കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കരിവെള്ളൂരിലെ ഓണക്കുന്നിൽ സ്ഥിതി ചെയ്യുന്ന ദേവീ ക്ഷേത്രമാണ് കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. നൂറ്റിപ്പതിമൂന്ന് മുച്ചിലോട്ട് കാവുകളിൽ പ്രഥമ സ്ഥാനം കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനാണ്. ഈ ക്ഷേത്രം മുച്ചിലോട്ട് ഭഗവതിയുടെ ആരൂഢസ്ഥാനമായി കണക്കാക്കുന്നു. വാണിയ സമുദായസ്ഥരുടെ കുലദേവതയാണ് മുച്ചിലോട്ട് ഭഗവതി. മറ്റെല്ലാ മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളിലും പീഠ പ്രതിഷ്ഠയാണെങ്കിൽ കരിവെള്ളൂരിൽ ഭഗവതി തൊട്ടിലിലിരിക്കുന്നതു പോലെയാണ് പ്രതിഷ്ഠ. അതുപോലെ മറ്റുസ്ഥലങ്ങളിൽ നിവേദ്യം വെളിച്ചെണ്ണയിലായിരിക്കുമ്പോൾ കരിവെള്ളൂരിൽ നെയ്യിലാണ് നിവേദ്യം.

ഭഗവതിയുടെ ചിതയിൽ ഒഴിക്കാൻ എണ്ണ നൽകിയ തെണ്ടച്ചന്റെ ആരൂഠമാണ് ക്ഷേത്രത്തിനടുത്ത ഭണ്ഡാരപ്പുര. വാണിയന്റെ ഭാര്യയ്ക്ക് സപീപ്യം വ്യക്തമാക്കിയ മണിക്കിണർ ക്ഷേത്രത്തിന്റെ കന്നിരാശിയിലാണ്.