മാർക്സിയൻ സാമ്പത്തിക വീക്ഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


മാർക്സിയൻ തത്ത്വശാസ്ത്രത്തിനനുസരിച്ച് സാമ്പത്തികരംഗത്തെ അപഗ്രഥിക്കുന്നതാണ് മാക്സിയൻ സാമ്പത്തിക വീക്ഷണം. വില, കൂലി, ലാഭം തുടങ്ങിയ അടിസ്ഥാന സാമ്പത്തിക തത്ത്വങ്ങളെയെല്ലാം മാക്സിയൻ കാഴ്ചപ്പാടിലൂടെ ഒരു പുനർവിചിന്തനത്തിനു വിധേയമാക്കുകയാണ് ഇതിൽ. സാധാരണ സാമ്പത്തിക സിദ്ധാന്തങ്ങളിൽ ഇവ കൃത്യമായി നിർവ്വചിക്കുന്നതിനു പകരം, സാമാന്യ തത്ത്വങ്ങളായി കരുതുകയാണ് പതിവ്.

മൂല്യം[തിരുത്തുക]

ഈ കാഴ്ചപ്പാടിൽ ഒരു ചരക്കിന്റെ മൂല്യം എന്നത്, ആ ചരക്ക് ഉത്പാദിപ്പിക്കാൻ വേണ്ടി ആകെ ചിലവൊഴിച്ചിട്ടുള്ള അദ്ധ്വാനത്തിന്റെ അളവാണ്. ഇവിടെ അദ്ധ്വാനത്തിന്റെ അളക്കുന്നത് അദ്ധ്വാനം നീണ്ടുനില്ക്കുന്ന സമയം നോക്കിയാണ്, മണിക്കൂറിലോ, ദിവസത്തിലോ ഒക്കെ ഇത് അളക്കാം. അതായത്, രണ്ട് ചരക്കുകളുടെ മൂല്യം തുല്യമാണ് എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം അവ നിർമ്മിക്കുവാൻ ചെലവായ ആകെ സാമൂഹ്യാദ്ധ്വാനത്തിന്റെ തുക തുല്യമാണ് എന്നാണ്. ഇങ്ങനെ മൂല്യം കാണുമ്പോൾ, ആ ചരക്ക് ഉല്പാദിപ്പിക്കാൻ ചിലവൊഴിച്ച ആകെ അദ്ധ്വാനത്തോടൊപ്പം, ഉപയോഗിച്ച അസംസ്കൃത പദാർഥങ്ങൾ നിർമ്മിക്കാനെടുത്ത അദ്ധ്വാനത്തിന്റെ അളവും കൂടി ചേർക്കണം. ഉദാഹരണത്തിന്, ഒരു തുണിയുടെ മൂല്യം എന്നത്, തുണി നെയ്യാനെടുത്ത സാമൂഹ്യാദ്ധ്വാനത്തിന്റെ അളവും, അതിൽ അസംസ്കൃവസ്തുവായി ഉവയോഗിച്ച നൂല് ഉണ്ടാക്കാൻ ചിലവൊഴിച്ച സാമൂഹ്യാദ്ധ്വാനത്തിന്റെ അളവും ചേർന്നതാണ്.

ഈ അളവുകളോടൊപ്പം, പണിയായുധങ്ങളുങ്ങളും കെട്ടിടങ്ങളും ഉണ്ടാക്കാനെടുത്ത അദ്ധ്വാനത്തിന്റെ അളവും കൂടെ ചേർക്കണം. ഇവ പൂർണ്ണമായും ഒറ്റയടിക്ക് ഉപയോഗിച്ച് തീർക്കാത്തവയായതിനാൽ ഇവയുടെ തേയ്മാനത്തിന് ആനുപാതികമായാണ് ഈ അദ്ധ്വാനം ചേർക്കേണ്ടത്.

