ഇന്ത്യൻ സൂപ്പർ ലീഗിലെ കൊൽക്കത്തയെ പ്രതിനിധികരിക്കുന്ന ടീമാണ് എടികെ .ആദ്യ മൂന്നു വർഷങ്ങളിൽ അത്ലറ്റിക്കോ ഡി കൊൽക്കത്ത എന്ന പേരിൽ അറിയപ്പെട്ട എടികെ 2014 മേയ് 7 ന് ലീഗിലെ ആദ്യ ടീമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിയുടെയും ലാലിഗയിലെ ടീമായ അത്ലറ്റിക്കോ മാഡ്രിഡിന്റെയും വ്യാപാരികളായ ഹർഷവർദ്ധൻ നെയോട്ടിയയുടെയും സഞ്ജീവ് ഗോയൻകയുടെയും ഉടമസ്ഥതയിലാണ് സ്ഥാപിതമായത്. പ്രഥമ സീസണിലെ ജേതാക്കളായ കൊൽക്കത്ത ആദ്യ രണ്ടു വർഷങ്ങളിൽ സ്പെയിൻകാരനായ അന്റോണിയോ ലോപസ് ഹബാസിന്റെ കീഴിലാണ് ഇറങ്ങിയത്. മൂന്നാം സീസണിൽ മുൻ വില്ലറയൽ പരിശീലകനായ ജോസ് ഫ്രാൻസിസ്കോ മൊലിനയുടെ കീഴിൽ ഇറങ്ങിയ കൊൽക്കത്ത രണ്ടാം തവണയും ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടി. നിലവിൽ മുൻ മാഞ്ചസ്റ്ററ്റർ യുണെറ്റഡ് താരമായിരുന്ന ടെഢി ഷെരിംഹാം ആണ് പരിശീലകൻ.
ചില്ലുകൾ തകർത്ത രാത്രി എന്ന് അറിയപ്പെടുന്ന സംഭവം 1938 നവംബർ 9 നും 10 നും ജർമനിയിൽനാസികളുടെയും നാസി അർദ്ധസൈനികവിഭാഗങ്ങളുടെയും ജർമനിയിലെ ജൂതേതരവിഭാഗങ്ങളുടെയും നേതൃത്വത്തിൽ ജർമനി ആകമാനം ജൂതന്മാർക്കെതിരെ നടന്ന ഒരു പോഗ്രം ആണ്. അതിനെ എതിർക്കുകയോ, തടയുകയോ ചെയ്യാതെ ജർമൻ അധികാരികൾ നോക്കിനിന്നതേ ഉള്ളൂ. ജൂത ഉടമസ്ഥതയിലുള്ള കടകളുടെയും ഭവനങ്ങളുടെയും ആരാധനാലയങ്ങളുടെയും തകർത്ത ചില്ലുകൾ തെരുവുനീളെ ചിതറിത്തെറിച്ചുകിടന്നതിനാലാണ് ഈ പരിപാടിക്ക് ക്രിസ്റ്റൽനൈറ്റ് (Kristallnacht) (ചില്ലുകൾ തകർത്ത രാത്രി) എന്ന പേരു വന്നത്.
ഇന്ദിരാ ഗാന്ധി (1917 നവംബർ 19 - 1984 ഒക്ടോബർ 31) (യഥാർത്ഥ പേര്: ഇന്ദിരാ പ്രിയദർശിനി നെഹ്രു) ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവർ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ മകളായിരുന്നു.1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇവർ തന്നെ പിതാവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ്. ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അധികാരകേന്ദ്രീകരണത്തിന്റേയും, കർക്കശമായ പെരുമാറ്റത്തിന്റേയും ഒരു പ്രതീകമായിരുന്നു ഇന്ദിര. ഭാരതസർക്കാർ ഇന്ത്യയിലെ പരമോന്നത പുരസ്കാരമായ ഭാരതരത്നം നൽകി ആദരിച്ചു. 30 ഒക്ടോബർ 1984 ന് സിഖ് വംശജരായ തന്റെ തന്നെ സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൃതിയടഞ്ഞു.
കഥകളിയെ അടിസ്ഥാനമാക്കി ഗുരു ഗോപിനാഥ് ചിട്ടപ്പെടുത്തിയ ഒരു നാട്യരൂപമാണ് കേരളനടനം. ഒരേ സമയം ശാസ്ത്രീയവും സർഗ്ഗാത്മകവുമായ നൃത്തരൂപമാണിത്. ആധുനിക സംവിധാനങ്ങളും ദീപവിതാനങ്ങളും ഉള്ള സ്റ്റേജിൽ അവതരിപ്പിക്കുവാൻ പാകത്തിലാണ് ഇതിന്റെ അവതരണ ശൈലി. ഹിന്ദുപുരാണേതിഹാസങ്ങൾ മാത്രമല്ല; ക്രിസ്തീയവും, ഇസ്ലാമികവും, സാമൂഹികവും, കാലികവുമായ എല്ലാ വിഷയങ്ങളും കേരള നടനത്തിൽ ഉൾക്കൊള്ളിക്കുവാൻ കഴിയും. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ അഭ്യസിക്കാവുന്ന നൃത്തരൂപമാണിത്. കഥാപാത്രത്തിന് ഇണങ്ങുന്ന വേഷമാണ് കേരളനടനത്തിൽ ഉപയോഗിക്കുക - ശ്രീകൃഷ്ണനുംക്രിസ്തുവിനുംരാജാവിനുംശിവനുംരാക്ഷസിക്കുംവേടനുംമയിലിനും എല്ലാം അവരവർക്കിണങ്ങുന്ന വേഷം തന്നെയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഈ നൃത്തം ജനകീയമാവാനുള്ള പ്രധാന കാരണം വേഷത്തിലുള്ള ഈ മാറ്റമാണ്. നൃത്തം അറിയാവുന്നവർക്കും പഠിച്ചവർക്കും മാത്രമല്ല സാധാരണക്കാരനും ആസ്വദിക്കാൻ കഴിയും എന്നതാണ് കേരളനടനത്തിന്റെ മറ്റൊരു സവിശേഷത.
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 55,993 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.