നർഗീസ് മുഹമ്മദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നർഗീസ് മുഹമ്മദി
نرگس محمدی
ജനനം (1972-04-21) 21 ഏപ്രിൽ 1972  (52 വയസ്സ്)
ദേശീയതഇറാനിയൻ
മറ്റ് പേരുകൾനർഗീസ് സഫി മുഹമ്മദി
തൊഴിൽമനുഷ്യാവകാശ പ്രവർത്തക
സംഘടന(കൾ)ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററിന്റെ
നാഷണൽ കൌൺസിൽ ഓഫ് പീസ്
പ്രസ്ഥാനംNeo-Shariatism[1]
ജീവിതപങ്കാളി(കൾ)[2]
കുട്ടികൾ2
പുരസ്കാരങ്ങൾ

നർഗീസ് മുഹമ്മദി (പേർഷ്യൻ: نرگس محمدی; ജനനം: 21 ഏപ്രിൽ 1972) ഒരു ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തകയും നോബൽ സമ്മാന ജേതാവും ശാസ്ത്രജ്ഞയുമാണ്. സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ ഷിറിൻ എബാദിയുടെ നേതൃത്വത്തിലുള്ള ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററിന്റെ (ഡിഎച്ച്ആർസി) വൈസ് പ്രസിഡന്റാണ് അവർ.[3] ഇറാനിലെ ഹിജാബിനെതിരായ ബഹുജന ഫെമിനിസ്റ്റ് നിയമലംഘനത്തിന്റെ വക്താവായ അവർ 2023 ലെ ഹിജാബ് ആൻഡ് ചാരിറ്റി പ്രോഗ്രാമിന്റെ വിമർശകയുമാണ്.[4] [5] 2016 മെയ് മാസത്തിൽ, " വധശിക്ഷ നിർത്തലാക്കുന്നതിന് വേണ്ടിയുള്ള ഒരു മനുഷ്യാവകാശ പ്രസ്ഥാനം" സ്ഥാപിച്ചതിൻ്റെയും പ്രവർത്തിപ്പിക്കുന്നതിൻ്റെയും പേരിൽ അവരെ ടെഹ്‌റാനിൽ 16 വർഷത്തെ തടവിന് ശിക്ഷിച്ചു.[6] 2020-ൽ മോചിപ്പിച്ചെങ്കിലും തടങ്കലിൽ വച്ചിരിക്കുന്ന സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിന്റെ റിപ്പോർട്ടുകൾ നൽകിയതിൻ്റെ പേരിൽ 2021-ൽ അവരെ വീണ്ടും ജയിലിലേക്ക് തിരിച്ചയച്ചു.

2023 ഒക്ടോബറിൽ, ജയിലിൽ ആയിരിക്കുമ്പോൾ, "ഇറാനിലെ സ്ത്രീകളുടെ അടിച്ചമർത്തലിനെതിരായ അവരുടെ പോരാട്ടത്തിനും എല്ലാവരുടെയും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ പോരാട്ടത്തിനും" ആയി അവർക്ക് 2023 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.[7] [8] ഇറാൻ വിദേശകാര്യ മന്ത്രാലയം നർഗീസിന് അവാർഡ് നൽകാനുള്ള തീരുമാനത്തെ അപലപിച്ചു.

ജീവിതരേഖ[തിരുത്തുക]

1972 ഏപ്രിൽ 21 ന്[9] ഇറാനിലെ സഞ്ജനിൽ ജനിച്ച നർഗീസ് വളർന്നത് കോർവെ, കരാജ്, ഓഷ്‌നവിയ എന്നിവിടങ്ങളിലാണ്.[10] ഖാസ്വിൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ ചേർന്ന നർഗീസ് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി, ഒരു പ്രൊഫഷണൽ എഞ്ചിനീയറായി. സർവ്വകലാശാലാ ജീവിതത്തിനിടയിൽ, സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കാൻ തുടങ്ങി. പത്രത്തിൽ സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്ന ലേഖനങ്ങൾ എഴുതിയ അവർ, രാഷ്ട്രീയ വിദ്യാർത്ഥി ഗ്രൂപ്പായ തഷാക്കോൽ ദാനേഷ്ജുയി റോഷംഗരാന്റെ ("പ്രബുദ്ധ വിദ്യാർത്ഥി സംഘം") രണ്ട് മീറ്റിംഗുകളിൽ പങ്കെടുക്കവെ അറസ്റ്റിലായിട്ടുണ്ട്.[9][11] മലകയറ്റ ഗ്രൂപ്പിലും സജീവമായിരുന്ന അവർ, എന്നാൽ പിന്നീട് രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പേരിൽ മലകയറ്റ ഗ്രൂപ്പുകളിൽ ചേരുന്നതിൽ നിന്ന് വിലക്കപ്പെട്ടു.[9]

