ലീല ഗാന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Leela Gandhi
ജനനം1966 (വയസ്സ് 54–55)
തൊഴിൽAcademic

ബ്രൗൺ സർവകലാശാലയിലെ ജോൺ ഹോക്സ് ഹ്യൂമാനിറ്റീസ്, ഇംഗ്ലീഷ് പ്രൊഫസറും പോസ്റ്റ് കൊളോണിയൽ തിയറി മേഖലയിലെ പ്രശസ്ത സർവ്വകലാശാലാ അദ്ധ്യാപികയുമാണ് ലീല ഗാന്ധി (ജനനം: 1966).[1][2]മുമ്പ് ഷിക്കാഗോ സർവകലാശാല, ലാ ട്രോബ് സർവകലാശാല, ഡെൽഹി സർവകലാശാല എന്നിവിടങ്ങളിൽ അവർ പഠിപ്പിച്ചിരുന്നു. പോസ്റ്റ് കൊളോണിയൽ സ്റ്റഡീസ് എന്ന അക്കാദമിക് ജേണലിന്റെ സ്ഥാപകയും സഹ-എഡിറ്ററുമാണ് അവർ. പോസ്റ്റ് കൊളോണിയൽ ടെക്സ്റ്റ് എന്ന ഇലക്ട്രോണിക് ജേണലിന്റെ എഡിറ്റോറിയൽ ബോർഡിൽ അവർ സേവനമനുഷ്ഠിക്കുന്നു.[3]കോർണൽ സർവകലാശാലയിലെ സ്‌കൂൾ ഓഫ് ക്രിട്ടിസിസം ആന്റ് തിയറിയുടെയും സീനിയർ ഫെലോയാണ് ഗാന്ധി. [4]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

മുംബൈയിൽ ജനിച്ച ലീല അന്തരിച്ച ഇന്ത്യൻ തത്ത്വചിന്തകനായ രാംചന്ദ്ര ഗാന്ധിയുടെ മകളും ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാന നേതാവ് മഹാത്മാഗാന്ധിയുടെ ചെറുമകളുമാണ്.[5]മഹാത്മാഗാന്ധിയുടെ ചില തത്ത്വചിന്തകളും (ഉദാഹരണത്തിന് അഹിംസ, സസ്യഭോജനസമ്പ്രദായം) നയങ്ങളും അന്തർദേശീയ, തദ്ദേശീയ സ്രോതസ്സുകളിൽ സ്വാധീനം ചെലുത്തിയെന്ന് അവർ വിശകലനം നടത്തി.[6]ദില്ലി യൂണിവേഴ്സിറ്റിയിലെ ഹിന്ദു കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും ഓക്സ്ഫോർഡ് സർവകലാശാലയിലെ ബല്ലിയോൾ കോളേജിൽ നിന്ന് ഡോക്ടറേറ്റും അവർ നേടി.[7]

അവർ സി. രാജഗോപാലാചാരിയുടെ ചെറുമകൾ കൂടിയാണ്. അവരുടെ പിതാമഹനായ ദേവദാസ് ഗാന്ധി മഹാത്മാഗാന്ധിയുടെ ഇളയ മകനും അവരുടെ മുത്തശ്ശി ലക്ഷ്മി സി. രാജഗോപാലാചാരിയുടെ മകളുമായിരുന്നു.

അവലംബം[തിരുത്തുക]

  1. Leela Gandhi's Research Profile at Brown University
  2. New Faculty, News from Brown
  3. Postcolonial Text ISSN 1705-9100.
  4. Senior Fellows at the School of Criticism and Theory
  5. IndiaPost.com: President, PM condole death of Ramachandra Gandhi Archived 2007-12-20 at the Wayback Machine. Wednesday, 06.20.2007
  6. As recounted in the notes on the Australian National University Humanities Research Center's conference Gandhi, Non-Violence and Modernity
  7. "University of Chicago, Department of English faculty Web page". മൂലതാളിൽ നിന്നും 2010-06-09-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=ലീല_ഗാന്ധി&oldid=3451203" എന്ന താളിൽനിന്ന് ശേഖരിച്ചത്