യുന്നാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യുന്നാൻ പ്രവിശ്യ

云南省
Name transcription(s)
 • Chinese云南省 (Yúnnán Shěng)
 • AbbreviationYN / 滇
Map showing the location of യുന്നാൻ പ്രവിശ്യ
Map showing the location of യുന്നാൻ പ്രവിശ്യ
Capital
(and largest city)
Kunming
Divisions16 prefectures, 129 counties, 1565 townships
Government
 • SecretaryChen Hao
 • GovernorRuan Chengfa
വിസ്തീർണ്ണം
 • ആകെ3,94,000 കി.മീ.2(1,52,000 ച മൈ)
പ്രദേശത്തിന്റെ റാങ്ക്8th
ജനസംഖ്യ
 (2010)[2]
 • ആകെ45,966,239
 • റാങ്ക്12th
 • ജനസാന്ദ്രത120/കി.മീ.2(300/ച മൈ)
 • സാന്ദ്രതാ റാങ്ക്24th
Demographics
 • Ethnic composition
 • Languages and dialectsSouthwestern Mandarin
25 ethnic minority languages
ISO 3166 കോഡ്CN-YN
GDP (2017 [3])CNY 1.65 trillion
US$244.84 billion (20th)
 - per capitaCNY 34,546
US$5,117 (30th)
HDI (2013)0.609[4] (medium) (29th)
വെബ്സൈറ്റ്www.yn.gov.cn
യുന്നാൻ
Yunnan (Chinese characters).svg
"Yunnan" in Simplified (top) and Traditional (bottom) Chinese characters
Chinese name
Simplified Chinese云南
Traditional Chinese雲南
Literal meaning"South of the Yun(ling Mountains)"
Yi name
Yiꒊꆈ
yyp nuo
Dai name
Daiᦑᦱᧃ ᦑᦳᧂ
yun nuo


ചൈനയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് യുന്നാൻ(audio speaker icon安徽). 394000 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയുള്ള യുന്നാൻ പ്രവിശ്യയിൽ 2009 ലെ കണക്കനുസരിച്ച് 45.7 ദശലക്ഷം ജനങ്ങൾ വസിക്കുന്നു. ചൈനീസ് പ്രവിശ്യകളായ ഗ്വാങ്സി, ഗുയ്ജൊ, സിച്വാൻ, തിബത്ത് സ്വയംഭരണ പ്രദേശം, വിയറ്റ്നാം, ലാവോസ്, മ്യാന്മാർ എന്നീ രാജ്യങ്ങൾ എന്നിവയുമായി യുന്നാൻ അതിർത്തി പങ്കിടുന്നു.

മലനിരകൾ നിറഞ്ഞ ഭൂപ്രകൃതിയാണ് യുന്നാൻ പ്രവിശ്യയുടേത്. താരതമ്യേന ഉയർന്ന മലനിരകൾ വടക്കുപടിഞ്ഞാറ് ഭാഗത്തും താഴ്ന്ന മലനിരകൾ തെക്കുകിഴക്കും ഭാഗത്തും കാണപ്പെടുന്നു. ഭൂരിഭാഗം ജനങ്ങളും വസിക്കുന്നത് കിഴക്കൻ മേഖലയിലാണ്. പടിഞ്ഞാറൻ ഭാഗങ്ങളിൽ ഉയരം കൊടുമുടികൾ തൊട്ട് നദീ താഴ്‌വരകൾ വരെ 3000 മീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു.പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ് ഈ പ്രവിശ്യ. എറ്റവുമധികം സസ്യജാല വൈവിദ്ധ്യം പ്രകടിപ്പിക്കുന്നതും യുന്നാൻ പ്രവിശ്യയാണ്. ചൈനയിൽ കാണപ്പെടുന്ന 30000 ഉന്നത സസ്യവർഗ്ഗങ്ങളിൽ 17000 എണ്ണം യുന്നാനിൽ കാണപ്പെടുന്നു. യുന്നാനിലെ അലുമിനിയം, ലെഡ്, സിങ്ക്, ടിൻ നിക്ഷേപങ്ങൾ ചൈനയിലെ എറ്റവും വലിയവയാണ്. ചെമ്പിന്റെയും നിക്കലിന്റെയും വൻ നിക്ഷേപവും യുന്നാനിൽ കാണപ്പെടുന്നു.

