മഹ്മൂദ് ഉസ്ത്തോസ്മനോഗ്ലു
ഇസ്ലാമിക തത്ത്വചിന്തകൻ മഹമൂദ് ഉസ്ത്തോസ്മനോഗ്ലു | |
---|---|
പൂർണ്ണ നാമം | മഹമൂദ് ഉസ്ത്തോസ്മനോഗ്ലു |
ജനനം | എ.ഡി 1929 |
Ethnicity | തുർക്ക് |
കാലഘട്ടം | ആധുനികം |
Region | തുർക്കി ,ബർസ |
Madh'hab | അഹ്‌ലു സുന്ന , |
വിഭാഗം | ഹനഫി, നക്ഷബന്ദിയ്യ, ഖാലിദ്ദിയ്യ |
പ്രധാന താല്പര്യങ്ങൾ | തത്വചിന്ത,സൂഫിസം |
ലോകത്ത് അറിയപ്പെടുന്ന തുർക്കിഷ് സൂഫി വര്യനും, മത പണ്ഡിതനും, സാമൂഹിക പ്രവർത്തകനും നക്ഷബന്ദിയ്യ സരണിയിലെ ഖാലിദിയ്യ ഉപവിഭാഗം ഖലീഫയുമാണ് മഹമൂദ് എഫന്ദി. മഹമൂദ് ഉസ്ത്തോസ്മനോഗ്ലു എന്നാണ് ശരിയായ പേര്. എഫന്ദി ഹസ്റത്ലേരി (വിശുദ്ധ ഗുരുനാഥൻ) എന്നാണ് സൂഫികൾക്കിടയിൽ ഇദ്ദേഹം അറിയപ്പെടുന്നത്. എഫന്ദി എന്നത് ആത്മീയ മത പണ്ഡിതരെ ബഹുമാനാർത്ഥം വിളിക്കുന്നത് നാമമാണ്.
ജീവിത രേഖ
[തിരുത്തുക]1929 ഇൽ അലി എഫന്ദി എന്ന വിശുദ്ധൻറെയും, ഫാത്തിമ ഹനീമിന്റെയും മകനായി ട്രാബ്സോൻ പ്രവിശ്യയിലാണ് ഉസ്ത്തോസ് മനോഗ്ലുവിന്റെ ജനനം. ആറാം വയസ്സിൽ തന്നെ പിതാവിന്റെ ശിക്ഷണത്തിൽ ഖുർആൻ മനഃ പാഠമാക്കി. അഹമ്മദ് എഫന്ദി, മുഹമ്മദ് എഫന്ദി ,ഫൈസി എഫന്ദി എന്നിവരിൽ നിന്നും ഖുർആൻ, ഹദീസ്, ഫിഖ്ഹ്, ഇസ്ലാമിക് സയൻസ്, ഇസ്ലാമിക് തിയോളജി എന്നിവയിൽ അവഗാഹം നേടി. മതവിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം പതിനാറാം വയസ്സിൽ തന്നെ ബിരുദാന്തര ബിരുദം നേടുകയും വിവാഹ ശേഷം പള്ളി ഇമാമായി ജോലി ആരംഭിക്കുകയും[1] വിവിധ സരണികളുടെ ആത്മീയ നേതാക്കളുമായി സഹവസിച്ചു ആത്മീയ ജ്ഞാനം കരസ്ഥമാക്കുകയും ചെയ്തു. മതാധ്യാപകാനായി ജോലി നോക്കിയതിനു ശേഷം ചില സൂഫി ഗുരുക്കന്മാരുടെ നിർദ്ദേശ പ്രകാരം തുർക്കി സൈന്യത്തിൽ ചേർന്നു സൈനിക സേവനം നടത്തി . 