നിത്യാനന്ദ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തിൽ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഗുരുവനത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് നിത്യാനന്ദ ക്ഷേത്രം. സ്വാമി നിത്യാനന്ദൻ സ്വയം 44 ഗുഹകളുണ്ടാക്കി ഇവിടെ തപസനുഷ്ഠിച്ചു. ഈ ഗുഹകൾക്കു മുകളിലായി പടുത്തുയർത്തിയ ക്ഷേത്രമാണ് നിത്യാനന്ദ ക്ഷേത്രം. 2011 മേയ് 5-നാണ് നിത്യാനന്ദയുടെ വിഗ്രഹ പ്രതിഷ്ഠ നടന്നത്[1]. 44 കരിങ്കൽ തൂണുകളിലാണ് ക്ഷേത്ര നിർമ്മാണം. പഞ്ചലോഹത്തിൽ നിർമ്മിച്ചിരിക്കുന്ന 60 ലക്ഷം രൂപ വിലമതിക്കുന്നതാണ് വിഗ്രഹം. മുംബൈയിലാണ് വിഗ്രഹം നിർമ്മിച്ചത്. ഗുരുവനത്തിൽ പണ്ട് നിലനിന്നിരുന്ന ക്ഷേത്രം കാലപ്പഴക്കത്താൽ നശിച്ചതിനാൽ ആ ക്ഷേത്രം പൊളിച്ച് കുഴിയെടുത്ത് ജലനിരപ്പിൽ നിന്ന് കെട്ടി ഉയർത്തിയാണ് പുതിയ ക്ഷേത്രം പൂർത്തിയാക്കിയത്[2]. കരിങ്കൽ മാത്രം ഉപയോഗിച്ച് നിർമ്മിച്ച ഭിത്തികളും ചെമ്പ് പാകിയ മേൽക്കൂരയും ക്ഷേത്രത്തിന്റെ ആകർഷണീയതയാണ്. കുന്നിൻമുകളിൽ നിന്നും ഒഴുകുന്ന തീർഥജലം ക്ഷേത്രത്തിനടിയിലൂടെ മുൻഭാഗത്തെ പാപനാശിനിയിൽ എത്തിച്ചേരുന്നതിനായി സൗകര്യം ഉണ്ടാക്കിയിരിക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിത്യാനന്ദ_ക്ഷേത്രം&oldid=3635397" എന്ന താളിൽനിന്ന് ശേഖരിച്ചത്