ഉപവാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉപവാസം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉപവാസം (വിവക്ഷകൾ) എന്ന താൾ കാണുക. ഉപവാസം (വിവക്ഷകൾ)

ഭക്ഷണം നിശ്ചിതസമയത്തേക്ക് ഉപേക്ഷിക്കുന്നതിനെയാണ്‌ ഉപവാസം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മതപരമായ അനുഷ്ടാനമായും രോഗചികിൽസക്കായും, ആരോഗ്യപരിപാലനത്തിനായും ആളുകൾ ഉപവാസം അനുഷ്ടിച്ചുവരുന്നു.

പ്രകൃതിചികിൽസയിൽ[തിരുത്തുക]

ഉപവാസം പ്രകൃതിചികിത്സയിലെ മുഖ്യ ഘടകമാണ്‌. നിരന്തരമായി പ്രവർത്തിക്കുന്ന ആന്തരാവയവങ്ങൾക്ക് വിശ്രമം നൽകുന്നതിനായാണ്‌ ഉപവാസം അനുഷ്ഠിക്കുന്നത്. കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നീ ശരിരത്തിലെ പഞ്ചേന്ദ്രിയങ്ങൽക്ക് വിശ്രമം നൽകുന്നതിനായി സാധാരണ ഉറങ്ങുക എന്ന പ്രവൃത്തി ചെയ്യുന്നു. ഈ പഞ്ചേന്ദ്രിയങ്ങൾക്ക് വിശ്രമം നൽകാതെ അമിതാധ്വാനം നടത്തുമ്പോൾ രോഗങ്ങൾ ഉണ്ടാകുന്നു. ഉറക്കം എന്ന പ്രതിഭാസം മൂലം പഞ്ചേന്ദ്രിയങ്ങൾക്ക് യഥാവിധി വിശ്രമം ലഭിക്കുന്നു[1]. ഉപവാസം യഥാവിധി അനുഷ്ഠിക്കുകയാണെങ്കിൽ അത് പ്രധാനമായും ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെ അകറ്റി ശരീരത്തെ രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു. കരൾ, ഹൃദയം, വൃക്ക, ശ്വാസകോശം, പാൻക്രിയാസ്, ആമാശയം എന്നീ ആന്തരാവയവങ്ങൾക്ക് ഉപവാസം മൂലം കൂടുതൽ പ്രവർത്തനശേഷി കൈവരുന്നു. കൂടാതെ ശരീരത്തിലടിഞ്ഞിട്ടുള്ള കൊഴുപ്പ്, രോഗങ്ങൾ എന്നിവയെ നശിപ്പിക്കുന്നതിനും ഉപവാസം മൂലം കഴിയുന്നു[1].

ചിട്ടകൾ[തിരുത്തുക]

  • ആദ്യ ഉപവാസം-ഉപവാസം ആദ്യമായി തുടങ്ങുകയാണ്‌ എങ്കിൽ കരിക്കിൻ വെള്ളം, പഴങ്ങളുടെ നീര്‌, പച്ചക്കറികളുടെ നീര്‌ എന്നിവ കുടിച്ച് ഭാഗീകമായി ഉപവസിക്കാവുന്നതാണ്‌. ഇങ്ങനെ ഉപവാസം പരമാവധി പത്ത് ദിവസം വരെ ചെയ്യാവുന്നതാണ്‌[1].
  • ജലപാനം മാത്രം- പച്ചവെള്ളം മാത്രം ആഹാരമാക്കിക്കൊണ്ട് മൂന്ന് ദിവസത്തിൽ കൂടുതൽ ഉപവസിക്കുന്നത് നല്ല പ്രവണതയല്ല[1].
  • രോഗാവസ്ഥയിൽ- രോഗാവസ്ഥയിൽ ഉപവാസം അനുഷ്ഠിക്കുന്നത് രോഗത്തിന്റെ കാഠിന്യം അനുസരിച്ച് ദിവസങ്ങളുടെ എണ്ണം നീട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. എളുപ്പം ദഹിക്കുന്ന പഴച്ചാറുകളോ അതുപോലെയുള്ള പദാർത്ഥങ്ങളോ രോഗാവസ്ഥയിലുള്ള ഉപവാസത്തിൽ ഉൾപ്പെടുത്തേണ്ടതാണ്‌. രോഗമുള്ളപ്പോൾ സാധാരണ കഴിക്കുന്നതുപോലെയുള്ള ആഹാരപദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രോഗം ശക്തമാകുകയും രോഗി കൂടുതൽ രോഗിയാവുകയും ചെയ്യുന്നു. എങ്കിലും ഒരു പ്രകൃതിചികിത്സകന്റെ മേൽനോട്ടത്തിൽ മാത്രമേ രോഗാവസ്ഥയിൽ ഉപവാസം അനുഷ്ഠിക്കാൻ പാടുള്ളൂ[1].

ഉപവാസം ഒരിക്കലും ഖരാഹാരം കഴിച്ചുകൊണ്ട് അവസാനിപ്പിക്കരുത്. ഉപവാസം നിർത്തുന്ന ദിവസം ലഘുവായി പഴച്ചാറുകളോ പഴങ്ങളോ എളുപ്പത്തിൽ ദഹിക്കുന്ന ആഹാരം കഴിക്കുക. രണ്ടാം ദിവസം മുതൽ പഴം-പച്ചക്കറി എന്നിവ ആഹാരത്തിൽ ഒരുപോലെ ഉൾപ്പെടുത്താവുന്നതാണ്‌. മൂന്നാം ദിവസം ആഹാരത്തിൽ ധാന്യം ഉപയോഗിച്ചുള്ള ആഹാരം ഉൾപ്പെടുത്താം. അതുപോലെ ഉപവാസം ആരംഭിക്കുന്നതിന്‌ ഒരു ദിവസം മുൻപ് പഴങ്ങൾ മാത്രം ഭക്ഷിച്ചതിനുശേഷം ഉപവസിക്കുന്നതാണ്‌ ഉത്തമം[1].

ഉപവാസം അനുഷ്ഠിക്കുമ്പോൾ സ്വന്തം താത്പര്യവും സമ്മതവും പൂർണ്ണമനസ്സും ഉണ്ടായിരിക്കണം. ഗർഭിണികൾ മുലയൂട്ടുന്ന അമ്മമാർ എന്നിവർ പൂർണ്ണോപവാസം എന്ന ജലം മാത്രം ആഹാരമാക്കിയുള്ള ഉപവാസം ചെയ്യാൻ പാടില്ല. പ്രമേഹരോഗികൾ അർബുദ രോഗികൾ എന്നിവർ ഉപവാസം പരിചയസമ്പന്നനായ പ്രകൃതി ചിത്സകന്റെ നിരീക്ഷണത്തിൽ മാത്രം അനുഷ്ഠിക്കുക. ഇത്തരം രോഗമുള്ളവർ രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ ഉപവസിക്കാതിരിക്കുന്നതാണ്‌ നന്ന്[1].

മിക്കവാറും എല്ലാ രോഗങ്ങൾക്കും ഉപവാസചികിത്സ വളരെ ഫലപ്രദവും ഗുണകരവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്[1].

മതാതീതമായ ഉപവാസം[തിരുത്തുക]

ഗാന്ധിയുടെ ഉപവാസം മതേതരവും രാഷ്ട്രീയവുമായിരുന്നു. സമരമാർഗ്ഗമായിരുന്നു ഉപവാസം അദ്ദേഹത്തിന്‌. സമരപ്രവർത്തനമല്ലാത്ത സ്വകാര്യ ഉപവാസങ്ങളുമുണ്ടായിരുന്നു - ശരീരത്തെ വരുതിയിലാക്കാനുള്ള ക്രിയകൾ എന്ന നിലയിൽ. മൌനവ്രതം , നിരാഹാരം [ബ്രഹ്മചര്യം] തുടങ്ങിയവ.

സദ്പ്രവർത്തികൾ ആരംഭിക്കുന്നതിനുമുന്പ് പണ്ടുള്ളവർ വ്രതം നോറ്റിരുന്നു. യുദ്ധത്തിന്നു മുൻപുള്ള 41 ദിവസം നമ്മുടെ [ചാവേറു]കളും വടക്കൻപാട്ടിലെ വീരനായകന്മാരും വ്രതമെടുത്തിരുന്നു. തെയ്യം കെട്ടുന്നവർ, വെളിച്ചപ്പാട്..തുടങ്ങിയവർ വ്രതമെടുക്കും.വിവാഹം, രാജ്യാഭിഷേകം തുടങ്ങിയവക്ക് മുൻപ് വ്രതമെടുത്തിരുന്നു.

ഇതിഹാസപുരാണാദികളിൽ 'പ്രായോപവേശം' എന്നൊരു പ്രയോഗം കാണാം. ഉപവസിച്ചുകൊണ്ട് മരണം വരിക്കുന്നതാണിത്.മഹാഭാരതത്തിൽ പാഞ്ചാലി പ്രായോപവേശം ചെയ്യുമെന്നു ഒരിക്കൽ സത്യം ചെയ്യുന്നുണ്ട്. (രാമനുണ്ണി,സുജനിക 07:01, 25 ഡിസംബർ 2012 (UTC))

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 ഡോ.ഗോപാലകൃഷ്ണപിള്ള, വൈദ്യരത്നം വേലായുധൻ നായർ എന്നിവരുടെ "ആരോഗ്യവിജ്ഞാനകോശം". ആരാധന പബ്ലിക്കേഷൻസ്, ഷോർണൂർ.താൾ 123-124.
"https://ml.wikipedia.org/w/index.php?title=ഉപവാസം&oldid=2236447" എന്ന താളിൽനിന്ന് ശേഖരിച്ചത്