1952 ലാണ് മുർഷിദ് ആയ നക്ഷബന്ദിയ്യ ഖാലിദിയ്യ സരണി ആത്മീയാചാര്യൻ അലി ഹൈദർ എഫന്ദി യുമായി കണ്ടു മുട്ടുന്നതും ശിഷ്വത്യം സ്വീകരിച്ചു ബൈഅത്ത് ചെയ്യുന്നതും രണ്ട് വർഷത്തെ സഹവാസം കഴിഞ്ഞപ്പോൾ അലി ഹൈദർ ഖാലിദിയ്യ ഉപസരണിയുടെ മുഖ്യ കേന്ദ്രമായ ഇസ്മായില്യാ പള്ളിയുടെയും , ദർഗ്ഗയുടെയും ചുമതല ഏൽപ്പിച്ചു[2]. 1960 ഇൽ അലി ഹൈദരുടെ മരണ ശേഷം ഖാലിദിയ്യ ഖലീഫയായി ഉസ്ത്തോസ്മനോഗ്ലു തിരഞ്ഞെടുക്കപ്പെട്ടു.തുർക്കിയിൽ ഇസ്ലാമിക ഭരണം തിരികെ കൊണ്ട് വരാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഉസ്താഓസ് മനോഗ്ലു 42 വർഷത്തെ സേവനത്തിനു ശേഷം 1996 ഇൽ ഇമാം ജോലിയിൽ നിന്നും വിരമിച്ചു ഇക്കാലങ്ങളൊക്കെയും മതേതരത്വത്തിന് ഭീഷണി ഉയർത്തുന്നു എന്ന കാരണത്താൽ ഉസ്ത്തോസ് മനോഗ്ലുവും അനുയായികളും സർക്കാരിൻറെ ശക്തമായ നിരീക്ഷങ്ങളിലായിരുന്നു.ഇദ്ദേഹത്തിൻറെ ബന്ധുക്കളുടെയും , അനുയായികളിൽ ചിലരുടെയും മരണത്തിനു പിന്നിൽ അന്നത്തെ മതേതര തുർക്കി സർക്കാറും, സൈന്യവും പ്രവർത്തിച്ചിരുന്നതായി കരുതപ്പെടുന്നു .[3][4][5]
ആത്മീയ ബാന്ധവമുള്ള തുർഗുത് ഓസൽ, നെജ്മത്തിൻ എർബകാൻ , ത്വയ്യിബ് ഉർദുഗാൻ[6] എന്നിവർ ഭരണ സാരഥ്യത്തിൽ എത്തിയതോടു ആത്മീയ പുരോഹിതൻ എന്ന നിലയിൽ സർക്കാരിനാൽ അദ്ദേഹം അംഗീകരിക്കപ്പെട്ടു തുടങ്ങി. അധികാരികളുടെ സഹായത്തോടെ ഉസ്ത്തോസ് മനോഗ്ലുവും അനുയായികളും ലോക വ്യാപകമായി ഐ.ഡി.ഡി.ഇ.എഫ് എന്ന സംഘടനാ സന്നദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു[7] . 2007 -09 കാല ഘട്ടത്തിൽ എർദുഗാൻ ഇദ്ദേഹവുമായി ഓട്ടോമൻ ഇസ്ലാമിക ഭരണം പുനഃ സ്ഥാപിക്കുവാനായി നടത്തിയ സംഭാഷണങ്ങൾ സൈന്യം ചോർത്തുകയും അവ വലിയ വിവാദങ്ങൾക്ക് വഴിമരുന്നിടുകയും ചെയ്തിരുന്നു[8].
