ഉള്ളടക്കത്തിലേക്ക് പോവുക

കരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരാജ്
کرج
[[File:|300px]]
Panoramic, Suleymanieh Palace, Boulevard Taleghani, Tulips Festival, Karaj Reservoir in the Alborz Mountains, Aderan Village
Official seal of കരാജ്
കരാജ് is located in Iran
കരാജ്
കരാജ്
Coordinates: 35°50′45″N 50°58′16″E / 35.84583°N 50.97111°E / 35.84583; 50.97111
CountryIran
Province അൽബോർസ്
Countyകരാജ്
BakhshCentral
സർക്കാർ
 • Mayorമെഹർദാദ് കിയാനി
 • നഗരസഭാ ചെയർമാൻജവാദ് ചപർദാർ
വിസ്തീർണ്ണം
 • City
162 ച.കി.മീ. (63 ച മൈ)
ഉയരം
1,312 മീ (4,304 അടി)
ജനസംഖ്യ
 (2016 Census)
 • നഗരപ്രദേശം
19,70,000[1]
 • മെട്രോപ്രദേശം
25,12,737[2]
 • Population Rank in Iran
4th
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)
ഏരിയ കോഡ്026
ClimateBSk
വെബ്സൈറ്റ്karaj.ir

കരാജ് ( പേർഷ്യൻ: کرج‎, pronounced [kæˈɾædʒ] ⓘ) ഇറാനിലെ അൽബോർസ് പ്രവിശ്യയുടെ തലസ്ഥാനവും ഫലത്തിൽ ടെഹ്‌റാനിലെ ഒരു ഉപഗ്രഹ നഗരവുമാണ്.[3][4] 2016 ലെ കനേഷുമാരി പ്രകാരം 1.97 ദശലക്ഷത്തോളം ജനസംഖ്യയുള്ള ഈ നഗരം സ്ഥിതിചെയ്യുന്ന കൗണ്ടിയുടെ 1,419ചതുരശ്ര കിലോമീറ്റർ (548 ചതുരശ്ര മൈൽ) പ്രദേശത്തിൻറെ ഭൂരിഭാഗവും പരുക്കൻ പർവതപ്രകൃതിയുള്ളതാണ്. ടെഹ്‌റാൻ, മഷാദ്, ഇസ്ഫഹാൻ എന്നിവയ്ക്ക് ശേഷം ഇറാനിലെ നാലാമത്തെ വലിയ നഗര പ്രദേശമാണ് ഇതിൻറെ നഗരപ്രദേശം.[5] മുൻ സെൻസസ് മുതൽ എഷ്‌റ്റെഹാർഡ് കൗണ്ടിയും ഫാർഡിസ് കൗണ്ടിയും കരാജ് കൗണ്ടിയിൽ നിന്ന് വേർപെടുത്തി.[6]

കരാജിന്റെ ആദ്യകാല രേഖകൾ ബിസി മുപ്പതാം നൂറ്റാണ്ടിലേതാണ്. സഫാവിദ്, ഖ്വജർ രാജവംശങ്ങളുടെ ഭരണത്തിൻ കീഴിൽ വികസിതമായ ഈ നഗരത്തിൽ ആ കാലഘട്ടങ്ങളിലെ നിരവധി ചരിത്രപരമായ കെട്ടിടങ്ങളും സ്മാരകങ്ങളും നിലിനിൽക്കുന്നു. നിരവധി മരങ്ങൾ, നദികൾ, ഹരിത സമതലങ്ങൾ തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ ആധിക്യം ഈ നഗരത്തിന് അസാധാരണമായ ഒരു കാലാവസ്ഥ പ്രദാനം ചെയ്യുന്നു. ടെഹ്‌റാൻ നഗരത്തിനുശേഷം, ഇറാനിലെ ഏറ്റവും വലിയ കുടിയേറ്റ സൗഹൃദ നഗരമായ കരാജിന്, ഇക്കാരണത്താൽ "ലിറ്റിൽ ഇറാൻ" എന്ന് വിളിപ്പേര് ലഭിച്ചു.

ചരിത്രം

[തിരുത്തുക]
ഷാ-അബ്ബാസി കാരവൻസറി.

