ഹരിലാൽ ഗാന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹരിലാൽ ഗാന്ധി
Harilal.jpg
ഹരിലാൽ ഗാന്ധി.
ജനനം1888
മരണം18 ജൂൺ 1948
മുംബൈ, ഇന്ത്യ
ജീവിത പങ്കാളി(കൾ)ഗുലാബ് ഗാന്ധി.
കുട്ടി(കൾ)അഞ്ച് കുട്ടികൾ
മാതാപിതാക്കൾപിതാവ്: മോഹൻദാസ് കരംചന്ദ് ഗാന്ധി
മാതാവ്: കസ്തൂർബാ ഗാന്ധി

മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ മൂത്ത പുത്രനായിരുന്നു ഹരിലാൽ മോഹൻദാസ് ഗാന്ധി (ദേവനാഗരി: हरीलाल गांधी), (1888 – 18 ജൂൺ 1948).[1]

ആദ്യകാല ജീവിതം[തിരുത്തുക]

ഇന്ത്യാചരിത്രത്തിൽ ഋഷിതുല്യനായി ജീവിച്ച, ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി, തന്റെ മൂത്തപുത്രന്റെ കാര്യത്തിൽ തികഞ്ഞ പരാജയമായിരുന്നു. തന്റെ ആദ്യപുത്രൻ പിറന്നപ്പോൾ ഗാന്ധിജിയ്ക്ക് 18 വയസായിരുന്നു. ദക്ഷിണാഫ്രിക്കയിൽ വെച്ച് 1888 സെപ്തംബറിൽ ഹരിലാലിന് 6 മാസം പ്രായമുള്ളപ്പോളായിരുന്നു ഗാന്ധിജി നിയമപഠനാർത്ഥം ലണ്ടനിലേയ്ക്ക് പോയത്. അതുകൊണ്ട് തന്നെ ഇളയകുട്ടികളുടെ ബാല്യകാലദിനങ്ങളിൽ അവരോടൊപ്പം ചിലവഴിക്കാനായെങ്കിലും ഹരിലാലിന്റെ കാര്യത്തിൽ അത് നടന്നില്ല.

ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോൾ ഒരു ഇന്ത്യൻ സുഹൃത്ത് ഗാന്ധിജിയുടെ കുട്ടികളെ സ്കോളർഷിപ്പോടു കൂടി പഠിപ്പിക്കുന്നതിനായി ഇംഗ്ലണ്ടിലേയ്ക്കയക്കാൻ സഹായിക്കാമെന്നേറ്റു.[2] എന്നാൽ ഗാന്ധിജി അതിനെ എതിർക്കുകയും സ്കോളർഷിപ്പിന്, കൂടുതൽ അർഹരായ മറ്റ് രണ്ട് കുട്ടികളെ അതിനായി തെരഞ്ഞെടുക്കുകയും ചെയ്തു.

ഗാന്ധിയിൽ നിന്നും അകലെ[തിരുത്തുക]

തന്റെ പിതാവിനെപ്പോലെ ഇംഗ്ലണ്ടിൽ പോയി നിയമം പഠിച്ച് ഒരു വക്കീൽ ആവുകയെന്നത് വലിയ സ്വപ്നമായി കൊണ്ടുനടന്നിരുന്ന ഹരിലാലിന് പിതാവിന്റെ ഈ തീരുമാനം വലിയ ആഘാതമായി. അതോടെ ഹരിലാൽ ഗാന്ധിജിയോട് അകന്നു. തന്റെ പിതാവ് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന നയങ്ങൾക്കെതിരായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം.

ഗാന്ധിയുടെ സഹിഷ്ണുത, സത്യാന്വേഷണം, അഹിംസ, വിദേശവസ്ത്രങ്ങളോടുള്ള എതിർപ്പ് തുടങ്ങിയ നയങ്ങളെ ഹരിലാൽ പരസ്യമായി എതിർത്തു. മുഴുക്കുടിയനായി, ചൂതുകളിക്കാരനായി, ബ്രിട്ടണിൽ നിർമ്മിച്ച, ഇറക്കുമതി ചെയ്ത തുണിത്തരങ്ങൾ വിറ്റ് അദ്ദേഹം ജീവിതം നീക്കി.

