നാർമർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാർമർ (പുരാതന ഈജിപ്ഷ്യൻ ഭാഷയിൽ അർത്ഥം: "വേദനാജനകം," "കുത്തുക," "പരുഷമായത്" "ഭയങ്കര കാറ്റ്ഫിഷ്"; [1] [2] [3] ഏകദേശം 3273 - 2987 ബി.സി.ഇ ) ആദ്യകാലരാജവംശത്തിൽനിന്നുള്ള ഈജിപ്ഷ്യൻ ഫറവോയായിരുന്നു . [4] രാജവംശാതീത കാലഘട്ടങ്ങൾക്കു മുമ്പുള്ള രാജാവായ കായുടെ പിൻഗാമിയായിരുന്നു അദ്ദേഹം. പല ചരിത്രകാരന്മാരും അദ്ദേഹത്തെ ഈജിപ്തിനെ ഏകീകരിച്ച വ്യക്തിയും ഒന്നാം രാജവംശത്തിന്റെ സ്ഥാപകനുമായി കണക്കാക്കുന്നു. ഏകീകരിക്കപ്പെട്ട ഈജിപ്തിന്റെ ആദ്യത്തെ ഭരണാധികാരിയും അദ്ദേഹം ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഭൂരിഭാഗം ഈജിപ്റ്റോളജിസ്റ്റുകളും വിശ്വസിക്കുന്നത് നാർമെറും മെനെസും ഒരേ വ്യക്തിയായിരുന്നുവെന്നാണ്. [a] [6] [7] [8]

വ്യക്തി വിവരം[തിരുത്തുക]

ഒരു രാജാവിന്റെ ചുണ്ണാമ്പുകല്ല് കൊണ്ടുള്ള പ്രതിമ. (ലണ്ടനിലെ പെട്രി മ്യൂസിയം ഓഫ് ഈജിപ്ഷ്യൻ ആർക്കിയോളജി) നാർമറിന്റെതോ അല്ലെങ്കിൽ കുഫുവിന്റെതോ ആണെന്നു കരുതപ്പെടുന്നു. [9] [10] [11]

ഈജിപ്റ്റോളജിസ്റ്റുകൾക്കിടയിലെ പ്രബലമായ അഭിപ്രായം പുരാതന ഈജിപ്ഷ്യൻ രേഖകളിൽ ആദ്യത്തെ രാജാവായും പുരാതന ഈജിപ്തിനെ ഏകീകരിച്ച ഭരണാധികാരിയുമായി അറിയപ്പെടുന്ന ഫറവോ മെനെസ് തന്നെയാണ് നാർമർ എന്നാണ്. എന്നാൽ നാർമർ എന്ന വ്യക്തിയെക്കുറിച്ച് സംവാദങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മെനെസുമായി നാർമറിനെ തിരിച്ചറിയുന്നത് നാർമർ പലേറ്റിനെ അടിസ്ഥാനമാക്കിയാണ്. ഇത് നാർമറിനെ ഈജിപ്തിനെ ഏകീകരിച്ച ഭരണാധികാരിയായി കാണിക്കുന്നു. അബിഡോസിലെ ഉമ് എൽ-ഖാബ് സെമിത്തേരിയിൽ നിന്നുള്ള രണ്ട് നെക്രോപോളിസ് മുദ്രകളും ഒന്നാം രാജവംശത്തിന്റെ ആദ്യ രാജാവായി നാർമറിനെ കാണിക്കുന്നു.

3100 ബി.സി.ഇ ആണ് നാർമറുടെ ഭരണത്തിന്റെ തുടക്കത്തെക്കുറിക്കുന്നതിനു സാധാരണയായി നൽകിയിരിക്കുന്ന തീയതി . [12] [13] ചരിത്രപരമായ തെളിവുകളും റേഡിയോകാർബൺ ഡേറ്റിംഗും അനുസരിച്ച് ഭരണസമയം 3273–2987 ബി.സി.ഇ ആണെന്ന് കണക്കാക്കുന്നു.[b]

പേര്[തിരുത്തുക]

കാറ്റ്ഫിഷ്, ഉളി എന്നീ ചിഹ്നങ്ങൾ കൊണ്ട് നാർമറിന്റെ പേര് പ്രതിനിധീകരിച്ചിരിക്കുന്നു.[14]

നാർമറിന്റെ പേരിന്റെ അക്ഷരവിന്യാസത്തിൽ ഒരു ക്യാറ്റ്ഫിഷ് [4], ഒരു ഉളി എന്നിവയ്ക്കുള്ള ഹൈറോഗ്ലിഫുകൾ അടങ്ങിയിരിക്കുന്നു. അതിനാൽ ഈ പേര് "നാർമർ" ( റിബസ് തത്വം ഉപയോഗിച്ച്) എന്ന് വായിക്കുന്നു. ഈ പദം ചിലപ്പോൾ "രോഷത്തോടെയുള്ള ക്യാറ്റ്ഫിഷ്" എന്ന് വിവർത്തനം ചെയ്യപ്പെടുന്നു. [15] എന്നാലും, ഈ വായനയെക്കുറിച്ച് പണ്ഡിതരുടെ ഇടയിൽ സമവായമില്ല. പേരിന്റെ മറ്റ് വിവർത്തനങ്ങളിൽ ″ കോപത്തോടുകൂടിയ കാറ്റ്ഫിഷ്, പോരാടുന്ന കാറ്റ്ഫിഷ്, ചീത്ത കാറ്റ്ഫിഷ്, ഭീഷണിപ്പെടുത്തുന്ന കാറ്റ്ഫിഷ് ″, "കടിക്കുന്ന കാറ്റ്ഫിഷ്" എന്നിവ ഉൾപ്പെടുന്നു. [1] [2] [3] മറ്റു ചില പണ്ഡിതന്മാർ "ക്യാറ്റ്ഫിഷ്" ഉൾപ്പെടുത്താത്ത രീതിയിൽ പേര് വായിക്കാൻ ശ്രമിക്കുന്നു,[16] [17] [18] എന്നാൽ ഈ സമീപനങ്ങൾ പൊതുവായി അംഗീകരിക്കപ്പെട്ടിട്ടില്ല .

രണ്ട് ചിത്രലിപികളും സംയോജിപ്പിക്കുന്നതിനുപകരം, നാർമറിന്റെ പേര് പലപ്പോഴും ചുരുക്കരൂപത്തിൽ കാറ്റ്ഫിഷ് ചിഹ്നം മാത്രം ഉപയോഗിച്ച് കാണിക്കുന്നു. ചില സന്ദർഭങ്ങളിൽ, പേര് ഒരു തിരശ്ചീന രേഖയാൽ മാത്രം പ്രതിനിധീകരിക്കുന്നു. [19] ലളിതവൽക്കരിച്ച ഈ അക്ഷരവിന്യാസങ്ങൾ സന്ദർഭത്തിന്റെ ഔപചാരികതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ശിലാഫലകങ്ങളിലും ഔദ്യോഗികമുദ്രകളിലും മുദ്രകളിൽ സെറഖ് കാണിക്കേണ്ട എല്ലാ സാഹചര്യങ്ങളിലും രണ്ട് ചിഹ്നങ്ങളും ഉപയോഗിക്കുന്നു. പക്ഷേ മൺപാത്രത്തിലോ ഒരു ശിലാ ലിഖിതത്തിലോ പേര് കാണിച്ചിരിക്കുമ്പോൾ കാറ്റ്ഫിഷ് അല്ലെങ്കിൽ അതിന്റെ ലളിതമായ പതിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.