ബിസി രണ്ടാം നൂറ്റാണ്ടിന്റെ അവസാനമാണ് ഈ പ്രവിശ്യയുമായി ആദ്യ രേഖപ്പെടുത്തിയ നയതന്ത്ര ബന്ധം ഹാൻ രാജവംശം നടത്തുന്നത്. എഡി 8ആം നൂറ്റാണ്ടിൽ സിനോ-ടിബറ്റൻ ഭാഷ സംസാരിക്കുന്ന നാഞ്ചോ സാമ്രാജ്യത്തിന്റെ ആസ്ഥാനമായി മാറി യുന്നാൻ. 13ആം നൂറ്റാണ്ടിൽ മംഗോൾ സാമ്രാജ്യത്തിന്റെ അധീനതയിലായ ഈ ദേശം 1930കൾ വരെ പ്രാദേശികമായി യുദ്ധപ്രഭുക്കളുടെ സ്വാധീനത്തിൻ കീഴിൽ നിന്നു.യുവാൻ രാജവംശത്തിന്റെ കാലം മുതൽ സർക്കാർ പിന്തുണയോടെ ഹാൻ വംശജരുടെ ഉത്തര, ദക്ഷിണപൂർവ ചൈനയിൽ നിന്നും കുടിയേറ്റക്കാരുടെ ഒഴുക്ക് യുന്നാനിലേക്കുണ്ടായി. ജാപ്പനീസ് അധിനിവേശം മൂലവും ഇങ്ങോട്ട് കുടിയേറ്റം നടന്നു. പ്രധാനമായി രണ്ടു പ്രാവശ്യം നടന്ന ഈ കുടിയേറ്റങ്ങൾ മൂലം വംശപരമായി യുന്നാൻ ജനത വൈവിദ്ധ്യപൂർണ്ണമായി. ആകെ ജനസംഖ്യയുടെ 34% ന്യൂനപക്ഷങ്ങളാണ് യുന്നാൻ പ്രവിശ്യയിൽ. യുന്നാനിലെ പ്രധാന വംശങ്ങൾ യി, ബായ്, ഹാനി, ജുവാങ്, ഡായ്, മിയാ എന്നിവയാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

ചൈനയിലെ ഏറ്റവും തെക്കുപടിഞ്ഞാറൻ പ്രവിശ്യയാണ് യുന്നാൻ. ഉത്തരായണ രേഖ അതിന്റെ തെക്കൻ ഭാഗങ്ങളിലൂടെ കടന്നുപോകുന്നു. ചൈനയുടെ ആകെ വലിപ്പത്തിന്റെ 4.1% വിസ്തൃതിയുള്ള യുന്നാന്റെ വലിപ്പം 394,100 ചതുരശ്ര കിലോമീറ്ററുകളാണ്. പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ യുന്നാൻ-ഗുയ്ജോ പീഠഭൂമിയുടെ ഭാഗമാണ്. കിഴക്ക് ഗ്വാങ്‌സി, ഗുയ്ജോ പ്രവിശ്യകൾ, വടക്ക് സിചുവാൻ പ്രവിശ്യ, വടക്കുകിഴക്ക് തിബത്ത് സ്വയംഭരണ പ്രദേശം എന്നിവയുമായി യുന്നാൻ അതിർത്തി പങ്കിടുന്നു. മ്യാന്മാറുമായി പടിഞ്ഞാറും, ലാവോസുമായി തെക്കും, വിയറ്റ്നാമായി തെക്കുകിഴക്കും 4,060 കിമീ അതിർത്തി യുന്നാൻ പങ്കിടുന്നു.

