Jump to content

ഇന്നർ മംഗോളിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നേയി മംഗോൾ സ്വയംഭരണപ്രദേശം
(ഇന്നർ മംഗോളിയ ഓട്ടോണോമസ് റീജിയൺ
Name transcription(s)
 • ചൈനീസ്内蒙古自治区 (നേയി മെൻഗ്ഗു സിഷിക്വു)
 • ചുരുക്കെഴുത്ത്内蒙 or 内蒙古[1] (പിൻയിൻ: നേയി മെൻഗ് അല്ലെങ്കിൽ നേയി മെൻഗ്ഗു)
 • മംഗോളിയൻᠦᠪᠦᠷ ᠮᠣᠩᠭᠤᠯ ᠤᠨ ᠥᠪᠡᠷᠲᠡᠭᠡᠨ ᠵᠠᠰᠠᠬᠤ ᠣᠷᠤᠨ
 • മംഗോളിയൻ ലിപ്യന്തരംഓബുർ മംഗ്യോൾ-ഉൻ ഓബർടെജെൻ സാസാക്വു ഓറുൺ[2]
Map showing the location of Inner Mongolia
ഭൂപടത്തിൽ ഇന്നർ മംഗോളിയയുടെ സ്ഥാനം
നാമഹേതുമംഗോളിയൻ ഭാഷയിലെ ഓബുർ മംഗ്ഗോൾ എന്ന പ്രയോഗത്തിൽ നിന്നും നിഷ്പന്നമായത്. ഓബർ എന്നാൽ പ്രകൃത്യാലുള്ള ഒരു തടസ്സത്തിന്റെ മുൻവശം, സൂര്യപ്രകാശം വീഴുന്ന ഭാഗം എന്നൊക്കെ അർത്ഥമുണ്ട് (പർവ്വതം, പർവ്വതനിരകൾ, തടാകം, മരുഭൂമി എന്നിവയൊക്കെ ഉദാഹരണം).
തലസ്ഥാനംഹോഹ്ഹോട്ട്
ഏറ്റവും വലിയ പട്ടണംബാവോടൗ
വിഭാഗങ്ങൾ12 പ്രിഫെക്ചറുകൾ, 101 കൗണ്ടികൾ, 1425 ടൗൺഷിപ്പുകൾ
ഭരണസമ്പ്രദായം
 • സെക്രട്ടറിവാങ് ജൺ
 • ഗവർണർബഗാതൂർ
വിസ്തീർണ്ണം
 • ആകെ11,83,000 ച.കി.മീ.(4,57,000 ച മൈ)
•റാങ്ക്മൂന്നാം സ്ഥാനം
ജനസംഖ്യ
 (2010)[4]
 • ആകെ24,706,321
 • റാങ്ക്ഇരുപത്തിമൂന്നാം സ്ഥാനം
 • ജനസാന്ദ്രത20.2/ച.കി.മീ.(52/ച മൈ)
 • സാന്ദ്രതാ റാങ്ക്ഇരുപത്തെട്ടാം സ്ഥാനം
ജനസംഖ്യാ കണക്ക്
 • വർഗ്ഗങ്ങളുടേ വിതരണംഹാൻ - 79%
മംഗോൾ - 17%
മഞ്ചു - 2%
ഹുയി - 0.9%
ഡൗർ - 0.3%
 • ഭാഷകളും ഭാഷാഭേദങ്ങളുംജിൻ, വടക്കുകിഴക്കൻ മൻഡാരിൻ, ബീജിംഗ് മൻഡാരിൻ, മംഗോളിയൻ, ഓയിറാറ്റ്, ബറിയാറ്റ്, ഡാഗർ, ഇവെൻകി
ISO കോഡ്CN-15
ജി.ഡി.പി. (2012)സി.എൻ.വൈ. 1.598 trillion
US$ 252,046 billion (15th)
 - പ്രതിശീർഷംസി.എൻ.വൈ. 64,680
US$ 10,398 (അഞ്ചാമത്)
എച്ച്.ഡി.ഐ. (2008)0.803 (high) (13th)
വെബ്സൈറ്റ്http://www.nmg.gov.cn
(ലഘൂകരിച്ച ചൈനീസ്)
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.