നാർമറിന്റെ പേരിന്റെ രണ്ട് വ്യത്യസ്ത അക്ഷരവിന്യാസങ്ങളും കണ്ടെത്തിട്ടിയിട്ടുണ്ട്. തർഖാനിൽ നിന്നുള്ള മണ്ണുകൊണ്ടുള്ള രേഖാചിഹ്നത്തിൽ സെരെഖിൽ ത്ꜣജ് -പക്ഷിയുടെ (ഗാർഡിനർ ചിഹ്നം G47 "താറാവ്") കൂട്ടിച്ചേർത്തിട്ടുണ്ട്. ഇത് "പുരുഷനായ നാർമർ" എന്ന് അർത്ഥമാക്കുന്നു; [20] എന്നാലും ഇലോന റെഗുൾസ്കിയുടെ അഭിപ്രായത്തിൽ [21] മൂന്നാമത്തെ ചിഹ്നം ([ ṯꜣj ] -പക്ഷി) വളരെ അപൂർവമായി മാത്രമേ കാണപ്പെടുന്നു എന്നുള്ളതുകൊണ്ട് അത് രാജകീയ നാമത്തിന്റെ അവിഭാജ്യ ഘടകമല്ല എന്നാണ്. അധിക ചിഹ്നം പേരിന്റെ ഭാഗമല്ല [22] പക്ഷേ ചിത്രീകരണത്തിന്റെ സൗകര്യാർത്ഥം അത് സെറേഖിനുള്ളിൽ ഇട്ടു എന്നാണ് ഗോഡ്രോണെന്റെ നിഗമനം.

അബിഡോസിൽ നിന്നുള്ള ശവക്കല്ലറകളിലെ രണ്ട് മുദ്രകളിൽ നാർമറിന്റെ പേര് സവിശേഷമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. പരമ്പരാഗതമായി ഉളിയുടെ ചിഹ്നം കാണിക്കുമ്പോൾത്തന്നെ കാറ്റ്ഫിഷിന്റെ ചിഹ്നം പ്രതീക്ഷിക്കുന്നിടത്ത്, നിരവധി പണ്ഡിതന്മാർ മൃഗങ്ങളുടെ ചർമ്മമായി വ്യാഖ്യാനിക്കുന്നു ഒരു ചിഹ്നം പ്രത്യക്ഷപ്പെടുന്നു. [23] ഡ്രയറിന്റെ അഭിപ്രായത്തിൽ ഇത് ഒരു കാളവാലോടുകൂടിയ ഒരു ക്യാറ്റ്ഫിഷ് ആയിരിക്കാം. നാർമർ പാലറ്റിലെ നാർമറിന്റെ ചിത്രത്തിൽ ശക്തിയുടെ പ്രതീകമായി കാളയുടെ വാൽ ധരിച്ചിരിക്കുന്നതായി കാണിക്കുന്നു. [24]

ഭരണം[തിരുത്തുക]

മെനസുമായുള്ള താരതമ്യം[തിരുത്തുക]

ലോവർ ഈജിപ്തിനേയും അപ്പർ ഈജിപ്തിനേയും കീഴടക്കി ഈജിപ്തിനെ ഏകീകരിച്ചത് നാർമറാണെന്നു കരുതപ്പെടുന്നു. പുരാതന ഈജിപ്തിലെ ആദ്യത്തെ രാജാവായി മെനെസിനെ പരമ്പരാഗതമായി കണക്കാക്കുന്നു. ഭൂരിപക്ഷം ഈജിപ്റ്റോളജിസ്റ്റുകളും നാർമറിനെ മെനെസെന്ന അതേ വ്യക്തിയായി കണക്കാക്കുന്നു. [c]എന്നാൽ മറ്റു ചിലർ നാർമറുടെ പിൻഗാമിയായ ഹൊർ-ആഹയെയാണ് മെനസായി പരിഗണിക്കുന്നത്.

ആശയക്കുഴപ്പത്തിനു കാരണം നാമകരണത്തിലുള്ള വ്യത്യാസമാണ്. "നാർമർ" ഒരു ഹോറസ് നാമമാണ്. "മെനെസ്" ഒരു സെഡ്ജ്, ബീ നാമവും (വ്യക്തിഗത അല്ലെങ്കിൽ ജനനനാമം). പുതിയ രാജ്യകാലഘട്ടത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ രാജാക്കന്മാരുടെ എല്ലാ പട്ടികകളിലും രാജാക്കന്മാരുടെ വ്യക്തിപരമായ പേരുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മിക്കവാറും എല്ലാം പട്ടികകളുടെയും തുടക്കം മെനെസിൽ നിന്നാണ്. എന്നാൽ പുരാവസ്തുരേഖകളിൽ നിന്ന് ലഭിച്ചിട്ടുള്ള ഹോറസ് നാമങ്ങൾ രാജാക്കന്മാരുടെ പട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ള വ്യക്തിഗതനാമങ്ങളുമായി താരതമ്യം ചെയ്യാനുള്ള ബുദ്ധിമുട്ട് മൂലം നാർമർ തന്നെയാണ് മെനസ് എന്ന് തീർച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

നാർമറോ അല്ലെങ്കിൽ ഹോർ-ആഹയോ മെനെസ് ആണെന്നുള്ളതിനു തെളിവായി രണ്ട് രേഖകൾ ചൂണ്ടിക്കാണിക്കാറുണ്ട്. ആദ്യത്തേത് ഹോർ-ആഹയുടെ അമ്മയാണെന്ന് കരുതപ്പെടുന്ന നീത്ഹൊടെപ് രാജ്ഞിയുടെ നഖാഡയിലുള്ള ശവകുടീരത്തിൽ നിന്ന് കണ്ടെത്തിയ "നഖാഡ ലേബൽ" ആണ്. [25] ഈ ലേബലിൽ ഹൊർ-ആഹയുടെ സെരഖിനൊപ്പം മറ്റു ചിഹ്നങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു. ചില ഗവേഷകർ ഈ ചിഹ്നങ്ങളെ "മെനെസ്" എന്നു വ്യാഖാനിക്കുന്നു. രണ്ടാമത്തേത് അബിഡോസിൽ നിന്നുള്ള ഒരു മുദ്രയാണ്. ഇതിൽ നാർമറിന്റെ സെരഖിനും "എംഎൻ " എന്ന ചിഹ്നവും മാറി മാറി ഉപയോഗിക്കുന്നു. "എംഎൻ " എന്ന ചിഹ്നം മെനസ്സിന്റെ പേരിന്റെ ചുരുക്കമായി വ്യാഖാനിക്കുന്നു. ഈ തെളിവുകൾ അടിസ്ഥാനമാക്കി നാർമർ അല്ലെങ്കിൽ ഹൊർ-ആഹ ആണ് മെനസ് എന്നതിനുള്ള വാദഗതികൾ നിലവിലുണ്ട്. [d]

രണ്ടാമത്തെ പ്രമാണത്തെ അടിസ്ഥാനമാക്കി നാർമർ തന്നെയാണ് മെനസ് എന്ന് ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. [29] എന്നിരുന്നാലും, ഒന്നോ അതിലധികമോ രാജാക്കന്മാരുടെ പേരുൾക്കൊള്ളുന്ന മറ്റ് ആദ്യകാല ഒന്നാം രാജവംശത്തിലെ മുദ്രകളുടെ വിശകലനത്തെ അടിസ്ഥാനമാക്കി, മെനെസ് നാർമറിന്റെ പിൻഗാമിയായ ഹോർ-ആഹ ആയിരുന്നുവെന്നും അഭിപ്രായമുണ്ട്. [30] [31]

ഡെൻ, ക എന്നീ രാജാക്കന്മാരുടെ ശവകുടീരങ്ങൾക്കു സമീപത്തെ രണ്ട് ശവക്കല്ലറകളിലുള്ള മുദ്രകളിലുള്ള രാജാക്കന്മാരുടെ പട്ടികയിൽ ആദ്യരാജാവായി നാർമറെയും അദ്ദേഹത്തിന്റെ പിൻഗാമിയായി ഹോർ-ആഹയെയും കാണിച്ചിരിക്കുന്നു. [32] ഈജിപ്തോളജിസ്റ്റുകൾ ഒന്നാം രാജവംശത്തെതായി കരുതുന്ന എല്ലാ രാജാക്കന്മാരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഒന്നാം രാജവംശത്തിലെ ആദ്യത്തെ രാജാവായിരുന്നു നാർമർ എന്നതിന്റെ ശക്തമായ തെളിവാണ് ശവക്കല്ലറകളിൽ കാണപ്പെട്ട ഈ മുദ്രകൾ. അതിനെ അടിസ്ഥാനമാക്കി നാർമർ തന്നെയാണ് മെനസ് എന്ന് അഭിപ്രായമുണ്ട്.[33]

നാർമറും ഈജിപ്തിന്റെ ഏകീകരണവും[തിരുത്തുക]

1897-1898 -ൽ ഹൈരാകൊൺപൊളിസിലാണ്, ജെയിംസ് ഇ. ക്യുബെൽ പ്രശസ്തമായ നാർമർ പാലേറ്റ് കണ്ടെത്തിയത്.[34] നാർമൻ പാലേറ്റിന്റെ ഒരു വശത്ത് നാർമർ അപ്പർ ഈജിപ്തിന്റെ കിരീടം ധരിച്ചും മറുവശത്ത് ലോവർ ഈജിപ്തിന്റെ കിരീടം ധരിച്ചും കാണപ്പെടുന്നു. ഇതടിസ്ഥാനമാക്കി നാർമർ രണ്ട് ദേശങ്ങളെയും ഏകീകരിച്ചു എന്ന് സിദ്ധാന്തിക്കുന്നു. [35] എന്നാലും നാർമർ പാലേറ്റ് ഒരു യഥാർത്ഥ ചരിത്രസംഭവത്തെ പ്രതിനിധീകരിക്കുന്നുണ്ടോ അല്ലെങ്കിൽ പൂർണ്ണമായും പ്രതീകാത്മകമാണോ എന്ന് ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. [e]

പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നത് ഈജിപ്ത് കാ, ഇറി-ഹോർ (നർമറിന്റെ തൊട്ടടുത്ത മുൻഗാമികൾ) എന്നിവരുടെ കാലഘട്ടത്തിൽ ഭാഗികമായെങ്കിലും ഏകീകരിക്കപ്പെട്ടിരുന്നുവെന്നാണ്. നികുതി പിരിവിന്റെ വിവരങ്ങൾ ക [36], ഇറി-ഹോർ എന്നിവരുടെ ഭരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവർക്കു വളരെ മുമ്പു തന്നെ അപ്പർ ഈജിപ്തിലെ സ്കോർപിയോൺ ഒന്നാമൻ ഈജിപ്തിനെ ഏകീകരിച്ചതായി പറയപ്പെടുന്നു.[37] ലോവർ ഈജിപ്തിൽ സ്കോർപിയോൺ ഒന്നാമന്റെ അധികാരത്തിന്റെ തെളിവുകൾ അബിഡോസിലെ (അപ്പർ ഈജിപ്റ്റ്) യുജിലെ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ നിന്നാണ്. അവിടെ ലോവർ ഈജിപ്തിൽ നിന്നുള്ള സാധനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. [38] എന്നാലും ഇവ നികുതി രേഖകളല്ലാത്തതിനാൽ ഇവയെ വ്യാപാരത്തിന്റെ സൂചനകളായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ സ്കോർപിയോൺ ഒന്നാമൻ ലോവർ ഈജിപ്ത് കീഴടക്കി എന്നുറപ്പിക്കാനാവില്ല. നാർമറിന്റെ ലിഖിതങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ലോവർ ഈജിപ്റ്റിലെയും കാനാനിലെയും (ലോവർ ഈജിപ്തിലൂടെ പ്രവേശിക്കാവുന്നത്) അപ്പർ ഈജിപ്തിലെ മുൻ രാജാക്കന്മാരുടെ പേരുകളുള്ള ലിഖിതങ്ങളുടെ എണ്ണത്തിലും വിതരണത്തിലും കാര്യമായ വ്യത്യാസമുണ്ട്. ലോവർ ഈജിപ്തിലെ മൂന്നിടങ്ങളിലും കാനാനിൽ ഒരിടത്തും കഅ യുടെ ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. [39] ലോവർ ഈജിപ്തിലെ രണ്ടിടങ്ങളിലും കാനാനിലെ ഒരിടത്തും ഇറി-ഹോറിന്റെ ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. [39] [40] എന്നാൽ നാർമറിന്റെതായി ലോവർ ഈജിപ്തിലെ പത്തിടങ്ങളിലും കാനാനിലെ ഒമ്പതിടങ്ങളിലും സെറഖുകൾ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ ലോവർ ഈജിപ്തിലെ നാർമറിന്റെ സ്വാധീനത്തിലുള്ള വ്യത്യാസം ഇത് കാണിക്കുന്നു. ഇറി-ഹോറിനു മുമ്പുള്ള ഒരു അപ്പർ ഈജിപ്ത് രാജാവിനും ലോവർ ഈജിപ്തിൽ സ്വാധീനമുണ്ടായിരുന്നതായി തെളിവുകളൊന്നുമില്ല. പുരാവസ്തു തെളിവുകൾ പ്രകാരം നാർമറിനു മുൻപാണ് ഈജിപ്തിന്റെ ഏകീകരണം ആരംഭിച്ചതെങ്കിലും, വടക്കുപടിഞ്ഞാറൻ ഡെൽറ്റയിലെ ഒരു പ്രദേശം പിടിച്ചടക്കിയതിലൂടെ അദ്ദേഹം ഇത് പൂർത്തിയാക്കി. നാർമർ പാലേറ്റിൽ ഇത് ചിത്രീകരിച്ചിരിക്കുന്നു. [41]

ഈജിപ്തിന്റെ "ഏകീകരണവുമായി" നാർമറിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നത് നാർമർ പാലറ്റിൽ മാത്രമല്ലാതെ, ഒരു സിലിണ്ടർ മുദ്രയിലും [42] നാർമർ വാർഷിക ലേബൽ, [43], നാർമർ ചെപ്പുകൾ എന്നിവയിൽ ആ സംഭവം അനുസ്മരിക്കപ്പെടുന്നു എന്നതാണ്. [44] സംഭവത്തിന്റെ അനന്തരഫലങ്ങൾ നാർമറിന്റെ അധികാരദണ്ഡിൽ അനുസ്മരിക്കപ്പെട്ടിരിക്കുന്നു. [45] പുരാതന ഈജിപ്തുകാർക്കിടയിൽ ഏകീകരണത്തിന്റെ പ്രാധാന്യം കാണിക്കുന്നത് രണ്ട് നെക്രോപോളിസ് മുദ്രകളിൽ ആദ്യത്തെ രാജാവായി നാർമറിനെ കാണിക്കുന്നുവെന്നതും പിൽക്കാലത്തെ രാജാക്കന്മാരുടെ പട്ടികയിൽ ആദ്യത്തെ രാജാവായിനെ മെനെസിനെ രേഖപ്പെടുത്തന്നതിലൂടെ വ്യക്തമാണ്. നാർമറിനു മുമ്പായി ഏതാനും രാജാക്കന്മാരുടെ പുരാവസ്തുതെളിവുകൾ ഉണ്ടെങ്കിലും അവയൊന്നും ആ ഉറവിടങ്ങളിൽ പരാമർശിച്ചിട്ടില്ല. പുരാതന ഈജിപ്തുകാരുടെ വീക്ഷണകോണിൽ നിന്ന്, ചരിത്രം ആരംഭിച്ചത് നാർമറും ഈജിപ്തിന്റെ ഏകീകരണവും കൊണ്ടാണെന്നും അദ്ദേഹത്തിന് മുമ്പുള്ളതെല്ലാം മിഥ്യയുടെ മണ്ഡലത്തിലേക്ക് തരംതാഴ്ത്തപ്പെട്ടുവെന്നും പറയാൻ കഴിയും.

നാർമർ കാനാനിൽ[തിരുത്തുക]

മാനിതോയുടെ ചരിത്രപ്രകാരം ( യൂസിബിയസിന്റെ ഉദ്ധരമണനുസരിച്ച്) "മെനെസ് ഒരു വിദേശാക്രമണം നടത്തി പ്രശസ്തി നേടി." ഇത് ശരിയാണെങ്കിൽ ഒപ്പം നാർമറിനെ സൂചിപ്പിക്കുന്നതുമാണെന്ന് കരുതുകയുമാണെങ്കിൽ, അത് കാനാൻ ദേശത്തേക്കായിരുന്നു. അവിടെ ഒൻപത് വ്യത്യസ്തസ്ഥലങ്ങളിൽ നാർമറുടെ സെറഖ് കണ്ടെത്തിയിട്ടുണ്ട്. [46] നാർമറുടെ ഭരണകാലത്ത് കാനാനിൽ ഈജിപ്ഷ്യൻ സാന്നിധ്യം ഉയരുകയും പിന്നീട് അത് കുറയുകയും ചെയ്തു. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ഈജിപ്തും കനാനും തമ്മിലുള്ള ബന്ധം "അഞ്ചാം സഹസ്രാബ്ദത്തിന്റെ അവസാനത്തോടെ ആരംഭിച്ചു, രണ്ടാം രാജവംശത്തിന്റെ കാലഘട്ടത്തിൽ ഇത് പൂർണ്ണമായും അവസാനിച്ചു." [47] [48] ഈ കാലഘട്ടത്തിൽ 33 ഈജിപ്ഷ്യൻ സെറഖുകൾ കാനാനിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്, [49] ഇതിൽ 20 എണ്ണം നാർമറിന്റേതാണ്. നാർമറിനു മുമ്പ്, കാനാനിൽ കഅയുടെ ഒരു സെറഖ്, ഇറി-ഹോറിന്റെ പേരിലുള്ള ഒരു ലിഖിതം എന്നിവ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. [50] ഇറി-ഹോറിനേക്കാൾ മുമ്പുള്ള സെറഖുകൾ ഒന്നുകിൽ ഒരു പ്രത്യേക രാജാവിനെ പരാമർശിക്കാത്ത സാധാരണ സെറെഖുകളാണ്, അതല്ലെങ്കിൽ അവ അബിഡോസിൽ സാക്ഷ്യപ്പെടുത്തിയിട്ടില്ലാത്ത രാജാക്കന്മാരുടേതാണ്. [48] നാർമറിന്റെ പിൻഗാമിയായ ഹോർ-ആഹയുടെ ഒരു സെറഖ് മാത്രമേ കനാനിൽ നിന്ന് കണ്ടെത്തിയിട്ടുള്ളൂ. ഇത് നാർമറിനുശേഷം ഈജിപ്ഷ്യൻ സാന്നിധ്യം കാനാനിൽ കുറയുന്നതിന്റെ സൂചനയായി കണക്കാക്കുന്നു. [48] [51] ആദ്യ രണ്ട് രാജവംശങ്ങളുടെ ശേഷിക്കുന്ന രാജാക്കന്മാരുടെ വളരെ കുറച്ച് സെരെഖുകൾ കാനാനിൽ കണ്ടെത്തിയിട്ടുണ്ട്. [52]

നൈൽനദീതടത്തിലെ കളിമണ്ണുകൊണ്ടുണ്ടാക്കിയ മൺപാത്രങ്ങളിൽനിന്നും പ്രാദേശിക കളിമണ്ണുകൊണ്ട് ഈജിപ്ഷ്യൻ ശൈലിയിലുണ്ടാക്കിയ മൺപാത്രങ്ങളിൽനിന്നും കാനാനിലെ ഈജിപ്ഷ്യൻ സ്വാധീനം തിരിച്ചറിയാം.[f] രണ്ടാമത്തെ തെളിവ് വെറും കച്ചവടത്തിലുപരി കാനാനിലെ ഈജിപ്ഷ്യൻ കോളനികളുടെ നിലനിൽപ്പിനെ സൂചിപ്പിക്കുന്നു. [54]

കാനാനിലെ ഈജിപ്തിന്റെ പങ്കിന്റെ സ്വഭാവത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചില പണ്ഡിതർ കാനാനിൽ ഈജിപ്തിന്റെ സൈനിക അധിനിവേശമുണ്ടായിരുന്നുവെന്നഭിപ്രായപ്പെടുന്നു. എന്നാൽ മറ്റു പണ്ഡിതർ കാനാൻ ഈജിപ്തിന്റെ വ്യാപാരകോളനി മാത്രമായിരുന്നുവെന്നഭിപ്രായപ്പെടുന്നു. [55] [54] [56] രാജവംശം 0 മുതൽ രാജവംശം 1 കാലഘട്ടം വരെയുള്ള കാലത്തിൽ ഈജിപ്ഷ്യൻ ശൈലിയിലുള്ള നിർമ്മാണ ശൈലി ഉപയോഗിച്ച് നിർമ്മിച്ച ടെൽ എസ്-സകാനിലെ കോട്ടകളുടെ സാന്നിധ്യം കാനാനിൽ ഈജിപ്ഷ്യൻ സൈനിക സാന്നിധ്യമുണ്ടായിരുന്നതിന്റെ തെളിവായി കണക്കാക്കുന്നു. [57]

പുരാതന ഈജിപ്തിന് കാനാനിലേക്കുള്ള (അതിലൂടെയുള്ള) വ്യാപാരത്തിന്റെ നിയന്ത്രണം പ്രധാനപ്പെട്ടതായിരുന്നു. സൈനിക അധിനിവേശത്താൽ നാർമർ കാനാനിൽ ഈജിപ്തിന്റെ സ്വാധീനം സ്ഥാപിച്ചിട്ടില്ലെങ്കിൽകൂടി ഈജിപ്ഷ്യൻ അധികാരം വീണ്ടും ഊട്ടിയുറപ്പിക്കുന്നതിനോ അല്ലെങ്കിൽ ആ മേഖലയിൽ ഈജിപ്തിന്റെ സ്വാധീനമേഖല വർദ്ധിപ്പിക്കുന്നതിനോ വേണ്ടി നാർമർ നടത്തിയ സൈനികനീക്കം വിശ്വസനീയമാണ്. [58] [58]

നീത്ത്ഹൊടെപ്[തിരുത്തുക]

നീത്ത്ഹൊടെപിന്റെ ശവകുടീരമാണെന്നു വിശ്വസിക്കുന്ന രൂപത്തിൽ നാർമർ, ഹോർ-ആഹ എന്നിവരുടെ പേരുകൾ കാണപ്പെടുന്നു. ഇവർ നാർമറിന്റെ രാജ്ഞിയും ഹോർ-ആഹയുടെ അമ്മയുമാണെന്ന് ഈജിപ്റ്റോളജിസ്റ്റുകൾ കണക്കാക്കുന്നു. [59] നീത്ത്ഹൊടെപ്പിന്റെ പേരിന്റെ അർത്ഥം " നീത്ത് സംതൃപ്തനാണ്" എന്നാണ്. ഇത് സൂചിപ്പിക്കുന്നത് അവർ ലോവർ ഈജിപ്തിലെ രാജകുമാരിയായിരുന്നു എന്നാണ്. ( ഈജിപ്തിന്റെ ഏകീകരണം പൂർത്തിയാക്കാൻ നാർമർ കീഴടക്കിയ പ്രദേശമായ പടിഞ്ഞാറൻ ഡെൽറ്റയിലെ സെയ്സ് നഗരത്തിന്റെ രക്ഷാധികാരി ദേവതയാണ് നീത്ത് എന്ന വസ്തുതയെ അടിസ്ഥാനമാക്കിയാണ് ഈ അഭിപ്രായം ). ഈ തെളിവുകളെ അടിസ്ഥാനമാക്കി ഈജിപ്തിലെ രണ്ടു പ്രദേശങ്ങളും ഏകീകരിക്കാനുള്ള വിവാഹമായിരുന്നു നാർമറിന്റേതെന്നും ഈജിപ്റ്റോളജിസ്റ്റുകൾ സൂചിപ്പിക്കുന്നു. [59] അവരുടെ ശവകുടീരം അപ്പർ ഈജിപ്തിലെ നഖാഡയിലാണെന്ന വസ്തുത അടിസ്ഥാനമാക്കി ഈജിപ്തിന്റെ ഏകീകരണത്തിനു മുമ്പു നഖാഡ ഭരിച്ചിരുന്ന ഭരണാധികാരികളുടെ പിൻഗാമിയാണ് നീത്ത്ഹൊടെപ്പെന്നു ചിലർ നിഗമനം നടത്തുന്നു. [60] നാർമർ മേസ്ഹെഡ് ഈ വിവാഹത്തെ അനുസ്മരിപ്പിക്കുന്നുവെന്നും അഭിപ്രായമുണ്ട്. [61] എന്നാൽ 2012-ൽ സിനായിൽ പിയറി തല്ലെത്കണ്ടെത്തിയ ലിഖിതം നീത്ത്ഹൊടെപ്പ് നാർമറിന്റെ ഭാര്യയായിരുന്നോ എന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉണർത്തുന്നു. [62] [g] ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പുരാണേതര സ്ത്രീയാണ് നീത്ത്ഹൊടെപ്പ്. [64]

