ഈജിപ്ഷ്യൻ സംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ancient Egypt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Map of ancient Egypt

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്ത്, നൈൽനദിയുടെ കരയിൽ നിലനിന്നിരുന്ന സംസ്കാരമാണ്‌ ഈജിപ്ഷ്യൻ സംസ്കാരം. നൈൽനദിയുടെ എക്കൽ നിക്ഷേപഫലമായി രൂപപ്പെട്ട കറുത്ത ഫലഭൂയിഷ്ടമായ മണ്ണ്‌, കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന നവീനശിലായുഗമനുഷ്യരെ ഈജിപ്റ്റിലേക്ക് ആകർഷിക്കുകയും, കാർഷികാഭിവൃദ്ധിയും ജലലഭ്യതയും അവരെ സമ്പന്നമായ ജനസമൂഹമാക്കി ഉയർത്തുകയും ചെയ്തുവെന്നാണ്‌ അനുമാനം. വടക്ക് മെഡിറ്ററേനിയൻ കടലും കിഴക്കും പടിഞ്ഞാറും മരുഭൂമികളും തെക്ക് കൂറ്റൻ വെള്ളച്ചാട്ടങ്ങളും അതിനപ്പുറം മഹാവനങ്ങളും വിദേശാക്രമണങ്ങളിൽ നിന്ന് ഈജിപ്റ്റിന്‌ സം‌രക്ഷണം നൽകി. അത് അവിടെ തനതായ സംസ്കാരം ഉടലെടുക്കാൻ സഹായകമായി.

ജനങ്ങൾ[തിരുത്തുക]

വടക്കു പടിഞ്ഞാറു നിന്ന് ലിബിയന്മാരും, വടക്കു കിഴക്കു നിന്ന് സെമറ്റിക് വർഗ്ഗക്കാരും തെക്കു നിന്ന് നീഗ്രോകളും നദീതടങ്ങളിലേയ്ക്ക് പ്രവേശിച്ച് പരസ്പരം കൂടിക്കലർന്നാണ്‌ ഈജിപ്റ്റുകാരുടെ ഉത്ഭവമെന്ന് കരുതപ്പെടുന്നു. ഇവിടെ ഭരണം നടത്തിയിരുന്നത് ഫറവോയാണ്.

ചരിത്രം[തിരുത്തുക]

നൈൽ നദിയുടെ പുത്രിയായാണ്‌ ഈജിപ്റ്റ് അറിയപ്പെടുന്നത്. ഗ്രീക്ക് സഞ്ചാരികൾ ഈജിപ്തിനെ നൈലിൻറെ വരദാനം എന്നു വിളിച്ചു. ആഫ്രിക്കയിലെ ചൂടേറിയ കാലാവസ്ഥ നൈൽ നദിയെ എന്നും ജനജീവിതത്തോട് അടുപ്പിച്ചു നിർത്തി. ബി.സി. രണ്ടായിരത്തിനു മുൻപുള്ള ഈജിപ്റ്റിന്റെ ചരിത്രം നിഗമനങ്ങളിൽ ഒതുങ്ങി നിൽക്കുന്നു. ബി.സി.5000-നും 3000നും ഇടയിലുള്ള കാലഘട്ടം രാജവംശാതീതകാലമാണ്‌. ഈ കാലഘട്ടത്തിന്റെ ആരംഭത്തിൽ ഏതാനും ഗോത്രവർഗ്ഗങ്ങളാണ്‌ ഈജിപ്റ്റിൽ നിലനിന്നിരുന്നത്. കാലക്രമത്തിൽ ഇവയെല്ലാം സം‌യോജിച്ച് രണ്ടു രാഷ്ട്രങ്ങൾ ഉടലെടത്തു. അവ ഉപരി ഈജിപ്റ്റ് (Upper Egypt), നിമ്‌ന ഈജിപ്റ്റ് (Lower Egypt) എന്നും അറിയപ്പെടുന്നു. നൈൽ നദിയുടെ ഉത്ഭവസ്ഥാനം ഉൾക്കൊള്ളുന്ന ഈജിപ്റ്റിന്റെ തെക്കൻ പ്രദേശങ്ങൾ ഉപരി ഈജിപ്റ്റും നദീതടപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന വടക്കു ഭാഗം നിമ്‌ന ഈജിപ്റ്റുമായിരുന്നു.

