Jump to content

തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യങ്മിങ്ഷാൻ

തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. ഇന്ന് നിലവിൽ ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇന്റീരിയർ (Ministry of interior) ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. ഈ ദേശീയോദ്യാനങ്ങൾ 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 ചതുരശ്ര മൈൽ) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്നു.[1] 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു.[2]

നാഷണൽ സീനിക് ഏരിയയും ദേശീയോദ്യാനവും തമ്മിൽ ആശയകുഴപ്പമുണ്ടാകാറുണ്ട്. നാഷണൽ സീനിക് ഏരിയയുടെ ഭരണച്ചുമതല നിർവ്വഹിക്കുന്നത് മിനിസ്ട്രറി ഓഫ് ട്രാൻസ്പോർട്ടേഷൻ ആൻഡ് കമ്മ്യൂണിക്കേഷനിലെ ടൂറിസം ബ്യൂറോയാണ്.[3]

ചരിത്രം

[തിരുത്തുക]

തായ്വാവാൻ ജാപ്പനീസ് ഭരണത്തിൻകീഴിലായിരുന്ന കാലത്ത്, തായ്വാനിലെ ആദ്യത്തെ ദേശീയോദ്യാനങ്ങൾ national parks (國立公園 Kokuritsu Kōen?) 1937 ഡിസംബർ 27-ന് ഗവർണർ ജനറൽ സീസൊ കൊബയാഷി (小林躋造?) സ്ഥാപിച്ചു. അങ്ങനെ ഈ മൂന്ന് ദേശീയ ഉദ്യാനങ്ങളും ജപ്പാന്റെ ദേശീയ പാർക്കുകളായി കരുതപ്പെടുന്നു.

പേര് ജാപ്പനീസ് തായ്വാനീസ് ഇന്നത്തേതിനു തത്തുല്യമായ
ഡേയ്ടോൺ ദേശീയോദ്യാനം 大屯國立公園 Toā-tūn Kok-li̍p Kong-hn̂g യങ്മിങ്ഷാൻ ദേശീയോദ്യാനം
നിതാക-അരിസാൻ ദേശീയോദ്യാനം 新高阿里山國立公園 Sin-ko A-lí-san Kok-li̍p Kong-hn̂g യുഷാൻ ദേശീയോദ്യാനവും അലിഷാൻ നാഷണൽ സീനിക് ഏരിയയും
സുഗിടക-ടരോകോ ദേശീയോദ്യാനം 次高タロコ國立公園 Chhù-ko Thài-ló͘-koh Kok-li̍p Kong-hn̂g ടറോക്കോ ദേശീയോദ്യാനവും ഷെയി-പ ദേശീയോദ്യാനവും

1945-ൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാൻ തായ്വാനിൽ നിന്ന് പിൻവാങ്ങിയപ്പോൾ ഈ ദേശീയ ഉദ്യാനങ്ങളുടെ ഭരണനിർവ്വഹണം ഇല്ലാതായി. പിന്നീട് 1980-കളിൽ പുതിയ ദേശീയ ഉദ്യാന നിയമം വരെ തായ്വാനിൽ ദേശീയ പാർക്കുകൾ ഉണ്ടായിരുന്നില്ല.

തായ്‌വാനിലെ നിലവിലുള്ള ദേശീയോദ്യാനങ്ങൾ

[തിരുത്തുക]

നിലവിൽ ഒൻപത് (9) ദേശീയ പാർക്കുകൾ തായ്വാനിൽ ഉണ്ട്. കുറച്ചു വിഭവങ്ങളുള്ള പ്രദേശങ്ങൾക്ക് പൂർണ്ണ ദേശീയ ഉദ്യാനം താരതമ്യപ്പെടുത്തി രൂപകൽപ്പന ചെയ്ത ഒരു ദേശീയ ഉദ്യാനവും ഇവിടെയുണ്ട്.