‌ചൈനയിലെ ഒരു സ്വയംഭരണപ്രദേശമാണ് ഇന്നർ മംഗോളിയ (മംഗോളിയൻ: s ᠦᠪᠦᠷ
ᠮᠤᠩᠭᠤᠯ
, ഓബർ മംഗോൾ and c Өвөр Монгол, ഓവോർ മംഗോൾ; ചൈനീസ്: 内蒙古; പിൻയിൻ: Nèi Měnggǔ). ഔദ്യോഗിക നാമം ഇന്നർ മംഗോളിയ സ്വയംഭരണപ്രദേശം അല്ലെങ്കിൽ നേയി മംഗോൾ സ്വയംഭരണപ്രദേശം എന്നാണ്. ഇത് ചൈനയുടെ വടക്കുഭാഗത്താണ്. മംഗോളിയ, റഷ്യ എന്നീ രാജ്യങ്ങളുമായി ഈ പ്രവിശ്യയ്ക്ക് അന്താരാഷ്ട്ര അതിർത്തിയുണ്ട്. ഹോഹ്ഹോട്ട് ആണ് തലസ്ഥാനം. ബാവോടൗ, ചിഫെങ്, ഓർഡോസ് എന്നിവ മറ്റു പ്രധാന നഗരങ്ങളാണ്.

ഗാൻസു, നിങ്സിയ എന്നീ പ്രദേശങ്ങളുടെ ഭാഗമായ സൂയിയുവാൻ, ചാഹർ, രെഹേ, ലിയയോബേയ് ക്സിയാങ്'ആൻ എന്നീ പ്രവിശ്യകൾ നിലനിന്ന മേഖലയിൽ റിപ്പബ്ലിക് ഓഫ് ചൈന 1947-ൽ ഈ സ്വയംഭരണപ്രദേശം സ്ഥാപിക്കുകയായിരുന്നു. ചൈനയിലെ മൂന്നാമത്തെ വലിയ ഉപവിഭാഗമാണിത്. 1,200,000 ചതുരശ്ര കിലോമീറ്റർ വരുന്ന ഇവിടം രാജ്യത്തിന്റെ 12% വലിപ്പമുള്ളതാണ്. 2010-ലെ സെൻസസ് അനുസരിച്ച് ഇവിടെ 24,706,321 ആൾക്കാരുണ്ട്. ഇത് ചൈനയുടെ വൻകരപ്രദേശത്തെ ജനസംഖ്യയുടെ 1.84% വരും. ജനസംഖ്യാ കണക്കുനോക്കിയാൽ ഈ പ്രദേശത്തിന് ഇരുപത്തിമൂന്നാം സ്ഥാനമാണുള്ളത്.[5] ഹാൻ ചൈനീസ് വംശജരാണ് ഭൂരിപക്ഷം. മംഗോൾ വംശജർ ന്യൂനപക്ഷമാണ്. ചൈനീസ്, മംഗോളിയൻ എന്നിവയാണ് ഔദ്യോഗികഭാഷകൾ. മംഗോളിയയിൽ മംഗോളിയൻ ഭാഷയ്ക്ക് മംഗോളിയൻ സിറിലിക് ലിപിയാണ് ഉപയോഗിക്കുന്നതെങ്കിലും സ്വന്തമായ ലിപി ഈ പ്രദേശത്ത് ഉപയോഗിക്കുന്നുണ്ട്.

കുറിപ്പുകളും അവലംബങ്ങളും

[തിരുത്തുക]
  1. 内蒙古自治区区情
  2. The Cyrillic spelling, as used in Mongolia, would be Өвөр Монголын Өөртөө Засах Орон (Övör Mongolyn Öörtöö Zasakh Oron).
    In Unicode: ᠦᠪᠦᠷ
    ᠮᠣᠩᠭᠤᠯ ᠤᠨ
    ᠥᠪᠡᠷᠲᠡᠭᠡᠨ
    ᠵᠠᠰᠠᠬᠣ
    ᠣᠷᠣᠨ
  3. "Doing Business in China - Survey". Ministry Of Commerce - People's Republic Of China. Retrieved 5 August 2013.
  4. "Communiqué of the National Bureau of Statistics of People's Republic of China on Major Figures of the 2010 Population Census". National Bureau of Statistics of China.
  5. 'China NBS: 6th National Population Census - DATA

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇന്നർ_മംഗോളിയ&oldid=3625042" എന്ന താളിൽനിന്ന് ശേഖരിച്ചത്