ലോകത്തെ മികച്ച 50 മുസ്ലിം പണ്ഡിതരിൽ ഒരാളും, നവോത്ഥാന നായകനുമായാണ് ലക്ഷകണക്കിന് അനുയായിക വൃന്ദ മുള്ള മഹമൂദ് എഫന്ദി ഗണിക്കപ്പെടുന്നത്. ഈ നൂറ്റാണ്ടിലെ മുജദ്ദിദ് (യുഗപുരുഷൻ) ആയാണ് ഇസ്ലാമിക പണ്ഡിതർ മഹമൂദ് എഫന്ദിയെ വിശേഷിപ്പിക്കുന്നത്.[9] സൂഫികളെ അംഗീകരിക്കാത്ത ചേരിയിലുള്ള യൂസഫ് ഖർദാവിയെ പോലുള്ള പണ്ഡിതർ പോലും ഇദ്ദേഹത്തെ പുകഴ്ത്തി പറയുന്നത് മികവിനുള്ള തെളിവായി കരുതപ്പെടുന്നു.[10]
നക്ഷബന്ദിയ്യ ഖാലിദ്ദിയ്യ സരണി പരമ്പര
[തിരുത്തുക]# | Name | Buried | Birth | Death |
---|---|---|---|---|
1 | അന്ത്യ പ്രവാചകൻ സയ്യിദ് മുഹമ്മദ് | Madinah, Saudi Arabia | Mon 12 Rabi al-Awwal
(570/571 CE) |
12 Rabi al-Awwal 11 AH
(5/6 June 632 A.D) |
2 | ഹസ്രത്ത് അബൂബക്കർ സിദ്ദീഖ് | Madinah, Saudi Arabia | 22 Jumada al-Thani 13 AH
(22 August 634 A.D) | |
3 | ഹസ്രത്ത് സൽമാനുൽ ഫാരിസി | Mada'in, Iraq | 10 Rajab 33 AH
(4/5 February 654 A.D) | |
4 | ഖാസിം ഇബ്നു മുഹമ്മദ് ഇബ്നു അബൂബക്കർ
son of son of (2) |
Madinah, Saudi Arabia | 23 Shaban 24 AH
(22/23 June 645 A.D) |
24 Jumada al-Thani 101/106/107 AH |
5 | ഇമാം ജാഫർ സാദിഖ്
son of granddaughter of (2) |
Madinah, Saudi Arabia | 8 Ramadan 80 AH
(5/6 November 699 A.D) |
15 Rajab 148 AH
(6/7 September 765 C.E) |
6 | ക്വാജ ബയാസിദ് ബസ്താമി | Bistam, Semnan province, Iran | 186 AH
(804 A.D) |
15 Shaban 261 AH
(24/25 May 875 A.D) |
7 | ക്വാജ അബുൽ ഹസ്സൻ ഖർഖാനി | Kharaqan, near Bistam, Semnan province, Iran | 352 AH
(963 A.D) |
10 Muharram 425 AH
(5/6 December 1033 A.D) |
8 | ക്വാജ അബു അലി ഫർമാദി | Toos, Khurasan, Iran | 434 AH
(1042/1043 A.D) |
4 Rabi al-Awwal 477 or 511 AH
(10 July 1084 / 6 July 1117) |
9 | ശൈഖ് : അബു യാഖൂബ് യൂസഫ് ഹംദാനി | Marv, near Mary, Turkmenistan | 440 AH
(1048/1049 C.E) |
Rajab 535 AH
(Feb/Mar 1141 A.D) |
10 | ഇമാം അഹ്മദ് യാസാവി | Mausoleum of Khoja Ahmed Yasawi, Türkistan, Kazakhstan | Sayram, Kazakhstan
(1093 A.D) |
(1166 A.D) |
11 | ഇമാം അബുൽ ഖാലിഖ് ഖുജദവാനി | Ghajdawan, Bukhara, Uzbekistan | 22 Shaban 435 AH
(24/25 March 1044 A.D) |
12 Rabi al-Awwal 575 AH
(17/18 August 1179 A.D) |
12 | ശൈഖ് : ആരിഫ് റിയോഗാരി | Reogar, near Bukhara, Uzbekistan | 27 Rajab 551 AH
(15 September 1156 A.D) |
1 Shawwal 616 AH
(10/11 December 1219 A.D.) |
13 | ശൈഖ് മഹമൂദ് അംജിർ ഫഖ്നാവി | Bukhara, Uzbekistan | 18 Shawwal 628 AH
(18/19 August 1231 A.D) |
