വാണിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

വ്യാപാരം, എണ്ണ കച്ചവടം, അധ്യാപനം എന്നീ ജോലികൾ പ്രധാനമായി നിർവ്വഹിച്ചിരുന്ന വടക്കൻ മലബാറിലെ പ്രത്യേകിച്ച്‌ കണ്ണൂർ ജില്ലയിൽ നായർ സ്ഥാനീയർ[1] ആയിരുന്ന ഒരു ജാതി സമൂഹമാണ് വാണിയർ[2] വാണിയരിൽ വ്യാപാരത്തിന്റെ അടിസ്ഥാനത്തിൽ ഉപവിഭാഗങ്ങളായ കുലവാണിയർ (ധാന്യ കച്ചവടം) , ഇല വാണിയർ, എണ്ണ ചെട്ടിയാർ എന്നിങ്ങനെ പല വിഭാഗങ്ങളെ കുറിച്ച്‌ പയ്യന്നൂർ പാട്ടിൽ പരാമർശിക്കുന്നത്‌ കാണാം [3]

കോലത്ത്‌ നാടിൽ (ഇന്നത്തെ കണ്ണൂർ) നായർ എന്നതിനു പുറമേ സ്ഥലഭേദമനുസ്സരിച്ച്‌ പാട്ടാളി (കാസർഗ്ഗോട്‌ ഭാഗത്ത്‌), ചെട്ടിയാർ (വ്യാപാരം ചെയ്യുന്നവർ എന്നതിന്റെ അടിസ്താനത്തിൽ) മംഗലാപുരം ഭാഗത്ത്‌ ഷെട്ടി, റായ്‌, റാഓ എന്നും കുലനാമമായ്‌ ഉപയോഗിക്കും. പണ്ട്‌ സ്ത്രീകളുടെ പേരിനൊപ്പം അമ്മ, ചെട്ടിച്ചാറമ്മ അല്ലെങ്കിൽ അമ്മാൾ എന്നും ഉപയോഗിച്ചിരുന്നു

വാണിയരുടെ ഉൽപ്പത്തിയെ കുറിച്ച്‌ പുരാതന ജൈനമതത്തിൽ നിന്നും ഹിന്ദു മതത്തിലേക്ക്‌ മതം മാറിയവർ ആണെന്ന് അഭിപ്രായമുണ്ട്‌.[4]

അമ്പലങ്ങളിലും മറ്റും എണ്ണ പ്രദാനം ചെയ്തിരുന്നവർ ഇവരായിരുന്നു. വാണിയരുടെ കുലദൈവം മുച്ചിലോട്ടു ഭഗവതിയാണ്. വാണിയ ജാതിക്കാരനായ മുച്ചിലോട്ട്‌ പടനായർടെ വീട്ടിലാണു ആദ്യമായ്‌ ദേവി സാനിധ്യം അറിയാൻ കഴിഞ്ഞത്‌ എന്ന സങ്കൽപ്പത്തിലാണ് മുച്ചിലോട്ട്‌ ഭഗവതി എന്ന പേരു വന്നത്‌ [5] പടനായരുടെ കോട്ടയും, പടനായരെ പ്രതിനിധീകരിച്ച്‌ ദൈവ സങ്കൽപ്പമായ തെയ്യവും മട്ടന്നൂർ കോളാരിയിലുണ്ട്‌.

മുച്ചിലോട്ട്‌ ക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിനു മുന്നെ തറവാടുകളിലും ഭവനങ്ങളിലേക്കും ഉള്ള എളേത്ത്‌ അഥവാ എഴുന്നള്ളത്ത്‌

മരുമക്കത്തായികളും ഒൻപത്‌ ഇല്ലക്കാരുമായ (മുച്ചിലോട്ട്‌, തച്ചിലം, പള്ളിക്കര, ചോറുള്ള, ചന്തംകുളങ്ങര, കുഞ്ഞോത്ത്‌, നമ്പ്രം, നരൂർ, വള്ളി) വാണിയർക്ക്‌ പതിനാലു കഴകങ്ങളും ആരാധനയ്ക്കായ്‌ കാസർഗ്ഗോട്‌ മുതൽ വടകര വരെ വ്യാപിച്ചു കിടക്കുന്ന നൂറ്റി പതിമൂന്ന് മുച്ചിലോട്ടു ഭഗവതി ക്ഷേത്രങ്ങളും ഉണ്ട് (ഭൂരിഭാഗവും കണ്ണൂർ ജില്ലയിൽ).

