എടികെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ATK (football club) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എടികെ
150p
പൂർണ്ണനാമംഎടികെ
വിളിപ്പേരുകൾബംഗാൾ കടുവകൾ
ചുരുക്കരൂപംഎടികെ (ATK)
സ്ഥാപിതം7 മേയ് 2014; 9 വർഷങ്ങൾക്ക് മുമ്പ് (2014-05-07)[1]
മൈതാനംSalt Lake Stadium
(കാണികൾ: 85,000)
ഉടമKolkata Games and Sports Pvt. Ltd.
Managerഅന്റോണിയോ ലോപസ് ഹബാസ്
ലീഗ്Indian Super League
2015Regular season: 2nd
Finals: Semi-finals
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

ഇന്ത്യൻ സൂപ്പർ ലീഗിലെ കൊൽക്കത്തയെ പ്രതിനിധികരിക്കുന്ന ഫുട്ബോൾ ടീമാണ് എടികെ (ATK). ആദ്യ മൂന്നു വർഷങ്ങളിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത എന്ന പേരിൽ അറിയപ്പെട്ട എടികെ 2014 മേയ് 7 ന് ലീഗിലെ ആദ്യ ടീമായി [1] മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിയുടെയും ലാലിഗയിലെ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും വ്യാപാരികളായ ഹർഷവർദ്ധൻ നെയോട്ടിയയുടെയും സഞ്ജീവ് ഗോയൻകയുടെയും ഉടമസ്ഥതയിലാണ് സ്ഥാപിതമായത്. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം അത്‌ലറ്റിക്കോ മാഡ്രിഡുമായിട്ടുള്ള ബന്ധം പിരിയുകയുണ്ടായി.

പ്രഥമ സീസണിലെ ജേതാക്കളായ കൊൽക്കത്ത ആദ്യ രണ്ടു വർഷങ്ങളിൽ സ്പെയിൻകാരനായ അന്റോണിയോ ലോപസ് ഹബാസിന്റെ കീഴിലാണ് ഇറങ്ങിയത്. മൂന്നാം സീസണിൽ മുൻ വിയാറിയാൽ പരിശീലകനായ ഹൊസെ ഫ്രാൻസിസ്കോ മൊളീനയുടെ കീഴിൽ ഇറങ്ങിയ കൊൽക്കത്ത രണ്ടാം തവണയും ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടി. പിന്നീടുള്ള സീസണിൽ മുൻ മാഞ്ചസ്റ്റർ യുണെറ്റഡ് താരമായിരുന്ന ടെഢി ഷെരിംഹാം ആയിരുന്നു പരിശീലകൻ. അേദ്ദഹെത്തെ മോശം പ്രകടനത്തിനാൽ പുറത്താക്കി മുൻ അയർലന്റ് ഇതിഹാസ താരവും ATK താരവുമായ Robie keane കളിക്കാരനും പരിശീലകനുമായി നിയമിച്ചു . അടുത്ത സീസണിൽ മാഞ്ചസ്ററ്റർ യു െണെറ്റ് ഡ് താരം കൊപ്പ്‌ ലിനെ എന്ന് അപ്പോയിന്റ്‌ ചെയ്തതു. പിന്നീട് 2019 ൽ ഹബാസിെനെ അവർ തിരിച്ച് കൊണ്ടുവന്നു.


ചരിത്രം[തിരുത്തുക]

സ്ഥാപിതം[തിരുത്തുക]

2014 മാർച്ചിൽ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ ദേശീയ ഫെഡറേഷനും ഐഎംജി റിലയൻസും ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മാതൃകയിൽ ഇന്ത്യൻ സൂപ്പർ ലീഗ് നടത്തുന്നതായി അറിയിച്ചു.[2] ഇതിനായി എട്ട് നഗരങ്ങളെ തെരഞ്ഞെടുക്കുകയും അതിൽ നിന്ന് എട്ട് ടീമുകളുടെ ഫ്രാഞ്ചൈസിയ്ക്കായി ഉടമസ്ഥരെ ക്ഷണിക്കുകയും ചെയ്തു. തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിയുടെയും ലാലിഗയിലെ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും വ്യാപാരികളായ ഹർഷവർദ്ധൻ നെയോട്ടിയയുടെയും സഞ്ജീവ് ഗോയൻകയുടെയും കൊൽക്കത്ത ഫ്രാഞ്ചൈസിയുടെ ഉടമസ്ഥത നേടിയെടുത്തു.[3] 18 കോടി രൂപയായിരുന്നു (ഏകദേശം 3 മില്ല്യൺ ഡോളർ) കൊൽക്കത്തയ്ക്കു വേണ്ടി ഇവർ മുടക്കിയത്. ഇതോടെ ലീഗിലെ ഏറ്റവും വിലവേറിയ ഫ്രാഞ്ചൈസി എന്ന പേര് കൊൽക്കത്തയ്ക്ക് സ്വന്തമായി.[3] തുടർന്ന് 2014 മെയ് 7 ന് അറ്റ്ലറ്റിക്കോ ഡി കോൽക്കത്ത എന്ന പേരിൽ ടീം സ്ഥാപിതമായി.[1]

