ബി.എം. ഗഫൂർ
ദൃശ്യരൂപം
ബി.എം. ഗഫൂർ | |
|---|---|
ബി.എം. ഗഫൂർ | |
| ജനനം | മേയ് 4, 1942 |
| മരണം | നവംബർ 13, 2003 (61 വയസ്സ്) |
| തൊഴിൽ(s) | കാർട്ടൂണിസ്റ്റും, ചിത്രകാരനും |
| ജീവിതപങ്കാളി | സുഹറാ ഗഫൂർ |
| ബന്ധുക്കൾ | ബി.എം. സുഹറ |
ഒരു കാർട്ടൂണിസ്റ്റും, ചിത്രകാരനുമായിരുന്നു ബി.എം. ഗഫൂർ (1942-നവംബർ 13 2003). കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകസെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമിയിൽ കുഞ്ഞമ്മാൻ എന്ന കാർട്ടൂൺ തുടങ്ങിയത് ഗഫൂറായിരുന്നു[1] .
ജീവിതരേഖ
[തിരുത്തുക]1942 ൽ തലശ്ശേരിയിൽ ജനനം. ചന്ദ്രിക ദിനപത്രത്തിൽ ആർട്ടിസ്റ്റായി കലാജീവിതത്തിനു തുടക്കം. പിന്നീട് കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്സ് വീക്ക്‌ലിയിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി. 1980 മുതൽ മാതൃഭൂമി ദിനപത്രത്തിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി ജോലി ചെയ്തു. 2003 നവംബർ 13-ന് കോഴിക്കോട്ടെ വസതിയിൽ വെച്ച് അന്തരിച്ചു[2] . കഥാകാരി ബി.എം. സുഹറ സഹോദരിയാണ്.
അവലംബം
[തിരുത്തുക]- ↑ "വരയും വാക്കും, പുഴ മാഗസിൻ". Archived from the original on 2016-03-04. Retrieved 2013 നവംബർ 21.
{{cite web}}:|first=missing|last=(help); Check date values in:|accessdate=(help) - ↑ "ICON OF EVENTS - November, PRD Kerala". Archived from the original on 2007-07-17. Retrieved 2013 നവംബർ 21.
{{cite web}}: Check date values in:|accessdate=(help)