യാമ്പ നദി
യാമ്പ നദി | |
---|---|
Country | അമേരിക്കൻ ഐക്യനാടുകൾ |
State | കൊളറാഡോ |
Cities | Steamboat Springs, Craig, Hayden |
Physical characteristics | |
പ്രധാന സ്രോതസ്സ് | റോക്കി മലനിരകൾ 7,833 ft (2,387 m)[1] 40°9′30″N 106°53′59″W / 40.15833°N 106.89972°W[2] |
നദീമുഖം | ഗ്രീൻ നദി Dinosaur National Monument 5,080 ft (1,550 m)[1] 40°31′44″N 108°59′3″W / 40.52889°N 108.98417°W[2] |
നീളം | 250 mi (400 km)[3] |
Discharge | |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 7,660 sq mi (19,800 km2)[4] |
പോഷകനദികൾ |
|
യാമ്പ നദി അമേരിക്കൻ ഐക്യനാടുകളിലെ വടക്കുപടിഞ്ഞാറൻ കൊളറാഡോയിലൂടെ ഏകദേശം 250 മൈൽ (400 കിലോമീറ്റർ) ദൂരത്തിൽ ഒഴുകുന്ന ഒരു നദിയാണ്. റോക്കി പർവതനിരകളിൽനിന്ന് ഉത്ഭവിക്കുന്ന ഇത് ഗ്രീൻ നദിയുടെ ഒരു പോഷകനദിയും കൊളറാഡോ നദീതട വ്യവസ്ഥയുടെ സുപ്രധാന ഭാഗവുമാണ്. അമേരിക്കൻ ഐക്യനാടുകളിലെ പടിഞ്ഞാറൻ മേഖലയിലൂടെ സ്വതന്ത്രമായി ഒഴുകുന്ന ചുരുക്കം ചില നദികളിലൊന്നായ ഇതിൽ, ഏതാനും ചെറിയ അണക്കെട്ടുകളും വഴിതിരിച്ചുവിടലുകളും മാത്രമാണുള്ളത്. ഭക്ഷ്യയോഗ്യമായ വേരുള്ള പെരിഡെറിഡിയ സസ്യത്തിനുള്ള സ്‌നേക്ക് അമരിന്ത്യൻ പദത്തിൽ നിന്നാണ് നദിയ്ക്ക് ഈ പേര് ലഭിച്ചത്. ഈ ചെടി നീർത്തടങ്ങളിൽ സമൃദ്ധമായി കാണപ്പെട്ടിരുന്നതിനാൽ 1843 മുതലുള്ള തന്റെ വാർത്താപത്രികയിലെ കുറിപ്പുകളിൽ 'യാമ്പ' എന്ന പേര് ആദ്യമായി രേഖപ്പെടുത്തിയവരിൽ ജോൺ സി. ഫ്രെമോണ്ടും ഉൾപ്പെടുന്നു.
ഗതി
[തിരുത്തുക]യാമ്പ നഗരത്തിനടുത്തുള്ള ബിയർ നദിയുടെയും ഫിലിപ്‌സ് ക്രീക്കിന്റെയും സംഗമസ്ഥാനമായ കൊളറാഡോ സംസ്ഥാനത്തെ റൗട്ട് കൗണ്ടിയിലെ പാർക്ക് റേഞ്ചിലാണ് യാമ്പയുടെ അത്യുന്നതഭാഗം. ഇതിൽ വലിപ്പത്തിൽ മുന്നിട്ടുനിൽക്കുന്ന ബിയർ നദി, ഫ്ലാറ്റ് ടോപ്സ് വന്യതയിലെ ഡെർബി കൊടുമുടിയിലെ 11,600 അടി (3,500 മീറ്റർ) ഉയരത്തിലുള്ള ഒരു സ്രോതസ്സിൽ നിന്നാണ് ഒഴുകുന്നത്. യമ്പാ നദി പിന്നീട് വടക്കോട്ട് ഒരു ഉയർന്ന പർവതനിരയുടെ താഴ്‌വാരത്തിലൂടെ ഒഴുകി സ്റ്റേജ്‌കോച്ച് റിസർവോയർ, കാറ്റമൗണ്ട് തടാകം എന്നിവകടന്ന്, സ്റ്റീംബോട്ട് സ്പ്രിംഗ്‌സിൽ എത്തുന്നതിനുമുമ്പായി, നേരിട്ട് പടിഞ്ഞാറോട്ട് തിരിയുന്നു. തുടർന്ന് സ്റ്റീംബോട്ട് സ്പ്രിംഗ്സിന് താഴെയായി, റോക്കി പർവ്വതത്തിൻറെ പടിഞ്ഞാറൻ മലനിരകളിലെ വിശാലമായ താഴ്‌വരയിലൂടെ യാമ്പ ഒഴുകുന്നു. വടക്ക് നിന്ന് എൽക്ക് നദിയെ ഉൾക്കൊള്ളുന്ന ഇത്, തുടർന്ന് മിൽനർ, ഹെയ്ഡൻ പട്ടണങ്ങളിലൂടെ കടന്നുപോകുന്നു.