ആദ്യ മൂന്നു വർഷങ്ങളിലെ കൊൽക്കത്തയുടെ ലോഗൊ

ജൂലൈ 7 ന് ടീമിന്റെ ജഴ്സിയും ലോഗോയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പുറത്തിറക്കി.[4]

ലോഗോയിൽ സ്വർണ്ണ നിറത്തിലുള്ള ബംഗാൾ കടുവയും ഫീനിക്ക്സ് പക്ഷിയും ചേർന്ന രൂപമാണ് കാണിക്കുന്നത് ഇത് കൊൽക്കത്തയിലെ ഫുട്ബോൾ പാരമ്പര്യത്തിന്റെ പ്രതീകമാണ്.[5] അതുപോലെ ചിഹ്നത്തിനു മുകളിലുള്ള അഞ്ച് നക്ഷത്രങ്ങൾ ക്ലബ്ബിന്റെ അഞ്ച് ഉടമകളെ സൂചിപ്പിക്കുന്നു.[5][5]

ഉടമസ്ഥത[തിരുത്തുക]

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിയുടെയും ലാലിഗയിലെ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും വ്യാപാരികളായ ഹർഷവർദ്ധൻ നെയോട്ടിയയുടെയും സഞ്ജീവ് ഗോയൻകയുടെയും ഉടമസ്ഥതയിൽ 2014 മേയ് 7 ന് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ടീമായി [1] സ്ഥാപിതമായി.[6] എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം 2017-ൽ അത്‌ലറ്റിക്കോ മാഡ്രിഡുമായിട്ടുള്ള ബന്ധം പിരിയുകയുണ്ടായി.

2014 സീസൺ[തിരുത്തുക]

2014 സീസണിലെ കൊൽക്കത്തയുടെ മാർക്യൂ താരം ലൂയിസ് ഗാർഷ്യ

ക്ലബ്ബിന്റെ ആദ്യ കളിക്കാരൻ ആയി മുൻ റിയാൽ മാഡ്രിഡ്‌ താരം ബോർഹ ഫെർണാണ്ടസുമായി 2014 ജൂലൈ 4ന് കരാർ ഉണ്ടാക്കി[7] ഇത് കൂടാതെ രണ്ടു സ്പെയിൻ കാരെയും കൂടെ ടീം ഒപ്പം ചേർത്തു - മുഖ്യ പരിശീലകൻ ആയി അന്റോണിയോ ലോപസ് ആബസും, മാർക്യു കളിക്കാരൻ ആയി മുൻ ചാമ്പ്യൻസ് ലീഗ് ജേതാവ് ലൂയിസ് ഗാർഷ്യയും[8]

ഐ ലീഗിൽ ഈസ്റ്റ്‌ ബംഗാളിന്റെ താരം ആയിരുന്ന കാവിൻ ലോബോയെ 2014 ഐ എസ് എൽ പ്രാദേശിക ലേലത്തിലൂടെ സ്വന്തം ആക്കുക വഴി ആദ്യ ഇന്ത്യൻ കളിക്കാരനുമായി എടികെ കരാറിൽ ഏർപ്പെട്ടു. 3.91 കോടി രൂപാ ലേലത്തിൽ മുടക്കി ഏറ്റവും കൂടുതൽ ചെലവാക്കിയ ക്ലബ്‌ ആയി എടികെ മാറി 70 ലക്ഷം കൊടുത്തു സ്വന്തമാക്കിയ സഞ്ജു പ്രദൻ ആയിരുന്നു വിലയേറിയ താരം[9]. വിദേശ കളിക്കാരുടെ ലേലത്തിൽ ഏഴിൽ നാലും സ്പാനിഷ്‌ കളിക്കാരെ ആണ് ക്ലബ്‌ തിരഞ്ഞെടുത്തത്, മുൻ ചാമ്പ്യൻസ് ലീഗ് ജേതാവ് ഹൊസെമി ഇക്കൂട്ടത്തിൽ ഒരാൾ ആയിരുന്നു[10].സെപ്റ്റംബർ 6 ന് ബംഗ്ലാദേശ് ക്യാപ്റ്റൻ മാമുനിൽ ഇസ്ലാംനെ സ്വന്തമായി ടീമിൽ എത്തിച്ചു മധ്യനിര കൂടുതൽ ദൃഢം ആക്കി[11]

2014 ഒക്ടോബർ 12 ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ് സി ക്ക് എതിരെ ക്ലബ്‌ തങ്ങളുടെ ആദ്യ മത്സരം കളിച്ചു കൊൽക്കത്ത 3-0 ന്റെ വിജയം സ്വന്തമാക്കിയ മത്സരത്തിന്റെ 27- ാം മിനുട്ടിൽ ഫിക്രു നേടിയ ഗോൾ ലീഗിന്റെ ചരിത്രത്തിലെ ആദ്യ ഗോൾ ആയി[12][12].

ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തുക വഴി ക്ലബ്‌ പ്ലേഓഫിന് യോഗ്യത നേടി. സെമിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ എഫ്സി ഗോവയെ തോല്പിച്ചു ഫൈനലിനും ക്ലബ്‌ യോഗ്യത നേടി[13]. ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മുഹമ്മദ്‌ റഫീഖ് അധികസമയത്തിൽ നേടിയ ഗോളിലൂടെ കേരളത്തെ 1-0 ന് തകർത്ത് ആദ്യ സീസണിലെ ജേതാക്കൾ ആയി ക്ലബ്‌ മാറി[14].

2015 സീസൺ[തിരുത്തുക]

2015 സീസണിലെ കൊൽക്കത്തയുടെ മാർക്യൂ താരമായ ഹെൽഡർ പോസ്റ്റീഗ

2015 ജൂൺ 5 ന് കഴിഞ്ഞ സീസണിൽ 5 ഗോളുകളുമായി കേരളത്തെ ഫൈനലിൽ എത്താൻ സഹായിച്ച കാനഡക്കാരൻ ഇയാൻ ഹ്യൂമിനെ ടീം സ്വന്തമാക്കി.[15] രണ്ടാമത്തെ സീസണിന്റെ പ്രാദേശിക ലേലത്തിൽ പൂനെ എഫ് സി യുടെ ഗോൾ കീപ്പർ ആയിരുന്ന അമരീന്ദർ സിംഗിനെ 4.5 ലക്ഷം രൂപക്ക് സ്വന്തമാക്കി. 26 ലക്ഷം രൂപ മുടക്കി സ്വന്തമാക്കിയ ഓഗസ്റ്റിന് ഫെർണാണ്ടസ് ആയിരുന്നു ടീമിന്റെ വിലകൂടിയ താരം.[16] പരിക്കിന്റെ പിടിയിൽ ആയതിനെ തുടർന്ന് ജൂലൈ 29 ന് ലൂയിസ് ഗാർസ്യ ടീമിൽ നിന്ന് പുറത്തായി അതോടെ പോർച്ചുഗൽ അന്താരാഷ്ട്ര താരം ഹെൽഡർ പോസ്റ്റീഗ പുതിയ മാർക്യു താരമായി, ഇതോടെ 32 കാരനായ പോസ്റ്റിഗ ലീഗിലെ പ്രായം കുറഞ്ഞ മാർക്യു താരവും ആയി.[17] ക്യാപ്റ്റൻ സ്ഥാനം ബോർജ ഫെർണാണ്ടസ് ഏറ്റെടുത്തു.[18] സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ് സി യെ 3-2 ന് അത്ലറ്റികോ പരാജയപ്പെടുത്തി മാർക്യു താരം പോസ്റ്റിഗ ഇരട്ട ഗോൾ നേടി എങ്കിലും പരിക്കിനെ തുടർന്ന് കളം വിടേണ്ടി വന്നു മാത്രമല്ല സീസണിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമായി.[19]. ഒക്ടോബർ 13ന് സാൾട്ട് ലേക്കിൽ നടന്ന അത്ലറ്റികോയുടെ സീസണിലെ ആദ്യ ഹോം മത്സരത്തിനു ലോകഫുട്ബോളിലെ മഹാന്മാരിൽ ഒരാളായ പെലെ സാക്ഷ്യം വഹിച്ചു.[20] ഈ മത്സരത്തിൽ അത്ലറ്റികോ കേരളത്തിനെതിരെ 2-1 ന്റെ വിജയം സ്വന്തമാക്കി ഹ്യൂം നവംബറിൽ രണ്ടു ഹാറ്റ്രിക്ക് നേടി ഒന്ന് മുംബൈ സിറ്റി എഫ് സി ക്ക് എതിരെയും [21] രണ്ടാമതെത് എഫ് സി പൂനെ സിറ്റി ക്ക് എതിരെയും[22] ഇതോടെ ടീം പ്ലേ ഓഫ്‌ ന് യോഗ്യത നേടുന്ന ആദ്യ ടീം ആയി[23]. എന്നാൽ പ്ലേ ഓഫിൽ ചെന്നൈയിൻ എഫ് സി ക്കെതിരെ 4-2 ന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു[24]