മുച്ചിലോട്ട്‌ ക്ഷേത്രത്തിലെ വാണിയരുടെ വിവാഹം (ഒരു പഴയകാല ചിത്രം) [3]

സൗരാഷ്ട്രയിൽ നിന്നു ഗോകർണ്ണ ദേശത്ത്‌ വാണിജ്യത്തിന് വന്നു താമസമാക്കിയ ഇവരുടെ അനന്തരതലമുറ അവിടെ നിന്നും കോലത്തുനാട്ടിൽ എത്തി താമസമാക്കി എന്നു വിശ്വസിക്കപ്പെടുന്നു.

എണ്ണ കച്ചവടം, അമ്പലങ്ങളിൽ എണ്ണയാട്ടികൊടുക്കുക എന്നിവ മാത്രമല്ല ജന്മിമാരും പ്രമാണിമാരും മുതൽ സൈനികർ, മറ്റു ചെറുകിട ജോലിക്കാർ, കർഷകർ എന്നിങ്ങനെ പലവിധ ജോലികളും ജീവിതക്രമങ്ങളും ഉള്ളവരുമായിരുന്നു വാണിയർ, രാജ വാഴ്ച്ച കാലത്ത്‌ പുതുക്കുടി പോളുള്ള പ്രസിദ്ധമായ വാണിയ തറവാടുകൾ വലിയ ഭൂവുടമകളും ആയിരുന്നു [6]

വാണിയ ഉപനയന ചടങ്ങ്‌(ബ്രാഹ്മിണർ, ക്ഷത്രിയർ, വൈശ്യർ എന്നിവർ വെള്ള, കാവി, മഞ്ഞ എന്നീ ക്രമത്തിൽ പൂണുൽ ധാരണ ചടങ്ങാണു ഉപനയനം)

താലിമംഗലമാണു വാണിയരിലെ പൂർവ്വകാല വിവാഹം ഇത്തരം വിവാഹമാണു തറവാടുകളേയും ഇല്ലങ്ങളേയും ബന്ധിപ്പിച്ചിരുന്നത്‌. എന്നാൽ വാണിയരിലെ 2 വിഭാഗങ്ങളിലെ ഉയർന്ന വിഭാഗക്കാർ മറ്റു സവർണ്ണ, നായർ ജാതികളുമായ്‌ പുടമുറി കല്ല്യാണവുമുണ്ടായിരുന്നു. ഭൂസ്വത്ത്‌ ഉള്ള ജാതിയായിരുന്ന ഇവരിൽ മദ്യത്തിന്റെ ഉപയോഗം നിഷിദ്ധമായിരുന്നു.[അവലംബം ആവശ്യമാണ്] ഇത്‌ ഒരു പരിധിവരെ ഭൂമി നഷ്ടപെടാതിരിക്കാൻ സഹായിച്ചിരുന്നു.

വാണിയരിലെ തർക്കങ്ങൾ പരിഹരിച്ചിരുന്നത്‌ മുച്ചിലോട്ട്‌ ക്ഷേത്രത്തിൽ തൃക്കൂട്ടയോഗം ചേർന്ന് ആയിരുന്നു. പഴശ്ശി രാജയിൽ നിന്ന് വളപട്ടണം മുച്ചിലോട്ടെ സ്താനികനു തർക്കങ്ങളിൽ വിധി പറയാനുള്ള അധികാരം അനുവധിച്ച്‌ കിട്ടിയിരുന്നു എന്നാൽ അത്‌ കാലക്രമേണ പോവുകയും പിന്നീട്‌ കരിവെള്ളൂരച്ചനിലേക്ക്‌ ആ അവകാശം നിഷിപ്തമാവുകയും ചെയ്തു