നർഗീസ് നിരവധി പരിഷ്‌കരണ സ്വഭാവമുള്ള പത്രങ്ങളിൽ പത്രപ്രവർത്തകയായി പ്രവർത്തിക്കുകയും The reforms, the Strategy and the Tactics (പരിഷ്‌കാരങ്ങൾ, ആവിഷ്കാരം, തന്ത്രങ്ങൾ) എന്ന പേരിൽ രാഷ്ട്രീയ ലേഖനങ്ങളുടെ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.[11] 2003-ൽ, സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ ഷിറിൻ എബാദിയുടെ നേതൃത്വത്തിൽ ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററിൽ (ഡിഎച്ച്ആർസി) ചേർന്നു.[9] പിന്നീട് അവർ സംഘടനയുടെ വൈസ് പ്രസിഡന്റായി.[3]

1999-ൽ, പരിഷ്കരണ അനുകൂല പത്രപ്രവർത്തകനായ താഗി റഹ്മാനിയെ അവർ വിവാഹം കഴിച്ചു, താമസിയാതെ അദ്ദേഹം ആദ്യമായി അറസ്റ്റിലാകുകയും ചെയ്തു.[9][11] 14 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം 2012-ൽ റഹ്മാനി ഫ്രാൻസിലേക്ക് താമസം മാറി, അതേസമയം നർഗീസ് തന്റെ മനുഷ്യാവകാശ പ്രവർത്തനങ്ങൾ തുടർന്നു.[3] നർഗീസിനും റഹ്മാനിക്കും ഇരട്ടക്കുട്ടികളുണ്ട്.[9][3]

തടവ്[തിരുത്തുക]

ഇറാനിയൻ സർക്കാരിനെ വിമർശിച്ചതിന് 1998-ൽ നർഗീസ് ആദ്യമായി അറസ്റ്റിലാവുകയും ഒരു വർഷം ജയിലിൽ കഴിയുകയും ചെയ്തു.[11] 2010 ഏപ്രിലിൽ ഡിഎച്ച്ആർസിയിലെ അംഗത്വത്തിൻ്റെ പേരിൽ അവരെ ഇസ്ലാമിക് റെവല്യൂഷണറി കോടതിയിലേക്ക് വിളിപ്പിച്ചു. 50,000 യുഎസ് ഡോളറിന്റെ ജാമ്യത്തിൽ അവരെ ഹ്രസ്വകാലത്തേക്ക് വിട്ടയച്ചുവെങ്കിലും ദിവസങ്ങൾക്ക് ശേഷം വീണ്ടും അറസ്റ്റുചെയ്യപ്പെടുകയും എവിൻ ജയിലിൽ തടങ്കലിൽ വയ്ക്കുകയും ചെയ്തു.[9][12] കസ്റ്റഡിയിലിരിക്കെ നർഗീസിൻ്റെ ആരോഗ്യം ക്ഷയിച്ചു, അവർക്ക് അപസ്മാരം പോലുള്ള ഒരു രോഗം പിടിപെട്ടു, ഇത് ഇടയ്ക്കിടെ പേശികളുടെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കി. ഒരു മാസത്തിന് ശേഷം അവരെ വിട്ടയക്കുകയും ചികിത്സ തേടാൻ അനുവദിക്കുകയും ചെയ്തു.[12]