2016 സീസൺ[തിരുത്തുക]

2016 മാർച്ചിൽ അനേറൊണിയോ ലോപസ് ഹബാസ് ₹ 2.35 കോടിയായി വാർഷിക വരുമാനം ഉയർത്തണം എന്നാവശ്യപ്പെട്ടു [25]. എന്നാൽ അത് കൊടുക്കാത്തതിനാൽ 25 ഏപ്രിലിൽ ഹബാസ് പൂനെ സിറ്റിയുമായി കരാറൊപ്പിട്ടു.[26] പകരം മറ്റൊരു സ്പാനിഷ് വംശജനായ മുൻ വിയ്യാറയാൽ മാനേജർ ജോസ് ഫ്രാൻസിസ്ക്കോ മൊലിനയെ കൊൽക്കത്തയുടെ പുതിയ മാനേജർ ആയി മെയ് 3 ന് നിയമിച്ചു.[27] മാർക്വി താരമായി ഹെൽഡർ പോസ്റ്റിഗയെ തിരിച്ചു കൊണ്ടുവന്നെങ്കിലും പരിക്ക് കാരണം കുറെ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നു.[28]

നാലാം സ്ഥാനക്കാരായിട്ടാണ് കൊൽക്കത്ത സെമി ഫൈനലിന് യോഗ്യത നേടിയത്. ഒന്നാം സ്ഥാനക്കാരായ മുംബൈക്കെതിരെ അവരുടെ ഗ്രൗണ്ടിൽ 3 -2 ന് ആദ്യ പാദത്തിൽ വിജയിച്ചു , ഇയാം ഹ്യുംമിന്റെ ഇരട്ട ഗോൾ ഉൾപ്പെടെ എല്ലാ ഗോളുകളും മത്സരത്തിന്റെ ആദ്യ പകുതിയിലാണ് നേടിയത്. രണ്ടാം പാദം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.[29][30] ഡിസംബർ 18ന് കേരള ബ്ലാസ്റ്റഴ്സിൻെ ഹോം ഗ്രൗണ്ടിലായിരുന്നു ഫൈനൽ, കൽക്കത്തെയെ പിന്നിലാക്കി കൊണ്ട് മുൻ കൊൽക്കത്ത താരമായിരുന്ന മുഹമ്മദ്റാഫി കേരളത്തിനു വേണ്ടി ഗോൾ നേടി. എന്നാൽ ആദ്യ പകുതിക്ക് തൊട്ടു മുൻമ്പ് സെറീന്യോയുടെ ഹെഡർ ഗോളിലൂടെ കൊൽക്കത്ത സമനില പിടിച്ചു. പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ കൊൽക്കത്തയുടെ ആദ്യ കിക്കെടുത്ത ഇയാം ഹ്യൂമിന്റെ ശ്രമം ഗ്രഹാം സ്റ്റാക്ക് തടഞ്ഞു. എന്നാൽ കേരള താരം എൽ ഹാജി എൻഡോയെ അടുത്ത കിക്ക് നഷ്ടപ്പെടുത്തിയപ്പോൾ ബ്ലാസ്റ്റഴ്സ് ക്യാപ്റ്റൻ സൊഡ്രിക്ക് ഹെംഗ്ബെർട്ടിന്റെ ഷോട്ട് കൊൽക്കത്ത ഗോൾകീപ്പർ ദേബ്ജിത്ത് മജുംദാർ രക്ഷപെടുത്തി രണ്ടാം തവണയും ചാമ്പ്യൻമാരാക്കി.[31]

2017 സീസൺ[തിരുത്തുക]

2017 സീസണിലെ കൊൽക്കത്തയുടെ മാർക്യൂ താരം റോബി കീൻ

2017 ജൂലൈ 14 ന്, എടികെ, മുൻ ഇംഗ്ലണ്ട് അന്താരാഷ്ട്ര സ്ട്രൈക്കർ ടെഢി ഷെരിംഹാം നെ തങ്ങളുടെ പരിശീലകനായി നിയമിച്ചു.[32] ആഗസ്ത് 4 ന്, മുൻ ഐറിഷ് അന്താരാഷ്ട്ര മുൻ നിര താരം റോബി കീനെ അവരുടെ പുതിയ മാർക്യൂ കളിക്കാരനായി തിരഞ്ഞെടുത്തു.[33]

സ്റ്റേഡിയം[തിരുത്തുക]