ശവകുടീരവും പുരാവസ്തുക്കളും[തിരുത്തുക]

ശവകുടീരം[തിരുത്തുക]

നർമറിന്റെ ശവകുടീരം ഉൾക്കൊള്ളുന്ന ഉമ് എൽ-ഖാബിലെ ബി 17, ബി 18 അറകൾ.

അപ്പർ ഈജിപ്തിലെ അബിഡോസിനടുത്തുള്ള ഉമ് എൽ-ഖാബിലെ നാർമറുടെ ശവകുടീരത്തിൽ ചേർന്നിരിക്കുന്ന രണ്ട് അറകളുണ്ട്. (ബി 17, ബി 18),എമിലെ അമീലീനോയും പെട്രിയും ബി 17, ബി 18 എന്നീ ശവകുടീരങ്ങൾ പരിശോധിച്ചെങ്കിലും 1964 ൽ മാത്രമാണ് അവയ നാർമറിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. [65] [h] നാർമറിന്റെ ശവകുടീരം നാർമറിനു മുമ്പ് അപ്പർ ഈജിപ്ത് ഭരിച്ചിരുന്നതായി കരുതപ്പെടുന്ന കഅയുടെയും നാർമറിന്റെ പിൻഗാമിയായിരുന്ന ഹോർ-ആഹയുടെയും സമീപത്തായി സ്ഥിതി ചെയ്യുന്നു. [i]

ഉം എൽ-ഖഅബിലെ ശവകുടീരത്തിൽ ആവർത്തിച്ചുണ്ടായിരുന്ന കൊള്ളയടിക്കൽ കാരണം, നാർമറിന്റെ പല വസ്തുക്കളും മറ്റ് ശവക്കുഴികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം മറ്റ് രാജാക്കന്മാരുടെ വസ്തുക്കൾ നാർമറുടെ ശവക്കുഴിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഉം-എൽ-ഖഅബിലെ ശവകുടീരങ്ങൾ വീണ്ടും ഖനനം ചെയ്തതിലൂടെ ഫ്ലിൻഡേഴ്സ് പെട്രി(1899–1903), [68] [69] ജർമ്മൻ ആർക്കിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഡി‌എ‌ഐ)(1970-കളിൽ) [j] ആദ്യകാല ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാധാന്യമുള്ള കണ്ടെത്തലുകൾ നടത്തി.

സെമിത്തേരി താറുമാറായ അവസ്ഥയിലാണെങ്കിലും മരത്തിലും അസ്ഥികളിലുമുള്ള ലിഖിതങ്ങൾ, മുദ്രകൾ, കല്ലുകൊണ്ടുള്ള അമ്പിന്റെ മുനകൾ എന്നിവ കണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. [70] ) നാർമറുടെ ശവകുടീരത്തിൽ നിന്ന് ഫ്ലിന്റുകൊണ്ടുള്ള കത്തികളും എബൊണിയിൽ നിർമ്മിച്ച കസേരയുടെ കാലിന്റെ ഒരു ഭാഗവും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം നാർമറുടെ ശവസംസ്കാരത്തിലുപയോഗിച്ചതാണെന്ന് കണക്കാക്കുന്നു. എന്നാൽ ഡ്രയറിന്റെ അഭിപ്രായമനുസരിച്ച് [24] ഈ അമ്പുകൾ ഒരുപക്ഷേ സമാനമായ അമ്പടയാളങ്ങൾ കണ്ടെത്തിയിട്ടുള്ള ഡ്ജെറിന്റെ ശവകുടീരത്തിൽ നിന്നായിരിക്കാമെന്നാണ്. [71]

ഉമ്മുൽ ഖാബിൽ സംസ്കരിച്ചിട്ടുള്ള പുരാതന ഈജിപ്തിലെ രാജാക്കന്മാരുടെ ശവസംസ്കാരം അബിഡോസിലെ വടക്കൻ സെമിത്തേരിയിലാണ് നടത്തിയിട്ടുള്ളത്. ശവസംസ്കാര ചടങ്ങുകൾ നടന്നതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്തെ വലിയ ഇഷ്ടിക കൊണ്ടുള്ള മതിലുകളാണ് ഇവിടത്തെ പ്രത്യേകത. പ്രത്യേകം തിരിച്ച എട്ട് മുറികൾ ഖനനം ചെയ്തു. അതിൽ രണ്ടെണ്ണം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. [72] [73] ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, ഈ അജ്ഞാത ശവസംസ്കാര കേന്ദ്രങ്ങളിൽ ഒന്ന് നാർമറിന്റേതായിരിക്കാമെന്ന് കരുതപ്പെടുന്നു. [k]

പുരാവസ്തുക്കൾ[തിരുത്തുക]

ഈജിപ്ത്, തെക്കൻ കാനാൻ, സിനായി എന്നിവിടങ്ങളിൽ 26 സ്ഥലങ്ങളിൽ 98 ലിഖിതങ്ങളിൽ നാർമറെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. [l] അബൈഡോസിലും ഹൈരാക്കോൻപോലീസിലും നാർമറുടെ പേര് സെരഖോടുകൂടിയും സെരഖില്ലാതെയും കാണപ്പെടുന്നു. കോപ്‌ടോസ് ഒഴികെയുള്ള മറ്റെല്ലാ സ്ഥലങ്ങളിലും നാർമറിന്റെ പേര് സെറഖോടുകൂടി കാണപ്പെടുന്നു. ഈജിപ്തിൽ 17 സ്ഥലങ്ങളിൽനിന്ന് അദ്ദേഹത്തിന്റെ പേര് കണ്ടെത്തിയിട്ടുണ്ട്.

നാർമറുടെ ഭരണകാലത്ത് തെക്കൻ കനാനിൽ ഈജിപ്തിൽ സജീവമായ സാമ്പത്തിക സാന്നിധ്യമുണ്ടായിരുന്നു. ഈജിപ്തിൽ നിർമ്മിച്ചതും കനാനിലേക്ക് ഇറക്കുമതി ചെയ്തതും പ്രാദേശികസാമഗ്രികളിൽ നിന്ന് ഈജിപ്ഷ്യൻ രീതിയിൽ നിർമ്മിച്ചതുമായ മൺപാത്രകഷണങ്ങൾ നിരവധി സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കാനാനിൽ നിന്ന് നർമറിന്റേതായേക്കാവുന്ന ഇരുപത് സെറഖുകൾ കണ്ടെത്തിയിട്ടുണ്ട്.

