ഗവർണർ ജനറലായി ഇന്ത്യയിലേക്ക് ഈസ്റ്റ് ഇന്ത്യ കമ്പനി 1805-ൽ അയച്ചത്. എന്നാൽ ഇന്ത്യയിലെത്തി അധികകാലം ആവുന്നതിനുമുമ്പേ കോൺവാലിസ് രോഗബാധിതനാകുകയും മരണമടയുകയും ചെയ്തു.
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)