85,000 കാണികളെ ഉൾകൊള്ളാൻ സാധിക്കുന്ന സാൾട്ട് ലേക്ക് സ്റ്റേഡിയമാണ് നിലവിൽ എടികെയുടെ ഹോം ഗ്രൗണ്ട്. ആദ്യ രണ്ടു സീസണുകളിലെ കൊൽക്കത്തയിലെ ബിദ്ധൻനഗറിലെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയവുമായ സാൾട്ട് ലേക്ക് സ്റ്റേഡിയമായിരുന്നു കൊൽക്കത്തയുടെ ഹോം ഗ്രൗണ്ട്. എന്നാൽ 2016 സീസണിൽ ഈ സ്റ്റേഡിയത്തിൽ വെച്ച് 2017-ലെ ഫിഫ അണ്ടർ 17 മത്സരങ്ങൾ നടക്കുന്നതിനാൽ അതിനു വേണ്ട നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി സാൾട്ട് ലേക്ക് സ്റ്റേഡിയം അടച്ചിട്ടു. തുടർന്ന് ആ സീസണിൽ 17000 കാണികളെ ഉൾക്കൊള്ളാവുന്ന കൊൽക്കത്തയിലെ രബീന്ദ്ര സരോബർ സ്റ്റേഡിയം ആണ് കൊൽക്കത്ത തങ്ങളുടെ ഹോം ഗ്രൗണ്ടായി ഉപയോഗിച്ചത്.

ഹോം മത്സരങ്ങളിലെ ശരാശരി കാണികളുടെ എണ്ണം[തിരുത്തുക]

സാൾട്ട് ലേക്ക് സ്റ്റേഡിയം കൊൽക്കത്ത എഫ് സി ഗോവ മത്സരത്തിനിടെ പ്ര2010 ലെ ചിത്രം)

ആദ്യ രണ്ടു സീസണുകളിൽ കൊൽക്കത്തയിലെ ബിദ്ധൻനഗറിലെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയവുമായ സാൾട്ട് ലേക്ക് സ്റ്റേഡിയമായിരുന്നു കൊൽക്കത്തയുടെ ഹോം ഗ്രൗണ്ട്. എന്നാൽ 2016 സീസണിൽ ഈ സ്റ്റേഡിയത്തിൽ വെച്ച് 2017-ലെ ഫിഫ അണ്ടർ 17 മത്സരങ്ങൾ നടക്കുന്നതിനാൽ അതിനു വേണ്ട നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി സാൾട്ട് ലേക്ക് സ്റ്റേഡിയം അടച്ചിട്ടു.തുടർന്ന് ആ സീസണിൽ 17000 കാണികളെ ഉൾക്കൊള്ളാവുന്ന കൊൽക്കത്തയിലെ രബീന്ദ്ര സരോബർ സ്റ്റേഡിയം ആണ് കൊൽക്കത്ത തങ്ങളുടെ ഹോം ഗ്രൗണ്ടായി ഉപയോഗിച്ചത്.

ആദ്യ സീസണിൽ 45,172 പേരായിരുന്നു കൊൽക്കത്തയിലെ കാണികളുടെ ശരാശരി. ആ വർഷം ഒരു മത്സരം കാണാൻ ഏറ്റവും കൂടുതൽ പേർ (65,000 പേർ) എത്തിയതിന്റെ റെക്കോഡ് കൊൽക്കത്തയ്ക്കാണ്.[34]

രണ്ടാം സീസണിൽ, 405,659 പേരാണ് കൊൽത്തയിലെ ഹോം മത്സരങ്ങൾ കാണാനായെത്തിയത് (ഒരു സീസണിൽ ഏറ്റവും കൂടുതൽ) ഒരു മത്സരത്തിന് ശരാശരി 50,707 പേരായിരുന്നു ഹാജർ.ആ സീസണിലെയും ഒരു മത്സരം കാണാൻ ഏറ്റവും കൂടുതൽ പേർ എത്തിയതിന്റെ റെക്കോഡ് കൊൽക്കത്തയ്ക്കാണ്. 68,340 പേർ.[35] മൂന്നാം സീസണിൽ, കൊൽക്കത്തയിലെ ഹോം മത്സരങ്ങളിൽ ശരാശരി 11,703 പേർ കാണികളായെത്തി.

Year GP Cumulative High Low Mean
2014 8 316195 65000 21550 45171
2015 8 405659 68340 35437 50707
2016 8 93,627 12,575 10,589 11,703

പിന്തുണ[തിരുത്തുക]

