പ്രോസിക്യൂഷൻ ഡയറക്ടറേറ്റ്, കേരളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രോസിക്യൂഷൻ ഡയറക്ടറേറ്റ് അഥവാ ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ
(Directorate of Prosecution),
കേരള സർക്കാരിന്റെ പ്രോസിക്യൂഷൻ ഏജൻസിയാണ്. 2000തിൽ സ്ഥാപിതമായ ഡയറക്ടറേറ്റിന്റെ ആസ്ഥാനം എറണാകുളത്താണ് സ്ഥിതിചെയ്യുന്നത്. സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ കീഴിലാണ് ഡയറക്ടറേറ്റ് പ്രവർത്തിക്കുന്നത്[1]. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) ആണ് പ്രോസിക്യൂഷൻ ഡയറക്ടറേറ്റിന്റെ തലവൻ. അദ്ദേഹത്തെ സഹായിക്കാനായി ഒരു പ്രോസിക്യൂഷൻ ഡയറക്ടറും (ഡിപി), എല്ലാ ജില്ലയിലും ഡെപ്യൂട്ടി പ്രോസിക്യൂഷൻ ഡയറക്ടർമാരും (ഡിഡിപി) ഉണ്ട്. സംസ്ഥാന സർക്കാരിൻറെ വക്കീലന്മാരായ പബ്ലിക് പ്രോസിക്യൂട്ടർ മാരുടെയും, അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ മാരുടെയും (എപിപി), സ്പെഷ്യൽ പബ്ലിക് പ്രൂസിക്യൂട്ടറുമാരുടെയും (എസ്പിപി) സർക്കാർ പ്ലീഡർമാരുടെയും മേൽനോട്ട നിയന്ത്രണ ബോഡിയായും അവരുടെ ഭരണപരമായ കാര്യങ്ങളും മറ്റും നടപ്പിലാക്കുക, സംസ്ഥാനത്തെ പ്രോസിക്യൂഷൻ സമ്പ്രദായത്തെ കുറ്റമറ്റ തായും കാര്യക്ഷമമായും നോക്കി നടത്തുക എന്നതാണ് ഡയറക്ടറേറ്റിന്റെ പ്രധാന ചുമതല. സംസ്ഥാനത്തെ കോടതികൾ കേന്ദ്രീകരിച്ച് പബ്ലിക് പ്രോസിക്യൂട്ടർമാർ പ്രവർത്തിക്കുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളിൽ ഡെപ്യൂട്ടി പ്രോസിക്യൂഷൻ ഡയറക്ടർമാരും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതികളിൽ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർമാരും പ്രവർത്തിക്കുന്നു. പ്രോസിക്യൂഷൻ ഡയറക്ടറേറ്റിന്റെ പ്രധാന പ്രവർത്തനം സംസ്ഥാനത്തെ പ്രോസിക്യൂഷൻ സംവിധാനത്തിന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുക എന്നതാണ്.

പ്രോസിക്യൂഷൻ ഡയറക്ടറേറ്റ്, കേരളം
ഏജൻസി അവലോകനം
രൂപപ്പെട്ടത് 2000
അധികാരപരിധി കേരളം
ആസ്ഥാനം എറണാകുളം
ഉത്തരവാദപ്പെട്ട മന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രി & ആഭ്യന്തര മന്ത്രി
മേധാവി/തലവൻ ടി എ ഷാജി, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ
മാതൃ ഏജൻസി കേരള ആഭ്യന്തര വകുപ്പ്
വെബ്‌സൈറ്റ്
https://prosecution.kerala.gov.in

ഇതും കൂടി കാണുക[തിരുത്തുക]

  1. "Directorate of Procecution". Archived from the original on 2022-09-23. Retrieved 2022-09-23.