ഭൗമശാസ്ത്രം[തിരുത്തുക]

ഹിമാലയ പർവതത്തിന്റെ ഏറ്റവും കിഴക്കേ അറ്റത്താണ് യുന്നാൻ നിൽക്കുന്നത്. ഹിമയുഗങ്ങളുടെ കാലത്താണ് ഇവിടം ഉയർന്നു തുടങ്ങിയത്, അത് ഇപ്പോളും തുടരുന്നു. പ്രവിശ്യയുടെ കിഴക്കൻ ഭാഗം ചുണ്ണാമ്പുകല്ല് നിറഞ്ഞ പീഠഭൂമിയാണ്. ആഴമുള്ള ഗിരികന്ദരങ്ങളിലൂടെ കുതിച്ചൊഴുകുന്ന സഞ്ചാരയോഗ്യമല്ലാത്ത നദികളാണിവിടെ.

കാലാവസ്ഥ[തിരുത്തുക]

സൗമ്യമായ കാലാവസ്ഥയാണ് യുന്നാനിൽ. തെക്കോട്ട് അഭിമുഖമായി മലഞ്ചരിവുകളിൽ സ്ഥിതിചെയ്യുന്ന പ്രവിശ്യക്ക് ശാന്ത സമുദ്രത്തിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും സ്വാധീനം ലഭിക്കുന്നതുകൊണ്ടാണിത്. വിളവുകാലം കൂടുതലാണെങ്കിലും കൃഷിയോഗ്യമായ ഭൂമി കുറവാണിവിടെ. ജനുവരിയിലെ താപനില 8° മുതൽ 17° സെൽഷ്യസ് വരെയും ജൂലൈയിൽ 21° മുതൽ 27° സെൽഷ്യസ് വരെയും കാണപ്പെടുന്നു. 600 മുതൽ 2300 മില്ലി ലിറ്റർ വരെ വാർഷിക വർഷപാതം ഇവിടെ ലഭിക്കുന്നു. ഇതിൽ പകുതിയിലധികം ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ലഭിക്കുന്നത്. പീഠഭൂമി മേഖലയിൽ സമശീതോഷ്ണ കാലാവസ്ഥയാണ്. പടിഞ്ഞാറൻ മലനിരകളിൽ താഴ്വാരങ്ങളിൽ കൂടിയ ചൂടും കൊടുമുടികളിൽ കൊടും തണുപ്പും കാണുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങൾ[തിരുത്തുക]

ദേശീയോദ്യാനങ്ങൾ[തിരുത്തുക]

യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങൾ[തിരുത്തുക]

ആരോഗ്യമേഖല[തിരുത്തുക]

ചൈനയിലെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മലേറിയ രോഗബാധിതരിൽ 50% യുന്നാൻ പ്രവിശ്യയിൽ നിന്നാണ്.[7]

ചൈനയിലെ പ്ലേഗിന്റെ പ്രധാന ഉറവിടമായും യുന്നാൻ പ്രവിശ്യ കരുതപ്പെടുന്നു.[8]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  7. Yunnan DQ Testing Turns Up Fake Artesunates, Health Officials Alerted Archived 2008-09-09 at the Wayback Machine. USP Drug Quality and Information Program
  8. Zhang Z, Hai R, Song Z, Xia L, Liang Y, Cai H, Liang Y, Shen X, Zhang E, Xu J, Yu D, Yu XJ. (2009) Spatial variation of Yersinia pestis from Yunnan Province of China. Am J Trop Med Hyg. 81(4):714-717
"https://ml.wikipedia.org/w/index.php?title=യുന്നാൻ&oldid=3263789" എന്ന താളിൽനിന്ന് ശേഖരിച്ചത്