മുച്ചിലോട്ട്‌ കാവുകളിൽ ആരാധന നടത്തുന്നത്‌ കൊണ്ട്‌ കാവിൽ നായർ എന്നും കച്ചവടത്തിൽ ഏർപ്പെട്ടതിനാൽ കച്ചേരി നായർ എന്നും ഇവർക്ക്‌ പേരുകൾ ഉണ്ടായിരുന്നു മറ്റു ജാതികളെ പോലെ കോലത്തിരി , കുറുമ്പ്രാനാട്‌ , കോട്ടയം രാജവംശം രാജാക്കന്മാരുടെ പടനായക- സൈനിക വൃത്തിയിൽ ഇവർ കച്ചവടത്തിനു പുറമേ ഏർപ്പെട്ടിരുന്നു. [അവലംബം ആവശ്യമാണ്]

സമൂഹത്തിലെ മറ്റുള്ള എല്ലാ സമുദായങ്ങളുമായും നല്ല ബന്ധം എപ്പോഴും പുലർത്തിയ സമുദായമാണു വാണിയ സമുദായം അതിനു ഉദാഹരണമാണു വാണിയരുടെ മുച്ചിലോട്ട്‌ ക്ഷേത്രത്തിൽ മറ്റു സമുദായക്കാർ നൽകിയ അവകാശങ്ങൾ. മലയാള ബ്രാഹ്മിണർ- നമ്പൂതിരി തന്ത്രികൾ ആയ മുച്ചിലോട്ട്‌ ക്ഷേത്രത്തിൽ അവർ തന്നെയാണു കളിയാട്ടത്തിനു മുന്നെ ഉള്ള ശുചീകരണ പൂജ ചെയ്യുന്നത്‌.പൂരക്കളി നടത്താൻ ഉള്ള അവകാശം സഹോദര സമുദായമായ യാദവർക്കാണു-മണിയാണി .കോയ്മ അവകാശം നമ്പി, നമ്പ്യാർ, അടിയോടി, പൊതുവാൾ സമുദായക്കാർക്കും ആണു,മുച്ചിലോട്ട്‌ ഭഗവതിയുടെ തിരുമുടി കെട്ടുവാൻ അവകാശം വണ്ണാൻ സമുദായത്തിനാണു. വിശ്വകർമ്മജർ കളിയാട്ടത്തിനുള്ള സാമഗ്രഹികൾ നിർമ്മിക്കുംബോൾ വസ്ത്രം നെയ്ത്‌ തരാനുള്ള അവകാശം ശാലിയൻ സമുദായത്തിനാണു. ക്ഷേത്രത്തിൽ കലശക്കാരായി തീയർ സമുദായക്കാരും ക്ഷേത്രത്തിൽ മാറ്റ്‌ തരുവാൻ ഉള്ള അവകാശം വണ്ണത്താൻ അഥവാ വെളുത്തേടത്തു നായർ സമുദായത്തിനുമാണ്.


1937ൽ പ്രമുഖ വ്യാപാരിയും സമുദായ പ്രമുഖനുമായിരുന്ന തൂണോളി ശങ്കരൻ നായർ പൊതുജനങ്ങളുടെ ഉപയോഗത്തിനു നിർമ്മിച്ചുകൊടുത്ത ചെട്ടിയാർ കുളം

പഴശ്ശി രാജയുടെ ആദി പതിനെട്ടു കാര്യക്കാരിൽ( Original Eighteen ministers)ഒരാളായിരുന്ന പള്ളിയത്ത്‌ അമ്പു ,''ചിറയ്ക്കൽ തെക്കൻ കുറ്റി സ്വരൂപത്തിലെ പാട്ടാളികളായ തെക്കൻ കുറ്റി പാട്ടാളി (ചിറയ്ക്കൽ പടനായകർ), മഹാ മാന്ത്രികനും പണ്ഡിതനുമായ പൊന്ന്വൻ തൊണ്ടച്ചൻ ,ചിറയ്ക്കൽ കോവിലകം പ്രധാന ജ്യോതിഷിയായിരുന്ന