2011 ജൂലൈയിൽ,[9] "ദേശീയ സുരക്ഷയ്‌ക്കെതിരെ പ്രവർത്തിച്ചതിനും DHRC അംഗത്വത്തിനും ഭരണകൂടത്തിനെതിരായ പ്രചരണത്തിനും" കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നർഗീസിനെ വീണ്ടും പ്രോസിക്യൂട്ട് ചെയ്തു.[12] സെപ്റ്റംബറിൽ അവരെ 11 വർഷത്തെ തടവിന് ശിക്ഷിച്ചു. തന്റെ അഭിഭാഷകർ മുഖേന മാത്രമാണ് താൻ വിധിയെ കുറിച്ച് അറിഞ്ഞതെന്നും കോടതി പുറപ്പെടുവിച്ച അഭൂതപൂർവമായ 23 പേജുള്ള വിധിന്യായത്തിൽ എന്റെ മനുഷ്യാവകാശ പ്രവർത്തനങ്ങളെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുമായി ആവർത്തിച്ച് ഉപമിച്ചിട്ടുണ്ടെന്നും നർഗീസ് പറഞ്ഞു.[12] 2012 മാർച്ചിൽ, ശിക്ഷ ആറ് വർഷമായി കുറച്ചെങ്കിലും ഒരു അപ്പീലിൽ ശിക്ഷ കോടതി ശരിവച്ചു.[13] ഏപ്രിൽ 26 ന്, അവരെ അറസ്റ്റ് ചെയ്തു.[3]

"ധീരരായ മനുഷ്യാവകാശ സംരക്ഷകരെ നിശബ്ദരാക്കാനുള്ള ഇറാനിയൻ അധികാരികളുടെ ശ്രമങ്ങളുടെ മറ്റൊരു സങ്കടകരമായ ഉദാഹരണം" എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് ഈ ശിക്ഷയെ അപലപിച്ചു.[12] ആംനസ്റ്റി ഇന്റർനാഷണൽ അവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.[14] ഫോട്ടോഗ്രാഫർ സഹ്‌റ കസെമി എവിൻ ജയിലിൽ മരിച്ചതിന്റെ ഒമ്പതാം വാർഷികത്തിൽ നർഗീസിന് വേണ്ടി റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ഒരു അപ്പീൽ പുറപ്പെടുവിച്ചു, നർഗീസിൻ്റെ ജീവൻ "അപകടത്തിലാണ്" എന്ന് പ്രസ്താവിച്ചു.[15] 2012 ജൂലൈയിൽ, യുഎസ് സെനറ്റർ മാർക്ക് കിർക്ക്, മുൻ കനേഡിയൻ അറ്റോർണി ജനറൽ ഇർവിൻ കോട്‌ലർ, യുകെ എംപി ഡെനിസ് മാക്‌ഷെയ്ൻ, ഓസ്‌ട്രേലിയൻ എംപി മൈക്കൽ ഡാൻബി, ഇറ്റാലിയൻ എംപി ഫിയാമ്മ നിരെൻസ്റ്റീൻ, ലിത്വാനിയൻ എംപി സെയിംഗ് ഇമാനുലിസ് എന്നിവരുൾപ്പെടെ അന്താരാഷ്ട്ര നിയമനിർമ്മാതാക്കൾ അവരുടെ മോചനത്തിനായി ആവശ്യപ്പെട്ടു.[16] 2012 ജൂലൈ 31ന് അവർ ജയിൽ മോചിതയായി. [17]

2014 ഒക്‌ടോബർ 31-ന് സത്താർ ബെഹെഷ്‌തിയുടെ ശവകുടീരത്തിൽ വെച്ച്‌ നടത്തിയ ഒരു പ്രസംഗത്തിൻ്റെ പേരിൽ എവിൻ പ്രിസൺ കോടതി അവരെ വിളിച്ചുവരുത്തി.[18]