17 Rabi al-Awwal 717 AH
(29/30 May 1317 A.D) |
14 | ശൈഖ്: അസീസാൻ അലി റമദാനി | Khwaarizm, Uzbekistan | 591 AH
(1194 A.D) |
27 Ramadan 715 or 721 AH
(25/26 December 1315 or 20/21 October 1321) |
15 | ശൈഖ് മുഹമ്മദ് ബാബാ സമസ്സി | Samaas, Bukhara, Uzbekistan | 25 Rajab 591 AH
(5/6 July 1195 A.D) |
10 Jumada al-Thani 755 AH
(2/3 July 1354 A.D) |
16 | സയ്യിദ് ആമിർ ഖുലാൽ | Saukhaar, Bukhara, Uzbekistan | 676 AH
(1277/1278 A.D) |
Wed 2 Jumada al-Thani 772 AH
(21/22 December 1370 A.D) |
17 | ശൈഖ് : മുഹമ്മദ് ബഹാ ഉദ്ദീൻ നക്ഷബന്ദ് ബുഖാരി | Qasr-e-Aarifan, Bukhara, Uzbekistan | 4 Muharram 718 AH[11]
(8/9 March 1318 A.D) |
3 Rabi al-Awwal 791 AH
(2/3 March 1389 A.D) |
18 | ശൈഖ് : അലാഉദീൻ അത്തർ ബുഖാരി
son-in-law of (17) |
Jafaaniyan, Transoxiana (Uzbekistan) | Wed 20 Rajab 804 AH
(23 February 1402 A.D) | |
19 | ക്വാജ: യാഖൂബ് ചാർഖി | Gulistan, Dushanbe, Tajkistan | 762 AH
(1360/1361 A.D) |
5 Safar 851 AH
(21/22 April 1447 A.D) |
20 | ശൈഖ് : ഉബൈദുല്ല അഖ്റാർ | Samarkand, Uzbekistan | Ramadan 806 AH
(March/April 1404 A.D) |
29 Rabi al-Awwal 895 AH
(19/20 February 1490 A.D) |
21 | ശൈഖ് : മുഹമ്മദ് സാഹിദ് വാക്ഷി | Wakhsh | 14 Shawwal 852 AH
(11/12 December 1448 A.D) |
1 Rabi al-Awwal 936 AH
(3/4 November 1529 A.D) |
22 | ശൈഖ് : ദർവീഷ് മുഹമ്മദ്
son of sister of (21) |
Asqarar, Uzbekistan | 16 Shawwal 846 AH
(17/18 February 1443 A.D) |
19 Muharram 970 AH
(18/19 September 1562 A.D) |
23 | ശൈഖ്: മുഹമ്മദ് അംകനാക്കി
son of (22) |
Amkana, Bukhara, Uzbekistan | 918 AH
(1512/1513 A.D) |
22 Shaban 1008 AH
(8/9 March 1600 A.D) |
24 | ശൈഖ് : മുഹമ്മദ് ബാഖി ബില്ലാഹ് ബെറാങ് | Delhi, India | 5 Dhu al-Hijjah 971 or 972 AH
(14 July 1564 / 3 July 1565) |
25 Jumada al-Thani 1012 AH
(29/30 November 1603 A.D) |
25 | ശൈഖ്: അഹ്മദ് അൽ ഫാറൂഖി സർ ഹിന്ദി | Sirhind, India | 14 Shawwal 971 AH
(25/26 May 1564 C.E) |
28 Safar 1034 AH
(9/10 December 1624 A.D) |
26 | ഇമാം മുഹമ്മദ് മാസും ഫാറൂഖി
3rd son of (25) |
Sirhind, India | 1007 AH
(1598/1599 A.D) |
9 Rabi al-Awwal 1099 AH
(13/14 January 1688 A.D) |
27 | മൗലാനാ : മുഹമ്മദ് സൈഫുദ്ദീൻ ഫാറൂഖി ,
son of (26) |
Sirhind, India | 1049 AH
(1639/1640 A.D) |
19 or 26 Jumada al-awwal 1096 AH
(April 1685 A.D) |
28 | മൗലാനാ : സയ്യിദ് നൂർ മുഹമ്മദ് ബദയൂനി | Delhi, India | 11 Dhu al-Qi'dah 1135AH