നമ്പ്രത്തച്ചൻ എന്ന കുഞ്ഞിക്കണ്ണൻ എഴുത്തച്ചൻ തുടങ്ങി പല ഉന്നത സ്താനങ്ങളും വഹിച്ച ചരിത്ര പുരുഷന്മാർ വാണിയർ സമുദായത്തിൽ ഉണ്ടായിരുന്നു.വാണിയരിലെ പെരുംവാണിയ നമ്പ്യാർ[7] എന്ന വിഭാഗമായിരുന്നു ചിറയ്ക്കൽ രാജയുടെ അരിയിട്ടു വാഴ്ച്ചയ്ക്ക്‌ എണ്ണ കൊടുത്തിരുന്നത്‌ .ഉത്തര മലബാർ മേഖല യിൽ ബ്രാഹ്മണർ ഒഴികെ നായർ മുതലയായ സവർണ്ണ ജാതികളിൽ പെട്ടവരെ വിദ്യ അഭ്യസിപ്പിക്കുന്ന എഴുത്തച്ഛൻമാരായും വാണിയർ ഏറെ ഉണ്ടായിരുന്നു

നമ്പ്രത്തച്ചൻ എന്ന കുഞ്ഞിക്കണ്ണൻ എഴുത്തച്ചൻ (നമ്പ്രത്ത്‌ ദേശത്ത്‌ നമ്പ്രത്തച്ചൻ എന്നത്‌ കോലത്തിരി രാജാവ്‌ നൽകിയ വിരുദ്‌ നാമം)

കർണ്ണാടകയിൽ ഗണികർ,ഗൗഡ്‌ തമിഴ്‌നാട്ടിൽ വാണിയ ചെട്ടിയാർ എന്നും രാജസ്താൻ,ഗുജറാത്ത്‌ എന്നിവടങ്ങളിൽ ഖാഞ്ചി,ആന്ധ്രയിൽ തെലി, ഉത്തരേൻഡ്യയിൽ ബനിയ,വണിയ,ഗുപ്ത,മോഡി,റാത്തോർ,സഹു,ഗാന്ധി, ആര്യവൈശ്യ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവർക്ക്‌ കൊങ്കണികൾ,ചെട്ടിയാർമാർ എന്നിവരുടെ സമാനമായ സമാനമായ ആചാരങ്ങൾ തന്നെയാണു.[8]ഇന്ന് ഉത്തര കേരളത്തിലെ വാണിയർ സംവരണവിഭാഗം ആണെങ്കിലും തെക്കൻ മലബാറിലും മധ്യ കേരളത്തിലും വേട്ടക്കാട്ട്‌ നായർ എന്ന പേരിൽ നായർ സമുദായത്തിന്റെ ഭാഗവും മുന്നാക്ക വിഭാഗവുമാണു, ഇവർ മേനോൻ മുതലായ കുലനാമങ്ങൾ ഇന്നും ഉപയോഗിച്ച്‌ വരുന്നു.[4]

വാണിക വൈശ്യർ[തിരുത്തുക]

ഉത്തര കേരളത്തിലെ വാണിയർക്ക്‌ പുറമേ തമിഴ്‌ വേരുകൾ ഉള്ള വാണിയർ സമുദായവും കേരളത്തിലെ തെക്കൻ ഭാഗങ്ങളിൽ ഉണ്ട്‌, 3 നൂറ്റാണ്ട്‌ മുന്നെ എങ്കിലും തമിഴ്‌ നാട്ടിൽ നിന്ന് കുടിയേറിയ തമിഴ്‌ ചെട്ടിയാർമാരാണു ഇവർ, ക്ഷേത്രവുമായി ചേർന്നുനിൽക്കുന്ന ഇവരുടെ ചക്കിൽ ആട്ടിയ എണ്ണയായിരുന്നു ഗുരുവായൂരിൽ വാകച്ചാർത്തിനും വൈക്കം ക്ഷേത്രത്തിൽ വിശിഷ്ടദിനങ്ങളിലും ഉപയോഗിച്ചിരുന്നനത്. വൈശ്യരാണിവർ അതുകൊണ്ട് കച്ചവടരംഗത്ത്‌ സജീവമായിരുന്നു. മാരിയമ്മൻ ആണ് ഇവരുടെ കുലദേവത. ഉത്തര കേരളത്തിലെ വാണിയർ മരുമക്കത്തായികൾ ആണെങ്കിൽ വണിക വൈശ്യർ എന്നറിയപ്പെടുന്ന വാണിയർ മക്കത്തായികൾ ആണു.

