ചാത്തോത്ത് രൈരു നായർ
ചാത്തോത്ത് രൈരു നായർ | |
---|---|
ജനനം | |
മരണം | ജൂലൈ 3, 2020[1] | (പ്രായം 98)
ദേശീയത | ഇന്ത്യ |
തൊഴിൽ | സ്വാതന്ത്ര്യ സമര സേനാനി,വ്യവസായി |
കേരളത്തിലെ ഒരു പ്രമുഖ സ്വതന്ത്ര്യ സമര സേനാനിയും, ഗാന്ധിയനും ആയിരുന്നു ചാത്തോത്ത് രൈരു നായർ (ജനനം:1922 ഫെബ്രുവരി 10-മരണം:2020 ജുലൈ 3) [2] [3]
ജീവിതരേഖ
[തിരുത്തുക]കണ്ണൂരിലെ പിണറായിയിൽ ഒരു ഇടത്തരം കുടുംബത്തിൽ അധ്യാപകനായ രൈരു നായരുടേയും ചാത്തോത്ത് മാധവി അമ്മയുടേയും മകനായ് 1922 ഫെബ്രുവരി 10നു ജനനം. വിദ്യാഭ്യാസ കാലത്തു തന്നെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ആകൃഷ്ടനായിരുന്നു. മഹാത്മാഗാന്ധി തലശ്ശേരിയിൽ വന്നപ്പോൾ കാണുവാൻ കഴിയാത്ത നിരാശയിൽ പതിമാന്നാം വയസ്സിൽ മഹാരാഷ്ട്രയിലെ വാർധയിലേക്ക് പോവുകയും ഗാന്ധിയെ കണ്ട് സംസാരിക്കുവാൻ പറ്റുകയും ചെയ്തു. മാഗനവാഡി സേവാഗ്രാമത്തിൽ ഗാന്ധി, സുഭാസ് ചന്ദ്ര ബോസ് എന്നിവരോടൊപ്പം മാസങ്ങൾ ചിലവഴിച്ചു.
പഠനശേഷം ജ്യേഷ്ഠനും ഐ.എൻ.എ പ്രവർത്തകനുമായിരുന്ന കെ.പി.എൻ.നായർക്കൊപ്പം മലേഷ്യയിലെത്തി. അവിടെ ഐ.എൻ.എ. യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. മടങ്ങി കോഴിക്കോട് എത്തിയപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്തു. എ.കെ.ജി.യും ഇ.എം.എസ്സും മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ള നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. തിരിച്ച് വന്ന ശേഷം വിശ്രമജീവിതം ആരംഭിക്കുന്നത് വരെ കോഴിക്കോട് വ്യാപാരി ആയിരുന്നു [4] [5]
അവലംബം
[തിരുത്തുക]- ↑ "Freedom fighter, Gandhi disciple Rairu Nair, 98, passes away".
- ↑ "Freedom fighter, Gandhi disciple Rairu Nair, 98, passes away". Retrieved 2020-08-15.
- ↑ "മൂല്യങ്ങളെ മുറുകെപ്പിടിച്ച കാരണവർ: പിണറായി വിജയൻ". Retrieved 2020-08-15.
- ↑ "Carry on like Jyoti Basu, Rairu Nair wishes Pinarayi - The New Indian Express". Retrieved 2020-08-15.
- ↑ "സ്വാതന്ത്ര്യസമര സേനാനി രൈരു നായർ അന്തരിച്ചു" (in ഇംഗ്ലീഷ്). Retrieved 2020-08-15.[പ്രവർത്തിക്കാത്ത കണ്ണി]