മണിയാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വടക്കൻ കേരളത്തിൽ കൂടുതലായി അധിവസിക്കുന്ന, ഹിന്ദുമതത്തിലെ ഒരു ജാതിവിഭാഗമാണ് മണിയാണി. യാദവർ എന്ന ജാതി വിഭാഗത്തിൽ ഉൾപ്പെടുന്ന ജാതികളായ ആയർ, മായർ, മണിയാണി, കോലയാൻ, എരുമാൻ, അഥവാ ഇരുമൻ, കോനൻ, കോനാർ, കരയാളർ, ഊരാളി എന്നീ മറ്റു പിന്നോക്ക ജാതിക്കാരിൽ (OBC) ഉൾപ്പെടുന്ന ഒരു ജാതി വിഭാഗമാണിത്. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ കാണുന്ന കുറുംബ ജനവിഭാഗം, മണ്ഡൽ, ഘോഷ്, പ്രാതാൻ, ആഗീർ എന്നീ സമുദായക്കാരും മണിയാണി വിഭാഗം തന്നെയാണ്.[1] ശ്രീകൃഷ്ണന്റെ യാദവകുലത്തിൽ പെട്ടവരാണ് എന്നും ശ്രീകൃഷ്ണന്റെ കാലശേഷം ദ്വാരകയിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയ യാദവരുടെ പിന്മുറക്കാരാണ് എന്നാണു വിശ്വാസം.[1] ഇവരെ പഴയ കാലത്ത് കോലായമ്മാർ എന്നും വിളിച്ചിരുന്നു. [2] കാലി മേച്ചു നടന്നവരുടെ തെളിക്കോൽ മുന്നിർത്തിയാണ് കോലായൻ എന്ന പേരു വന്നത് എന്നു കരുതുന്നു.[2] ഇവരിലെ ചെഞ്ചല്ലുവിദഗ്ദ്ധർക്കുള്ള പേരായിരുന്നി മണിയാണി എന്നുള്ള പദവിപ്പേര്. പിന്നീടെ സമുദായത്തെ തന്നെ ആ പേരിൽ വിളിച്ചു തുടങ്ങി.<<കോലത്തിരി>>,<<തിരുവിതാംകൂർ>> തുടങ്ങി കേരളത്തിലെ രാജുടുംബങ്ങളെല്ലാം യാദവ വംശത്തിൽ പെട്ടവരാണ്. പ്രാചീന ഭാരതത്തിലെ ക്ഷത്രിയ വംശമായിരുന്നു യാദവർ.ഋഗ്വേദത്തിൽ പരാമർശിക്കുന്ന ഗോത്രങ്ങളിൽ ഒന്നാണ് യാദവർ.

ചരിത്രം[തിരുത്തുക]

ദ്വാരകയിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കായി പുറപ്പെട്ടവരിലെ ഒരു സംഘം ഗോകർണ്ണം, മംഗലാപുരം വഴി കോലത്തുനാട്ടിലും തുളുനാട്ടിലും എത്തി എന്നു വിശ്വസിക്കുന്നു. മണിയാണി എന്നത് ജാതിപ്പേർ അല്ലെന്നും കൽ‌പ്പണിയിൽ പ്രാവീണ്യമുള്ളവർക്ക് കർണ്ണാടകദേശത്തുകാർ നൽകുന്ന ബഹുമതിനാമമാണെന്നും ഒരു അഭിപ്രായമുണ്ട്.[അവലംബം ആവശ്യമാണ്] ക്ഷേത്രങ്ങളും, രാജഭവനങ്ങളും നിർമ്മിക്കലും, കന്നുകാലി വളർത്തലുമായി കഴിഞ്ഞുപോന്ന കർണാടക ദേശക്കാർ ഇങ്ങോട്ട് കുടിയേറിപ്പാർത്തു എന്നും കരുതപ്പെടുന്നു. ഇവർ കൊയക്കാട്ട്, കരക്കാട്ടിടം, കല്യാട് തുടങ്ങിയ ജന്മിമാരുടെയും ചിറക്കൽ കോവിലകം പോലുള്ള രാജവംശങ്ങളുടെയും ഭൂമി, വാരത്തിനും, കാണത്തിനും, വാങ്ങി കൃഷിചെയ്തു വന്നു. ക്രമേണ മൂന്നു തൊഴിലും (കൃഷി, കാലിവളർത്തൽ, കെട്ടിടം പണി) ഇവരുടെ ജീവിതോപാധിയായി മാറി.

