Jump to content

കൃത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Krita എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Krita
വികസിപ്പിച്ചത്KDE
ആദ്യപതിപ്പ്21 ജൂൺ 2005; 19 വർഷങ്ങൾക്ക് മുമ്പ് (2005-06-21)
റെപോസിറ്ററിgit repo on KDE
ഭാഷC++, Qt
ഓപ്പറേറ്റിങ് സിസ്റ്റംUnix-like, Windows,[1] macOS[1]
തരംRaster graphics editor
അനുമതിപത്രംGPLv2 +
വെബ്‌സൈറ്റ്krita.org

സ്വതന്ത്രവും തുറന്ന സ്രോതസ്സുള്ളതുമായ ഒരു റാസ്റ്റർ ഗ്രാഫിക്സ് എഡിറ്ററാണ് കൃത. ഡിജിറ്റൽ ചിത്രരചനയും ആനിമേഷനും നിർമ്മിക്കാനുതകുന്ന തരത്തിലാണ് കൃത നിർമ്മിച്ചിട്ടുള്ളത്. ശ്രദ്ധതിരിക്കാത്തതരത്തിലുള്ള യുഐ, ഓപ്പൺജിഎൽ ആക്സിലറേഷനുള്ള ഉയർന്ന ക്വാളിറ്റി കാൻവാസ്, കളർ മാനേജ്മെന്റ് സപ്പോർട്ട്, മികച്ച നിലവാരമുള്ള ബ്രഷ് എൻജിൻ, നോൺഡിസ്ട്രക്റ്റീവ് ലെയറുകൾ, മാസ്കുകൾ, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ലെയർ മാനേജ്മെന്റ്, വെക്ടർ ആർട്ട് വർക്ക് സപ്പോർട്ട്, മാറ്റാവുന്നപ്രൊഫൈലുകൾ തുടങ്ങിയവ കൃതയുടെ സവിശേഷതകളാണ്. കൃത ഗ്നൂലിനക്സിലും മൈക്രോസോഫ്റ്റ് വിന്റോസിലും മാക് ഓഎസിലും പ്രവർത്തിക്കും.

കൃത ഡെവലപ്പര്‌ തിമൊത്തി ഗിയെറ്റ് സ്വതന്ത്ര 2017 സമ്മേളനത്തിന് തിരുവനന്തപുരത്ത് എത്തിയപ്പോൾ

കൃത എന്നപേരിന് വിവിധ സംസ്കാരങ്ങളുടെ സ്വാധീനമുണ്ട്. സ്വീഡിഷിൽ കൃത എന്നത് ക്രയോൺ എന്നും റിത എന്നതിന് വരയ്ക്കാൻ എന്നുമാണ് അർത്ഥം. ഇന്ത്യൻ പുരാണമായ മഹാഭാരതത്തിൽ കൃത എന്നത് പരിപൂർണ്ണത എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നു.

  1. 1.0 1.1 "Krita Desktop | Krita". Krita Foundation. Retrieved 2016-05-30.
"https://ml.wikipedia.org/w/index.php?title=കൃത&oldid=3411164" എന്ന താളിൽനിന്ന് ശേഖരിച്ചത്