നാർമറിന്റെ സെരെഖും ആദ്യകാലരാജവംശങ്ങൾ ഭരിച്ച മറ്റു രാജാക്കന്മാരുടെയും സെരഖുകൾ തെക്കൻ സീനായി പ്രദേശത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്. [79] [80]

നാഗ് എൽ-ഹംദുലാബ്[തിരുത്തുക]

19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആദ്യം രേഖപ്പെടുത്തിയതും 2009-ൽ വീണ്ടും തിരിച്ചറിഞ്ഞതുമായ പ്രധാനപ്പെട്ട കൊത്തുപണികൾ അസ്വാനു സമീപം നിലവിലുണ്ട്. [81] [82] [83] അതിലെ ലിഖിതങ്ങളിലൊന്ന് ഒരു മനുഷ്യൻ അപ്പർ ഈജിപ്തിലെ വെളുത്ത കിരീടത്തിന് സമാനമായ ശിരോവസ്ത്രം ധരിച്ച് ചെങ്കോൽ ചുമക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. അദ്ദേഹത്തെ പിന്തുടർന്ന് കയ്യിൽ വിശറിയുമായി ഒരാൾ നിൽക്കുന്നു. അതിനു പിന്നിൽ രണ്ട് പുരുഷന്മാരും ഒപ്പം ഒരു നായയും. നായയെ ഒഴിവാക്കിയാൽ, സ്കോർപിയൻ മേസ്ഹെഡിലെയും നാർമർ പാലറ്റിലെയും രംഗങ്ങൾക്ക് സമാനമാണ് ഈ രംഗം. കിരീടവും ചെങ്കോലുമായി നിക്കുന്ന മനുഷ്യനെ ഒരു രാജാവാണെന്ന് വ്യക്തമായി തിരിച്ചറിയാൻ കഴിയും. ഐക്കണോഗ്രാഫിയെ അടിസ്ഥാനമാക്കി ഡാർനെൽ [82]ഈ ചിത്രീകരണം നാർമറിന്റേതാണെന്നഭിപ്രായപ്പെടുന്നു. കൂടാതെ ഇത് "ഹോറസിനെ പിന്തുടരുക" എന്ന ആചാരത്തിനായി നാർമറുടെ ഈ പ്രദേശത്തേക്കുള്ള ഒരു സന്ദർശനത്തെ പ്രതിനിധീകരിച്ചതാകാമെന്ന് നിർദ്ദേശിക്കുന്നു. 2012 ലെ ഒരു അഭിമുഖത്തിൽ ഗാട്ടോ [84] ലിഖിതത്തിലെ രാജാവിനെ നാർമർ എന്നു വിവരിക്കുന്നു. എങ്കിലും ഹെൻഡ്രിക്സ് (2016) ഈ രംഗത്തിൽ നാർമറുടെ രാജകീയനാമത്തിന്റെ അഭാവം അടിസ്ഥാനമാക്കി ചിത്രീകരണം നാർമറിന്റേതല്ലെന്നു വിലയിരുത്തുന്നു.

അവലംബം[തിരുത്തുക]

 1. 1.0 1.1 Pätznick 2009, pp. 308, n.8.
 2. 2.0 2.1 Leprohon 2013, p. 22.
 3. 3.0 3.1 Clayton 1994, p. 16.
 4. 4.0 4.1 Wilkinson 1999, p. 67.
 5. 5.0 5.1 Heagy 2014, pp. 83–84.
 6. Cervelló-Autuori 2003, p. 174.
 7. Grimal 1994.
 8. Edwards 1971, p. 13.
 9. Stevenson 2015, p. 44.
 10. Charron 1990, p. 97.
 11. Wilkinson 1999.
 12. Hayes 1970, p. 174.
 13. Quirke & Spencer 1992, p. 223.
 14. Wengrow, David, The Archaeology of Ancient Egypt Cambridge University Press, ISBN 978-0-521-83586-2 p. 207
 15. Redford 1986, pp. 136, n.10.
 16. Pätznick 2009, p. 287.
 17. Ray 2003, pp. 131–138.
 18. Wilkinson 2000, pp. 23–32.
 19. Raffaele 2003, pp. 110, n. 46.
 20. von Beckerath 1999, p. 36.
 21. Regulski 2010, p. 126.
 22. Godron 1949, p. 218.
 23. Pätznick 2009, p. 310.
 24. 24.0 24.1 G. Dreyer, personal communication to Thomas C Heagy, 2017
 25. http://www.ancient-egypt.org/history/early-dynastic-period/1st-dynasty/horus-aha/naqada-label.html
 26. Borchardt 1897, pp. 1056–1057.
 27. Newberry 1929, pp. 47–49.
 28. Kinnear 2003, p. 30.
 29. Newberry 1929, pp. 49–50.
 30. Helck 1953, pp. 356–359.
 31. Heagy 2014, pp. 77–78.
 32. Dreyer et al. 1996, pp. 72–73, fig. 6, pl.4b-c.
 33. Cervelló-Autuori 2008, pp. 887–899.
 34. Quibell 1898, pp. 81–84, pl. XII-XIII.
 35. Gardiner 1961, pp. 403–404.
 36. Dreyer, Hartung & Pumpenmeier 1993, p. 56, fig. 12.
 37. Kahl 2007, p. 13.
 38. Dreyer 2011, p. 135.
 39. 39.0 39.1 Jiménez-Serrano 2007, p. 370, table 8.
 40. Ciałowicz 2011, pp. 63–64.
 41. Heagy 2014, pp. 73–74.
 42. Quibell 1900, p. 7, pl. XV.7.
 43. Dreyer 2000.
 44. Dreyer 2016.
 45. Quibell 1900, pp. 8–9, pls. XXV, XXVIB.
 46. Anđelković 1995, p. 72.
 47. Braun 2011, p. 105.
 48. 48.0 48.1 48.2 Anđelković 2011, p. 31.
 49. Anđelković 2011, p. 31.
 50. Jiménez-Serrano 2007, p. 370, Table 8.
 51. Wilkinson 1999, p. 71.
 52. Wilkinson 1999, pp. 71–105.
 53. Levy et al. 1995, pp. 26–35.
 54. 54.0 54.1 Porat 1986–87, p. 109.
 55. Yadin 1955.
 56. Campagno 2008, pp. 695–696.
 57. de Microschedji 2008, pp. 2028–2029.
 58. 58.0 58.1 Dreyer 2016, p. 104.
 59. 59.0 59.1 Tyldesley 2006, pp. 26–29.
 60. Wilkinson 1999, p. 70.
 61. Emery 1961, pp. 44–47.
 62. Tallet 2015.
 63. Owen Jarus: Early Egyptian Queen revealed in 5.000-year-old Hieroglyphs at livescience.com
 64. Heagy 2020.
 65. Kaiser 1964, pp. 96–102, fig.2.
 66. Kaiser et al.
 67. Dreyer 1988, p. 19.
 68. Petrie 1900.
 69. Petrie 1901.
 70. Petrie 1901, p. 22.
 71. Petrie 1901, pp. pl.VI..
 72. Adams & O’Connor 2003, pp. 78–85.
 73. O’Connor 2009, pp. 159–181.
 74. Bestock 2009, p. 102.
 75. Bestock 2009, pp. 102–104.
 76. Bestock 2009, p. 104.
 77. Dreyer 1998, p. 19.
 78. Bestock 2009, p. 103, n.1.
 79. Tallet & Laisney 2012, pp. 383–389.
 80. The Narmer Catalog http://narmer.org/inscription/4814 Archived 2020-06-14 at the Wayback Machine.
 81. Gatto et al. 2009.
 82. 82.0 82.1 Darnell 2015.
 83. The Narmer Catalog http://narmer.org/inscription/6014 Archived 2018-07-18 at the Wayback Machine.
 84. Gatto 2012.