[5]
മൊഫാറ്റ് കൗണ്ടിയിൽ പ്രവേശിച്ച ശേഷം യാമ്പ നദി ക്രെയ്ഗ് പട്ടണം കടന്ന് വില്യംസ് ഫോർക്കിലേയ്ക്ക് ചേരുന്നു. ക്രെയ്ഗിന് പടിഞ്ഞാറ്, യാമ്പ വരണ്ടതും ജനസാന്ദ്രത കുറഞ്ഞതുമായ സെയ്ഗ്ബുഷ് ഭൂപ്രദേശത്തുകൂടി 50 മൈൽ (80 കി.മീ.) ദൂരം കടന്ന് ക്രോസ് മൗണ്ടൻ കാന്യോണിൽ എത്തുന്നതിനുമുമ്പ്, പർവതത്തിലൂടെ 1,000 അടി (300 മീറ്റർ) ആഴത്തിലുള്ള ഒരു വിടവ് സൃഷ്ടിക്കുന്നു. ക്രോസ് പർവതത്തിന് താഴെ യാമ്പ ലില്ലി പാർക്കിന്റെ തുറന്ന താഴ്വരയിലേക്ക് പ്രവേശിച്ച്, അവിടെ അതിൻറെ ഏറ്റവും വലിയ പോഷകനദിയായ ലിറ്റിൽ സ്നേക്ക് നദിയുമായി ലയിക്കുന്നു. കൂടുതൽ പടിഞ്ഞാറേയ്ക്ക പോകുന്ന നദി ദിനോസർ ദേശീയ സ്മാരകത്തിലേക്ക് പ്രവേശിക്കുകയും അവിടെ അത് 40 മൈലിലധികം (64 കിലോമീറ്റർ) ദൂരം ദുർഘടമായ മലയിടുക്കുകളും വെള്ളച്ചാട്ടങ്ങളും കടന്നുപോകുന്നു. കൊളറാഡോ-യുട്ടാ അതിർത്തിയിൽ നിന്ന് ഏകദേശം 5 മൈൽ (8.0 കി.മീറ്റർ) ദൂരെ ദേശീയ സ്മാരകത്തിനുള്ളിലെ ആഴമേറിയ ഭാഗത്ത്, സ്റ്റീംബോട്ട് റോക്കിനു സമീപം എക്കോ പാർക്കിൽവച്ച് യാമ്പ ഗ്രീൻ നദിയുമായി ചേരുന്നു.[6]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Google Earth elevation for GNIS coordinates.
- ↑ 2.0 2.1 U.S. Geological Survey Geographic Names Information System: Yampa River, USGS GNIS.
- ↑ Yampa River, The Columbia Gazetteer of North America. 2000.
- ↑ 4.0 4.1 4.2 Water Data Report, Colorado 2003, from Water Resources Data Colorado Water Year 2003, USGS.
- ↑ USGS Topo Maps for United States (Map). Cartography by United States Geological Survey. ACME Mapper. Retrieved 2016-09-14.
- ↑ USGS Topo Maps for United States (Map). Cartography by United States Geological Survey. ACME Mapper. Retrieved 2016-09-14.