മുരളി
മുരളി | |
---|---|
![]() | |
അന്ത്യ വിശ്രമം | അരുവിക്കര, തിരുവനന്തപുരം, കേരളം, ഇന്ത്യ |
തൊഴിൽ | നടൻ |
സജീവ കാലം | 1986 - 2009 |
ജീവിതപങ്കാളി(കൾ) | ഷൈലജ (മിനി) |
കുട്ടികൾ | കാർത്തിക |
മാതാപിതാക്ക(ൾ) | പി. കൃഷ്ണപിള്ള, കെ. ദേവകി അമ്മ. |
പുരസ്കാരങ്ങൾ | മികച്ച നടനുള്ള ദേശീയ അവാർഡ് (2001) മികച്ച നടനുള്ള സംസ്ഥാന അവാർഡ് നാല് തവണ (1992, 1996, 1998, 2001) മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് മൂന്നു തവണ (1991, 2001, 2008) |
മലയാള സിനിമാ, നാടക, ടെലിവിഷൻ സീരിയൽ രംഗങ്ങളിലെ ഒരു അഭിനേതാവായിരുന്നു 'മുരളീധരൻ പിള്ള' എന്ന മുരളി (മേയ് 25 1953 - ഓഗസ്റ്റ് 6 2009). മരിക്കുമ്പോൾ കേരള സംഗീത നാടക അക്കാദമി ചെയർമാനായിരുന്നു മുരളി.
ജീവിതരേഖ[തിരുത്തുക]
കൊട്ടാരക്കരക്കടുത്ത് കുടവട്ടൂരിലെ[1] കാർഷികകുടുംബത്തിൽ വെളിയം കുടവട്ടൂർ പൊയ്കയിൽ വീട്ടിൽ കെ. ദേവകിയമ്മയുടെയും പി.കൃഷ്ണപിള്ളയുടെയും മൂത്ത മകനായി 1953 മേയ് 25- ന് അത്തം നക്ഷത്രത്തിൽ മുരളി ജനിച്ചു. കുടവട്ടൂർ എൽ.പി. സ്കൂൾ, തൃക്കണ്ണമംഗലംഎസ്.കെ.വി.എച്ച്.എസ്, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ആരോഗ്യവകുപ്പിൽ എൽ.ഡി. ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് യൂണിവേഴ്സിറ്റിയിൽ യു.ഡി. ക്ലർക്കായും നിയമനം ലഭിച്ചു. അതിനു ശേഷം മുരളി നാടക വേദിയിൽ സജീവമാവുകയും ജോലി രാജി വെയ്ക്കുകയും ചെയ്തു. ജീവിതത്തിന്റെ അവസാന പത്തുവർഷകാലം കടുത്ത പ്രമേഹരോഗബാധിതനായിരുന്ന മുരളി, തന്റെ 56-ആം വയസ്സിൽ 2009 ഓഗസ്റ്റ് 6- ന് രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തെ പി.ആർ.എസ്. ആശുപത്രിയിൽ വെച്ച് അന്തരിച്ചു[2]. മൃതദേഹം തിരുവനന്തപുരത്തും കൊട്ടാരക്കരയിലും അരുവിക്കരയിലുമുള്ള വീടുകളിലും വി.ജെ.ടി. ഹാളിലും പൊതുദർശനത്തിനുവച്ചശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ അരുവിക്കരയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അമ്മാവന്റെ മകളായ മിനി എന്ന് വിളിക്കുന്ന ഷൈലജയാണ് ഭാര്യ. കാർത്തിക ഏക മകളാണ്.
വിദ്യാഭ്യാസം[തിരുത്തുക]
കുടവട്ടൂർ എൽ.പി. സ്കൂളിൽ ആണ് മുരളിയുടെ വിദ്യാഭ്യാസം തുടങ്ങിയത്. തൃക്കണ്ണമംഗലം എസ്.കെ.വി.എച്ച്.എസ്. ആണ് മുരളി പഠിച്ച മറ്റൊരു സ്കൂൾ. പ്രീഡിഗ്രിക്കു തിരുവനന്തപുരത്തും ഡിഗ്രിക്ക് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലാണ് മുരളി പഠിച്ചത്. കോളജിൽവച്ച് എസ്.എഫ്.ഐയുടെ സജീവപ്രവർത്തകനായിരുന്നു. പിന്നീട് തിരുവനന്തപുരം ലാ അക്കാദമിയിൽ എൽ.എൽ.ബി. പാസായി. ആരോഗ്യവകുപ്പിൽ എൽ.ഡി. ക്ളാർക്കായും പിന്നീട് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റായും നിയമനം ലഭിച്ചതോടെ മുരളി നാടകാഭിനയത്തിനു സമയം കണ്ടെത്തി.