2015 മെയ് 5 ന് പുതിയ കുറ്റങ്ങളുടെ അടിസ്ഥാനത്തിൽ നർഗീസിനെ വീണ്ടും അറസ്റ്റ് ചെയ്തു.[19] ലെഗാമിനെ (വധശിക്ഷ പടിപടിയായി നിർത്തലാക്കുന്നതിനുള്ള പ്രചാരണം) പരാമർശിച്ച്, "ഒരു നിയമവിരുദ്ധ സംഘം സ്ഥാപിച്ചു" എന്ന കുറ്റത്തിന് റെവല്യൂഷണറി കോടതിയുടെ ബ്രാഞ്ച് 15 അവരെ പത്തു വർഷത്തെ തടവിന് ശിക്ഷിച്ചു. കൂടാതെ, അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളുടെ പേരിലും 2014 മാർച്ചിൽ യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ, സുരക്ഷാ നയങ്ങൾക്കായുള്ള ഉയർന്ന പ്രതിനിധി കാതറിൻ ആഷ്ടണുമായുള്ള കൂടിക്കാഴ്ചയുടെ പേരിലും "സിസ്റ്റത്തിനെതിരായ പ്രചരണത്തിന്" ഒരു വർഷം തടവും വിധിച്ചു.[20] 2019 ജനുവരിയിൽ, വൈദ്യസഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എവിൻ ജയിലിൽ തടവിലാക്കപ്പെട്ട ബ്രിട്ടീഷ്-ഇറാൻ പൗരനായ നസാനിൻ സഗാരി-റാറ്റ്ക്ലിഫിനൊപ്പം നർഗീസ് നിരാഹാര സമരം ആരംഭിച്ചു.[21] 2020 ജൂലൈയിൽ, അവർ കോവിഡ്-19 അണുബാധയുടെ ലക്ഷണങ്ങൾ കാണിച്ചു, അതിൽ നിന്ന് ഓഗസ്റ്റിൽ അവൾ സുഖം പ്രാപിച്ചു.[22] 2020 ഒക്ടോബർ 8 ന് നർഗീസ് ജയിൽ മോചിതയായി.

2021 മെയ് മാസത്തിൽ, ടെഹ്‌റാനിലെ ക്രിമിനൽ കോടതി രണ്ടിന്റെ ബ്രാഞ്ച് 1188, "സിസ്റ്റത്തിനെതിരായ പ്രചരണം" ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് നർഗീസിന് രണ്ടര വർഷം തടവും 80 ചാട്ടയടികളും രണ്ട് വ്യത്യസ്ത പിഴകളും വിധിച്ചു. നാല് മാസത്തിന് ശേഷം, ഈ ശിക്ഷ അനുഭവിക്കാൻ അവർക്ക് ഒരു സമൻസ് ലഭിച്ചു, ശിക്ഷാവിധി അന്യായമാണെന്ന് കരുതിയതിനാൽ അവർ അതിനോട് പ്രതികരിച്ചില്ല.[23]

2021 നവംബർ 16-ന്, 2019 നവംബറിൽ ഇന്ധന വിലവർദ്ധനയ്ക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിനിടെ ഇറാനിയൻ സുരക്ഷാ സേനയാൽ കൊല്ലപ്പെട്ട ഇബ്രാഹിം കേട്ടബ്ദാറിൻ്റെ അനുസ്മരണത്തിൽ പങ്കെടുക്കുന്നതിനിടെ അൽബോർസിലെ കരാജിൽ വെച്ച് നർഗീസിനെ വീണ്ടും അറസ്റ്റ് ചെയ്തു.[24][25] അറസ്റ്റ് ഏകപക്ഷീയമാണെന്ന് പറഞ്ഞ് ആംനസ്റ്റി ഇന്റർനാഷണലും ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സും അതിനെ അപലപിച്ചു.[23][26]

2022 ഡിസംബറിൽ, മഹ്‌സ അമിനി പ്രതിഷേധത്തിനിടെ, തടവിലാക്കപ്പെട്ട സ്ത്രീകളുടെ ലൈംഗികവും ശാരീരികവുമായ ദുരുപയോഗം വിശദീകരിക്കുന്ന നർഗീസിൻ്റെ റിപ്പോർട്ട് ബിബിസി പ്രസിദ്ധീകരിച്ചു.[27] 2023 ജനുവരിയിൽ, 58 തടവുകാരുടെ പട്ടികയും ചോദ്യം ചെയ്യൽ പ്രക്രിയയും അവർ അനുഭവിച്ച പീഡനങ്ങളും ഉൾപ്പെടെ, എവിൻ ജയിലിലെ സ്ത്രീകളുടെ അവസ്ഥ വിശദമായി വിവരിക്കുന്ന ഒരു റിപ്പോർട്ട് അവർ ജയിലിൽ നിന്ന് നൽകി.[28] ഇവരിൽ 57 പേർ 8350 ദിവസങ്ങൾ ഏകാന്ത തടവിൽ കഴിഞ്ഞവരാണ്. ഇവരിൽ 56 സ്ത്രീകൾക്ക് ആകെ 3300 മാസം തടവ് ശിക്ഷയുണ്ട്. [29]

