കേരള ആഭ്യന്തര വകുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള ആഭ്യന്തര വകുപ്പ്
Department of Home
കേരള ആഭ്യന്തര വകുപ്പ്
വകുപ്പ് അവലോകനം
അധികാരപരിധി കേരളം
ആസ്ഥാനം താഴത്തെ നില, മെയിൻ ബ്ളോക്ക്, സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം
ഉത്തരവാദപ്പെട്ട മന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രി & ആഭ്യന്തര മന്ത്രി
മേധാവി/തലവൻ വി. വേണു ഐ.എ.എസ്, അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം & വിജിലൻസ്)
കീഴ് ഏജൻസികൾ
വെബ്‌സൈറ്റ്
https://kerala.gov.in
കുറിപ്പുകൾ
സെക്രട്ടേറിയറ്റ് തലത്തിലുള്ള ഒരു ഭരണ വകുപ്പാണിത്.

കേരള സർക്കാരിന്റെ ഒരു സുപ്രധാനമായ ഭരണ വകുപ്പാണ് ആഭ്യന്തര വകുപ്പ് (Home Department). സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലനം ആണ് ആഭ്യന്തരവകുപ്പിന്റെ പ്രധാന ചുമതല. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആണ് സംസ്ഥാനത്തിൻെറ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മന്ത്രി. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ആണ് നിലവിലെ കേരളത്തിന്റെ ആഭ്യന്തര മന്ത്രി. അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ ആഭ്യന്തര സെക്രട്ടറി (Home Secretary) ആണ് ആഭ്യന്തര വകുപ്പിന്റെ മേധാവി.[1][2][3] [4] കൂടാതെ പോലീസ് വകുപ്പ്, സംസ്ഥാന ജയിൽ വകുപ്പ്, അഗ്നിശമന രക്ഷാ വകുപ്പ്, പ്രോസിക്യൂഷൻ വകുപ്പ് എന്നീ വകുപ്പുകളുടെ മാതൃ വകുപ്പ് കൂടിയാണ് ആഭ്യന്തര വകുപ്പ്.


ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള മറ്റു വകുപ്പുകൾ[തിരുത്തുക]

മറ്റു ഉത്തരവാദിത്തങ്ങൾ[തിരുത്തുക]

  • സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലനം
  • കേരള പോലീസിന്റെ സബോർഡിനേറ്റ് സർവീസ് സ്പെഷ്യൽ റൂൾ,
  • സായുധ പോലീസ് സ്‌പെഷ്യൽ റൂൾസ്, ചെലവുകൾ,
  • സി.ആർ.പി.എഫിന്റെ അനുബന്ധ വിഷയങ്ങൾ,
  • കേരള പോലീസിന്റെ മറ്റ് ഘടകങ്ങൾ,
  • സബ് ജയിൽ ചട്ടങ്ങളും അവരുടെ ഭേദഗതിയും,
  • ജയിലുകളുടെ ആധുനികവത്ക്കരണം
  • സിവിൽ നിയമങ്ങളുടെ നടപ്പാക്കൽ
  • ഹൈക്കോടതി ജീവനക്കാര്യം
  • സബോർഡിനേറ്റ് കോടതി ജീവനക്കാര്യം
  • എൻ.ആർ.ഐ സെൽ
  • കമ്യൂണിറ്റി പൊലീസിങ്
  • സ്റ്റേറ്റ് സെക്യൂരിറ്റി കമ്മീഷൻ
  • പെട്രോളിയം ആക്ട് ആൻഡ് റൂൾസ്
  • ഹജ്ജ് തീർഥാടനം
  • കേരള കായിക നിയമം
  • ഇന്ത്യൻ ആയുധ നിയമങ്ങളും ചട്ടങ്ങളും
  • ആയുധ ലൈസൻസ് അനുവദിക്കുക, പുതുക്കുക
  • എക്സ് പ്ലോസീവ്‌സ് ആക്റ്റുകളും ചട്ടങ്ങളും
  • അഡ്വക്കേറ്റ്‌സ് ആക്റ്റ്റ്റ്
  • ലൗഡ് സ്പീക്കർ ലൈസൻസിങ്
  • യംഗ് പേഴ്‌സൺസ് ഹാംഫുൾ പബ്ലിക്കേഷൻ ആക്റ്റ്.

സായുധ പോലീസ് സ്‌പെഷ്യൽ റൂൾസ്, ചെലവുകൾ, സി.ആർ.പി.എഫിന്റെ അനുബന്ധ വിഷയങ്ങൾ, കേരള പോലീസിന്റെ മറ്റ് ഘടകങ്ങൾ, സബ് ജയിൽ ചട്ടങ്ങളും അവരുടെ ഭേദഗതിയും, ജയിലുകളുടെ ആധുനികവത്ക്കരണം, സിവിൽ നിയമങ്ങളുടെ നടപ്പാക്കൽ, ഹൈക്കോടതി ജീവനക്കാര്യം, സബോർഡിനേറ്റ് കോടതി ജീവനക്കാര്യം, എൻ.ആർ.ഐ സെൽ, കമ്യൂണിറ്റി പൊലീസിങ്, സ്റ്റേറ്റ് സെക്യൂരിറ്റി കമ്മീഷൻ, പെട്രോളിയം ആക്ട് ആൻഡ് റൂൾസ്, ഹജ്ജ് തീർഥാടനം, കേരള കായിക നിയമം, ഇന്ത്യൻ ആയുധ നിയമങ്ങളും ചട്ടങ്ങളും, ആയുധ ലൈസൻസ് അനുവദിക്കുക, പുതുക്കുക, എക്സ് പ്ലോസീവ്‌സ് ആക്റ്റുകളും ചട്ടങ്ങളും, അഡ്വക്കേറ്റ്‌സ് ആക്റ്റ്റ്റു, ലൗഡ് സ്പീക്കർ ലൈസൻസിങ്, യംഗ് പേഴ്‌സൺസ് ഹാംഫുൾ പബ്ലിക്കേഷൻ ആക്റ്റ് തുടങ്ങിയവയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽ പെടുന്നത്.

അവലംബം[തിരുത്തുക]

  1. "Official Web Portal - Government of Kerala". Retrieved 2022-07-13.
  2. "Official Web Portal - Government of Kerala". kerala.gov.in. Retrieved 2022-07-08.
  3. "Kerala: V Venu appointed as new home secretary | Thiruvananthapuram News - Times of India". The Times of India (in ഇംഗ്ലീഷ്). TNN. Jun 25, 2022. Retrieved 2022-07-08.
  4. "Official Web Portal - Government of Kerala". kerala.gov.in. Retrieved 2022-07-08.
"https://ml.wikipedia.org/w/index.php?title=കേരള_ആഭ്യന്തര_വകുപ്പ്&oldid=3987690" എന്ന താളിൽനിന്ന് ശേഖരിച്ചത്