ഗന്ധപ്രസാരണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Skunkvine
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. foetida
Binomial name
Paederia foetida
Synonyms
List source : [2]

സ്കങ്ക്‌വൈൻ, സ്റ്റിങ്ക്‌വൈൻ, ചൈനീസ് ഫീവർ വൈൻ എന്നെല്ലാം പേരുകളുള്ള ഒരു വള്ളിച്ചെടിയാണ് ഗന്ധപ്രസാരണി, (ശാസ്ത്രീയനാമം: Paederia foetida).[3] മിതശീതോഷ്ണ, ഉഷ്ണമേഖലാ ഏഷ്യയാണ് ഇതിന്റെ ജന്മദേശം. മസ്കറീനീസ്, മെലനേഷ്യ, പോളിനേഷ്യ, ഹവായിയൻ ദ്വീപുകൾ എന്നിവിടങ്ങളിൽ സ്വാഭാവികമാക്കപ്പെട്ട ഈ സസ്യം സമീപകാലപഠനങ്ങളിൽ വടക്കേ അമേരിക്കയിലും കണ്ടെത്തിയിട്ടുണ്ട്.[2]

ഗന്ധപ്രസാരണിക്ക് കടുത്ത ഗന്ധകമണമുള്ള ദുർഗന്ധം ഉണ്ട്. ഇലയോ വള്ളിയോ ഞെരടിനോക്കിയാൽ ദുർഗന്ധം വരും,[4] ഇതിനു കാരണം, ഈ മണത്തിനു കാരണമാകുന്ന എണ്ണ, പ്രധാനമായും ഇലകൾക്കുള്ളിൽ കാണപ്പെടുന്ന സൾഫർ സംയുക്തങ്ങളിൽ, വലിയ അളവിൽ ഡൈമെഥൈൽ ഡിസൾഫൈഡ് ഉണ്ടെന്നതാണ്.[5]

വിതരണം[തിരുത്തുക]

ഈ ചെടി ബംഗ്ലാദേശ് തെക്കൻ ഭൂട്ടാൻ, കംബോഡിയ, തായ്വാൻ, ഹോങ്കോങ്ങ് ആൻഡ് മക്കാവു, ചിഅനീസ് പ്രവശ്യകളായ അൻഹുയി, ഫ്യൂജിയൻ, ഗാൻസു, ഗുവാങ്ഡോങ്, ഗുവാങ്ക്സി, ഹെനാൻ, ഹെനാൻ, ഹുബെയ്, ഹുനാൻ, ജിയാൻങ്ങ്സു, മാവോ, ഷാൻക്സി, ഷാൻഡോങ്, ഷാൻക്സി, സിചുവാൻ, ക്സിജാങ്ങ്, യുനാൻ, സെജിയാങ്ങ്, ഇന്ത്യ ( ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ഒഡീഷ, സിക്കിം, തെലങ്കാന , പശ്ചിമ ബംഗാളിന്റെ വടക്കൻ ഭാഗത്തും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും); ഇന്തോനേഷ്യ ; ജപ്പാൻ (ഹോൻഷു, ക്യുഷു, ഷിക്കോകു പ്രിഫെക്ചറുകളിലും റ്യുക്യു ദ്വീപുകളിലും); ലാവോസ് ; മലേഷ്യ ; മ്യാൻമർ ; നേപ്പാൾ ; ഫിലിപ്പീൻസ് ; സിംഗപ്പൂർ ; ദക്ഷിണ കൊറിയ ; തായ്ലൻഡ് ; വിയറ്റ്നാം എന്നിവിടങ്ങളിലെല്ലാം തദ്ദേശീയമാണ്.[2]

ഉപയോഗങ്ങൾ[തിരുത്തുക]

ഇത് ചിലപ്പോൾ അലങ്കാരമായി നട്ടുപിടിപ്പിക്കുന്നു, കൂടാതെ നാടോടി വൈദ്യത്തിൽ ഉപയോഗമുണ്ട്.[2][6] വടക്കുകിഴക്കൻ, കിഴക്കൻ ഇന്ത്യയിലെ ചില പരമ്പരാഗത പാചകങ്ങളിൽ ഇത് പാചക സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു.

കീടങ്ങളും രോഗങ്ങളും[തിരുത്തുക]

ചില സ്ഫിങ്സ് ശലഭങ്ങളുടെ ശലഭപ്പുഴുക്കൾ ഇതിന്റെ ഇല ഭക്ഷിക്കാറുണ്ട്.[7]

അവലംബം[തിരുത്തുക]

  1.  This species was first described botanically and published in Mantissa Plantarum 1: 52. 1767. "Name - Paederia foetida L." Tropicos. Saint Louis, Missouri: Missouri Botanical Garden. Retrieved August 9, 2010.
  2. 2.0 2.1 2.2 2.3 ഗന്ധപ്രസാരണി in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on August 9, 2010. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "grin" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. "Ecology of Paederia foetida". ISSG Database. Invasive Species Specialist Group (IUCN and SSC. Archived from the original on 2011-06-11. Retrieved August 9, 2010.
  4. Chanda, Silpi; Sarethy, Indira P.; De, Biplab; Singh, Kuldeep (2013-12-01). "Paederia foetida — a promising ethno-medicinal tribal plant of northeastern India". Journal of Forestry Research (in ഇംഗ്ലീഷ്). 24 (4): 801–808. doi:10.1007/s11676-013-0369-2. ISSN 1993-0607.
  5. K.C.Wong; G.L.Tan (Jan–Feb 1994). "Steam volatile constituents of the aerial parts of Paederia foetida L. (abstract)". Flavour and Fragrance Journal. Universiti Sains Malaysia, Penang, Malaysia: John Wiley & Sons, Inc. 9 (1): 25–28. doi:10.1002/ffj.2730090106.
  6. Chanda, Silpi; Deb, Lokesh; Tiwari, Raj Kumar; Singh, Kuldeep; Ahmad, Sayeed (2015-09-03). "Gastroprotective mechanism of Paederia foetida Linn. (Rubiaceae) – a popular edible plant used by the tribal community of North-East India". BMC Complementary and Alternative Medicine. 15 (1): 304. doi:10.1186/s12906-015-0831-0. ISSN 1472-6882. PMC 4557762. PMID 26335308.{{cite journal}}: CS1 maint: unflagged free DOI (link)
  7. Robinson, Gaden S.; Ackery, Phillip R.; Kitching, Ian J.; Beccaloni, George W.; Hernández, Luis M. (2010). "HOSTS - a Database of the World's Lepidopteran Hostplants". Natural History Museum, London. Retrieved 2019-09-14.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗന്ധപ്രസാരണി&oldid=3803753" എന്ന താളിൽനിന്ന് ശേഖരിച്ചത്