ബ്രാഹ്മണരെപ്പോലെ പൂണൂൽ ധരിക്കുമെന്നതാണ് ഇവരുടെ പ്രത്യേകത. ഇന്ന്‌ ദൈനന്തന ജീവിതത്തിൽ പൂണൂൽ നിർബന്ധമല്ലെങ്കിലും മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെയുള്ളവയിൽ പൂണൂലണിയും. വെള്ളി, ചൊവ്വ ദിവസങ്ങളിൽ മുറ്റത്ത് ചാണകം മെഴുകി ഇപ്പോഴും അരിപ്പൊടിക്കോലങ്ങൾ വരയ്ക്കാറുണ്ട്. തമിഴ് ബ്രാഹ്മണരാണ് തെക്കൻ കേരളത്തിൽ ഈ രീതി തുടരുന്ന മറ്റൊരു ജാതി. [9]

വാണിയരേക്കാൾ താഴ്ന്നജാതിക്കാരനായിരുന്നത്രെ ചോളരാജാവ്. ചോളരാജാവ് വാണിയത്തിപ്പെണ്ണിനെ വിവാഹമാലോചിച്ചപ്പോൾ അതിനു തയ്യാറാവാതെ രാജകോപം ഭയന്ന് നാടുവിട്ടതാണു എന്നാണ് ഇവരുടെ പാലായനത്തിനു പിന്നിലുള്ള വിശ്വാസം.പാലായാനം ചെയ്തു വന്ന ഇവരെ സൂചിപിച്ച്‌ വണികവൈശ്യർ എന്ന് കോഴിക്കോട്ടെ ക്ഷേത്രത്തിൽ എഴുതിവെച്ചതു കാണാം.

ആചാരങ്ങളിൽ തമിഴ് രീതിതന്നെയാണ് പിന്തുടരുന്നത്. വിവാഹരീതികൾ ഇപ്പോഴും തമിഴ് ശൈലിയിലാണ്. തിരുമംഗല്യം എന്നാണ് കല്യാണങ്ങൾക്ക് പറയുക. കല്യാണത്തിന് പൊന്നുരുക്കാൻ തട്ടാൻ വരന്റെ വീട്ടിലെത്തും. അതു വലിയ ചടങ്ങായാണ് ഇപ്പോഴും നടത്തുന്നത്. സ്വർണം ഉരുക്കി തട്ടാൻ ജീവിതത്തിൽ ഐശ്വര്യം നേരും. ആ സ്വർണംകൊണ്ടാണ് താലിയുണ്ടാക്കുക. കല്യാണത്തിന് ഒരാഴ്ചമുന്നേ ഈ ചടങ്ങ് നടത്തും. വിവാഹത്തിന് നേരത്തേ നഗരപ്രദക്ഷിണമുണ്ടായിരുന്നു. ഇപ്പോൾ അത് അപൂർവമായേ നടക്കാറുള്ളൂ. കല്യാണത്തിന് തമിഴ്രീതിയിലാണ് മന്ത്രങ്ങൾ ചൊല്ലുന്നത്. വധൂവരൻമാരുടെ കൈചേർത്തുപിടിച്ച് നീർവീഴ്ത്തിക്കൊണ്ട് ചൊല്ലുന്ന കൈപ്പിടിശാസ്ത്രം തമിഴിലുള്ളതാണ്. മറ്റ് പരദേശസമൂഹത്തെപ്പോലെ ഇവരും ഗോത്രപാരമ്പര്യമുള്ളവരാണ്. അംബിപ്പെരിയാർ ഗോത്രത്തിൽപ്പെട്ടവരാണ് തമിഴ് ചെട്ടികൾ.

