കൂലിമാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൂലിമാട്
ഗ്രാമം
കൂലിമാട് is located in Kerala
കൂലിമാട്
കൂലിമാട്
Location in Kerala, India
Coordinates: 11°16′17″N 75°58′40″E / 11.2714°N 75.9778°E / 11.2714; 75.9778Coordinates: 11°16′17″N 75°58′40″E / 11.2714°N 75.9778°E / 11.2714; 75.9778
Country India
StateKerala
DistrictKozhikode
Government
 • ഭരണസമിതിചാത്തമംഗലം പഞ്ചായത്ത്
Languages
 • Officialമലയാളം, ഇംഗ്ലീഷ്
Time zoneUTC+5:30 (IST)
PIN
673661
Telephone code0495
വാഹന റെജിസ്ട്രേഷൻKl-11

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ്കൂലിമാട്.

പുകയില വിരുദ്ധ സംരംഭം[തിരുത്തുക]

ഇന്ത്യയിലെ ആദ്യത്തെ പുകയില വില്ലേജാണ് കൂലിമാട്. കൂലിമാടിനെ ജില്ലാ ഭരണകൂടം പുകയില വിമുക്തമാണെന്ന് പ്രഖ്യാപിച്ചതോടെ ഇവിടെ പുകവലി നിരോധിക്കപ്പെട്ടു. ചാലിയാർ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം മാവൂരിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയും, കോഴിക്കോട് നിന്ന് 25 കിലോമീറ്റർ അകലെയുമായി സ്ഥിതി ചെയ്യുന്നു.

ഒരുവർഷത്തെ പ്രചരണത്തിനു ശേഷം, 1995 ജനുവരി 11 ന്,  കൂലിമാട് പുകയില വിമുക്തമായി പ്രഖ്യാപിച്ചു.

പുകയില നിരോധനത്തിലെ തുടക്കം  1994 ൽ ഒരു ചെറിയ പ്രാദേശിക ക്ലബ്ബായ അക്ഷരയിൽ നിന്നാണ്. പതിവ് മീറ്റിങ്ങിൽ ഒരു അംഗം ഒരു സിഗരറ്റ് കത്തിച്ചു. മറ്റുള്ളവർ ‌അതിനെ പ്രതിഷേധിക്കുകയും പ്രകടനം നടത്തി. ക്ലബിനകത്തും ചുറ്റുവട്ടത്തും പുകവലി നിരോധിച്ചു. താമസിയാതെ മറ്റൊരു അംഗം നിർദ്ദേശിച്ചു: "നമുക്ക് ഗ്രാമം മുഴുവനും പുകയില നിരോധിച്ചുകൂടെ?"

ഈ നിർദ്ദേശത്തിനു ക്ലബ്ബിൽ എല്ലാവരുടേയും അംഗീകാരം ലഭിക്കുകയും, ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ഗ്രാമത്തിൽ ഒരു പുതു ദൗത്യത്തിന്റെ തുടക്കം കുറിക്കുകയും ചെയ്തു.


ഗതാഗതം[തിരുത്തുക]

കോഴിക്കോട്, മാവൂർ , മുക്കം, അരീക്കോട് എന്നിവയാണ് സമീപത്തുള്ള പ്രധാന നഗരങ്ങൾ.

Notes[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൂലിമാട്&oldid=3085014" എന്ന താളിൽനിന്ന് ശേഖരിച്ചത്