പേര് വിസ്തീർണ്ണം നിലവിൽ വന്ന വർഷം വിവരണം ചിത്രം അവലംബം
കെൻടിങ് ദേശീയോദ്യാനം 332.90 ച.കി.മീ​ (82,261.4 ഏക്കർ), 180.84 ച.കി.മീ കരപ്രദേശം, 152.06 ച.കി.മീ​ ജലം 1984 തായ്‌വാന്റെ തെക്കെ മുനമ്പിൽ സ്ഥിതിചെയ്യുന്നു. തായ്‌വാനിലെ (പിങ്ടങ് കൗണ്ടി) ഏറ്റവും പഴക്കമുള്ള ദേശീയ ഉദ്യാനമാണിത്. ദേശാടനപക്ഷികൾക്കും ഉഷ്ണമേഖല പവിഴപ്പുറ്റുകൾക്കും പേരുകേട്ടതാണ് കെൻടിങ്. [4]
യുഷാൻ ദേശീയോദ്യാനം 1031.21 ച.കി.മീ​ (254,817.5 ഏക്കർ) 1985 ദ്വീപിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ യുഷാൻ ദേശീയോദ്യാനം തായ്വാൻ പ്രധാന ദ്വീപിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. കിഴക്കേ ഏഷ്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ജേഡ് മൗണ്ടൻ ('യുഷാൻ' എന്നാൽ "ജേഡ് മല", 3952 മീ.) ഇവിടെ കാണപ്പെടുന്നു. [5]
യങ്മിങ്ഷാൻ ദേശീയോദ്യാനം 113.38 ച.കി.മീ​ (28,016.8 ഏക്കർ) 1985 തായ്‌വാൻ ദ്വീപിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണിത്. ഇതൊരു അഗ്നിപർവ്വതപ്രദേശമാണ്. യങ്മിങ്ഷാൻ ഹോട്ട് സ്പ്രിംഗ്സിനും ഭൂതാപ പ്രതിഭാസത്തിനും പേരുകേട്ടതാണ്. ഓരോ വസന്തകാലത്തും യങ്മിങ്ഷാനിൽ കണ്ണഞ്ചിപ്പിക്കുന്ന പൂക്കളുണ്ടാകാറുണ്ട്. ഭാഗികമായി തായ്പേയ്ക്കും ന്യൂ തായ്പേയ് നഗരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു.[6] [7]
ടറോക്കോ ദേശീയോദ്യാനം 920 ച.കി.മീ​ (227,337.0 ഏക്കർ) 1986 ടറോക്കോ കിഴക്കൻ തായ്‌വാനിൽ സ്ഥിതിചെയ്യുന്നു. മനോജ്ഞമായ വെണ്ണക്കല്ലുകൊണ്ടുള്ള മലയിടുക്കിലൂടെയുള്ള ലി-വു നദി, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിസൗന്ദര്യം സൃഷ്ടിക്കുന്നു. സ്വദേശികളായ ട്രുക്കു ജനങ്ങൾ ഇവിടെ അധിവസിക്കുന്നു. [8]
ഷെയി-പ ദേശീയോദ്യാനം 768.5 ച.കി.മീ​ (189,900.5 ഏക്കർ) 1992 തായ്‌വാൻ ദ്വീപിന്റെ മധ്യ വടക്കുഭാഗത്ത് ഹ്സിൻചു കൗണ്ടിയിലും മിയോലി കൗണ്ടിയിലുമായി സ്ഥിതിചെയ്യുന്നു. തായ്‌വാനിലെയും കിഴക്കൻ ഏഷ്യയിലെയും രണ്ടാമത്തെ ഉയരം കൂടിയ പർവ്വതമായ ക്സ്യൂഷൻ, അല്ലെങ്കിൽ മഞ്ഞുപർവ്വതവും, ഡബജിയൻ പർവ്വതവും ഹോളി റിഡ്ജും ഇവിടെ കാണപ്പെടുന്നു. [9]
കിൻമെൻ ദേശീയോദ്യാനം 35.29 ച.കി.മീ​ (8,720.3 ഏക്കർ) 1995 കിൻമെൻ മെയിൻലാൻഡ് ചൈനയോട് ചേർന്നുകിടക്കുന്നതിനാൽ കിൻമെയിൽ ചരിത്രപരമായ യുദ്ധഭൂമികളുണ്ട്. തണ്ണീർത്തടങ്ങൾ നിറഞ്ഞ ആവാസവ്യവസ്ഥയ്ക്കും ഇവിടത്തെ പഴയകാലഘട്ടത്തിലെ മിങ് രാജവംശത്തിന്റെ പരമ്പരാഗതമായ ഫ്യൂജിയൻ കെട്ടിടങ്ങൾക്കും ഇവിടം പ്രശസ്തിയാർജ്ജിച്ചിരിക്കുന്നു. തായ്‌വാൻ ദ്വീപിലല്ല ഈ ഉദ്യാനം സ്ഥിതിചെയ്യുന്നത്, മറിച്ച് മെയിൻലാൻഡ് ചൈനയുടെ തീരപ്രദേശത്താണ്. [10]
ഡോങ്ഷാ അറ്റോൾ ദേശീയോദ്യാനം 3536.68 ച.കി.മീ​ (873,932.7 ഏക്കർ), 1.79 ച.കി.മീ​ കരപ്രദേശം 2007 ആദ്യത്തെ തീരദേശ ദേശീയോദ്യാനമാണിത്. എൻഡെമിക് ആയ 72 ഇനം സസ്യങ്ങളും, 125 ഇനത്തിൽപ്പെട്ട പ്രാണികളുമുണ്ടിവിടെ. കിൻമെൻ ദേശീയോദ്യാനത്തെപ്പോലെ ഇതും തായ്‌വാൻ ദ്വീപിലല്ല സ്ഥിതിചെയ്യുന്നത്. ഈ ദേശീയോദ്യാനത്തിന് കർശനമായ സംരക്ഷണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഇവിടം ഇപ്പോൾ പൊതു ടൂറിസത്തിനായി തുറന്നു പ്രവർത്തിക്കാറില്ല [11][12]
ടായിജിയങ് ദേശീയോദ്യാനം 393.1 ച.കി.മീ​ (97,137.1 ഏക്കർ), 49.05 ച.കി.മീ​ കരപ്രദേശം, 344.05 ച.കി.മീ​ ജലം 2009 തായ്‌വാനിലെ തെക്കുപടിഞ്ഞാറ് ടായിനൻ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്നു. വേലിയേറ്റത്തിന്ററെയും വേലിയിറക്കത്തിന്റെയും സുന്ദരദൃശ്യം പകർന്നു തരുന്നത് ഇവിടത്തെ ഏറ്റവും വലിയ സവിശേഷതയാണ്. ഏകദേശം 2000 വർഷങ്ങൾക്കുമുമ്പ് ഈ ദേശീയോദ്യാനത്തിന്റെ വലിയൊരുഭാഗം ടായിജിയങ് കടലിനകത്തെ ഉൾപ്രദേശമായിരുന്നു. 205 ഇനത്തിൽപ്പെട്ട ഷെൽ ഫിഷ്, 240 ഇനം മത്സ്യങ്ങൾ, 49 ഇനത്തിൽപ്പെട്ട ഞണ്ടുകൾ എന്നിവ ഇവിടത്തെ ചതുപ്പിൽ കാണപ്പെടുന്നു. [13]
സൗത്ത് പെൻഗു മറൈൻ ദേശീയോദ്യാനം 358.44 ച.കി.മീ​ (88,572.5 ഏക്കർ), 3.70 ച.കി.മീ​ കരപ്രദേശം 2014 പെൻഗുവിൻറെ തെക്ക് സ്ഥിതിചെയ്യുന്നു. അക്രോപൊറ പവിഴപ്പുറ്റുകളുടെ വലിയകൂട്ടം ഈ കടൽതീരത്ത് കാണപ്പെടുന്നു. ഈ ചെറിയദ്വീപിൽ കാണുന്ന ലാവ ഉറഞ്ഞുണ്ടായ പാറകൾ പവിഴപുറ്റുകൾക്ക് വാസസ്ഥലമൊരുക്കുന്നു. [14][15]
ഷൗഷാൻ നാഷണൽ നേച്ചർ പാർക്ക് 11.23 ച.കി.മീ​ (2,775.0 ഏക്കർ) 2011 തായ്വാനിലെ കായോസിയുങ്ങിലെ ഗുഷാൻ ജില്ലയിലുള്ള ഒരു മലയാണ് ഷൌഷാൻ (ഇംഗ്ലീഷിൽ പൊതുവായി മങ്കി മല എന്ന് അറിയപ്പെടുന്നു). [16]