കച്ചവടസമൂഹമാണെങ്കിലും അധികാരത്തിലും പങ്കാളിയായിരുന്നു. കൊച്ചിദിവാനായിരുന്ന ആർ.കെ. ഷണ്മുഖം ചെട്ടി വാണിക വൈശ്യ സമുദായംഗമായിരുന്നു. അദ്ദേഹം പിന്നീട് രാജ്യത്തിന്റെ ആദ്യ ധനകാര്യ മന്ത്രിയായി ചരിത്രത്തിൽ ഇടം നേടി. [10]

ഐതിഹ്യം[തിരുത്തുക]

വക്വ മുനി ആണു വാണിയരുടെ കുല ഗുരു.വൈശ്യ പുരാണത്തിൽ ഇവരുടെ ഉൽപത്തിയെ കുറിച്ച്‌ പറയുന്നുണ്ട്‌, വാണിയരുടെ ഉൽപ്പത്തി സംഭന്ധിച്ച ഐതിഹ്യം അനുസ്സരിച്ച്‌ ശിവഭക്തന്മാരായ സൂര്യവംശ ക്ഷത്രിയർ ആയിരുന്നു ഇവർ, ഗുരുവായ കപില മുനിയോടൊപ്പം സ്തിരം ശിവ ക്ഷത്ര സന്ദർശ്ശനം നടത്തിയിരുന്നു ഇവർ, കപില മുനിക്ക്‌ സന്ദർശ്ശനം നടത്താൻ സാധിക്കാതിരിരുന്ന ഒരു ദിവസം മുനി ക്ഷേത്രത്തിൽ പോവുന്ന ക്ഷത്രിയരോട്‌ എള്ള്‌ ഭഗവാനു നേദിക്കുവാനും ഒരു ഭാഗം പ്രസാദം ആയ്‌ തനിക്ക്‌ തിരിച്ചു കൊണ്ടു വരാനും പറഞ്ഞു മുനി പറഞ്ഞത്‌ പോലെ തന്നെ എള്ളു നേദിച്ച ക്ഷത്രിയർ പക്ഷെ മുനിക്ക്‌ കൊടുക്കാൻ ബാക്കി വയ്ക്കാതെ അത്‌ മുഴുവൻ ഭക്ഷിച്ചു . താൻ പ്രതീക്ഷിച്ചിരുന്ന പ്രസാദമില്ലാതെ വെറും കയ്യോടെ തിരിച്ചു വന്ന ക്ഷത്രിയരുടെ ധിക്കാര പ്രവൃത്തിയിൽ ഉഗ്രകോപി ആയ മഹാമുനി ഇവരെ എള്ളു ആട്ടി അമ്പലങ്ങളിൽ കൊടുക്കുന്നവരായ്‌ ജീവിക്കട്ടെ എന്ന് ശപിച്ചു. ഇവരുടെ പിന്മുറക്കാരാണു വാണിയർ എന്നാണു ഐതിഹ്യം .ഉദയ വർമ്മൻ എന്ന കോലത്തിരി രാജാവ്‌ തുളു ബ്രാഹ്മിണന്മാരായ എമ്പരാന്തിരിമാരെ കോലത്ത്‌ നാട്ടിൽ കുടി ഇരുത്തിയിരുന്നു ,ഉദയ വർമ്മ ചരിതം എന്ന സംസ്കൃത കാവ്യത്തിൽ ഇതിനെ പറ്റി വിസ്തരിച്ചിട്ടുണ്ട്‌ ,എമ്പ്രാന്തിരിമാർക്ക്‌ ചെറു താഴം ഭൂമിയിടെ ഉടമസ്ഥാവകാശവും ക്ഷേത്രാധികാരവും ഉദയവർമ്മൻ നൽകി , എമ്പ്രാന്തിരിമാരൊപ്പം മറ്റു പല സമുദായങ്ങളും വന്നിരുന്നു അവരിൽ പുരാതന സൗരാഷ്ട്രകാരായ ബനിയരുടെ അനന്തര തലമുറയിൽ പെട്ട ഒരു വിഭാഗമാണു ഉത്തര കേരളത്തിലെ വാണിയരുടെ പൂർവ്വികരെന്ന് കരുതപെടുന്നു ഇവരുടെ കുലദേവതയായ ബാലപാർവ്വതിയേയെ ഇവർ ഇവിടെയും ആരാധിച്ച്‌ പോന്നു ഈ ബാല പാർവ്വതിയാണു പിന്നീട്‌ ഉത്തരകേരളത്തിലെ തെയ്യപാരമ്പര്യം കൊണ്ട്‌ മുച്ചിലോട്ട്‌ ഭഗവതി ആയ്‌ മാറിയത്‌.