അഭിനയ രംഗത്തേക്ക്[തിരുത്തുക]
കുടവട്ടൂർ എൽ.പി. സ്കൂളിൽ പഠിക്കുന്ന സമയത്ത് അദ്ധ്യാപകൻ സ്കൂളിൽ അവതരിപ്പിച്ച നാടകത്തിലെ ബാലതാരമായാണ് മുരളി ആദ്യം സ്റ്റേജിലെത്തുന്നത്. സുന്ദരനായ മുരളിയെ ടീച്ചർമാർ സെലക്ട് ചെയ്ത് നടനാക്കി. തിരുവനന്തപുരത്തെ പ്രശസ്ത നാടകക്കളരിയായ നാട്യഗൃഹം മുരളിയുടെ കൂടി ശ്രമഫലമായി രൂപപ്പെട്ടതാണ്.
രാഷ്ട്രീയത്തിൽ[തിരുത്തുക]
ഇടതുപക്ഷ ചിന്താഗതിക്കാരനായ മുരളി, 1999-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ചെങ്കിലും കോൺഗ്രസിന്റെ വി.എം. സുധീരനോട് വളരെ ദയനീയമായി പരാജയപ്പെട്ടു.
ചലച്ചിത്രലോകത്തിൽ[തിരുത്തുക]
ഭരത് ഗോപി മുരളിയെ നായകനാക്കി ഞാറ്റടി എന്ന ചിത്രം സംവിധാനം ചെയ്തു[3]. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല. തുടർന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. തുടർന്ന് മീനമാസത്തിലെ സൂര്യൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഹരിഹരന്റെ പഞ്ചാഗ്നിയാണ് ആദ്യം റിലീസായ ചിത്രം. ഇതിൽ വ്യത്യസ്തമായ ഒരു വില്ലൻ വേഷം മുരളി അഭിനയിച്ചു.പിന്നീട് മലയാള സിനിമയിലെ കരുത്തനായ ജനപ്രിയ നടനാകാൻ മുരളിക്കു കഴിഞ്ഞു. അടയാളം, ആധാരം,കളിക്കളം,ധനം, നാരായം,ആയിരം നാവുള്ള അനന്തൻ, കൈക്കുടന്ന നിലാവ്, ദി ട്രൂത്ത്, അച്ഛഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, തൂവൽ കൊട്ടാരം, വരവേല്പ്, കിരീടം, വെങ്കലം, നെയ്ത്തുകാരൻ, കാരുണ്യം,CID മൂസ എന്നിവ പ്രധാന സിനിമകളാണ്. സിനിമയുടെ മായാലോകം മുരളിയെ ഭ്രമിപ്പിച്ചിരുന്നില്ല. അഞ്ജലി മേനോൻ സംവിധാനം ചെയ്ത മഞ്ചാടിക്കുരു ആണ് അവസാന ചിത്രം.
പുരസ്കാരങ്ങൾ[തിരുത്തുക]
- മികച്ച നടനുള്ള ദേശീയ അവാർഡ് (2002)
- മികച്ച നടനുള്ള സംസ്ഥാന അവാർഡ് നാലു തവണ--ആധാരം(1992), കാണാക്കിനാവ് (1996)[4], താലോലം(1998), നെയ്ത്തുകാരൻ(2002).
- മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് -അമരം(1990),വീരാളിപ്പട്ട്,പ്രണയകാലം (2008)
കൃതികൾ[തിരുത്തുക]
- മുരളി മുതൽ മുരളി വരെ
- മൃഗശാല കഥ
- അഭിനയത്തിന്റെ രസതന്ത്രം
അവലംബം[തിരുത്തുക]
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 705. 2011 ഓഗസ്റ്റ് 29. ശേഖരിച്ചത് 2013 മാർച്ച് 23.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "നടൻ മുരളി അന്തരിച്ചു". മാതൃഭൂമി. മൂലതാളിൽ നിന്നും 2009-08-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-08-06.
- ↑ http://www.malayalanatu.com/index.php/-/885-2011-09-06-05-44-06[പ്രവർത്തിക്കാത്ത കണ്ണി] മലയാളനാടു - മുരളിയുടെ സിനിമാ അരങ്ങേറ്റം
- ↑ http://www.imdb.com/title/tt0355636/awards
- Pages using infobox person with multiple parents
- Pages using infobox person with unknown empty parameters
- മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- 1953-ൽ ജനിച്ചവർ
- 2009-ൽ മരിച്ചവർ
- മേയ് 25-ന് ജനിച്ചവർ
- ഓഗസ്റ്റ് 6-ന് മരിച്ചവർ
- മലയാളചലച്ചിത്രനടന്മാർ
- മലയാള ടെലിവിഷൻ നടന്മാർ
- കൊല്ലം ജില്ലയിൽ ജനിച്ചവർ
- മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മലയാളനാടകനടന്മാർ
- ഇന്ത്യയിലെ അഭിനേതാക്കളായ രാഷ്ട്രീയക്കാർ
- അപൂർണ്ണ ജീവചരിത്രങ്ങൾ