വെങ്കലയുഗത്തിലെ പ്രദേശമായ ടെപെ ഖുർവിൻ, അയോയുഗ പ്രദേശമായ കലക്ക് എന്നിങ്ങനെ കരാജ് നഗരത്തിന് ചുറ്റുപാടുമുള്ള പ്രദേശം ആയിരക്കണക്കിന് വർഷങ്ങളായി ജനാധിവാസമുള്ളതാണെങ്കിലും[7][8] ഇന്നത്തെ കരാജ് നഗരം മിക്കവാറും ഇരുപതാം നൂറ്റാണ്ടിലെ ആധുനിക വ്യാവസായിക വികസനത്തിന്റെ ഫലമാണ്.[9] ചരിത്രപരമായി, ടെഹ്‌റാനും ഖാസ്‌വിനും മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്ന പാതയിലെ പ്രദേശമെന്ന നിലയിൽ കരാജ് നഗരത്തിന് ഏറെ പ്രാധാന്യമുണ്ട്.[10] സഫാവിദ് സാമ്രാജ്യ കാലഘട്ടത്തിൽ, നഗരത്തിലേക്കുള്ള പ്രധാന ക്രോസിംഗ് ആയി ഒരു കല്ലുകൾകൊണ്ടുള്ള ഒരു പാലം നിർമ്മിക്കപ്പെട്ടു.[11] തൗഹിദ് ചത്വരത്തിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന വലിയ ഷാ-അബ്ബാസി കാരവൻസറി, അതേ കാലഘട്ടത്തിൽ, ഷാ ഇസ്മായിലിന്റെ ഭരണത്തിൻ കീഴിലാണ് നിർമ്മിക്കപ്പെട്ടത്.

1810-ൽ, ഖ്വജാർ രാജകുമാരനായിരുന്ന സൊലൈമാൻ മിർസ ഒരു വേനൽക്കാല വിനോദകേന്ദ്രമെന്ന നിലയിൽ കജാർ നഗരത്തിൽ സൊലൈമാനിയേ കൊട്ടാരം നിർമ്മിച്ചു.[12] നാല് ഗോപുരങ്ങളുണ്ടായിരുന്ന കൊട്ടാരം പൂന്തോട്ടങ്ങളാൽ വലയം ചെയ്യപ്പെട്ടിരുന്നതോടൊപ്പം അതിന്റെ സ്വീകരണമുറിയിൽ അബ്ദുള്ള ഖാൻ നഖ്ശബന്ദിയുടെ ഒരു ജോടി പെയിന്റിംഗുകളും പ്രദർശിപ്പിച്ചിരുന്നു.[13] എന്നിരുന്നാലും, 1860-ഓടെ, ഏതാണ്ട് ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കിയ കൊട്ടാരം ഈ പ്രദേശത്തെ സഞ്ചാരികളുടെ ഒരു അഭയകേന്ദ്രമെന്ന നിലയിൽ മാത്രമാണ് ഉപയോഗിക്കപ്പെട്ടത്.[14] നാസർ അൽ-ദിൻ ഷാ ഖ്വജറിൻറെ നേതൃത്വത്തിൽ പിന്നീട് ഈ കൊട്ടാരം നവീകരിച്ചു.[15] 1917-ൽ, ടെഹ്‌റാനിലെ മൊസാഫരി കാർഷിക വിദ്യാലയത്തിന് പകരമായി ഒരു കാർഷിക വിദ്യാലയം ഈ സ്ഥലത്ത് സ്ഥാപിച്ചു.[16] പിന്നീട്, ടെഹ്‌റാൻ സർവകലാശാലയുടെ പുതിയ കാർഷിക വൈജ്ഞാനിക വിഭാഗത്തിന് റെസ ഷാ പഹ്‌ലവി ഇത് അനുവദിച്ചു.[17]