(12/13 August 1723 A.D) | |
29 | ശഹീദ് :മിർസ മസ്ഹർ ജാനേ ഇ ജനാൻ
(ഷംസുദ്ദീൻ ഹബീബുല്ലാഹ്) |
Delhi, India | 11 Ramadan 1111 AH
(2/3 March 1700 C.E) |
10 Muharram 1195 AH
(Fri 5 January 1781 A.D) |
30 | മൗലാനാ : ഷാ ഖുലാം അലി ദഹ്ലവി | Delhi, India | 1156 AH[12]
(1743 C.E) |
22 Safar 1240 AH
(15/16 October 1824A.D ) |
31 | ശൈഖ്: മുഹമ്മദ് ഖാലിദ് ബാഗ്ദാദി | Damascus, Syria | Sharazur, Sulaymaniyah, Iraq (1779 A.D) |
(1827 C.E) |
32 | ശൈഖ്: അബ്ദുല്ലാഹി മുസവ്വിർ മക്കിയ്യഃ | Mekke-i-Mükerreme | Mekke-i-Mükerreme
? |
? |
33 | ക്വാജ : മുസ്തഫ ഇസ്മത് എഫന്ദി | Çarşamba, Fatih-Istanbul, Turkey | Ioannina, Ottoman Empire |
1289 AH |
34 | ക്വാജ :ഖലീൽ നൂറുല്ലാഹ് സഖ്റാവി | Zara, Sivas, Ottoman Empire | ||
35 | അലി റെസ്സ അൽ ബസാസ് എഫന്ദി | Tekke Camii, Bandırma, Balıkesir Province-Ottoman Empire | Bulgaria | 1330 AH |
36 | അലി ഹൈദർ എഫന്ദി | Akhaltsikhe, Batumi-Ottoman Empire 1288 AH | 1960 AD | |
37 | മഹമൂദ് ഉസ്ത്തോസ്മനോഗ്ലു എഫന്ദി | Tavşanlı, Of Trabzon, Turkey
(1929 C.E) |
||
38 | അഹ്മദ് മഹ്മൂദ് ഉൻല്ലോ എഫന്ദി
( ഇപ്പോഴത്തെ ആചാര്യൻ (ഖലീഫ) |
Çarşamba, Fatih-Istanbul, Turkey (27 February 1965 C.E) |
അവലംബം
[തിരുത്തുക]- ↑ Biyografi.net
- ↑ "Mahmut Efendi Hazretleri k.s." Archived from the original on 2017-04-29. Retrieved 2017-05-06.
- ↑ Ahmet Şık, Niyazi Dalyancı, habervesaire.com, 18 February 2010, Warfare between judiciary and government Archived 2014-08-19 at the Wayback Machine.
- ↑ Hurriyet Daily News, 12 September 2006, Questions arise in Turkish Parliament over Ismailaga Mosque murder
- ↑ Today's Zaman, 5 March 2012, No progress in imam Bayram Ali Öztürk’s murder case in five years Archived 2016-03-04 at the Wayback Machine.
- ↑ / ഖാലിദ്ദിയ്യ രാഷ്ട്രീയം
- ↑ http://www.iddef.org/
- ↑ Today's Zaman, 28 April 2013, Cihaner may tell commission about how he wiretapped PM Archived 2014-08-19 at the Wayback Machine.
- ↑ mujjaddid
- ↑ / SHEIKH MAHMUD EFENDI THE MUJADDID
- ↑ "Faiz Naqshband (Urdu Translation): Malfuzat of Shah Ghulam Ali Dehlavi, p.46". Archived from the original on 2012-03-08. Retrieved 2017-05-06.
- ↑ "Faiz Naqshband (Urdu Translation): Malfuzat of Shah Ghulam Ali Dehlavi, p.325". Archived from the original on 2012-03-08. Retrieved 2017-05-06.