ആരാധന[തിരുത്തുക]

മുച്ചിലോട്ടു ഭഗവതിയാണു വാണിയരുടെ കുലദേവത. തൽസ്വരൂപൻ ആണു കുല പൂർവ്വികൻ

മുച്ചിലോട്ട്‌ ഭഗവതി

ഞരമ്പിൽ ഭഗവതി, കണ്ണങ്കാട്ട്‌ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, കോലസ്വരൂപത്തിന്റെ തായ്‌ പരദേവത, വിഷ്ണുമൂർത്തി, വേട്ടക്കൊരുമകൻ, ചാമുണ്ടി എന്നീ ദേവ/ദേവതകളും ഉപ പ്രതിഷ്ടകളായ്‌ മുച്ചിലോട്ട്‌ ക്ഷേത്രങ്ങളിൽ ഉണ്ടാവറുണ്ട്‌.[11]മുച്ചിലോട്ട്‌ ക്ഷേത്രത്തിലെ രംഗോലി
മംഗലകുഞ്ഞുങ്ങൾ
മംഗലകുഞ്ഞുങ്ങൾ
മുച്ചിലോട്ട്‌ ക്ഷേത്രങ്ങളിൽ ഉത്സവ സമയത്ത്‌ നടക്കുന്ന പന്തൽ കല്ല്യാണം എന്ന ആചാരത്തിനു പങ്കെടുക്കുന്ന മംഗലകുഞ്ഞുങ്ങൾ
മുച്ചിലോട്ട്‌ ക്ഷേത്രത്തിലെ കോമരം

പ്രശസ്ത വ്യക്തികൾ[തിരുത്തുക]

 • എം.വി ശങ്കരൻ (ജംബോ-ജെമിനി സർക്കസ്‌ സ്താപകൻ)[5]
 • എ.കെ നായർ (പ്രമുഖ വ്യവസായി,മുൻ നോർത്ത്‌ മലബാർ ചാമ്പർ ഓഫ്‌ കൊമേർസ്സ്‌ പ്രെസിഡന്റ്‌)
 • കണ്ണൻ പാട്ടാളി(കഥകളി ആചാര്യൻ)
 • കെ.പി നായർ( കെ വി ആർ മോട്ടാർസ്സ്‌)
 • പ്രശാന്ത്‌ നായർ ഐ.ഏ.സ്‌(മുൻ കോഴിക്കോട്‌ ജില്ലാ കലക്ടർ)
 • ടി രാഘവൻ നായർ ഐ. പി. എസ്‌ (വാണിയ സമുദായ സമിതി സ്താപക അദ്ദ്യക്ഷൻ)
 • ബൈജു രവീന്ദ്രൻ(Byju's The Learning App സ്താപകൻ)[13]

നിരുക്തം[തിരുത്തുക]

വാണി - വാക്ക് (സരസ്വതി) എന്ന വാക്കിൽ നിന്നുമാണ് വാണിയൻ എന്ന പേരിന്റെ ഉല്പത്തി. സരസ്വതീ കടാക്ഷമുള്ളവർ എന്ന പേരിനെയാണിത് സൂചിപിക്കുന്നതെന്നു പറയപ്പെടുന്നു. വാണിജ്യം ചെയ്യുന്നവർ എന്ന അടിസ്താനത്തിലും വാണിയ എന്ന വാക്കിന്റെ ഉൽപ്പത്തി കണ്ടെത്താം.[14]

