ബുഖാറ
ബുഖാറ Buxoro, Буҳоро / بخارا | |
---|---|
മിർ-ഇ-അറബ് മദ്രസ | |
രാജ്യം | Uzbekistan |
പ്രവിശ്യ | ബുഖാറ പ്രവിശ്യ |
• ഹോക്കിം | റുസ്തമോവ് ചിയോമിദ്ദിൻ ഖൊറോവിച്ച് |
(2009) | |
• City | 263,400 |
• നഗരപ്രദേശം | 283,400 |
• മെട്രോപ്രദേശം | 328,400 |
സമയമേഖല | GMT +5 |
പിൻകോഡ് | 2001ХХ |
ഏരിയ കോഡ് | ലോക്കൽ 365, അന്താരാഷ്ട്രം +99865 |
വെബ്സൈറ്റ് | http://www.buxoro.uz/ |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഉസ്ബെക്കിസ്ഥാൻ |
Area | 39.4 കി.m2 (424,000,000 sq ft) |
മാനദണ്ഡം | ii, iv, vi |
അവലംബം | 602 |
നിർദ്ദേശാങ്കം | 39°46′29″N 64°25′43″E / 39.7747°N 64.4286°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
Endangered | – |
വെബ്സൈറ്റ് | www |
ഉസ്ബെകിസ്താനിലെ വലിപ്പമേറിയ അഞ്ചാമത്തെ നഗരമാണ് ബുഖാറ ( പേർഷ്യൻ: بُخارا; താജിക്: Бухоро; ഉസ്ബെക്: Buxoro / Бухоро). ബുഖാറ പ്രവിശ്യയുടെ തലസ്ഥാനമായ ഇവിടത്തെ ജനസംഖ്യ 2,63,400 ആണ് (2009-ലെ കാനേഷുമാരി പ്രകാരം). കുറഞ്ഞത് 5 സഹസ്രാബ്ദക്കാലത്തിന്റെയെങ്കിലും ജനവാസചരിത്രം ബുഖാറ മേഖലക്കുണ്ട്. ഏതാണ്ട് രണ്ടര സഹസ്രാബ്ദക്കാലം മുൻപുതന്നെ ഇവിടത്തെ നഗരവും സ്ഥാപിക്കപ്പെട്ടിരുന്നു. ചരിത്രപ്രസിദ്ധമായ പട്ടുപാതയിൽ സ്ഥിതി ചെയ്തിരുന്ന ഈ നഗരം, വ്യാപാരത്തിന്റേയും പാണ്ഡിത്യത്തിന്റേയും സംസ്കാരത്തിന്റേയും മതത്തിന്റേയും കേന്ദ്രമായിരുന്നു. നിരവധി പള്ളികളും, മദ്രസകളൂം അടങ്ങിയ ബുഖാറയിലെ ചരിത്രകേന്ദ്രം, യുനെസ്കോയുടെ ലോക പൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബുഖാറയിലെ ഭൂരിപക്ഷം ജനങ്ങളും താജിക് വംശജരാണ് പക്ഷേ കാലങ്ങളായി യഹൂദരടക്കമുള്ള മറ്റു ന്യൂനപക്ഷവിഭാഗങ്ങളുടെ സാന്നിദ്ധ്യവും ഇവിടെയുണ്ട്.
ചരിത്രം
[തിരുത്തുക]ഏഴാം നൂറ്റാണ്ടിൽ മദ്ധ്യേഷ്യയിൽ അറബികളും ഇസ്ലാം മതവും എത്തിയതോടെ ബുഖാറ ശരീഫ് എന്നും അറിയപ്പെട്ട ബുഖാറ, ഇസ്ലാമികപഠനത്തിന്റെ കേന്ദ്രസ്ഥാനമായി പരിണമിച്ചു. മുൻപ് പേർഷ്യക്കാരുടെ ഭരണകാലത്ത് ബുഖാറ, സൊറോസ്ട്രിയൻ മതത്തിന്റെ കേന്ദ്രമായിരുന്നു. ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, തത്ത്വചിന്ത, സാഹിത്യം, സംഗീതം തുടങ്ങിയ വിഷയങ്ങളിൽ ഇവിടത്തെ പണ്ഡീതർ ബാഗ്ദാദിലേയും ഷിറാസിലേയും സമശീർഷരുമായി മൽസരിച്ചു.
പത്താം നൂറ്റാണ്ടിന്റെ അവസാനം വരെ നിലനിന്ന സമാനി സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ബുഖാറ. സൂര്യൻ ബുഖാറയിൽ പ്രകാശം പരത്തുന്നില്ല, മറീച്ച് ബുഖാറയാണ്‌സൂര്യനു മേൽ പ്രകാശം പരത്തുന്നത് എന്നാണ് ബുഖാറയെക്കുറീച്ച് പ്രശസ്തമായ ഒരു ചൊല്ല്. പേർഷ്യൻ കവിയായിരുന്ന അബുൾ കാസിം മൻസൂർ എന്ന ഫിർദോസിയും (940-1020) ഭൗതികശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്ന അബു അലി ഇബ്നു സീനയും (980-1037) (അവിസെന്ന) സമാനി കാലത്ത് ബുഖാറയിൽ ജീവിച്ചിരുന്ന പ്രമുഖരാണ്.[1]
അവലംബം
[തിരുത്തുക]- ↑ Dilip Hiro (2009). "Introduction". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 18. ISBN 978-1-59020-221-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)