നാൽപാമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആയുർവേദത്തിലെ ഒരു മരുന്നാണ് നാൽപാമരം. ഇത് പേരാൽ, അരയാൽ, അത്തി, ഇത്തി എന്നീ നാ‍ല് മരങ്ങളുടെ ഒരു മിശ്രിതം ആണ്[1]. ആമാശയശുദ്ധി തുടങ്ങിയ കാര്യങ്ങൾക്കായിട്ടാണ് ഈ മരുന്ന് കഷായമായി ഉപയോഗിക്കുന്നത്. ക്ഷേത്രങ്ങളിലെ ശുദ്ധികലശങ്ങൾക്കും ഇത് ഉപയോഗിക്കാറുണ്ട്.

നാൽപാമരം
  1. നാല് പാല് മരങ്ങൾ എന്നതാണിതിന്റെ യഥാർത്ഥപേര്. അതായത് അത്തി,ഇത്തി,ആല്,അരയാല് എന്നിവ
  2. നാല്പാമരവെണ്ണ മൂലക്കുരു ഉൾപ്പെടെയുള്ള കുരുക്കൾക്കുള്ള സിദ്ധൗഷധമാണ്.

നാൽപാമരങ്ങൾ[തിരുത്തുക]

അത്തി[തിരുത്തുക]

പ്രധാന ലേഖനം: അത്തി

സാധാരണമായി കേരളത്തിൽ രണ്ടുതരം അത്തിയാണ്. ചെറിയപഴങ്ങൾ ഉള്ള ചെറിയ അത്തിയും, വലിയപഴങ്ങൾ ഉള്ള ബ്ലാത്തിഅത്തിയും (ബിലായത്തി)

ഇത്തി[തിരുത്തുക]

പ്രധാന ലേഖനം: ഇത്തി

വിഷം,ചർ‌മ്മരോഗങ്ങൾ ,പ്രമേഹരോഗങ്ങൾക്കു ഉപയോഗിക്കുന്നു.

പേരാൽ[തിരുത്തുക]

പ്രധാന ലേഖനം: പേരാൽ

നാൽ‌പ്പാമരങ്ങളിൽ ധാരാളം താങ്ങവേരുകളൊടെ വളരുന്ന ഒരു വട വൃഷമാണ് പേരാൽ.അണലി കടിച്ചുണ്ടാക്കുന്ന വിഷ വികാരങ്ങൾ മാറുന്നത്തിന് നാൽ‌പ്പാമരപട്ടകഷായം ഇട്ട് സേവിക്കുകയും ധാരകോരുകയും ചെയ്യാറുണ്ട്.

അരയാൽ[തിരുത്തുക]

പ്രധാന ലേഖനം: അരയാൽ

നാൽ‌പാമരങ്ങളിൽ പ്രധാനമായ ഒന്നാണ് അരയാൽ അഥവാ അരശ്. അഹിംസയിലുടെ വഴിനടത്തിയ ബുദ്ധൻ തന്റെ അദ്ധ്യാത്മികാനുഭുതി തിരിച്ചറിയുന്നത് ഈ വൃക്ഷത്തിന്റെ ചുവട്ടിലീരിക്കുമ്പോൾ ആയിരുന്നു.

അവലംബം[തിരുത്തുക]

  1. "Nature lovers to the rescue of grand old mahogany" (in ഇംഗ്ലീഷ്). ദി ഹിന്ദു. Archived from the original (പത്ര ലേഖനം) on 2003-12-23 11:06:03.00. Retrieved 2013 ഡിസംബർ 12. {{cite web}}: Check date values in: |accessdate= and |archivedate= (help)


"https://ml.wikipedia.org/w/index.php?title=നാൽപാമരം&oldid=3104641" എന്ന താളിൽനിന്ന് ശേഖരിച്ചത്