ടാനിസ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു പുരാതന ഈജിപ്ഷ്യൻ നഗരം ആണ് ടാനിസ്. നൈൽനദീ ഡെൽറ്റയുടെ വടക്ക് കിഴക്കൻ ഭാഗത്തായി മൻസിഹ് തടാകത്തിനു തെക്ക് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്നു. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഈ പുരാതന നഗരം ഭാഗികമായി സാൻ മത്സ്യബന്ധനഗ്രാമം കൈവശപ്പെടുത്തിയിരിക്കുന്നു.
സവിശേഷത
[തിരുത്തുക]അലക്സാഡ്രയുടെ സ്ഥാപനത്തിനു (ബി. സി. 332) മുമ്പുവരെ ടാനിസ് ഈജിപ്തിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. എ. ഡി. 174-ലെ റോമാസാമ്രാജ്യ വിരുദ്ധകലാപത്തെ തുടർന്ന് ഈ നഗരം നശിപ്പിക്കപ്പെട്ടു. ഈജിപ്തിലെ ഹൈകോസ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന ടാനിസ് 19-ാം രാജവംശത്തിന്റെ ആസ്ഥാനമായും, 21-ഉം, 23-ഉം രാജവംശങ്ങളുടെ ഉത്ഭവകേന്ദ്രമായും ചരിത്രത്തിൽ അറിയപ്പെടുന്നു. ബൈബിളിൽ സോവൻ നഗരമെന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത് ടാനിസ് ആണെന്ന് കരുതപ്പെടുന്നു. ഇവിടെ പുരാതന ആരാധനാലയങ്ങൾ, പ്രതിമകൾ തുടങ്ങിയവയുടെ നിരവധി അവശിഷ്ടങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാനിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |