രണ്ടാമത് ഉമ്മൻ ചാണ്ടി മന്ത്രിസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യു.ഡി.എഫ് സർക്കാർ
ഉമ്മൻചാണ്ടി, മുഖ്യമന്ത്രി

ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ യു.ഡി.എഫ് മന്ത്രിസഭ[1] 2011 മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മെയ് 18 ന് മുഖ്യമന്ത്രിയെക്കൂടാതെ ആറ് ഘടകകക്ഷി നേതാക്കളാണ് മന്ത്രിമാരായി ചുമതലയേറ്റത്. ബാക്കിയുള്ള 13 അംഗങ്ങൾ 2011 മേയ് 23-നു് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.

അഞ്ചുവർഷം തികച്ച് ഉമ്മൻ ചാണ്ടി 2016 മേയ് 20 ന് രാജി വച്ചു. 2016 മേയ് 16 ന് നടന്ന തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് 47 സീറ്റ് മാത്രമാണ് കിട്ടിയത്. ഇടതു ജനാധിപത്യ മുന്നണിയ്ക്ക് 91 സീറ്റുകൾ ലഭിച്ചു.

മന്ത്രിമാരും വകുപ്പുകളും[തിരുത്തുക]

മന്ത്രി വകുപ്പുകൾ[2] ചിത്രം
1 ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി , ശാസ്ത്ര സാങ്കേതികം,ജനറൽ അഡ്മിനിസ്‌ട്രേഷൻ,അഖിലേന്ത്യാ സർവീസ്, ഭരണപരിഷ്‌കരണം ഇലക്ഷൻ,
സംസ്ഥാനാന്തര നദീജലം, ദുരിതാശ്വാസം, സൈനിക ക്ഷേമം, പാർലിമെന്ററി കാര്യം, വന്യജീവി സംരക്ഷണം, കായികം, സിനിമ
Oommen Chandy, Chief Minister of Kerala.jpg
2 രമേശ് ചെന്നിത്തല ആഭ്യന്തരം,വിജിലൻസ്, ജയിൽ, അഗ്നി ശമനം Ramesh Chennithala BNC.jpg
4 പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം,ഐ.ടി., മൈനിങ്ങ് ആന്റ് ജിയോളജി, കൈത്തറി, വഖഫ് & ഹജ്ജ് P. K. Kunhalikutty BNC.jpg
5 ആര്യാടൻ മുഹമ്മദ് വൈദ്യുതി, ഗതാഗതം, റയിൽവേ Aryadan muhamed DSC 0271.jpg
6 പി.കെ. അബ്ദുറബ്ബ് വിദ്യാഭ്യാസം P.KAbdul rabbDSC 0024..JPG
7 അടൂർ പ്രകാശ് റവന്യൂ,,കയർ Adoor Prakash.JPG
8 ഷിബു ബേബി ജോൺ തൊഴിൽ,പുനരധിവാസം,ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ Shibu-Baby-John.jpg
9 അനൂപ് ജേക്കബ് ഭക്ഷ്യം, സിവിൽ സപ്ലൈസ്,പൊതു വിതരണം, ഉപഭോക്തൃ സംരക്ഷണം രജിസ്ട്രേഷൻ
10 വി.എസ്. ശിവകുമാർ ആരോഗ്യം, മോട്ടോർ വാഹനം, ദേവസ്വം
11 വി.കെ. ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് VK IBRAHIM KUNJU.jpg
12 കെ.പി. മോഹനൻ കൃഷി, മൃഗ സംരക്ഷണം, പ്രിന്റിങ്ങ് ആൻഡ് സ്റ്റേഷനറി
13 പി.ജെ. ജോസഫ് ജലസേചനം, ജലവിഭവം,ഇൻലാൻഡ് നാവിഗേഷൻ
14 എം.കെ. മുനീർ പഞ്ചായത്ത്, സാമൂഹികക്ഷേമം, കില M.K. Muneer1.JPG
15 എ.പി. അനിൽ കുമാർ വിനോദസഞ്ചാരം,പട്ടികജാതി പിന്നോക്ക വിഭാഗ ക്ഷേമം A.P. Anil Kumar.JPG
16 കെ.സി. ജോസഫ് ഗ്രാമവികസനം, സാംസ്കാരികം, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ്,
പ്ലാനിങ്ങ് ആന്റ് എക്കോണമിക് അഫയേർസ് ,നോർക്ക
K C Joseph.jpg
17 സി.എൻ. ബാലകൃഷ്ണൻ സഹകരണം, ഖാദി, ഗ്രാമവ്യവസായം C. N. Balakrishnan (1).jpg
18 കെ. ബാബു എക്സൈസ്, തുറമുഖം, ഹാർബർ എഞ്ചിനീയറിങ്ങ് K. Babu BNC.jpg
19 പി.കെ. ജയലക്ഷ്മി യുവജന കാര്യം, പട്ടിക വർഗ്ഗം, മ്യൂസിയവും കാഴ്ച ബംഗ്ലാവും പി. കെ. ജയലക്ഷ്മി.jpg
20 മഞ്ഞളാംകുഴി അലി ടൗൺ പ്ലാനിങ്ങ്, മുൻസി‌പ്പാലിറ്റി, കോർപ്പറേഷൻ, ന്യൂനപക്ഷക്ഷേമം
21 തിരുവഞ്ചൂർ രാധാകൃഷ്ണൻ വനം, പരിസ്ഥിതി

അവലംബം[തിരുത്തുക]

  1. "Council of Ministers - Kerala". Kerala Legislative Assembly. ശേഖരിച്ചത് 23 May 2011.
  2. ഫിഷറീസ്, പരിസ്ഥിതി മുഖ്യമന്ത്രിക്ക്;ആര്യാടന് വൈദ്യുതി