ഗ്രന്ഥസൂചിക[തിരുത്തുക]

 • Pätznick, Jean-Pierre (2009), "Encore et toujours l'Horus Nâr-mer? Vers une nouvelle approche de la lecture et de l'interprétation de ce nom d'Horus", എന്നതിൽ Régen, Isabelle; Servajean, Frédéric (സംശോധകർ.), Verba manent: recueil d'études dédiées à Dimitri Meeks par ses collègues et amis 2, Montpellier: Université Paul Valéry, പുറങ്ങൾ. 307–324.
 • Leprohon, Ronald Jacques (2013). The Great Name: Ancient Egyptian Royal Titulary. Writings from the Ancient World. Atlanta: Society of Biblical Literature..
 • Clayton, Peter A. (1994). Chronicle of the Pharaohs. London: Thames and Hudson..
 • Wilkinson, TAH (1999), Early Dynastic Egypt, London; New York: Routledge.
 • Heagy, Thomas C. (2014), "Who was Menes?", Archeo-Nil, 24: 59–92. Available online "[1]"..
 • Cervelló-Autuori, Josep (2003), "Narmer, Menes and the seals from Abydos", Egyptology at the dawn of the twenty-first century: proceedings of the Eighth International Congress of Egyptologists, 2000, വാള്യം. 2, Cairo: The American University in Cairo Press, ISBN 9789774247149.
 • Grimal, Nicolas (1994). A History of Ancient Egypt. Malden, Massachusetts; Oxford, United Kingdom; Carlton, Australia: Blackwell Publishing. ISBN 978-0-6311-9396-8.
 • Edwards, I.E.S (1971), "The early dynastic period in Egypt", The Cambridge Ancient History, വാള്യം. 1, Cambridge: Cambridge University Press.
 • Stevenson, A., സംശോധാവ്. (2015). The Petrie Museum of Egyptian Archaeology: Characters and Collections. UCL Press.
 • Charron, Alain (1990), "L'époque thinite", L'Égypte des millénaires obscures, Paris, പുറങ്ങൾ. 77–97.
 • Hayes, Michael (1970), "Chapter VI.Chronology, I. Egypt to the end of the Twentieth Dynasty", എന്നതിൽ Edwards, I.E.S.; Gadd, C.J. (സംശോധകർ.), The Cambridge Ancient History, Volume I, Part I, Cambridge.
 • Quirke, Stephen; Spencer, Jeffery (1992), The British Museum Book of Ancient Egypt, London.
 • Shaw, Ian (2000a), "Introduction: Chronologies and Cultural Change in Egypt", എന്നതിൽ Shaw, Ian (സംശോധാവ്.), The Oxford History of Ancient Egypt, Oxford, പുറങ്ങൾ. 1–16.
 • Shaw, Ian (2000b), "Chronology", എന്നതിൽ Shaw, Ian (സംശോധാവ്.), The Oxford History of Ancient Egypt, Oxford, പുറങ്ങൾ. 479–483.
 • Krauss, Rolf; Warburton, David Alan (2006), "Conclusions", എന്നതിൽ Hornung, Erik; Krauss, Rolf K.; Warburton, David A. (സംശോധകർ.), Ancient Egypt Chronology, Handbuch der Orientalistik. Section 1: The Near and Middle East: – 1:83, Leiden; Boston.
 • von Beckerath, Jurgen (1997), Chronologie des Pharaonischen Ägypten, Müncher Ägyptologische Studien: – 46, Mainz.
 • Helck, W. (1986), Geschichte des alten Ägypten, Handbuch des Orientalistik 1/3, Leiden; Köln.
 • Kitchen, Kenneth A. (2000), "3.1 Regional and Genealogical Data of Ancient Egypt (Absolute Chronology I) The Historical Chronology of Ancient Egypt, A Current Assessment", എന്നതിൽ Bietak, Manfred (സംശോധാവ്.), The Synchronization of Civilizations in the Eastern Mediterranean in the Second Millennium, Wein.
 • Mellaart, James (1979), "Egyptian and Near Eastern chronology: a dilemma?", Antiquity, 53 (207): 6–18, doi:10.1017/S0003598X00041958
 • Hendrickx, Stan (2006), "II.1 Predynastic-Early Dynastic Chronology", എന്നതിൽ Hornung, Erik; Krauss, Rolf; Walburton, David A. (സംശോധകർ.), Ancient Egyptian Chronology, Leiden.
 • Dee, Michael; Wengrow, David; Shortland, Andrew; Stevenson, Alice; Brock, Fiona; Flink, Linus Girland; Ramsey, Bronk. "An absolute chronology for early Egypt using radiocarbon dating and Bayesian statistical modeling". Proceedings of the Royal society. ശേഖരിച്ചത് 31 October 2016. published 2013.
 • Redford, Donald B. (1986). Pharaonic King-Lists, Annals, and Day-Books: a Contribution to the Study of the Egyptian Sense of History. Mississauga, Ontario: Benben Publications. ISBN 0-920168-08-6..
 • Wilkinson, T. A. H. (2000), "Narmer and the concept of the ruler", JEA, 86: 23–32, doi:10.2307/3822303, JSTOR 3822303.
 • von Beckerath, Jürgen (1999). Handbuch der ägyptischen Königsnamen. Münchner Ägyptologische Studien. Münchener Universitätsschriften, Philosophische Faklutät. വാള്യം. 49. Mainz: Philipp von Zabern.
 • Regulski, Ilona (2010). A paleographic study of early writing in Egypt. Orientalia Lovaniensia. Leuven-Paris-Walpole, MA: Uitgeverij Peeters and Departement Oosterse Studies.
 • Godron, G. (1949), "A propos du nom royal [hieroglyphs]", Annales du Service des Antiquités de l'Égypte, 49: 217–220, 547.
 • Kinnaer, J. (2001), "Aha or Narmer. Which was Menes?", KMT, 12, 3: 74–81.
 • Cervelló-Autuori, Josep (2005), "Was King Narmer Menes?", Archéo-Nil, 15.
 • Helck, W. (1953), "Gab es einen König Menes?", Zeitschrift der Deutschen Morgenländischen Gesellschaft, 103, n.s. 28: 354–359.
 • Emery, W.B. (1961). Archaic Egypt: Culture and Civilization in Egypt Five Thousand Years Ago. London: Penguin Books..
 • Dreyer, G. (2007), "Wer war Menes?", എന്നതിൽ Hawass, Z.A.; Richards, J. (സംശോധകർ.), The archaeology and art of Ancient Egypt. Essays in honor of David B. O'Connor, CASAE, വാള്യം. 34, Cairo.
 • Newberry, Percy E. (1929), "Menes: the founder of the Egyptian monarchy (circa 3400 B.C.)", എന്നതിൽ Anonymous (സംശോധാവ്.), Great ones of ancient Egypt: portraits by Winifred Brunton, historical studies by various Egyptologists, London: Hodder and Stoughton, പുറങ്ങൾ. 37–53.
 • Dreyer, G.; Engel, E.M.; Hartung, U.; Hikade, T.; Köler, E.C.; Pumpenmeier, F. (1996), "Umm el-Qaab: Nachuntersuchungen im frühzeitlichen Königsfriedhof, 7./8. Vorbericht", MDAIK, 52: 13–81.
 • Cervelló-Autuori, J. (2008), "The Thinite "Royal Lists": Typology and meaning", എന്നതിൽ Midant-Reynes, B.; Tristant, Y.; Rowland, J.; Hendrickx, S. (സംശോധകർ.), Egypt at its origins 2. Proceedings of the international conference "Origin of the state. Predynastic and Early Dynastic Egypt", Toulouse (France), 5th – 8th September 2005, OLA, Leuven
 • Quibell, JE (1898). "Slate Palette from Hierakonpolis". Zeitschrift für ägyptische Sprache und Altertumskunde. 36: 81–84, pl. XII–XIII. doi:10.1524/zaes.1898.36.jg.81. S2CID 192825246..
 • Gardiner, Alan (1961), Egypt of the Pharaohs, Oxford University Press.
 • Schulman, AR (1991–92), "Narmer and the Unification: A Revisionist View", Bulletin of the Egyptological Seminar, 11: 79–105.
 • Breasted, James H. (1931), "The predynastic union of Egypt", Bulletin de l'Institut Français d'Archéologie Orientale, 30: 709–724.
