കേരള കാർട്ടൂൺ അക്കാദമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാർട്ടൂണിസ്റ്റുകളുടെ ഒരു സംഘടനയാണ് കേരള കാർട്ടൂൺ അക്കാദമി. കേരള സംസ്ഥാന ഗവൺമെന്റിന്റെ അംഗീകാരമുള്ള ഫ്രീലാൻസർമാരും ഇതിൽ ഉൾപ്പെടുന്നു. നൂറിലധികം പ്രൊഫഷണൽ കാർട്ടൂണിസ്റ്റുകളുടെ അംഗത്വമുണ്ട് അക്കാദമിയിൽ. 1982-ൽ ആരംഭിച്ചത് മുതൽ, അക്കാദമി ക്യാമ്പുകൾ/വർക്ക്ഷോപ്പുകൾ, പ്രദർശനങ്ങൾ, സെമിനാറുകൾ, പഠനയാത്രകൾ, ഉത്സവങ്ങൾ മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.[1][2] [3][4].[5]

കേരളത്തിലെ പ്രാദേശിക കാർട്ടൂണിസ്റ്റുകൾക്ക് ഒത്തുചേരാനുള്ള ഒരിടമാണ് കേരള കാർട്ടൂൺ അക്കാദമി. കേരളത്തിലെ കാർട്ടൂണിസ്റ്റുകളെ സംഘടിപ്പിക്കാനുള്ള ആദ്യ ശ്രമം നടന്നത് 1967 ലാണ്. കുട്ടി, മന്ത്രി, ശിവറാം, തോമസ്, ആർട്ടിസ്റ്റ് രാഘവൻ നായർ എന്നിവർ കാർട്ടൂണിസ്റ്റുകൾക്കായി ഒരു അസോസിയേഷൻ രൂപീകരിച്ചു. 1981 ൽ ശിവറാം, തോമസ്, യേശുദാസൻ, ടോംസ്, ഗഫൂർ, സീരി, നാഥൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കാർട്ടൂണിസ്റ്റുകൾക്കായി ഒരു വേദി നിലവിൽ വന്നു. അതായിരുന്നു പിന്നീട് കേരള കാർട്ടൂൺ അക്കാദമിയായത്.

റഫറൻസുകൾ[തിരുത്തുക]

  1. "Out of the dark". The Hindu. 16 July 1007. Archived from the original on 2007-12-04. Retrieved 2009-02-16.
  2. "Celebrating cartoons". The Hindu. 16 September 2008. Archived from the original on 3 November 2012. Retrieved 2009-02-16.
  3. "Telling it as it is". The Hindu. 21 August 2003. Archived from the original on 3 October 2003. Retrieved 2009-02-16.{{cite news}}: CS1 maint: unfit URL (link)
  4. "Animation film festival in May". The Hindu. 21 April 2007. Archived from the original on 27 November 2007. Retrieved 2009-02-16.
  5. "Sreesanth subject of cartoon contest in Kerala". The Hindu. 23 August 2008. Archived from the original on 3 November 2012. Retrieved 2009-02-16.
"https://ml.wikipedia.org/w/index.php?title=കേരള_കാർട്ടൂൺ_അക്കാദമി&oldid=3747982" എന്ന താളിൽനിന്ന് ശേഖരിച്ചത്