1930-കളിൽ, ഗ്രാമത്തിന്റെ തെക്ക് ഭാഗത്ത് 216 ഹെക്ടർ വിസ്തൃതിയുള്ള ഒരു വലിയ വ്യവസായ സമുച്ചയം നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ വിഭാവനം ചെയ്യപ്പെട്ടു.[18] ഈ "കരാജിലെ വ്യാവസായിക മാതൃകാ നഗരം", ആൽബോർസിൽ നിന്ന് ജലവും ഇന്ധനമെന്ന നിലയിൽ കൽക്കരിയും എളുപ്പത്തിൽ ലഭ്യമാക്കുന്നത് മുതലാക്കിക്കൊണ്ട്, രാജ്യത്ത് നിർമ്മിക്കപ്പെടാവുന്ന ആദ്യത്തെ ഉരുക്ക് വ്യവസായ ശാലകളുടെ സ്ഥലമായിരുന്നു.[19] എന്നിരുന്നാലും, ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത നിർമ്മാണോപകരണങ്ങൽ ബ്രിട്ടീഷുകാർ സൂയസ് കനാലിൽ വച്ച് പിടിച്ചെടുത്തതൊടെ ആസൂത്രണം ചെയ്യപ്പെട്ട ഈ വ്യവസായ സമുച്ചയം ഒരിക്കലും പ്രാവർത്തികമായില്ല.[20]

അവലംബം

[തിരുത്തുക]
  1. ↑ "Statistical Center of Iran > Home". www.amar.org.ir.
  2. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-21. Retrieved 2022-11-09.
  3. ↑ "Karaj | Iran | Britannica". www.britannica.com (in ഇംഗ്ലീഷ്). Retrieved 2022-04-09.
  4. ↑ Foundation, Encyclopaedia Iranica. "Welcome to Encyclopaedia Iranica". iranicaonline.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-04-09.
  5. ↑ City Population: IRAN: Major Cities
  6. ↑ البرز. "شناسنامه استان | البرز". alborz.farhang.gov.ir (in പേർഷ്യൻ). Archived from the original on 2017-09-19. Retrieved 2022-04-09.
  7. ↑ L. van den Berghe, La nécropole de Khūrvīn, Istanbul, Nederlands Historisch-Archaeologisch Instituut in het Nabije Oosten, 1964.
  8. ↑ Hourcade, Bernard. "KARAJ i. Modern City". Encyclopaedia Iranica. Retrieved 15 October 2022.
  9. ↑ Hourcade, Bernard. "KARAJ i. Modern City". Encyclopaedia Iranica. Retrieved 15 October 2022.
  10. ↑ Hourcade, Bernard. "KARAJ i. Modern City". Encyclopaedia Iranica. Retrieved 15 October 2022.
  11. ↑ Hourcade, Bernard. "KARAJ i. Modern City". Encyclopaedia Iranica. Retrieved 15 October 2022.
  12. ↑ Hourcade, Bernard. "KARAJ i. Modern City". Encyclopaedia Iranica. Retrieved 15 October 2022.
  13. ↑ Hourcade, Bernard. "KARAJ i. Modern City". Encyclopaedia Iranica. Retrieved 15 October 2022.
  14. ↑ Hourcade, Bernard. "KARAJ i. Modern City". Encyclopaedia Iranica. Retrieved 15 October 2022.
  15. ↑ Hourcade, Bernard. "KARAJ i. Modern City". Encyclopaedia Iranica. Retrieved 15 October 2022.
  16. ↑ Hourcade, Bernard. "KARAJ i. Modern City". Encyclopaedia Iranica. Retrieved 15 October 2022.
  17. ↑ Hourcade, Bernard. "KARAJ i. Modern City". Encyclopaedia Iranica. Retrieved 15 October 2022.
  18. ↑ Hourcade, Bernard. "KARAJ i. Modern City". Encyclopaedia Iranica. Retrieved 15 October 2022.
  19. ↑ Hourcade, Bernard. "KARAJ i. Modern City". Encyclopaedia Iranica. Retrieved 15 October 2022.
  20. ↑ Hourcade, Bernard. "KARAJ i. Modern City". Encyclopaedia Iranica. Retrieved 15 October 2022.
"https://ml.wikipedia.org/w/index.php?title=കരാജ്&oldid=3824961" എന്ന താളിൽനിന്ന് ശേഖരിച്ചത്