എടികെയും ഐഎസ്എല്ലും കൊൽക്കത്തയിലെ ഫുട്ബോൾ ആരാധകർക്കിടയിൽ പൊതുവെ സമ്മിശ്ര പ്രതിക്കരണമാണുണ്ടാക്കിയിട്ടുള്ളത്. പാരമ്പര്യമായി ഫുട്ബോളിനെ സ്നേഹിക്കുന്ന ഇവിടുത്തക്കാർ എടികെയുടെ കടന്നുവരവ് നഗരത്തിലെ രണ്ട് ദീർഘകാലത്തെ ഐ ലീഗ് ക്ലബുകളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ തുടങ്ങിയവരുടെ വളർച്ചയെ നശിപ്പിക്കുമെന്ന് ഭയന്നു. എന്നാൽ മറ്റു ചിലർ പരസ്പരം ശത്രുതയിലായിരുന്ന ഐ ലീഗ് ആരാധകരെ ഒന്നിപ്പിക്കാൻ പുതിയ ഫ്രാഞ്ചൈസി സഹായിക്കും എന്നു കരുതി. ടീമുടമ സൗരവ് ഗാംഗുലിയ്ക്ക് സംസ്ഥാനത്ത് അങ്ങോളമുള്ള ജനപിന്തുണ ഇതിനു സഹായിക്കുമെന്നവർ കണക്കു കൂട്ടി.[36]

രണ്ടാം സീസണിൽ കൊൽക്കത്ത എടികെ ഫാൻസ് ഫ്രട്ടേനിറ്റിയ്ക്കു (ATKFF) രൂപം നൽകി. ഇതിലൂടെ 4000 പേർക്ക് 800 രൂപാ നിരക്കിൽ ഒരു സീസണിലെ മുഴുവൻ ഹോം മത്സരങ്ങൾ കാണാനുള്ള അവസരവും ഒരു ഔദ്യോഗിക ജെഴ്സിയും നൽകി. തങ്ങളുടെ സ്റ്റേഡിയങ്ങൾ നിറയ്ക്കാനുള്ള ഒരു "മികച്ച" വഴിയാണ് ഇതെന്നു വിലയിരുത്തിയ ഫസ്റ്റ്പോസ്റ്റ് ജേണലിസ്റ്റ് പുലസ്ത ധർ, എല്ലാ ഐഎസ്എൽ ക്ലബ്ബുകൾക്കും ഇത് ഒരു മാതൃക ആക്കാവുന്നതാണെന്ന് കൂട്ടി ചേർത്തു.[37]

കളിക്കാരും സ്റ്റാഫ് അംഗങ്ങളും[തിരുത്തുക]

നിലവിലെ ടീം[തിരുത്തുക]

പുതുക്കിയത്: 23 July, 2017

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
ഇന്ത്യ ഗോൾ കീപ്പർ Debjit Majumder
ഇന്ത്യ ഗോൾ കീപ്പർ Kunzang Bhutia
ഫിൻലൻഡ് ഗോൾ കീപ്പർ Jussi Jääskeläinen
സ്പെയ്ൻ പ്രതിരോധ നിര Jordi
ഇംഗ്ലണ്ട് പ്രതിരോധ നിര Tom Thorpe
ഇന്ത്യ പ്രതിരോധ നിര Prabir Das
ഇന്ത്യ പ്രതിരോധ നിര Nallappan Mohanraj
ഇന്ത്യ പ്രതിരോധ നിര Anwar Ali
ഇന്ത്യ പ്രതിരോധ നിര Keegan Pereira
ഇന്ത്യ പ്രതിരോധ നിര Ashutosh Mehta
ഇന്ത്യ പ്രതിരോധ നിര Augustin Fernandes
ഇന്ത്യ മധ്യനിര Rupert Nongrum
ഇന്ത്യ മധ്യനിര Shankar Sampingiraj
നമ്പർ സ്ഥാനം കളിക്കാരൻ
ഇംഗ്ലണ്ട് മധ്യനിര Carl Baker
ഇംഗ്ലണ്ട് മധ്യനിര Conor Thomas
ഇന്ത്യ മധ്യനിര Eugeneson Lyngdoh
ഇന്ത്യ മധ്യനിര Darren Caldeira
ഇന്ത്യ മധ്യനിര Hitesh Sharma
ഇന്ത്യ മുന്നേറ്റ നിര Ronald Singh
ഇന്ത്യ മുന്നേറ്റ നിര Bipin Singh
ഇന്ത്യ മുന്നേറ്റ നിര Jayesh Rane
ഇന്ത്യ മുന്നേറ്റ നിര Robin Singh
Portugal മുന്നേറ്റ നിര Zequinha
റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് മുന്നേറ്റ നിര റോബി കീൻ
ഫിൻലൻഡ് മുന്നേറ്റ നിര Njazi Kuqi

നിലവിലെ ടെക്നിക്കൽ സ്റ്റാഫുകൾ[തിരുത്തുക]

പുതുക്കിയത്: 21 April, 2020
Position Name
Manager സ്പെയ്ൻഅന്റോണിയോ ലോപസ് ഹബാസ്
Assistant Coach ഇന്ത്യ സൻജോയ് സെൻ
Goalkeeper Coach സ്പെയ്ൻ Angel Pinaldo
Physiotherapist
Academy Coach ഇന്ത്യ Barun Sengupta