മതപരിവർത്തനം[തിരുത്തുക]

ഇടക്കാലത്ത് ഇസ്ലാം മതം സ്വീകരിച്ച് അബ്ദുല്ലാഗാന്ധി എന്ന പേര് സ്വീകരിച്ച ഹരിലാൽ മരണത്തിന് മുമ്പ്തന്നെ തിരിച്ച് ആര്യസമാജത്തിൽ ചേരുകയുണ്ടായി[2][3]

കുടുംബം[തിരുത്തുക]

ഹരിലാൽ ഗുലാബ് ഗാന്ധിയെ വിവാഹം കഴിച്ചു. അവർക്ക് അഞ്ച് മക്കളുമുണ്ടായി. അതിൽ ഏറ്റവും ഇളയവളായ റാമി ബെന്നിന്റെ പുത്രിയായ നീലം പരീഖ്, "ഗാന്ധിജീസ് ലോസ്റ്റ് ജ്യൂവൽ: ഹീരാലാൽ ഗാന്ധി" എന്ന പേരിൽ ഹീരാലാലിന്റെ ജീവചരിത്രമെഴുതിയിട്ടുണ്ട്.

ഗാന്ധിജിയുടെ ശവസംസ്കാരച്ചടങ്ങിൽ[തിരുത്തുക]

കുടിച്ചു ലക്കില്ലാതെയാണ് ഗാന്ധിജിയുടെ ശവസംസ്കാരച്ചടങ്ങിൽ ഹരിലാലെത്തിയത്. ആരും കാണാതെ ആരും ഗൗനിക്കാതെ ദു:ഖിതരായ ജനങ്ങളിലൊരാളായി, രാംദാസ് തന്റെ സ്ഥാനത്ത് നിന്ന് പിതാവിന്റെ ചിതയ്ക്ക് തീകൊളുത്തുന്നത് അദ്ദേഹം മൂകസാക്ഷിയായി നിന്ന് വീക്ഷിച്ചു.[4]

"ഗാന്ധി: മൈ ഫാദർ"[തിരുത്തുക]

ഗാന്ധിജിയ്ക്കും ഹീരാലാലിനുമിടയിലെ അന്ത:സംഘർഷങ്ങളെ പ്രതിപാദിക്കുന്ന സിനിമയാണ് ഗാന്ധി: മൈ ഫാദർ. 2007 ആഗസ്ത് 3-ന് പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ സംവിധാനം ഫിറോസ് അബ്ബാസ് ഖാനും നിർമ്മാണം അനിൽ കപൂറും ആണ്. ഹീരാലാലായി അക്ഷയ് ഖന്ന അഭിനയിച്ചു.[5]


അവലംബം[തിരുത്തുക]

  1. "മഹാത്മാ ഗാന്ധിയുടെ കുടുംബം". www.kincafe.com. Retrieved 2013 ജൂലൈ 7. |first= missing |last= (help); Check date values in: |accessdate= (help)
  2. 2.0 2.1 "Father to a nation, stranger to his son". ദി ഗാർഡിയൻ. Retrieved 2013 ജൂലൈ 7. |first= missing |last= (help); Check date values in: |accessdate= (help)
  3. ‘Do we have the credentials to question Gandhi? Is Harilal the yardstick to measure the Mahatma?’ ദ ഇന്ത്യൻ എക്സ്പ്രെസ്സ്, 2017 സെപ്റ്റംബർ 30
  4. ഡൊമിനിക് ലാപ്പിയർ, ലാറി കൊളിൻസ് (2012-08-24). സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ഡി.സി. ബുക്സ്. ISBN 9788171300938.
  5. "ഗാന്ധി: മൈ ഫാദർ (2007)". www.imdb.com. Retrieved 2013 ജൂലൈ 7. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഹരിലാൽ_ഗാന്ധി&oldid=3015760" എന്ന താളിൽനിന്ന് ശേഖരിച്ചത്