Jump to content

ജിതമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിതമ്പ്
എഡിറ്റ് മോഡിൽ പ്രവർത്തിക്കുന്ന ജിതമ്പ് v3.4.4
എഡിറ്റ് മോഡിൽ പ്രവർത്തിക്കുന്ന ജിതമ്പ് v3.4.4
Original author(s)Paolo Bacchilega
വികസിപ്പിച്ചത്The GNOME Project
ആദ്യപതിപ്പ്2001; 23 വർഷങ്ങൾ മുമ്പ് (2001)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC (GTK+)
ഓപ്പറേറ്റിങ് സിസ്റ്റംUnix-like
തരം
അനുമതിപത്രംGNU General Public License
വെബ്‌സൈറ്റ്wiki.gnome.org/Apps/Gthumb

ജിതമ്പ്, ചിത്രങ്ങൾ കാണാനുള്ള ഒരു സ്വതന്ത്രസോഫ്റ്റ്‍വെയറാണ്. കൂടാതെ ഇതിന് ആൽബങ്ങൾ അടുക്കിവയ്ക്കാനും ചിത്രങ്ങളിൽ മാറ്റം വരുത്താനുമുള്ള കഴിവുമുണ്ട്.[1] ഗ്നോം എച്ഐജി അനുസരിക്കുന്ന ജിതമ്പിന് വ്യക്തമായതും ലളിതവുമായ സമ്പർക്കമുഖമാണുള്ളത്. ഇത് ഗ്നോം പണിയിടവുമായി വളരെ യോജിച്ച് പ്രവർത്തിക്കുന്നു.

സവിശേഷതകൾ

[തിരുത്തുക]

ജിതമ്പ് ഉപയോഗിച്ച് ഫയൽസിസ്റ്റത്തിലുള്ള ചിത്രങ്ങൾ കാണാനും തെരയാനും കഴിയും. ഇത് വിവിധ കാറ്റലോഗുകൾ ആക്കാനും ചിത്രപ്രദർശനം നിർമ്മിക്കാനും കഴിയും. ഇവ ബുക്മാർക്ക് ചെയ്യാനും അവയിൽ അഭിപ്രായം രേഖപ്പെടുത്താനുമുള്ള സൗകര്യമുണ്ട്. ഫോട്ടോ ഉപയോഗിച്ച് ഡിജിറ്റൽ ക്യാമറകളിൽനിന്ന് നേരിട്ട് ഫോട്ടോ കൊണ്ടുവരാനും കഴിയും.

ജിതമ്പിന് ഡിജിറ്റൽ ഫോട്ടോഗ്രാഫിക്ക് ആവശ്യമായ ചില ചിത്രം എഡിറ്റിംഗ് കഴിവുകളുണ്ട്. ചിത്രത്തിന്റെ ഹ്യൂ, സാച്ചുറേഷൻ, ലൈറ്റ്നസ്, കോൺട്രാസ്റ്റ്, കളർ, ഷാർപ്നെസ് എന്നിവ മാറ്റാൻകഴിയും. ഇതിന് ചിത്രം വെട്ടിയെടുക്കാനും വലിച്ചുനീട്ടാനും 90 ഡിഗ്രികളിൽ കറക്കാനും അല്ലെങ്കിൽ ഇച്ഛാനുസരണം കറക്കാനും കഴിയും. ചുവപ്പ് കണ്ണ് ഒഴിവാക്കൽ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എഡിറ്റുചെയ്ത ചിത്രങ്ങൾ ജെപിജി, പിഎൻജി, ടിഫ്, ടിജിഎ എന്നീ ഫോർമാറ്റുകളിൽ സൂക്ഷിക്കാനും കഴിയും.

ജിതമ്പിന് ആൽബങ്ങൾ വെബ് അടിസ്ഥാനമായ ഫോട്ടോ ആൽബമാക്കി മാറ്റാൻ കഴിയും ഇതിനായി വിവധ ടെംപ്ലേറ്റുകൾ ലഭ്യമാണ്. ഇവ വെബ്സൈറ്റിലേക്ക് നേരിട്ട് കയറ്റുമതിചെയ്യാനും കഴിയും. ഇതിനെല്ലാം വളരെ ലളിതമായ സംവിധാനം ജിതമ്പിലുണ്ട്.

പകർത്തുക, ഒട്ടിക്കുക, മായ്ചുകളയുക, പകർപ്പുണ്ടാക്കുക, പ്രിന്റ് ചെയ്യുക, സൂം ചെയ്യുക, ഫോർമാറ്റ് മാറ്റുക. കൂട്ടത്തോടെ പേര് മാറ്റുക എന്നിങ്ങനെയുള്ള പ്രവർത്തികളും ജിതമ്പ് ഉപയോഗിച്ച് ചെയ്യാം.

ചരിത്രം

[തിരുത്തുക]

ആദ്യം റിലീസായ വെർഷൻ 0.2 ആണ് ഇത് 2001 പുറത്തിറങ്ങി.

ഇത് ജിക്യുവ്യു അടിസ്ഥാനമായാണ് നിർമ്മിച്ചത്. 2.12.0 മുതൽ ഉപയോക്താക്കൾക്ക് ചിത്രങ്ങൾ വിവിധ വെബ്സൈറ്റുകളിലേക്ക് കയറ്റുമതിചെയ്യാനുള്ള സജ്ജീകരണങ്ങൾ കൊണ്ടുവന്നു. വെർഷൻ 3.0.0 ജിടികെ 3 അടിസ്ഥാനമായാണ് നിർമ്മിച്ചത്. ഇത് നല്ല ഗുണമേന്മയുള്ള എസ്‍വിജി സൂം പിൻതുണയുണ്ടായിരുന്നു.

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "gThumb Brings Better Photo Browsing and Importing to Linux Archived 2018-11-06 at the Wayback Machine.". Lifehacker, 14 June 2010. Accessed 21 March 2017

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജിതമ്പ്&oldid=3992869" എന്ന താളിൽനിന്ന് ശേഖരിച്ചത്