മാനേജ്മെമെന്റ്[തിരുത്തുക]

പുതുക്കിയത്: 8 July, 2017
Position Name
CEO ഇന്ത്യ Raghu Iyer
Academy Advisor ഇന്ത്യ Anjan Chowdhury

ടീമിന്റെ നേട്ടങ്ങൾ[തിരുത്തുക]

ആകെ നേട്ടങ്ങൾ[തിരുത്തുക]

ലീഗ്[തിരുത്തുക]

ഡിസംബർ 18 2016 വരെ[38]

Season ISL League Stage ISL Result Top Goalscorer
P W D L GF GA Pts Pos Player Goals
2014 14 4 7 3 16 13 19 3rd Champions[39] എത്യോപ്യ Fikru Teferra 5
2015 14 7 2 5 26 17 23 2nd Semi-Finals കാനഡ ഇയാൻ ഹ്യൂം 11
2016 14 4 8 2 16 14 20 4th Champions[40] കാനഡ ഇയാൻ ഹ്യൂം 7

മുഖ്യ കോച്ചിന്റെ നേട്ടങ്ങൾ[തിരുത്തുക]

പുതുക്കിയത്: 13 December 2016
Name Nationality From To P W D L GF GA Win%
Antonio Lopez Habas  സ്പെയിൻ August 2014 December 2015 33 13 11 9 45 34 39.39
José Francisco Molina  സ്പെയിൻ May 2016 Present 16 5 9 2 19 16 31.25

കിറ്റ് നിർമ്മാതാക്കളും ജഴ്സി സ്പോൺസർമാരും[തിരുത്തുക]

Period Kit Manufacturer Shirt Sponsor
2014 Umbro Aircel
2015- NIVIA Birla Tyres

നേട്ടങ്ങൾ[തിരുത്തുക]

ജേതാക്കൾ:

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 "About the club". Atlético de Kolkata. മൂലതാളിൽ നിന്നും 2015-09-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 October 2015.
 2. "Indian Super League sees interest from 30 franchise bidders". Business Standard. ശേഖരിച്ചത് 22 April 2014.
 3. 3.0 3.1 Basu, Saumyajit. "Stars embrace soccer through Indian Super League". Times of India. ശേഖരിച്ചത് 22 April 2014.
 4. "Atletico de Kolkata's team jersey and logo unveiled". SIFY. ശേഖരിച്ചത് 11 August 2014.
 5. 5.0 5.1 5.2 Kakkar, Rashi (11 October 2014). "Atletico de Kolkata acknowledges Kolkata's football past while leaping into the future". First Post. ശേഖരിച്ചത് 28 August 2015.
 6. "Kolkata ISL franchise christened Atletico de Kolkata". The Hindu. ശേഖരിച്ചത് 17 July 2014.
 7. "Borja Fernández se va a la Superliga india" [Borja Fernández goes to the Indian Superleague] (ഭാഷ: സ്‌പാനിഷ്). La Voz de Galicia. 4 ജൂലൈ 2014. മൂലതാളിൽ നിന്നും 7 July 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 July 2014.
 8. "Atletico De Kolkata signs Luis Garcia for Indian Super League". Economic Times. ശേഖരിച്ചത് 11 August 2014.
 9. Ghoshal, Amoy. "ISL domestic players draft analysis: Atletico de Kolkata". SportsKeeda. ശേഖരിച്ചത് 5 October 2014.
 10. Ghoshal, Amoy (21 August 2014). "ISL international draft: Atletico de Kolkata gets former UEFA Champions League winner Josemi". SportsKeeda. ശേഖരിച്ചത് 27 August 2015.
 11. "Atletico de Kolkata sign up Bangla captain Mamunul". The Times of India. 6 September 2014. ശേഖരിച്ചത് 27 August 2015.
 12. 12.0 12.1 Bhattacharya, Nilesh. "ISL: Atletico de Kolkata rise to the occasion to decimate scrappy Mumbai City FC 3–0". Times of India. ശേഖരിച്ചത് 13 October 2014.
 13. "ISL: Atletico de Kolkata beat FC Goa to reach final". The Times of India. 17 December 2014. ശേഖരിച്ചത് 31 August 2015.
 14. Bali, Rahul (20 December 2014). "Kerala Blasters FC 0–1 Atletico de Kolkata: Rafique wins the ISL for Ganguly's outfit". Goal.com. ശേഖരിച്ചത് 21 December 2014.
 15. "Atletico de Kolkata sign Canadian forward Iain Hume". The Times of India. 5 June 2015. ശേഖരിച്ചത് 5 June 2015.
 16. "ISL 2015 Domestic Players Draft: As it happened". SportsKeeda. 10 July 2015. ശേഖരിച്ചത് 27 August 2015.
 17. Bhattacharya, Nilesh (30 July 2015). "In big coup, Atletico de Kolkata rope in Portugal World Cupper Helder Postiga". The Times of India. ശേഖരിച്ചത് 27 August 2015.
 18. "Rival managers hopeful of positive results". Indian Super League. 11 October 2014. ശേഖരിച്ചത് 9 November 2015.
 19. Nandwani, Abhishek (3 October 2015). "ISL 2: Helder Postiga shines on debut as Atletico de Kolkata win opener". IBN. ശേഖരിച്ചത് 3 October 2015.
 20. Agarwal, Dipesh (13 October 2015). "ISL 2015: Atletico de Kolkata see off Kerala Blasters to secure 2–1 win". Sportskeeda. ശേഖരിച്ചത് 22 October 2015.
 21. "Atletico Kolkata thrash Mumbai City thanks to Iain Hume hat trick." ESPN. 1 November 2015. ശേഖരിച്ചത് 2 November 2015.
 22. Agarwal, Dipesh (27 November 2015). "ISL 2015: Iain Hume hat-trick helps Atletico de Kolkata qualify for playoffs after beating Pune City 4–1". Sportskeeda. ശേഖരിച്ചത് 2 December 2015.
 23. "Atlético beat Pune to become first team to reach semis". Indian Super League. 27 November 2015. ശേഖരിച്ചത് 5 December 2015.
 24. Bali, Rahul (16 December 2015). "Indian Super League: Atletico de Kolkata 2–1 Chennaiyin FC: Edel brilliance sees Machans progress to the final". Goal.com. ശേഖരിച്ചത് 16 December 2015.
 25. Sarkar, Dhirman (5 March 2016). "Why are Atletico de Kolkata looking for a new coach?". Hindustan Times. ശേഖരിച്ചത് 29 April 2016.
 26. Nickels, Jepher Christopher (25 April 2016). "Indian Super League: FC Pune City name Antonio Lopez Habas as head coach". India Today. ശേഖരിച്ചത് 29 April 2016.
 27. Sen, Rohan (3 May 2016). "ISL: Ex-Villarreal boss Jose Molina roped in as Atletico de Kolkata coach". India Today. ശേഖരിച്ചത് 4 May 2016.
 28. "ISL: Helder Postiga ruled out of action for next three matches". One India. 17 October 2016. ശേഖരിച്ചത് 17 October 2016.
 29. Premachandran, Dileep (17 December 2016). "Indian Super League final preview: Kerala Blasters v Atletico de Kolkata". The National. ശേഖരിച്ചത് 20 December 2016.
 30. Bera, Kaustav (10 December 2016). "ISL 2016: Atletico de Kolkata 3-2 Mumbai City FC - Iain Hume brace helps Rojiblancos clinch thriller as Diego Forlan sees red". Goal.com. ശേഖരിച്ചത് 20 December 2016.
 31. Sarkar, Dhiman (18 December 2016). "Atletico de Kolkata crowned ISL 2016 champions after beating Kerala Blasters FC". Hindustan Times. ശേഖരിച്ചത് 20 December 2016.
 32. "Sheringham, Meulensteen roped in as coaches for ISL4". espn.in. ശേഖരിച്ചത് 21 September 2017.
 33. "Robbie Keane: Veteran striker joins Indian champions Atletico de Kolkata". 4 August 2017. ശേഖരിച്ചത് 21 September 2017 – via www.bbc.co.uk.
 34. Tony, Antony (13 December 2015). "12th Man Awes Blasters". New Indian Express. ശേഖരിച്ചത് 18 January 2015.
 35. "Can football really rival cricket in India? Yes, says Michael Chopra". bbc.com. മൂലതാളിൽ നിന്നും 2017-08-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 September 2017.
 36. Dhar, Pulasta (12 October 2014). "Kolkata's changing football dynamic: Divided by East Bengal and Mohun Bagan, united by ISL". First Post. ശേഖരിച്ചത് 17 December 2015.
 37. Dhar, Pulasta (27 August 2015). "Atletico de Kolkata's brilliant fan membership deal is something other ISL clubs should replicate". First Post. ശേഖരിച്ചത് 17 December 2015.
 38. "The official Website of the Hero Indian Super League". www.indiansuperleague.com. ശേഖരിച്ചത് 3 December 2016.
 39. "Kerala were made to rue their missed opportunities as Kolkata popped up with the only goal of the final in the dying moments". goal.com. 20 December 2014. ശേഖരിച്ചത് 18 December 2016.
 40. "The Sourav Ganguly co-owned outfit won their second Indian Super League title at the expense of Kerala Blasters…". goal.com. 18 December 2016. ശേഖരിച്ചത് 18 December 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എടികെ&oldid=3930789" എന്ന താളിൽനിന്ന് ശേഖരിച്ചത്