 • Köhler, E. Christiana (2002), "History or ideology? New reflections on the Narmer palette and the nature of foreign relations in Pre- and Early Dynastic Egypt", എന്നതിൽ van den Brink, Edwin C. M.; Levy, Thomas E. (സംശോധകർ.), Egypt and the Levant: interrelations from the 4th through the early 3rd millennium BCE, London ; New York: Leicester University Press, പുറങ്ങൾ. 499–513.
 • O'Connor, David (2011), "The Narmer Palette: A New Interpretation", എന്നതിൽ Teeter, E (സംശോധാവ്.), Before the Pyramids, Chicago: Oriental Institute of the University of Chicago, ISBN 978-1-885923-82-0.
 • Dreyer, Günter; Hartung, Ulrich; Pumpenmeier, Frauke (1993), "Umm el-Qaab: Nachuntersuchungen im frühzeitlichen Königsfriedhof, 5./6. Vorbericht", Mitteilungen des Deutschen Archäologischen Instituts, Abteilung Kairo, 49: 23–62.
 • Kahl, Jochem (2007), "Ober- und Unterägypten: eine dualistische Konstruktion und ihre Anfänge", എന്നതിൽ Albertz, Rainer; Blöbaum, Anke; Funke, Peter (സംശോധകർ.), Räume und Grenzen: topologische Konzepte in den antiken Kulturen des östlichen Mittelmeerraums, München: Herbert Utz, പുറങ്ങൾ. 3–28
 • Dreyer, Günter (2011), "Tomb U-J: a royal burial of Dynasty 0 at Abydos", എന്നതിൽ Teeter, Emily (സംശോധാവ്.), Before the pyramids: the origins of Egyptian civilization, Chicago: The Oriental Institute of the University of Chicago, പുറങ്ങൾ. 127–136.
 • Jiménez-Serrano (2007), Los Primeros Reyes y la Unificación de Egipto [The first kings and the unification of Egypt] (ഭാഷ: സ്‌പാനിഷ്), Jaen, ES: Universidad de Jaen, ISBN 978-84-8439-357-3.
 • Ciałowicz, KM (2011), "The Predynastic/Early Dynastic Period at Tell el-Farkha", എന്നതിൽ Teeter, E (സംശോധാവ്.), Before the Pyramids, Chicago: Oriental Institute of the University of Chicago, പുറങ്ങൾ. 55–64, ISBN 978-1-885923-82-0.
 • Quibell, J. E. (1900), Hierakonpolis, Part I, British School of Archaeology in Egypt and Egyptian Research Account, വാള്യം. 4, London: Bernard Quaritch.
 • ——— (2000), "Egypt's Earliest Event", Egyptian Archaeology, 16.
 • Dreyer, Günter (2016), "Dekorierte Kisten aus dem Grab des Narmer", Mitteilungen des Deutschen Archäologischen Instituts, Abteilung Kairo, വാള്യം. 70–71 (2014–2015), പുറങ്ങൾ. 91–104
 • Anđelković, B (1995), The Relations Between Early Bronze Age I Canaanites and Upper Egyptians, Belgrade: Faculty of Philosophy, Center for archaeological Research, ISBN 978-86-80269-17-7.
 • Braun, E (2011), "Early Interaction Between Peoples of the Nile Valley and the Southern Levant", എന്നതിൽ Teeter, E (സംശോധാവ്.), Before the Pyramids, Chicago: Oriental Institute of the University of Chicago, ISBN 978-1-885923-82-0.
 • ——— (2011), "Political Organization of Egypt in the Predynastic Period", എന്നതിൽ Teeter, E (സംശോധാവ്.), Before the Pyramids, Chicago: Oriental Institute of the University of Chicago, ISBN 978-1-885923-82-0.
 • Levy, TE; van den Brink, ECM; Goren, Y; Alon, D (1995), "New Light on King Narmer and the Protodynastic Egyptian Presence in Canaan", The Biblical Archaeologist, 58 (1): 26–35, doi:10.2307/3210465, JSTOR 3210465, S2CID 193496493.
 • Porat, N (1986–87), "Local Industry of Egyptian Pottery in Southern Palestine during the Early Bronze Period", Bulletin of the Egyptological Seminar, 8.
 • Yadin, Y (1955), "The Earliest record of Egypt Military Penetration into Asia?", Israel Exploration Journal, 5 (1).
 • Campagno, M (2008), "Ethnicity and Changing Relationships between Egyptians and South Levantines during the Early Dynastic Period", എന്നതിൽ Midant-Reynes; Tristant, Y (സംശോധകർ.), Egypt at its Origins, വാള്യം. 2, Leuven: Peeters, ISBN 978-90-429-1994-5.
 • Tyldesley, Joyce (2006), Chronicle of the Queens of Egypt, London: Thames & Hudson.
 • Tallet, Pierre (2015), La zone minière pharaonique du Sud-Sinaï – II: Les inscriptions pré- et protodynastiques du Ouadi 'Ameyra (CCIS nos 273–335), Mémoires publiés par les membres de l'Institut français d'archéologie orientale, വാള്യം. 132, Cairo: Institut français d'archéologie orientale.
 • Heagy, Thomas C. (2020), "Narmer", എന്നതിൽ Bagnall, Roger S; Brodersen, Kai; Champion, Craige B; Erskine, Andrew; Huebner, Sabine R (സംശോധകർ.), Encyclopedia of Ancient History, John Wiley & Sons Ltd, doi:10.1002/9781444338386, ISBN 9781405179355.
 • Dreyer, G (1999), "Abydos, Umm el-Qa'ab", എന്നതിൽ Bard, KA; Shubert, SB (സംശോധകർ.), Encyclopedia of the Archaeology of Ancient Egypt, New York: Routledge, ISBN 978-0-415-18589-9.
 • Kaiser, W.; Dreyer, G. (1982), "Umm el-Qaab: Nachuntersuchungen im frühzeitlichen Königsfriedhof, 2. Vorbericht", MDAIK, 38: 211–270.
 • O'Connor, David (2009), Abydos: Egypt's first pharaohs and the cult of Osiris. New aspects of antiquity, London: Thames & Hudson.
 • Petrie, W.M.F. (1900), Royal tombs of the First Dynasty. Part 1, Memoir, വാള്യം. 18, London: EEF.
 • Petrie, W.M.F. (1901), Royal tombs of the First Dynasty. Part 2, Memoir, വാള്യം. 21, London: EEF.
 • Adams, Matthew; O'Connor, David (2003), "The Royal mortuary enclosures of Abydos and Hierakonpolis", എന്നതിൽ Hawass, Zahi (സംശോധാവ്.), The treasures of the pyramids, Cairo: American University in Cairo Press, പുറങ്ങൾ. 78–85.
 • Bestock, Laurel (2009), The development of royal funerary cult at Abydos: two funerary enclosures from the reign of Aha, Menes, Wiesbaden: Otto Harrassowitz
 • Kaplony, P. (1963), Die Inschriften der ägyptischen Frühzeit, Ägyptologische Abhandlungen, വാള്യം. 8, Wiesbaden.
 • Kaplony, P. (1964), Die Inschriften der ägyptischen Frühzeit: Supplement, Ägyptologische Abhandlungen, വാള്യം. 9, Wiesbaden.
 • Kahl, J. (1994), Das System der ägyptischen Hieroglypheninschrift in der 0.-3. Dynastie, Göttinger Orientforschungen. 4. Reihe: Ägypten, വാള്യം. 29, Wiesbaden .
 • van den Brink, E.C.M. (1996), "The incised serekh-signs of dynasties 0–1, Part I: Complete vessels", എന്നതിൽ Spencer, A.J. (സംശോധാവ്.), Aspects of early Egypt, London, പുറങ്ങൾ. 140–158.
 • van den Brink, E.C.M. (2001), "The pottery-incised serekh-signs of Dynasties 0–1. Part II: Fragments and additional complete vessels", Archéo-Nil, 11: 24–100.
 • Jiménez-Serrano, A. (2003), "Chronology and local traditions: The representation of power and the royal name in the Late Predynastic Period", Archéo-Nil, 13: 93–142.
 • Tallet, P.; Laisney, D (2012), "Iry-Hor et Narmer au Sud-Sinaï: Un complément à la chronology des expéditions minères égyptiennes", Bulletin de l'Institut Français d'Archéologie Orientale, 112: 381-298[പേജ് ആവശ്യമുണ്ട്].


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=നാർമർ&oldid=3824416" എന്ന താളിൽനിന്ന് ശേഖരിച്ചത്