തുട്‌മസ് ഒന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്രിസ്തുവിന് മുൻപ് പതിനാറാം നൂറ്റാണ്ടിൽ ഈജിപ്ത് ഭരിച്ച (ബി.സി 1504 - 1484) ഫറവോയാണ് തുട്മസ് ഒന്നാമൻ. ന്യൂബിയയും സിറിയയും ഇദ്ദേഹം ആക്രമിച്ച് കീഴടക്കി. ഈജിപ്റ്റിൽ അനേകം നിർമ്മാണ പദ്ധതികൾ ഇദ്ദേഹം നടപ്പിലാക്കി. കർണക് ക്ഷേത്രം ഇദ്ദേഹം നിർമ്മിച്ചതാണ്. രാജാക്കന്മാരുടെ താഴ്വരയിൽ സംസ്കരിക്കപ്പെട്ട ആദ്യത്തെ ഫറവോ കൂടിയാണ് തുട്മസ് ഒന്നാമൻ. ഇദ്ദേഹത്തിന് ശേഷം ഈജിപ്ത് ഭരിച്ച തുട്മസ് രണ്ടാമൻ, ഹാഷെപ്സുറ്റ് എന്നിവർ തുട്മസ് ഒന്നാമന്റെ മക്കളായിരുന്നു.


അവലംബം[തിരുത്തുക]

  1. Clayton, Peter. Chronicle of the Pharaohs, Thames and Hudson Ltd, paperback 2006, p.100
"https://ml.wikipedia.org/w/index.php?title=തുട്‌മസ്_ഒന്നാമൻ&oldid=3291350" എന്ന താളിൽനിന്ന് ശേഖരിച്ചത്