ഇതോടെപ്പം തന്നെ ഉപയോഗിച്ച പ്രക്രിയയുടെ ഉല്പാദനശക്തിയും മൂല്യത്തെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് കൈത്തറിയിലും യന്ത്രത്തറിയിലും ഉല്പാദിപ്പിക്കപ്പെടുന്നത് ഒരേ ചരക്കാണെങ്കിലും അവയ്ക്ക് പിന്നിലെ മൊത്തം അദ്ധ്വാനത്തിന്റെ അളവ് വ്യത്യസ്തമാണ്. ഇവിടെ, യന്ത്രത്തറിക്ക് ഉല്പാദനശ്ക്തി കൂടുതലും, കൈത്തറിക്ക് ഉല്പാദനശക്തി കുറവുമായതിനാലാണിത്.

ഇത്തരത്തിൻ ഒരു ചരക്കിന്റെ മൂല്യം എന്താണെന്ന് വളരെ കൃത്യമായി തന്നെ മാക്സിയൻ വീക്ഷണം നിർവ്വചിക്കുന്നുണ്ട്.

വില[തിരുത്തുക]

ഒരു ചരക്കിന്റെ അവശ്യവില, അല്ലെങ്കിൽ സ്വാഭാലിക വില എന്നത്, അതിന്റെ മൂല്യത്തിന്റെ പണരൂപത്തിലുള്ള പ്രകാശനം ആണ്. കമ്പോള വില ഇതിൽനിന്നും അല്പം വ്യത്യാസപ്പെട്ടിരിക്കും. സപ്ലൈയും ഡിമാന്റിലും വരുന്ന ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് കമ്പോളവില മാറുന്നതിനാലാണിത്. എന്നാൽ കൂത്തക, ബോധപൂർവ്വമായുള്ള അധിക സപ്ലെ, ബോധപൂർവ്വമായ ഡിമാന്റ് ഇല്ലാതാക്കൽ, തുടങ്ങിയ ഘടകങ്ങളെ ഒഴിച്ചുനിറുത്തിയാൽ, കമ്പോള വില എപ്പോഴും അതിന്റ സ്വാഭാവിക വിലയിലേക്ക് ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ലാഭം[തിരുത്തുക]

മാക്സിയൻ കാഴ്ചപ്പാടിൽ ചരക്കിനെ അതിന്റെ വിലയ്ക്കു വിറ്റിട്ടാണ്, അല്ലാതെ വിലകൂട്ടി വിറ്റിട്ടല്ല, സാധാരണ അവസ്ഥകളിൽ മുതലാളി ലാഭമുണ്ടാക്കുന്നത്. [1]സാമാന്യ കാഴ്ചപ്പാടിൽ, ഒരു ചരക്കിനെ അതിന്റെ യാഥാർഥ വിലയേക്കാൾ കുടിയ വിലയ്ക്ക് വിൽക്കുന്നു എന്നും, ഇങ്ങനെ അധികമായി കിട്ടുന്ന പണമാണ് ലാഭം എന്നുമാണല്ലോ. എന്നാൽ മാക്സിയൻ കാഴ്ചപ്പാട് ഇത് നിഷേധിക്കുന്നു. കുത്തക അവസ്ഥ, ഉല്പാദകരുടെ പരസ്പരധാരണ തുടങ്ങിയ കാര്യങ്ങളിലൂടെ ഒരു ചരക്കിന് കൃതൃമമായി വിലകൂട്ടി വില്ക്കാനാകും. എന്നാൽ എല്ലാ മേഖലകളിലും ഇത് സാധ്യമല്ല. മാക്സിയൻ കാഴ്ചപ്പാടിൽ, മുഴുവൻ അദ്ധ്വാനത്തിനും കൂലി കൊടുക്കാതെ, അതിൽ നിന്നും മിച്ചം പിടിച്ചാണ് മുതലാളി ലാഭമുണ്ടാക്കുന്നത്. ഇതിനെ മിച്ചമൂല്യസിദ്ധാന്തം എന്നു വിളിക്കുന്നു.

അവലംബം[തിരുത്തുക]

  1. കൂലി, വില, ലാഭം എന്ന ഗ്രന്ഥം, കാൾ മാക്സ് (പരിഭാഷ)