മറ്റ് പന്ത്രണ്ട് ഇറാനിയൻ വനിതാ തടവുകാരുമായുള്ള അഭിമുഖങ്ങൾ ഉൾക്കൊള്ളുന്ന സോളിറ്ററി കൺഫൈൻമെൻ്റ് എന്ന പേരിലുള്ള തന്റെ 2022 പുസ്തകത്തിൽ മൊഹമ്മദി ഏകാന്ത തടവിനെ നിശിതമായി വിമർശിച്ചു. [30] 2023 സെപ്റ്റംബറിൽ, പ്രതിഷേധ ഗാനമായ റൂസാരിറ്റോയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട മെഹ്ദി യാരാഹിയെ അവർ പിന്തുണച്ചു. [31]

പുരസ്കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]

നർഗീസ് മുഹമ്മദിക്ക് ലഭിച്ച അവാർഡുകൾ:

 • 2009 ലെ അലക്‌സാണ്ടർ ലാംഗർ അവാർഡ്, സമാധാന പ്രവർത്തകനായ അലക്‌സാണ്ടർ ലാംഗറുടെ പേരിലുള്ള പുരസ്കാരം 10,000 യൂറോ ഓണറേറിയം അടങ്ങുന്നതാണ്. [11]
 • 2011 പെർ ആംഗർ പ്രൈസ്, മനുഷ്യാവകാശങ്ങൾക്കുള്ള സ്വീഡിഷ് സർക്കാരിന്റെ അന്താരാഷ്ട്ര അവാർഡ് ആണ് ഇത്. [32]
 • 2016 വെയ്മർ ഹ്യൂമൻ റൈറ്റ്സ് അവാർഡ് [33]
 • അമേരിക്കൻ ഫിസിക്കൽ സൊസൈറ്റിയിൽ നിന്നുള്ള 2018 ആന്ദ്രേ സഖറോവ് സമ്മാനം [34]
 • 2022 ബിബിസിയുടെ പ്രചോദനവും സ്വാധീനവുമുള്ള 100 സ്ത്രീകളിൽ ഒരാളെന്ന നിലക്കുള്ള "100വുമൺ" അംഗീകാരം [35]
 • സ്വീഡിഷ് ഒലോഫ് പാം ഫൗണ്ടേഷനിൽ നിന്നുള്ള 2023 ഒലോഫ് പാം സമ്മാനം, മാർട്ട ചുമാലോ, എറൻ കെസ്കിൻ എന്നിവർക്കൊപ്പം ലഭിച്ചു [36]
 • 2023 പെൻ അമേരിക്കയിൽ നിന്നുള്ള പെൻ/ബാർബി ഫ്രീഡം ടു റൈറ്റിംഗ് അവാർഡ് [37]
 • 2023ലെ ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുള്ള യുനെസ്‌കോ/ഗില്ലെർമോ കാനോ വേൾഡ് പ്രസ് ഫ്രീഡം പ്രൈസ്, നർഗീസ് മുഹമ്മദി, തനിക്കൊപ്പം ജയിലിലുണ്ടായിരുന്ന ഇറാൻ വനിതകളായ എലാഹേ മുഹമ്മദി, നിലൂഫർ ഹമീദി എന്നിവരുമായി പങ്കിട്ടു.[38][39]
 • 2023 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

2010-ൽ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ ഷിറിൻ എബാദി ഫെലിക്‌സ് എർമക്കോറ മനുഷ്യാവകാശ പുരസ്‌കാരം നേടിയപ്പോൾ അത് നർഗീസ് മുഹമ്മദിക്ക് സമർപ്പിച്ചു. ഈ ധീരയായ സ്ത്രീയ്ക്ക് ഈ പുരസ്‌കാരത്തിന് എന്നെക്കാൾ അർഹതയുണ്ടെന്ന് എബാദി പറഞ്ഞു.[40]

