തിക്കോടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തൃക്കോട്ടൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തിക്കോടി
Skyline of , India
Kerala locator map.svg
Red pog.svg
തിക്കോടി
11°28′00″N 75°37′00″E / 11.4667°N 75.6167°E / 11.4667; 75.6167
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനങ്ങൾ തിക്കോടി ഗ്രാമപഞ്ചായത്ത്
'
വിസ്തീർണ്ണം 14.15 ചതു. കി മീ.ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673529
+0496
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കടൽത്തീരം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ കൊയിലാണ്ടിക്കും വടകരയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു തീരപ്രദേശഗ്രാമമാണ് തിക്കോടി. മുൻകാലത്ത് തൃക്കൊടിയൂർ എന്നും പിന്നീട് തൃക്കോട്ടൂർ എന്നും ഇപ്പോൾ തിക്കോടി എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ജില്ലയിലെ ഏക മണ്ണു പരിശോധന കേന്ദ്രം ഇവിടെയാണ്, വെറ്റിലക്കച്ചവടത്തിന്റെ പ്രതാപത്തിന്റെ കഥകൾ തിക്കോടിക്ക് പറയാനുണ്ട്[അവലംബം ആവശ്യമാണ്]. കടൽതീരത്തു് തീകൊടിയായി കാണിച്ചതിനാലാണു് തിക്കോടി എന്ന പേരു് വന്നതെന്നും ഐതിഹ്യം ഉണ്ടു്[അവലംബം ആവശ്യമാണ്].

100 വർഷത്തോളം പഴക്കമുള്ള ഒരു തെങ്ങിൻ തൈ വളർത്തൽ കേന്ദ്രം ഇവിടെ ഉണ്ട്. ഏറ്റവും അടുത്ത പട്ടണം കോഴിക്കോട് പട്ടണമാണ്. (ഏകദേശം 35 കിലോമീറ്റർ അകലെ).

100 വർഷം പഴക്കമുള്ള തെങ്ങിൻ നഴ്സറിക്ക് പ്രശസ്തമാണ് തിക്കോടി. ഇവിടെ സ്ഥിതിചെയ്യുന്ന വെള്ളിയാം കല്ലിൽ ഒരു പഴയ വിളക്കുമാടത്തിന്റെ അവശിഷ്ടങ്ങൾ കാണാം. തിക്കോടി കക്ക അഥവാ ചിപ്പികൾക്ക് (കല്ലുമ്മക്കായ, കടുക്ക) പ്രസിദ്ധമാണ്.

ക്ഷേത്രങ്ങൾ[തിരുത്തുക]

 1. തൃക്കോട്ടൂർ പെരുമാൾപുരം മഹാദേവ ക്ഷേത്രം
 2. തിക്കോടി ശ്രീ ചീരുംബ ദേവി ക്ഷേത്രം
 3. പള്ളിക്കര നൈവാരണി ശ്രീകൃഷ്ണ ക്ഷേത്രം
 4. തൃക്കോട്ടൂർ ശ്രീ മഹാ ഗണപതി ക്ഷേത്രം
 5. അരിമ്പുർ ശ്രീ കരിയാത്തൻ ക്ഷേത്രം (പുറക്കാട്)
 6. ചാരുമ്മൽ മീത്തൽ കുട്ടിച്ചാത്തൻ ക്ഷേത്രം (പുറക്കാട്)
 7. തിക്കോടി അയ്യപ്പ ഭജനമഠം
 8. കൃഷ്ണഗിരി അയ്യപ്പ ഭജനമഠം (പുറക്കാട്)
 9. പുറക്കാട് അയ്യപ്പൻകാവ് ക്ഷേത്രം (മേക്കമ്മന)
 10. ശ്രീകൃഷ്ണ ക്ഷേത്രം തൃക്കോട്ടൂർ(വെസ്റ്റ്)
 11. കോടനാട്ടും കുളങ്ങര ശ്രീ പരദേവതാ ക്ഷേത്രം (പള്ളിക്കര)
 12. മടവന അയ്യപ്പ ക്ഷേത്രം (പള്ളിക്കര)
 13. ശ്രീകൃഷ്ണ ക്ഷേത്രം (തൃക്കോട്ടൂർ വെസ്റ്റ് )

പ്രമുഖ വ്യക്തികൾ[തിരുത്തുക]

 1. തിക്കോടിയൻ
 2. ഗോപികൃഷ്ണൻ തിക്കോടി (കാർട്ടൂണിസ്റ്)
 3. ബി എം ഗഫൂർ
 4. ബി എം സുഹറ
 5. ഇ സുരേഷ് (കാർടൂണിസ്റ്റ്)
 6. പള്ളിക്കര വി പി മുഹമ്മദ്(സാഹിത്യകാരൻ)
 7. പി ടി ഉഷ (ഒളിമ്പ്യൻ)
 8. പോക്കർ സാഹെബ് (മുൻ എം പി)
 9. മണിയൂർ ഇ ബാലൻ (സാഹിത്യകാരൻ)
 10. പദ്മനാഭൻ തിക്കോടി (സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ)
 11. ചന്ദ്രശേഖരൻ തിക്കോടി (നാടകകൃത്തു)
 12. രാമചന്ദ്രൻ തിക്കോടി(എഴുത്തുകാരൻ, അദ്ധ്യാപക അവാർഡ് ജേതാവ്)
 13. പുഷ്പൻ തിക്കോടി (എഴുത്തുകാരൻ)
 14. ജി തിക്കോടി(കവി)
 15. മണിമംഗലത്ത് കുട്ട്യാലി (മുൻ എം എൽ എ )
 16. ഇബ്രാഹിം തിക്കോടി (കവി)
 17. രാഘവൻ പുറക്കാട് (നാടക നടൻ, TV സീരിയൽ, സിനിമാ നടൻ)
 18. വി കെ രാഘവൻ വൈദ്യർ (മുൻ വോളിബോൾ താരം)
 19. ചെറുവലത്ത് ചാത്തു നായർ (ആദ്യകാല നോവലായ മീനാക്ഷിയുടെ കർത്താവ്)
 20. എം കുട്ടികൃഷ്ണൻ (പ്രശസ്ത നിരൂപകൻ, മുൻ കേരള സാഹിത്യ അക്കാദമി സെക്രട്ടറി)
 21. ഡോക്ടർ വി കെ വിജയൻ (നെഞ്ചുരോഗത്തെ കുറിച്ചുള്ള പഠനത്തിന് പി എച് ഡി ലഭിച്ചു.വൈദ്യ ശാസ്ത്ര രംഗത്തെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്)
 22. പള്ളിക്കര ടി പി കുഞ്ഞി കൃഷ്ണൻ (നാടകകൃത്ത്)
 23. ശ്രീധരൻ പള്ളിക്കര (എഴുത്തുകാരൻ)
 24. ചിറപ്പുറത്തു ദാമോദരൻ ബാലകൃഷ്ണൻ (മുൻ സ്റ്റേറ്റ് വോളിബോൾ താരം (KSEB)
 25. ഏഷ്യാഡ് കുഞ്ഞിരാമൻ പള്ളിക്കര (ഏഷ്യാഡിൽ കേരളത്തിന് വേണ്ടി തെയ്യം അവതരിപ്പിച്ചു)

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തിക്കോടി&oldid=2893259" എന്ന താളിൽനിന്നു ശേഖരിച്ചത്