ജൂഡ് ആന്തണി ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജൂഡ് ആന്റണി ജോസഫ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജൂഡ് ആന്തണി ജോസഫ്
Jude Anthany Joseph.jpg
ജനനം25 April 1983 (1983-04-25) (38 വയസ്സ്)
ദേശീയതഇന്ത്യ
പൗരത്വംഇന്ത്യ
കലാലയംLBS College of Engineering കാസർഗോഡ്
തൊഴിൽചലച്ചിത്രസംവിധായകൻ
സജീവ കാലം2008-Present
ജീവിതപങ്കാളി(കൾ)ഡീയാന ആൻ ജെയിംസ്(February 2015-Present)


ഓം ശാന്തി ഓശാന (2014) എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളസിനിമയിൽ പ്രശസ്തനായ നവ സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്. പഴയ പേർ സിജോ ജോസഫ്. സെന്റ് ജൂഡിന്റെ അനുയായി എന്ന നിലയിൽ പേർ നിയമപരമായി ജൂഡ് ആന്തണി ജോസഫ് എന്നാക്കി. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ്.

വ്യക്തിജീവിതം[തിരുത്തുക]

ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറായി കുറച്ച് കാലം ജോലി ചെയ്തു (2006-2009). നടൻ നിവിൻ പോളിയുമായി അടുത്ത സൗഹൃദം.[1] 14 ഫെബ്രുവരി 2015 ഡയാന ആൻ ജെയിംസിനെ വിവാഹം കഴിച്ചു.[2]

ചലച്ചിത്രലോകത്തിൽ[തിരുത്തുക]

ഭാവന മീഡിയ വിഷനിന്റെ ബാനറിൽ ദീപു കരുണാകരൻ സംവിധാനം ചെയ്തു 2008-ൽ പുറത്തിറങ്ങിയ ക്രേസി ഗോപാലൻ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി രംഗപ്രവേശനം. 2014-ൽ ഓം ശാന്തി ഓശാനയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചു. 2015-ൽ പ്രേമം സിനിമയിൽ അതിഥിവേഷത്തിൽ അഭിനയിച്ചു.

സംവിധാനം[തിരുത്തുക]

വർഷം ചിത്രം കുറിപ്പ്
2014 ഓം ശാന്തി ഓശാന മിഥുൻ മാനുവൽ തോമസിനൊപ്പം രചനയിലും പങ്കാളി
2016 ഒരു മുത്തശ്ശി ഗദ രചനയും നിർവഹിച്ചു
2019 2403 ft. പ്രഖ്യാപനം ചെയ്തു

അഭിനയം[തിരുത്തുക]

വർഷം ചിത്രം കഥാപാത്രം കുറിപ്പ്
2015 പ്രേമം ഡോളീ ഡിക്രൂസ് ചെറിയ വേഷം
2016 ആക്ഷൻ ഹീറോ ബിജു ഷിന്റോ ചെറിയ വേഷം
2016 വേട്ട സംവിധായകൻ ചെറിയ വേഷം
2016 ഒരു മുത്തശ്ശി ഗദ യുവ ജനാർദ്ദന കുറുപ്പ് / ബ്രില്ലി ചെറിയ വേഷം
2016 തോപ്പിൽ ജോപ്പൻ തോമസുകുട്ടി
2017 വെളിപാടിന്റെ പുസ്തകം വിജ്ഞാനകോശം
2017 പോക്കിരി സൈമൺ തടവുകാരൻ Cameo
2018 സ്ട്രീറ്റ് ലൈറ്റ്സ് പീയൂഷ്
2018 ഒരു കുട്ടനാറ്റൻ ബ്ലോഗ് പ്രകാശൻ
2018 കായംകുളം കൊച്ചുണ്ണി ബ്രാഹ്മണൻ
2019 ലവ് ആക്ഷൻ ഡ്രാമ ഷിനോജ്
2019 മനോഹരം
2019 മറ്റൊരു കടവിൽ കുളിസീൻ 2 ഷോർട്ട് ഫിലിം, പ്രധാന കഥാപാത്രം
ടെലിവിഷൻ
വർഷം ചിത്രം കഥാപാത്രം ചാനൽ
2018–ഇതുവരെ ഡാൻസ് കേരള ഡാൻസ് വിധികർത്താവ് സീ കേരളം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.mangalam.com/cinema/latest-news/267921
  2. "ജൂഡ് ആന്റണി ജോസഫ് വിവാഹിതനായി". ശേഖരിച്ചത് 2015 ഓഗസ്റ്റ് 11. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ജൂഡ്_ആന്തണി_ജോസഫ്&oldid=3403217" എന്ന താളിൽനിന്ന് ശേഖരിച്ചത്