സാംസ്കാരികം[തിരുത്തുക]

പൂരക്കളി, മറത്തുകളി എന്നിവ സാധാരണയായി തീയ്യർ, മണിയാണി തുടങ്ങിയ സമുദായാംഗങ്ങളാണു നടത്താറുള്ളത്. കാസ്ർഗോഡ് ജില്ലയിലെ കഴകങ്ങൾ ആയ കല്യോട്ട് കഴകം ( പുല്ലൂർ - പെരിയ), കണ്ണമംഗലം കഴകം (തൃക്കരിപ്പൂർ), മുളവന്നൂർ കഴകം (ബേളൂർ) എന്നിവയും കണ്ണൂർ ജില്ലയിൽ കാപ്പാട് കഴകവും ചേർന്ന് നാലു പ്രധാന കഴകങ്ങളും, കൂടാതെ മടിയൻ സത്യകഴകംകണ്ണച്ചൻ വീട്,തച്ചങ്ങാട് അരവത്ത് മട്ടയി കഴകവും, ഓടങ്കര, മാടങ്കര, കുമ്മാണാർ,കരിന്തളം എന്നീ കളരികളും ഈ സമുദായത്തിന്റെതാണ്‌.തീയരുടെ പ്രധാനപ്പെട്ട നാലു കഴകങ്ങൾ തീരദേശത്തായിരിക്കേ, മണിയാണിമാരുടെ ആദികഴകങ്ങൾ മേച്ചിപുറങ്ങൾ നിറഞ്ഞ ഇടനാടുകളിലായിരുന്നു. [1] മണിയാണിമാരുടെ മുഖ്യ കഴകങ്ങളിലെല്ലാം മുഖ്യമായി ആരാധിക്കുന്നത് പേരു വ്യത്യസ്തമെങ്കിലും തായ്പരദേവതയെ തന്നെയാണ്. കണ്ണങ്കാട്ടു ഭഗവതിയും പുതിയ ഭഗവതിയും പണയക്കാട്ട് ഭഗവതിയും ഇവരുടെ പ്രധാന ഉപാസനാമൂർത്തികളാണ്.

മണിയാണിമാരുടെ പ്രധാന സ്ഥലമായിരുന്നു മുളവന്നൂർ കഴക പരിസരം. കുലദേവതയെ കുടിയിരുത്തിയ 11 കണ്ണങ്കാട്ടു കാവുകളും 3 മുക്കാല്വട്ടവും രണ്ടു കന്നിരാശികളുമായി ശക്തമായ ഒരു ഗോത്രപാരമ്പര്യസംരക്ഷണ വ്യവസ്ഥിതി മണിയാണി സമുദായത്തിനുണ്ട്.[2] തെയ്യങ്ങൾ ഇവരെ ആറുകിരിയം എന്നാണ് അഭിസംബോധന ചെയ്യുക. മണിയാണി സമുധായത്തിലെ അംഗങ്ങൾ അമ്പാടിക്കിരിയം, ചെട്ടിയാർ കിരിയം, കൊട്ടാരക്കിരിയം, പതയാർ കിരിയം, പുളിയാർ കിരിയം, നന്താർ കിരിയം എന്നിവയിൽ ഏതിലെങ്കിലും ഒന്നിൽ പെടുന്നവരായിരിക്കും.

പ്രാദേശിക സാന്നിദ്ധ്യം[തിരുത്തുക]

തുടങ്ങി ജില്ലയിലെ വിവിധ പ്രദേശങ്ങളിലായും മണിയാണി സമുദായംഗങ്ങൾ കൂട്ടമായി താമസിക്കുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 കാസർഗോഡ് ചരിത്രവും സമൂഹവും - Page 301, ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരണം
  2. 2.0 2.1 2.2 തെയ്യ പ്രപഞ്ചം - ഡോ. ആർ. സി. കരിപ്പത്ത് - പേജ് 188
"https://ml.wikipedia.org/w/index.php?title=മണിയാണി&oldid=3834354" എന്ന താളിൽനിന്ന് ശേഖരിച്ചത്