നിയതമായ ഈജിപ്തിന്റെ ആവിർഭാവം 3150 ബി സി യിൽ അപ്പർ ഈജിപ്തിന്റെയും ലോവർ ഈജിപ്തിന്റെയും ഏകീകരണത്തോടെ ആരംഭിച്ചതായാണ് കണക്കാക്കുന്നത് .പുരാതന ഈജിപ്തിലെ ആദ്യ ഫറോവ ആയി കണക്കാക്കപ്പെടുന്ന നാർമെർ ആണ് ഈജിപ്തിനെ ഒരു ഏകീകൃത രാഷ്ട്രമായി മാറ്റിയത് ഈജിപ്തിന്റെ ചരിത്രം സുസ്ഥിരമായ രാജവംശങ്ങളിലൂടെയാണ് മുന്നേറിയിട്ടുള്ളത് . ഇടക്ക് താരതമ്യേന അസ്ഥിരമായ കാലഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട് .അവയെ മധ്യവർത്തി കാലഘട്ടങ്ങൾ എന്ന് വിളിക്കുന്നു .പുരാതന രാജവംശം ,മധ്യകാല രാജവംശം ആധുനിക രാജവംശം ഇവയാണ് പുരാതന ഈജിപ്തിലെ പ്രമുഖ രാജവംശങ്ങൾ ഈജിപ്തിലെ രാജാക്കന്മാരായിരുന്നു ഫറോവമാർ എല്ലാവിധ അധികാരങ്ങളും ഉള്ളവരായിരുന്നു ഫറോവമാർ ഭൂമിയുടെ അധിപന്മാർ ആരായിരുന്നു രാജാക്കന്മാർ രാജാവിനെ ദൈവത്തിൻറെ പ്രതിനിധിയായി കണ്ടു. അദ്ദേഹത്തിൻറെ പ്രതിമകൾ ഉണ്ടാക്കി ക്ഷേത്രങ്ങൾ സ്ഥാപിച്ചു. കൂടാതെ ക്ഷേത്രങ്ങളിൽ രാജാവിൻറെ ഭരണനേട്ടങ്ങൾ എഴുതിവച്ചു.

ജീവിത രീതി

പുരാതന ഈജിപ്റ്റിലെ ജനങ്ങൾ പ്രധാനമായും കൃഷി ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.കൂടാതെ നൂൽനൂൽക്കലും സ്ഫടിക പാത്ര നിർമ്മാണവുമായിരുന്നു മറ്റ് തൊഴിലുകൾ. ഇവർ ജ്യോതിശാസ്ത്രത്തിലും ഗണിത ശാസ്തത്തിലും പ്രാവീണ്യമുള്ളവരായിരുന്നു. സമയമറിയാൻ അവർ സൗര ഘടികാരവും ജലഘടികാരവും ഉപയോഗിച്ചിരുന്നു.കൂടാതെ പിരമിഡ് നിർമ്മാണത്തിലെ ദീർല ചതുരവിസ്തൃതിയും ത്രികോണ വിസ്തൃതിയും കണക്കിലാക്കിയതിലൂടെ അവർക്ക് ഗണിത ശാസ്ത്രത്തിലുള്ള കഴിവ് വെളിവാക്കുന്നു. ദൈവീകമായ കാര്യങ്ങൾ അറിയിക്കുന്നതിനായി അവർ ഹൈറോ ഗ്ലിഫിക്സ് (Hiero glyphics) എന്ന ലിപി ഉപയോഗിച്ചി രുന്നതായി ഷാപോലിയൻ (cham pollian)എന്ന ഫ്രഞ്ച് ഗവേഷകൻ 1798 ൽ കണ്ടെത്തിയതായി ചരിത്രം പറയുുന്നു. ശില്പ നിർമ്മാാണത്തിലും അവർക്ക് അതീവ വൈദഗ്ദ്ധ്യം ഉണ്ടാായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഭാഷ[തിരുത്തുക]

പ്രധാന ലേഖനം: ഈജിപ്ഷ്യൻ ഭാഷ

ആഫ്രോ-ഏഷ്യാറ്റിക് ഭാഷയാണ് ഈജിപ്ഷ്യൻ ഭാഷ. ബാർബർ, സെമിറ്റിക് ഭാഷകളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു[1].

ലിപി[തിരുത്തുക]

പ്രധാന ലേഖനം: ഹിറോഗ്ലിഫ്

ഈജിപ്റ്റിൽ നിലവിലുണ്ടായിരുന്ന ലിപിയാണ് ഹൈറോഗ്ലിഫിക്സ്. വലതുനിന്ന് ഇടത്തോട്ടാണ് ഇത് വായിക്കേണ്ടത്. ഹൈറോഗ്ലിഫിക്സ് എന്ന വാക്കിനർത്ഥം വിശുദ്ധമായ എഴുത്ത് എന്നാണ്.

അവലംബം[തിരുത്തുക]

  1. Loprieno (1995b) p. 2137
"https://ml.wikipedia.org/w/index.php?title=ഈജിപ്ഷ്യൻ_സംസ്കാരം&oldid=3354637" എന്ന താളിൽനിന്ന് ശേഖരിച്ചത്