ഉള്ളടക്കത്തിലേക്ക് പോവുക

അബിഡോസ്

Coordinates: 26°11′06″N 31°55′08″E / 26.18500°N 31.91889°E / 26.18500; 31.91889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Abydos
أبيدو
Façade of the Temple of Seti I in Abydos, built c. 1300 BCE
ലുവ പിഴവ് ഘടകം:Location_map-ൽ 526 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Nile" does not exist
മറ്റ് പേര്Ⲉⲃⲱⲧ; Abedju
സ്ഥാനംEl-Balyana, Sohag Governorate, Egypt
മേഖലUpper Egypt
Coordinates26°11′06″N 31°55′08″E / 26.18500°N 31.91889°E / 26.18500; 31.91889
തരംSettlement
History
കാലഘട്ടങ്ങൾFirst Dynasty to Thirtieth Dynasty
ഈജിപ്റ്റിന്റെ ഭൂപടത്തിൽ അബിഡോസിന്റെ സ്ഥാനം

പ്രാചീന ഈജിപ്തിലെ ഒരു നഗരമായിരുന്നു അബിഡോസ്. കെയ്റോയ്ക്ക് തെക്ക് നൈൽനദീതീരത്താണ് ഈ നഗരം സ്ഥിതി ചെയ്തിരുന്നത്. അൽ-അറാബത് അൽ-മാഡ്ഫുണാ എന്ന പേരിലാണ് ഇന്ന് ഈ നഗരം അറിയപ്പെടുന്നത്.

ഒസൈറിസ് ദേവനെ ആരാധിക്കുന്ന ഒരു ജനസമൂഹത്തിന്റെ കേന്ദ്രസ്ഥാനം എന്ന നിലയിലാണ് അബിഡോസ് പ്രാചീനകാലഘട്ടത്തിൽ പ്രസിദ്ധി നേടിയത്. ഒസൈറിസ് ഭക്തൻമാരുടെ കേന്ദ്രം എന്ന നിലയിൽ ഒട്ടധികം ദേവാലയങ്ങൾ ഈ നഗരത്തിൽ ഉണ്ടായിരുന്നു. അതിൽ ഏറ്റവും പ്രമുഖമായത് ബി.സി. 1300-ൽ ഈജിപ്ത് ഭരിച്ചിരുന്ന 19-ാം രാജവംശത്തിലെ സെതി ഒന്നാമൻ സ്ഥാപിച്ചതാണ്. ഈ ദേവാലയത്തിന്റെ ഭിത്തിയിൽ ഈജിപ്ത് ഭരിച്ച ഫറവോൻമാരുടെ ഒരു പട്ടിക കൊത്തിവച്ചിട്ടുണ്ട്. അബിഡോസ് പട്ടിക എന്ന് അറിയപ്പെടുന്ന ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഈജിപ്ത് ഭരിച്ച ഫറവോൻമാരുടെ രാജവംശം തിരിച്ചുള്ള വംശാവലി രൂപപ്പെടുത്തിയിട്ടുള്ളത്. ആ നിലയിൽ ചരിത്രപ്രാധാന്യം അർഹിക്കുന്ന ഒന്നാണിത്.

"https://ml.wikipedia.org/w/index.php?title=അബിഡോസ്&oldid=4523179" എന്ന താളിൽനിന്ന് ശേഖരിച്ചത്