അവലംബം

[തിരുത്തുക]
  1. 各國家公園基本資料表 (PDF) (in Chinese). Construction and Planning Agency, Ministry of the Interior, Taiwan. 6 June 2014. Retrieved 21 October 2014.
  2. Reference on Act Title from Kinmen Park website
  3. "Taiwan's National Scenic Areas: Balancing Preservation and Recreation". Academia Sinica. 1995-06-01.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-10-04. Retrieved 2019-01-01.
  5. https://www.ysnp.gov.tw/css_en/page.aspx?path=561
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-31. Retrieved 2019-01-01.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-31. Retrieved 2019-01-01.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-07-18. Retrieved 2019-01-01.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-10-09. Retrieved 2019-01-01.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-29. Retrieved 2019-01-01.
  11. https://web.archive.org/web/20150103171214/http://np.cpami.gov.tw/youth/index.php?option=com_mgzen&view=detail&catid=37&id=480&Itemid=67&tmpl=print&print=1
  12. http://citeseerx.ist.psu.edu/viewdoc/download?doi=10.1.1.571.3480&rep=rep1&type=pdf
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-05-31. Retrieved 2019-01-01.
  14. https://www.marine.gov.tw/home-en
  15. "Beauty of south Penghu islets on display at new national park". Central News Agency. 18 October 2014. Retrieved 21 October 2014.
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-13. Retrieved 2019-01-01.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]