എഴുതിയ പുസ്തകങ്ങൾ[തിരുത്തുക]

 • വൈറ്റ് ടോർച്ചർ: ഇൻസൈഡ് ഇറാൻ സ് പ്രിസൺ ഫോർ വുമൺ. വൺവേൾഡ് പബ്ലിക്കേഷൻസ്, 2022. ISBN 9780861545506

അവലംബം[തിരുത്തുക]

 1. Pourmokhtari Yakhdani, Navid (2018). Iran's Green Movement: A Foucauldian Account of Everyday Resistance, Political Contestation and Social Mobilization in the Post-Revolutionary Period (PDF) (Ph.D.). Edmonton: Department of Political Science, University of Alberta. p. 178. Retrieved 5 June 2021.
 2. Farangis Najibullah (27 February 2008). "Iran: Activist 'Dynamic Duo' Fight for Human Rights". Radio Free Europe/Radio Liberty. Retrieved 10 March 2017.
 3. 3.0 3.1 3.2 3.3 3.4 Saeed Kamali Dehghan (26 April 2012). "Iranian human rights activist Narges Mohammadi arrested". The Guardian. Archived from the original on 15 June 2012. Retrieved 31 October 2012.
 4. "نرگس محمدی: قدرت امتناع زنان، قدرت استبداد را درهم شکسته است – Dw – ۱۴۰۲/۴/۳۱". Deutsche Welle.
 5. "نرگس محمدی: زنان و مبارزه با حجاب اجباری، راهبرد پایان دادن به جمهوری اسلامی هستند". 13 April 2023.
 6. Saeed Kamali Dehghan (24 May 2016). "UN condemns 16-year jail sentence for Iranian activist Narges Mohammadi". The Guardian. Retrieved 11 January 2019.
 7. "Nå blir det klart hvem som får Nobels fredspris 2023". www.aftenposten.no (in നോർവീജിയൻ ബുക്‌മൽ). 2023-10-06. Retrieved 2023-10-06.
 8. "'Victory is near': Jailed Iranian activist wins Nobel Peace Prize". www.aljazeera.com (in ഇംഗ്ലീഷ്). Retrieved 2023-10-07.
 9. 9.0 9.1 9.2 9.3 9.4 9.5 9.6 9.7 Muhammad Sahimi (10 May 2012). "Nationalist, Religious, and Resolute: Narges Mohammadi". PBS. Archived from the original on 29 June 2012. Retrieved 31 October 2012.
 10. "Iranian human rights activist Narges Mohammadi gets Nobel Peace Prize". sawtbeirut.com. 6 October 2023. Retrieved 6 October 2023.
 11. 11.0 11.1 11.2 11.3 11.4 "Narges Mohammadi, from Iran, recepient [sic] of the international Alexander Langer award 2009". Alexander Langer Foundation. 18 June 2009. Archived from the original on 15 June 2012. Retrieved 31 October 2012.
 12. 12.0 12.1 12.2 12.3 12.4 Saeed Kamali Dehghan (28 September 2011). "Iranian activist Narges Mohammadi jailed for 11 years". The Guardian. Archived from the original on 8 August 2012. Retrieved 31 October 2012.
 13. Saeed Kamali Dehghan (7 March 2012). "Iran steps up crackdown on journalists and activists". The Guardian. Archived from the original on 23 July 2012. Retrieved 31 October 2012.
 14. "Urgent Action: human rights Defender imprisoned". Amnesty International. 30 April 2012. Retrieved 3 May 2012.
 15. "Lives of several imprisoned journalists and netizens in danger". Reporters Without Borders. 10 July 2012. Archived from the original on 13 September 2012. Retrieved 31 October 2012.
 16. "International Lawmakers Call on Iran to Release Narges Mohammadi". kirk.senate.gov. 26 July 2012. Archived from the original on 17 October 2012. Retrieved 31 October 2012.
 17. "Iran: List of human rights defenders behind bars". Worldwide Movement for Human Rights. Retrieved 13 June 2017.