അവലംബങ്ങൾ[തിരുത്തുക]

 1. Lanterns on the Lanes. pp. Vaniyar was a community with a Nair status on the basis of caste. These are traditionally traders. line feed character in |pages= at position 46 (help)
 2. | കേരള ചരിത്രത്തിലെ വിലപെട്ട റിഫറൻസ്‌ ആയ്‌ പരിഗണിക്കുന്ന കാന്റർ വിഷറിന്റെ കത്തുകളിൽ മലബാറിലെ വാണിയ നായർ മാരെ പറ്റി പരാമർശ്ശിക്കുന്നത്‌ [[1]]
 3. "പയ്യന്നൂർ പാട്ട്‌".
 4. Here we have to recall the opinion of Raghava Varier that the Vaniya sub-caste among the Nairs, traditionally oil traders in Kerala, may have been converted Jains. The following discussion will support the logical hypothesis formulated by M.G.S.Narayanan that the Jains of Kerala “were almost completely absorbed in the Nair community”. Page 274-Jainism in kerala:A historical perspective .
 5. KARIVELLUR MUCHILOTTUKAVU
 6. "രാജവാഴ്ച്ചകാലത്ത്‌ പ്രസിദ്ധമായ വാണിയ പുതുക്കുടി കുടുംബക്കാർ വലിയ ഭൂവുടമകൾ ആയിരുന്നു(തീർത്ഥയാത്ര യാത്രാ വിവരണം-ടി എൻ ഗോപാലൻ നായർ)".
 7. "Madras District Gazetteers Malabar,vol.i". Text "The name Peruvanian nambiar means “ great ” or “ principal oil-man ” ; and it is the duty of this caste to present the Kurumbranad Raja with oil on the occasion of his formal installation" ignored (help)
 8. Page no 6. ""The Vaniyans wear the sacred thread and resemble Konkani Brahmins"" (PDF). DISTRICT HANDBOOKS OF KERALA TRICHUR DEPARTMENT OF PUBLIC RELATIONS- GOVERNMENT OF KERALA. line feed character in |title= at position 59 (help)
 9. [എണ്ണമണമുള്ള തെരുവുകൾ| velicham thedi vannavar | Mathrubhumi Online - https://www.mathrubhumi.com/kozhikode/nagaram/1.1761923 "തെക്ക്‌ ഭാഗത്തെ തമിഴ്‌ വേരുകൾ ഉള്ള വാണിയർ"] Check |url= value (help).
 10. [എണ്ണമണമുള്ള തെരുവുകൾ| velicham thedi vannavar | Mathrubhumi Online - https://www.mathrubhumi.com/kozhikode/nagaram/1.1761923 "തെക്ക്‌ ഭാഗത്തെ തമിഴ്‌ വേരുകൾ ഉള്ള വാണിയർ"] Check |url= value (help).
 11. "മുച്ചിലോട്ട്‌ ഭഗവതി-മലയാള മനോരമ ലേഖനം".
 12. [2]
 13. "Byju Raveendran - Wikipedia" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-04.
 14. ഷജിൽ കുമാർ. "കഥപറയും സമുദായങ്ങൾ - 6 : വിശ്വാസങ്ങളുടെ പെരുങ്കളിയാട്ടക്കാർ" (പത്രലേഖനം). മലയാളമനോരമ ദിനപത്രം. മൂലതാളിൽ നിന്നും 2014-07-22 14:08:37-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ജൂലൈ 2014. Check date values in: |archivedate= (help) ദക്ഷിണഇന്ത്യയിലെ ജാതികൾ https://ml.m.wikisource.org/wiki/%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE എണ്ണമയമുള്ള തെരുവുകൾ(-http://www.mathrubhumi.com/mobile/kozhikode/nagaram/--1.1761923
"https://ml.wikipedia.org/w/index.php?title=വാണിയർ&oldid=3463964" എന്ന താളിൽനിന്ന് ശേഖരിച്ചത്