 18. "Iran: Judicial Harassment of Human Rights Activist Narges Mohammadi". www.gc4hr.org. Retrieved 13 June 2017.
 19. Erdbrink, Thomas (5 May 2015). "Iran Arrests Prominent Rights Activist". The New York Times. Retrieved 13 June 2017.
 20. "Iran Human Rights Defenders Report" (PDF). Iran Human Rights. 12 November 2020. Retrieved Mar 10, 2021.
 21. "Zaghari-Ratcliffe to go on hunger strike in Iranian jail". The Irish Times. 3 January 2019. Retrieved 11 January 2019.
 22. "Iran frees activist Narges Mohammadi, cuts her sentence". Deutsche Welle. 8 October 2020. Retrieved 1 May 2021.
 23. 23.0 23.1 "Iran: Release arbitrarily detained rights activist at imminent risk of flogging". Amnesty International (in ഇംഗ്ലീഷ്). 18 November 2021. Retrieved 23 November 2021.
 24. Sinaee, Maryam (6 October 2023). "Prominent Rights Activist To Receive Lashes, Serve Time After Her Arrest". Iran International (in ഇംഗ്ലീഷ്). Retrieved 6 October 2023.
 25. ലേഖകൻ, മാധ്യമം (2023-10-07). "നർഗീസ് മുഹമ്മദി: 13 തവണ തടവിൽ, അഞ്ചു തവണ ശിക്ഷിക്കപ്പെട്ടു; ഒടുവിൽ ജയിൽ തേടിയെത്തിയത് സമാധാന നോബേൽ". Retrieved 2023-10-07.
 26. "IRAN: Narges Mohammadi back in prison to serve her 30 months prison sentence". International Federation for Human Rights (in ഇംഗ്ലീഷ്). 19 November 2021. Retrieved 6 October 2023.
 27. Greenall, Robert (24 December 2022). "Iran protests: Activist Narges Mohammadi details 'abuse' of detained women". BBC News. Retrieved 6 October 2023.
 28. "Jailed Rights Activists Recounts Ordeal Of Women In Evin Prison". Iran International (in ഇംഗ്ലീഷ്). 6 October 2023. Retrieved 6 October 2023.
 29. "Narges Mohammadi". IRAN-PROTESTS.com. Retrieved 6 October 2023.
 30. Mohammadi, Narges (November 2022). White Torture: Interviews with Iranian Women Prisoners. London, UK: OneWorld Publications. ISBN 9780861545513.
 31. "نرگس محمدی: مهدی یراحی با ترانه‌اش دسیسه وحشت استبداد دینی را بر سر حکومت آوار کرد". 6 October 2023.
 32. "2011: Narges Mohammadi". Forum för Levande Historia. Retrieved 2023-10-06.
 33. "Iran: Human rights prize awarded to Iranian woman, Nargess Mohammadi". NCRI Women Committee (in അമേരിക്കൻ ഇംഗ്ലീഷ്). 2016-12-11. Retrieved 2023-10-06.
 34. "2018 Andrei Sakharov Prize Recipient". American Physical Society. 2018.
 35. "BBC 100 Women 2022: Who is on the list this year?" (in ഇംഗ്ലീഷ്). 6 December 2022. Retrieved 7 December 2022.
 36. "2023 – Marta Chumalo, Eren Keskin and Narges Mohammade | OLOF PALMES MINNESFOND". palmefonden.se (in സ്വീഡിഷ്). Retrieved 2023-10-06.
 37. Italie, Hillel (2023-05-15). "Imprisoned Iranian activist Narges Mohammadi to receive PEN America's Freedom to Write Award". AP News (in ഇംഗ്ലീഷ്). Retrieved 2023-10-06.
 38. "Three imprisoned Iranian women journalists awarded 2023 UNESCO/Guillermo Cano World Press Freedom Prize". UNESCO. Retrieved 3 May 2023.
 39. "നർഗീസ് മുഹമ്മദി: പോരാടുന്ന വനിതകളുടെ അനിഷേധ്യ നേതാവ്". Retrieved 2023-10-07.
 40. "Iranian Nobel Laureate Dedicates Prize To Jailed Colleague". Radio Free Europe. June 16, 2010.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നർഗീസ്_മുഹമ്മദി&oldid=3978951" എന്ന താളിൽനിന്ന് ശേഖരിച്ചത്